പരിണയം: ഭാഗം 70

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ആഹ്.... അതേതായാലും നന്നായി.... ഞാനും അവന്തികയുടെ റിലേഷൻ സീരിയസ് ആക്കിയാലോ എന്ന് ചിന്തിക്കുന്നുണ്ട്.... എങ്ങനെ നിന്നോട് അതിനെ പറ്റി പറയും എന്ന് ആലോചിക്കുവായിരുന്നു.... അതേതായാലും നന്നായി.... നീ പ്രോസീഡ് ചെയ്തോ.... എന്നെക്കാളും നല്ലത് അതാവും...""" രുദ്രൻ ചായ കപ്പിലേക്ക് ഒഴിച്ചു അവൾക്ക് നേരെ നീട്ടിയതെ ഓർമ്മയുള്ളൂ.... അവന്റെ തലക്ക് എന്തോ വന്ന് വീണു....ചായ കുറച്ച് നിലത്തേക്കും വീണു.... അവൻ നോക്കുമ്പോൾ കലി തുള്ളി കണ്മഷി.... അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... കൂടുതൽ ഒന്നും മിണ്ടാതെ അവൾ ഹാളിലേക്ക് പോയി.... ചെറിയ തേങ്ങൽ ഒക്കെ കേൾക്കുന്നുണ്ട്.... ""ഈശ്വരാ പണിയായോ??"".. അവൻ സ്വയം ചോദിച്ചു.... എന്നിട്ട് പതിയെ ഹാളിലേക്ക് നടന്നു.....ഹാളിലേക്ക് ചെല്ലുമ്പോൾ ടിവിയുടെ വോളിയം നന്നായി കൂട്ടി വെച്ചിട്ടുണ്ട്.... നോക്കുമ്പോൾ തേന്മാവിൻ കൊമ്പത്ത് ആണ് ഏഷ്യാനെറ്റ്‌ മൂവിസിൽ.... അത് വെച്ചിരിക്കുവാണ്.... ശോഭനയെ മോഹൻലാല് ഇട്ടിട്ട് പോയിട്ട്.... അതിന്റെ പേരിൽ പരിഭവം പറഞ്ഞു കൊണ്ട് പുഴകരയിലൂടെ നടന്നു പോവുന്ന രംഗമാണ്... അത് കണ്ടോണ്ട് കണ്ണും നിറച്ചു ഇരിക്കുവാണ് കണ്മഷി....

""എടി.... ന്നാ ഇത് കുടിക്ക്....""" അവൻ പതിയെ സോഫക്ക് മുൻപിൽ ഇരിക്കുന്ന ടിപ്പോയിൽ കപ്പ്‌ കൊണ്ട് വെച്ചു.... ഒന്ന് മയത്തിൽ ഒക്കെ അടുത്തിരുന്നാൽ മതി രുദ്രാ.... കയ്യിൽ റിമോട്ട് ആണ്.... അതും വെച്ച് ചിലപ്പോൾ തലക്കിട്ടു നന്നായി കിട്ടും... അവൻ മനസ്സിൽ വിചാരിച്ചു കൊണ്ട് അരികിൽ ഇരുന്നു.... ""ഒന്ന് നോക്കെടി നീയ്....""" അവൻ വീണ്ടും മയത്തിൽ പറഞ്ഞു കൊണ്ട് അരികിൽ ഇടുന്നതും അവൾ കണ്ണുരുട്ടി അവനെ നോക്കി.... എന്നിട്ട് മുഖം വീർപ്പിച്ചു പിന്നെയും ടി. വിയിലേക്ക് നോട്ടം നയിച്ചു.... ""ശെടാ.... ഇതിപ്പോ മനുഷ്യന് ഒരു തമാശ പറയാനും പറ്റില്ലേ...""അവൻ ആരുടെന്നില്ലാതെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് കേറി ഇരുന്നു.... അനങ്ങുന്നില്ല എന്ന് കണ്ടതും.... പിന്നെ ഒന്നും നോക്കിയില്ല.... അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്തു..... ""എന്നെ വിടുന്നുണ്ടോ...."" അവൾ അവനിൽ നിന്ന് കുതറിയെങ്കിലും... അവന്റെ കൈ ബലത്തിൽ അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.... അവസാനം അവൾ അവന്റെ കൈയ്യിൽ അമർത്തി കടിച്ചു.... ""ആാാാഹ്ഹ്ഹ്... എടി പട്ടി....""" അവൻ പെട്ടെന്ന് കൈ വിട്ടു.... ആ തക്കത്തിൽ അവൾ പിടഞ്ഞെണീറ്റു സോഫയിൽ നിന്ന്....

""നീ പോടാ തെണ്ടി...."" അവൾ തിരിച്ചു അതേ ട്യൂണിൽ തിരിച്ചടിച്ചു.... അവന്റെ നോട്ടം കണ്ടപ്പോൾ രംഗം പന്തിയില്ല എന്ന് മനസ്സിലായി.... അത് കണ്ടപ്പോൾ.... ജാങ്കോ ഞാൻ പെട്ടു എന്ന രീതിയിൽ എവിടേക്ക് ഓടും എന്ന് ചിന്തിച്ചു നിന്നവൾ.... പിന്നെ ഒരു മിനിറ്റ് നിന്നില്ല..... നേരെ റൂമിലേക്ക് ഓടി..... ""നിക്കടി അവിടെ...."" അവൻ അവൾക്ക് പിന്നാലെയോടി.... കണ്മഷി നേരെ ബെഡ്‌റൂമിൽ കയറി ഡോർ അടക്കാൻ നിന്നതും അവൻ ഹാൻഡിൽ പിടിച്ചു അത് തടഞ്ഞു... അവൾ അടക്കുന്നതിന് മുൻപ് അവൻ ഉള്ളിലേക്ക് കയറി.....അവൻ ഉള്ളിലേക്ക് കയറും എന്ന് വിചാരിച്ചില്ല.... കണ്മഷി നീ ശരിക്കും പെട്ട്.... അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് ചുറ്റും നോക്കി.... പുറത്തേക്ക് ഓടാൻ തുടങ്ങിയതും അവൻ പെട്ടെന്ന് അവളെ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്തു..... അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ അവൾ വെട്ടിവിയർത്തു.... ആ കണ്ണുകൾ പിടച്ചിലോടെ നാല് പാടും പരതി നടന്നു.... അവളിൽ ഉണ്ടാവുന്ന പരിഭ്രമം നോക്കി കാണുകയായിരുന്നു രുദ്രൻ.....

അവളുടെ മുഖത്തേക്ക് അവൻ പതിയെ ഊതി.... ""ഇനി പറയ്.... ഞാൻ ആരാ???"".. അവൻ അവളുടെ ടോപിലൂടെ കൈകൾ കടത്തിയതും അവൾ ഒന്നുയർന്നു താഴ്ന്നു.... ""രുദ്രേട്ടാ.... വേണ്ട....""" അവൾ പിടച്ചിലോടെ അവന്റെ കൈകൾക്ക് മേൽ കