പരിണയം: ഭാഗം 66

parinayam sheethal

രചന: ശീതൾ കൃഷ്ണ

 ""രാവിലെ നേരത്തെ തന്നെ കണ്മഷിയും രുദ്രനും എഴുന്നേറ്റിരുന്നു.... കാരണം അവളെ കോളേജിൽ കൊണ്ടാക്കണ്ട ദിവസമായിരുന്നു അന്ന്.... രാവിലെ തന്നെ അവളെയും കൊണ്ട് പോയി രുദ്രൻ.... രുദ്രന്റെ അടുത്തൊരു സുഹൃത്ത് വഴിയാണ് അവൾക്ക് കോളേജിൽ അഡ്മിഷൻ ശരിയായത്.... അടുത്ത് തന്നെ ഒരു ഹോസ്റ്റലും ശരിപെടുത്തി കൊടുത്തു രുദ്രൻ.... """ദേ ഞാൻ പറഞ്ഞല്ലോ.... നല്ല കുട്ടിയായി പഠിക്കണം.... ചുമ്മാ ഇരുന്നു ചിന്തിച്ചു കൂട്ടരുത്....""" അവൻ കണ്മഷിയെ ഹോസ്റ്റലിൽ ആക്കി തിരിച്ചു പോരുവാൻ നോക്കുമ്പോൾ പെണ്ണ് കണ്ണിൽ വെള്ളം നിറച്ചു അവനെ നോക്കുവാണ്.... അത് കണ്ടപ്പോൾ അവന്റെ നെഞ്ചോന്ന് പിടഞ്ഞു.... പിന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.... ജീവിതത്തിൽ കുറച്ച് ബോൾഡ്നെസ്സ് ഒക്കെ വേണം.... ഇല്ലെങ്കിൽ നമ്മൾ എവിടെയും എത്തില്ല എന്നൊക്കെ സ്നേഹം സ്നേഹിക്കുന്ന പുരുഷനിൽ നിന്ന് തന്നെ കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നും.... അത് കൊണ്ട് തന്നെ കണ്മഷി ഒന്നും പറയാതെ പതിയെ തലയാട്ടി.... ""ഹായ്.... യുവർ ഗുഡ് നെയിം പ്ലീസ്..."" പെട്ടെന്നാണ് ഒരു പെൺകുട്ടി അവരുടെ അരികിലേക്ക് വന്നത്....

ഇരുവരും ഹോസ്റ്റലിന്റെ പുറത്തെ കോമൺ റൂമിൽ ഇരിക്കുകയായിരുന്നു.... ""കണ്മഷി...."" ആ പെൺകുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കണ്മഷി.... തികച്ചും മോഡേൺ ആയ ഒരു പെൺകുട്ടി.... അവളുടെ നോട്ടം മുഴുവൻ അരികിൽ ഇരിക്കുന്ന രുദ്രനിൽ ആയിരുന്നു... ""ആർ യു ന്യൂ ടു ദ ഹോസ്റ്റൽ...."" പിന്നെയും ആ കുട്ടി ഓരോന്ന് പറയുവാൻ തുടങ്ങിയപ്പോൾ രുദ്രനെ നോക്കി കണ്മഷി... ""യാ... ഷീ ഈസ്.... ബൈ ദ വേ... കുഡ് യു പ്ലീസ് ഹെല്പ് ഹേർ ടു മേക്ക് ദിസ്‌ ഔട്ട്‌...""" അവൻ അവളുടെ കയ്യിൽ ഉള്ള ഒരു പേപ്പർ ആ കുട്ടിക്കായി കൊടുത്തു.... അവളുടെ റൂം നമ്പർ ഉള്ള പേപ്പർ ആയിരുന്നു അത്.... അവന് ഹോസ്റ്റലിന്റെ അകത്തേക്ക് പ്രവേശനമില്ല.... അത് കൊണ്ട് തന്നെ എവിടെയാണ് മുറി എന്ന് കണ്ട് പിടിച്ചു കൊടുക്കുവാൻ അറിയില്ല.... കണ്മഷിക്ക് ആണെങ്കിൽ ആകെ അറിയുന്നത് മുറി ഇംഗ്ലീഷ് ആണ്.... മറ്റുള്ളവർ എന്തെങ്കിലും ചോദിച്ചാൽ ഇങ്ങനെ വാ പൊളിച്ചു നിക്കേ ഉള്ളു പെണ്ണ്.... അത് കൊണ്ട് തന്നെ ആ കുട്ടിയുടെ കൂടെ ചെല്ലാൻ രുദ്രൻ കൈ കൊണ്ട് കാണിച്ചു.... ""ഞാൻ ഈ ആഴ്ച വരാം ട്ടോ..."" അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.... അവളിൽ പൊട്ടിയൊഴുകാൻ നിന്ന കണ്ണുനീർ അവൾ അടക്കി നിർത്തി പതിയെ തലയാട്ടി ....

എന്നിട്ട് ഒന്നും മിണ്ടാതെ ആ കുട്ടിക്ക് ഒപ്പം നടന്നു.... ആ കുട്ടി നേരെ കൊണ്ട് പോയത് ഒന്നാമത്തെ നിലയിലെ ഒരു മുറിയിലേക്ക് ആണ്...നാല് ബെഡ്ഡുകൾ ഉണ്ട്.... അതിൽ മൂന്നെണ്ണത്തിൽ ബെഡ്‌ഷീറ്റ് വിരിച്ചിട്ടിരിക്കുന്നു.... ഒരെണ്ണം ഒഴിഞ്ഞു കിടക്കുന്നു.... അതാണ് തന്റെയെന്ന് തോന്നി കണ്മഷിക്ക്.... ""ദാറ്റ്‌ വൺ...."" ആ പെൺകുട്ടി ചൂണ്ടി കാണിച്ചപ്പോൾ കണ്മഷി ഒന്ന് പുഞ്ചിരിച്ചു.... അവൾ നേരെ കയ്യിലെ ബാഗും പുസ്തകവും എല്ലാം ബെഡിന്റെ മുകളിൽ കൊണ്ട് വെച്ചു....അപ്പോളേക്കും ആ പെൺകുട്ടി എതിർവശത്തെ ബെഡിൽ വന്നിരുന്നു.... അപ്പോളാണ് കണ്മഷിക്ക് മനസ്സിലായത് ആ പെൺകുട്ടിയും തന്റെ മുറിയിൽ ഉള്ളതാണ് എന്ന്.... ഒരേ സമയം ആശ്വാസവും വല്ലാത്ത പേടിയും നിറഞ്ഞു കണ്മഷിക്ക്.... അവൾ എന്തെങ്കിലും ചോദിച്ചാൽ എന്ത് മറുപടി പറയും എന്നായിരുന്നു മനസ്സിൽ നിറയെ.... ""യൂ ആർ ഫ്രം...???""" പ്രതീക്ഷിച്ച പോലെ തന്നെ ആ കുട്ടി ചോദിക്കുവാൻ തുടങ്ങി.... ""കേരള...."" പതിഞ്ഞ ശബ്ദത്തോടെ കണ്മഷി പറഞ്ഞു...

""നെയിം???"".. കണ്മഷി അവളെ ചൂണ്ടി ഇടറിയ ശബ്ദത്തോടെ ചോദിച്ചു... ആ കുട്ടിയുടെ പേര് അറിയണം എന്ന് തോന്നി കണ്മഷിക്ക്... സ്വന്തം റൂമിൽ ഉള്ള കുട്ടിയുടെ പേര് ചോദിച്ചാൽ പറഞ്ഞു കൊടുക്കണമല്ലോ.... ""മൈൻ???"".. ആ കുട്ടി സംശയത്തോടെ ചോദിച്ചു... അതിനവൾ അതേ എന്ന് തലയാട്ടി.... ""ജെറിഫ വാഹിദ്... യൂ ക്യാൻ കോൾ മീ ജെറി..."""അവൾ പറഞ്ഞതിന്റെ ആദ്യം ഒന്നും കാര്യമായി മനസ്സിലായില്ല എങ്കിലും... ജെറി എന്നത് മാത്രം മനസ്സിലായി കണ്മഷിക്ക്.... അവൾ പതിയെ മനസ്സിലായ പോലെ തലയാട്ടി....അത് കണ്ടപ്പോൾ ആ കുട്ടി പുഞ്ചിരിച്ചു.... ""ഹു വാസ് വിത്ത്‌ യൂ...???"" കൗതുകം അടക്കാൻ കഴിയാതെ ആ കുട്ടി ചോദിച്ചു.... അത് കണ്മഷിക്ക് മനസ്സിലാവുകയും ചെയ്തു.... അവൾക്ക് ചിരി വന്നിരുന്നു.... അവൾ മെല്ലെ കഴുത്തിലേക്ക് കൈ നീട്ടി.... എന്നിട്ട് മെല്ലെ പറഞ്ഞു...""ഫിയാൻസീ..."" ആ പെൺകുട്ടിയുടെ മുഖം അതിശയിക്കുന്നത് കണ്ടു.... ഒന്നെങ്കിൽ എന്തിനാണ് ഇത്ര നേരത്തെ കല്യാണം കഴിക്കുന്നത് എന്നാലോചിച്ചിട്ട് ആവാം...

