പരിണയം: ഭാഗം 7

parinayam sheethal

രചന: ശീതൾ കൃഷ്ണ

""വ..വല്യ ബുദ്ധിമുട്ട് ആയി ല്ലേ..."" അവൾ വിക്കി വിക്കി പറയുന്നത് കേട്ടപ്പോൾ രാജീവിന് ചിരി വന്നു....പക്ഷെ അത് ഒളിപ്പിച്ചു വെച്ച് അവൻ ഒന്ന് നോക്കി... ഓട്ടോയിൽ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്നു രണ്ടു പേരും അപ്പോളാണ് അവൾ അവനോടായി പറഞ്ഞത്... ""എന്ത് ബുദ്ധിമുട്ട്?? മ്മ്ഹ്ഹ്?"""അവൻ പുരികം ഉയർത്തി അവളെയൊന്ന് നോക്കി... ""അ അത്... ഇങ്ങനെയൊക്കെ..."" അവൾ തപ്പി തടഞ്ഞു കൊണ്ട് പറയുന്നത് കേട്ടപ്പോൾ തിരിഞ്ഞു റിസപ്ഷൻ ന്റെ അവിടേക്ക് നടന്നു അവൻ.... ""എന്തായാലും മൂവായിരം രൂപ തരുന്ന അത്രക്ക് ബുദ്ധിമുട്ട് ഒന്നും വരില്ല..."" അവൻ റിസപ്ഷൻ ന്റെ അരികിൽ നിന്ന് അവളെയൊന്ന് നോക്കി... ""പേരെന്താണ് പറഞ്ഞത്??""അവൻ അവളെയൊന്ന് നോക്കി... ""ഞാൻ പറഞ്ഞില്ലല്ലോ പേര്...""അവൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ... ഒന്ന് ചുണ്ട് കോട്ടി... ""ഇന്ദുലേഖ...."" അവൾ റിസപ്ഷനിസ്റ്റ് ന്റെ അടുത്ത് പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു... ""ക്യാഷുവാലിറ്റിയിൽ കാണിക്കാനല്ലേ?? ദാ അങ്ങോട്ട് ഇരുന്നോളു ട്ടോ... ""ഇന്ദുവിനെ നോക്കി അവരത് പറഞ്ഞപ്പോൾ അവൾ തലയാട്ടി പ്രെസ്കൃപ്‌ഷൻ പേപ്പറുമായി അവർ കാണിച്ച വഴിയേ നടന്നു.... ""ഇന്ദുലേഖ.... ഇന്ദു...."" അവൻ പതിയെ അപ്പോളും അവളുടെ പേര് പുഞ്ചിരിയോടെ ഉരുവിട്ടു കൊണ്ടിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

രാവിലെ അമ്പലത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ കണ്മഷിയെ കാത്ത് ആദി നിൽക്കുന്നുണ്ടായിരുന്നു... അവനെ കണ്ടെങ്കിലും കാണാത്ത പോലെ അവൾ അവനെ മറികടന്നു പോയി.... ""ഒന്ന് നിക്കടോ... താൻ എന്താ കാണാത്ത പോലെ പോകുന്നെ...??"" അവൻ പറയുമ്പോൾ അവൾ ഒട്ടും താല്പര്യം ഇല്ലാത്തവളെ പോലെ അവനെ നോക്കി... ""രുദ്രന് എങ്ങനുണ്ട് ഇപ്പോൾ... ഞാൻ അറിഞ്ഞു... ഇയാള് മഠശ്ശേരിയിൽ രുദ്രന്റെ ഹോം നേഴ്സ് ആയി ജോലിക്ക് കയറി എന്ന്..."" ""രുദ്രേട്ടന് ബേധം ആയി വരുന്നുണ്ട്..."" അവൾ പുഞ്ചിരിയോടെ അവനോട്‌ മറുപടി പറഞ്ഞു... ""പിന്നെ... എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു കണ്മഷി...."" അവന്റെ മുഖവരയോടുള്ള സംസാരം കേട്ടപ്പോൾ അവൾ മനസിലാവാത്ത പോലെ അവനെ നോക്കി.... ""അ... അത്... എനിക്ക് ഇയാളെ..."" ""വേണ്ട ആദിയേട്ട...."" അവൾ ഇടക്ക് കേറി പറഞ്ഞപ്പോൾ അവന്റെ മുഖവും വല്ലാതെ ആയി... ""അറിയാം പറയാൻ പോകുന്ന കാര്യം എന്താണ് എന്ന്... പക്ഷെ വേണ്ട... ഏട്ടന് തന്നെ അറിയാമല്ലോ എനിക്ക് ഒരിക്കൽ പോലും എന്റെ അടുത്ത് നിന്ന് അങ്ങനൊരു ഇഷ്ടം ഇല്ലായിരുന്നു എന്നത്..."" അവൾ പറഞ്ഞു തുടങ്ങുമ്പോൾ അവൻ ശെരി വെച്ചു... അത് കേട്ടപ്പോൾ അവൾ തുടർന്നു... ""

എന്നും എന്റെ പ്രണയം രുദ്രേട്ടൻ ആയിരുന്നു ആദിയേട്ട... സ്വന്തമായില്ലെങ്കിലും ആ പ്രണയത്തിന് മാറ്റം ഒന്നുമില്ല... അതങ്ങനെ പെട്ടെന്ന് ഇല്ലാതാവുന്നതല്ലല്ലോ..."" അവൾ പറയുമ്പോൾ അവന്റെ കണ്ണുകൾ എന്തോ നിറയുന്നത് പോലെ തോന്നി അവൾക്ക്.. പക്ഷെ കണ്ടില്ലെന്ന് നടിച്ചു അവൾ... ""ആദർശുമായുള്ള വിവാഹം നിശ്ചയിച്ചത് പോലും അമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു ആദിയേട്ട... പിന്നീട് അവൻ ചതിച്ചൊരു പെൺകുട്ടി കല്യാണദിവസം മുഹൂർത്തത്തിനു തൊട്ട് മുൻപ് വന്നു മുന്നിൽ നിന്നപ്പോൾ... മുടങ്ങി പോയതായിരുന്നു ആ വിവാഹം..."" അവൾ ഒന്ന് നിർത്തി അവനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... ആദർശിന് പെൺകുട്ടികൾ എന്ന് പറഞ്ഞാൽ എന്നും കൗതുകം മാത്രമായിരുന്നു.... ഒരുവളെ നോട്ടമിട്ടാൽ അവളെ സ്വന്തമാക്കുന്നത് വരെ ഏതറ്റവും വരെ പോകുന്നവൻ... അങ്ങനെ ആയിരുന്നു തന്നെയും വിവാഹം എന്നതിലേക്ക് വരെ എത്തിച്ചത്... എന്നവൾ ഓർത്തു...അവൾ അവനെ നോക്കി തുടർന്നു... ""ഒരുപക്ഷെ ആ പെൺകുട്ടി അവന്റെ കുഞ്ഞിനേയും ചുമന്നു വിവാഹ പന്തലിൽ വന്നു നിന്നില്ലായിരുന്നുവെങ്കിൽ... ഒരുപക്ഷെ ഞാൻ ജീവനോടെ ഇന്ന് ഉണ്ടാവില്ല ആദിയേട്ട...അത്രയേറെ രുദ്രേട്ടൻ എന്നിൽ വേരുറച്ചതാണ്... ആ പ്രണയം എന്നിൽ ആർദ്രമായതാണ്...."" അവൾ പറയുമ്പോളും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അവനും മറുത്ത് ഒന്നും പറയാൻ ഇല്ലായിരുന്നു...

ഒന്നും പറയാതെ തന്നിൽ നിന്ന് അകന്നു പോകുന്നവനെ അവൾ ദയനീയതയോടെ നോക്കി... ""പാവം...""അവളുടെ മനസ് അപ്പോഴും ഉരുവിട്ടു... 💠💠💠💠💠💠💠💠💠💠💠💠💠💠💠 രാത്രി അത്താഴം കൊടുക്കാൻ വേണ്ടി കണ്മഷി മുറിയിലേക്ക് ചെല്ലുമ്പോൾ നല്ല ആലോചനയിൽ ആയിരുന്നു രുദ്രൻ... അവൾ വരുന്നതറിഞ്ഞിട്ടും... മുഖത്തേക്ക് നോക്കിയില്ല... കണ്ണുകൾ അപ്പോളും പുറത്തെ ജനൽ പാളിലേക്ക് ഇടയിലൂടെ തന്നെയായിരുന്നു.... ""എനിക്ക് കഞ്ഞി വേണ്ട... "" അവളത് ശ്രദ്ധിക്കാതെ അവനരികിൽ വന്നിരുന്നു കൊണ്ട് കഞ്ഞി കോരുന്നത് കണ്ടപ്പോൾ അവൻ പുച്ഛത്തോടെ പറഞ്ഞു... ""അതെങ്ങെനെ ശെരി ആവാ... വൈദ്യര് പറഞ്ഞതാ... കഞ്ഞിയെ കുടിക്കാവൂ എന്ന്.. ന്നിട്ട് ഇങ്ങനെയാണോ പറയുന്നത്..."" അവൾ കഞ്ഞിയിലേക്ക് തന്നെ നോക്കിയാണ് അത് പറഞ്ഞത്... അവളെ നോക്കുമ്പോൾ തന്നെ നോക്കി ചെറുതായി പുഞ്ചിരിക്കുന്നുണ്ട്.... ""എനിക്ക് വിശപ്പില്ല...""അവൻ വീണ്ടും ആരോടോ ഉള്ള വാശി എന്നപോലെ മുഖം തിരിച്ചു... ""ഇന്ന് വൈകിട്ട് ഞാൻ അമ്പലത്തിൽ പോയിരുന്നു ട്ടോ... നമ്മടെ ആ നീലത്താമര വിരിഞ്ഞിട്ടുണ്ട്..."" അവൾ വീണ്ടും പറയുന്നത് കേട്ടപ്പോൾ അവൻ അവളെയൊന്ന് നോക്കി... കഞ്ഞി തനിക്കായി തന്നെ സ്പൂണിൽ നീട്ടിയിട്ടുണ്ട്...

അത് കണ്ടപ്പോൾ കുടിക്കാതെ ഇരിക്കാൻ തോന്നിയില്ല... ചുട്ട പപ്പടവും ഉണക്ക മുളക് ചമ്മന്തിയും ഉണ്ട് കൂടെ... നല്ല സ്വാദ് ഉണ്ടായിരുന്നു... ചമ്മന്തി അമ്മ ഉണ്ടാക്കിയതാണ് എന്ന് ഒറ്റനോട്ടത്തിൽ അറിയാം... അവൻ കഴിക്കുന്നതിനിടയിലും ഓർത്തു... ""ഒത്തിരി ചോദിച്ചപ്പോൾ സമ്മതിച്ചു തിരുമേനി... ആ നീലത്താമര തരാം എന്ന്..."" അവൻ നോക്കുമ്പോൾ ആ നിർവികാരമായ കണ്ണുകളിൽ എവിടെയോ പഴയ കണ്മഷിയെ കാണുന്ന പോലെ... കുസൃതിയും കുറുമ്പും മാത്രം നിറഞ്ഞിരുന്ന ഒരുവൾ... ചുണ്ടിൽ പലപ്പോഴായി തനിക്കായി പുഞ്ചിരി നിറച്ചു വെച്ചിരുന്ന ഒരുവൾ... ചിലപ്പോളൊക്കെ സ്നേഹത്തോടെ പുഞ്ചിരിച്ചവൾ... ചിലപ്പോൾ പരിഭവത്തോടെ... ചിലപ്പോൾ കുറുമ്പോടെ ചിലപ്പോൾ വിരഹത്തോടെ... അവന്റെ ഉള്ളം ഒന്ന് പിടഞ്ഞു... അപ്പോൾ തന്നെ കണ്ണുകൾ മാറ്റി ദൂരേക്ക് എവിടേക്കോ നോക്കി.... ""അതിപ്പോൾ വിരിയാൻ കാരണം??.. ഓഹ്ഹ് ഒരുപക്ഷെ അവക്ക് വിരഹം ആയിരിക്കും ഇഷ്ടം... നഷ്ടപ്പെടലിന്റെ കയിപ്പിനെ അവ വല്ലാതെ സ്നേഹിക്കുന്നുണ്ടാവും...."" അവന്റെ വാക്കുകൾക്ക്‌ വല്ലാത്ത മുനയുള്ളത് പോലെ തോന്നി... ശരിയാണ് ഒരുപക്ഷെ അങ്ങനെ ആയിരിക്കാം... അവക്ക് വിരഹം ആയിരിക്കാം ഇഷ്ടം... അവളുടെ സ്വയമേ തിരുത്തി കൊണ്ട് മനസ്സിൽ പറഞ്ഞു....

ഭക്ഷണം കൊടുത്തു വായ തുടച്ചു പോരാൻ നിൽക്കുമ്പോൾ വീണ്ടും പിന്നിൽ നിന്ന് വിളിച്ചു... ""ഒരു മിനിറ്റ്..."" അവന്റെ വിളിയിൽ എന്താ എന്നുള്ള അർദ്ധത്തിൽ അവൾ തിരിഞ്ഞു നോക്കി... ""എനിക്കൊരു പുസ്തകം വേണം..."" അവൻ പറഞ്ഞപ്പോൾ നേരെ അവന്റെ മേശയുടെ ഡ്രോയർ തുറന്നു... ""മീരസാധു "" ബുക്കിന്റെ പുറംചട്ടയിലെ പേര് പതിയെ വായിച്ചു... ""പാൽ പോലെയാണ് പ്രേമം... നേരത്തോട് നേരം കഴിഞ്ഞാൽ... പുളിക്കും പിരിയും... വിഷമാകും...."" ഒരിക്കൽ മുത്തശിക്കാവിലെ അമ്പലക്കുളത്തിൽ ചെന്നിരുന്നു തനിക്കായി വായിച്ചു തന്നിരുന്നു ഈ പുസ്തകം എന്നവൾ ഓർത്തു....അതെ പാൽ പോലെയാണ് പ്രേമം... തുടക്കത്തിലേ മധുരമാവില്ല... വിരഹത്തിന്റെ കയ്യിപ്പും ഉണ്ടവക്ക്... അവൾ ആലോചിച്ചു... ""കിടന്നോളു ഗുഡ് നൈറ്റ്‌..."" അവൾ ബുക്ക്‌ ആ കൈകളിൽ വെച്ച് കൊടുത്തു കൊണ്ട് ഒന്നും പറയാതെ തിരികെ നടന്നു... ""ആഹ് പിന്നെ... മാറ്റം പോലെ എന്തെങ്കിലും തോന്നുന്നുണ്ടോ എന്ന് ചോദിക്കാൻ പറഞ്ഞു വൈദ്യര്...നാളെ വരുമാത്രേ... ധാര ചെയ്യാൻ..."".. അവൾ പറയുന്നത് കേട്ടപ്പോൾ... ബുക്കിലേക്ക് നോക്കിയ ആൾ തിരിഞ്ഞു തന്നെയൊന്ന് നോക്കി... ""നാളെയല്ലേ വരുന്നത് അപ്പോൾ പറയാം..."" അവന്റെ മറുപടി കേട്ടപ്പോൾ കൂടുതൽ പിന്നെ ഒന്നും ചോദിച്ചില്ല...

ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 നേരം ഏറെ വൈകിയിട്ടും ദേവ ഉറങ്ങിയിരുന്നില്ല.... വാട്സാപ്പിൽ അവൾ സിദ്ധുവിന്റെ പ്രൊഫൈൽ പിക് നോക്കി കിടക്കുകയായിരുന്നു... ""നാളെ ഞാൻ പോവാ സിദ്ധുവേട്ടാ... ന്നോട് ഇനിയെങ്കിലും ഇഷ്ടാ എന്നൊന്ന് പറഞ്ഞൂടെ... ഒത്തിരി ആയില്ലേ ഞാൻ ഇങ്ങനെ പിന്നാലെ നടക്കുന്നു...ഇതിപ്പോ കണ്മഷിടേം രുദ്രേട്ടന്റേം പ്രണയത്തെ കാട്ടിലും കഷ്ടം ആണല്ലോ... അതെങ്ങനെയാ അങ്ങേരുടെ അല്ലെ കൂട്ടുകാരൻ... എവിടെ നിന്ന് നന്നാവാൻ ആണ്...."" അവൾ ആ ഫോട്ടോയിൽ നോക്കി പരിഭവം പറഞ്ഞു...പെട്ടെന്നാണ് typing... എന്ന് എഴുതി കാണിച്ചത്... അവളുടെ നെഞ്ചോന്ന് പിടഞ്ഞു... ""എന്റീശ്വരാ ഇങ്ങേർ എന്താ ഈ നേരത്ത് മെസ്സേജ് അയക്കുന്നത്...""അവൾ സ്വയം ഒന്നു പറഞ്ഞു... ""ഞാൻ ഇപ്പൊ ഇതും തുറന്ന് വെച്ചാൽ... ഇങ്ങേര് അയക്കുന്നത് അപ്പൊ തന്നെ ഞാൻ സീൻ ആക്കിയെന്ന് മനസ്സിലാവും... ആകെ ചമ്മി നാറും... എന്തായാലും ബാക്ക് അടിക്കാം..."" അവൾ വേഗം വാട്സാപ്പിൽ നിന്ന് ഇറങ്ങി... പക്ഷെ അപ്പോളും അവളുടെ ഉള്ളിൽ ആകാംഷ നിറഞ്ഞു... എന്തായിരിക്കും അവൻ അയക്കാൻ പോകുന്നത് എന്ന് അറിയാനായി അവൾ കാത്തിരുന്നു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story