അല്ലെങ്കിൽ ഇത്രയും നല്ല ചെക്കൻ ഇവൾക്കോ എന്നോർത്തിട്ടും ആവാം....എന്തോ കണ്മഷി അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചില്ല.... വേഗം ബാഗ് എല്ലാം ഒതുക്കി വെച്ചു.... എന്നിട്ട് കട്ടിലും അലമാരയും എല്ലാം റെഡിയാക്കി.... നാളെ തൊട്ട് ക്ലാസ്സിൽ പോയി തുടങ്ങണം.... ഇംഗ്ലീഷ് എത്രയും പെട്ടെന്ന് പഠിക്കണം.... മുറി ഇംഗ്ലീഷ് കൊണ്ട് ഇവിടെ നിൽക്കാൻ ആവില്ല എന്നവൾ ഓർത്തു.... എല്ലാം റെഡിയാക്കി.... കുളിച്ചു കഴിഞ്ഞു വന്നപ്പോളേക്കും മുറിയിൽ ആരുമില്ലായിരുന്നു.... അവൾ ഫോൺ എടുത്തു അമ്മയെ വിളിച്ചു..... രുദ്രൻ കോളേജിൽ ചേർത്തതും.... ഹോസ്റ്റലിൽ കൊണ്ടാക്കിയതും എല്ലാം പറഞ്ഞു.... അവിടെത്തെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.... അമ്മ ഇപ്പോൾ മഠശ്ശേരിയിലാണ് ഉള്ളതെന്ന് അറിഞ്ഞപ്പോൾ രവുവച്ഛനോടും .... സുഭദ്രമ്മയോടും കൂടെ സംസാരിച്ചിട്ടാണ് കണ്മഷി ഫോൺ വെച്ചത്.... അപ്പോളേക്കും രുദ്രന്റെ കോൾ ഇങ്ങോട്ടേക്കു വന്നു.... അവൾ ഒരു റിങ്ങിൽ തന്നെ കോൾ എടുത്തു.... ""ഓഹ് കാത്തിരിക്കുകയിരുന്നോ???""... അപ്പുറത്ത് കുസൃതിയോടെയുള്ള സ്വരം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുവെങ്കിലും അത് കൂർത്തു.... ""ഓഹ് പിന്നെ....എനിക്ക് ഇവിടെ വേറെ പണിയില്ലാഞ്ഞിട്ട് ആണോ....

""അവൾ ഉള്ളിൽ ഉണ്ടായ സങ്കടം മുഴുവൻ അവനോടുള്ള ദേഷ്യമാക്കി മാറ്റി.... ""എന്താടോ.... ശബ്‌ദം വല്ലാതെ ഇരിക്കുന്നെ...""അവന്റെ സ്വരം ആർദ്രമായി.... അവളുടേത് കരച്ചിലിന്റെ ചീളുകളും.... ഒരുപാട് നേരം അവൻ സംസാരിച്ചു കഴിഞ്ഞപ്പോൾ ആണ് കണ്മഷി ഒന്ന് ഒക്കെയായി വന്നത്....അപ്പോളേക്കും നേരം വൈകുന്നേരം ആയിരിക്കുന്നു.... നേരത്തെ പരിചയപ്പെട്ട പെൺകുട്ടി ഇടക്ക് ഒന്ന് മുറിയിൽ വന്നു പോയിരുന്നു.... കണ്മഷിയെ നോക്കിയപ്പോൾ അവൾ ഫോണിൽ ആണെന്ന് കണ്ടതും കൂടുതൽ സംസാരിക്കാൻ നിന്നില്ല.... രുദ്രന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.... അവൻ വീണ്ടും ഓഫീസിൽ ചാർജ് എടുത്തു.... ഒരുപാട് പെന്റിങ് വർക്കുകൾ ഉണ്ട് ചെയ്തു തീർക്കുവാൻ ആയിട്ട്.... അതിന്റെ തിരക്കിൽ പെട്ട് പോയിരുന്നു അവൻ... ഇടക്ക് ഭക്ഷണം കഴിക്കാൻ നേരമാണ് കണ്മഷിയെ വിളിക്കാൻ നേരം കിട്ടിയത്.... വിളിച്ചപ്പോളോ... പെണ്ണ് നല്ല കരച്ചിലിലും.... പിന്നെ ഓഫീസിന്റെ പുറത്തേക്കിറങ്ങി.... ഉള്ളിൽ ഇരുന്നു കോൾ അലോഡ് അല്ല.... ""ഞാൻ വിളിക്കാം എന്നാൽ കണ്മഷി...."" പെട്ടെന്നാരോ അടുത്തേക്ക് വന്നതും അവൻ കോൾ കട്ട്‌ ചെയ്തു.... അപ്പോളേക്കും റൂമിലേക്ക് രണ്ട് പേര് വന്നിരുന്നു....

യൂണിഫോം ആണ് വേഷം.... അവരെ കണ്ടപ്പോൾ കണ്മഷി ഒന്ന് പുഞ്ചിരിച്ചു.... ഒരാൾ അവളെ കണ്ടപ്പോൾ കൈ നീട്ടി വിഷ് ചെയ്തു.... എന്നാൽ മറ്റയാൾ നേരെ ബെഡിലേക്ക് വീണു.... ""ഹായ്.... എന്താണ് പേര്???"".. പുഞ്ചിരിയോടെ ആ കുട്ടി ചോദിക്കുന്നത് കേട്ടപ്പോൾ ആണ് ശ്വാസം നേരെ വീണത്... ഒരാൾ എങ്കിലും മലയാളം സംസാരിക്കാൻ ഉണ്ടല്ലോ.... ഇല്ലെങ്കിൽ വല്ലാത്ത വീർപ്പുമുട്ടൽ ആയി പോയേനെ എന്നവൾ ചിന്തിച്ചു.... ""കണ്മഷി.... കുട്ടീടെ പേരെന്താണ്???"".. അവൾ തിരികെ ചെറുപുഞ്ചിരി സമ്മാനിച്ചു ചോദിച്ച്... ""കൃഷ്ണപ്രിയ...."" ആ കുട്ടി അരികിലായി ഇരുന്നു.... ""പുതിയ ബാച്ച് ആണല്ലേ...."" ആ കുട്ടി അവളുടെ ബെഡിലേക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.... ""അതേ... ഇയാൾ ഏതാ സബ്???.."" കണ്മഷി തിരിച്ചു ചോദിച്ചു.... രുദ്രൻ അവളോട് പറഞ്ഞിരുന്നു അവിടെ എത്തിയാൽ കുട്ടികളോട് എല്ലാം ചോദിച്ചു മനസ്സിലാക്കണം എന്ന്....പറഞ്ഞത് അതേ പടി അനുസരിച്ച കുട്ടിയുടെ മുഖമായിരുന്നു അവൾക്കപ്പോൾ....

""ഞാൻ ബി. ബി. എ എവിയേഷൻ..."" കൃഷ്ണപ്രിയ അപ്പോളേക്കും എഴുന്നേറ്റു ബെഡിലേക്ക് ബാഗ് എല്ലാം വെച്ചിരുന്നു... ""അവൾക്കിന്ന് ഡേ ഡ്യൂട്ടി ആണ്.... അതാണ് അങ്ങനെ കിടക്കുന്നത്.... പാവം ഇന്ന് പുലർച്ചെ എഴുന്നേറ്റ് പോയതാണ്... അതിന്റെ ക്ഷീണമാണ്....""" അടുത്ത് കിടക്കുന്ന ആ കുട്ടിയിൽ കണ്മഷിയുടെ നോട്ടം പോയതും കൃഷ്ണപ്രിയ പറഞ്ഞു.... പിന്നെ കണ്മഷി ഒന്നും മിണ്ടിയില്ല.... അവൾ പുറത്തേക്കിങ്ങി.... അപ്പോളത മുൻപിൽ ഒരു കൂട്ടം കുട്ടികൾ തന്നെ തന്നെ നോക്കി നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു.... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഭയം ഇരിച്ചു കയറി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story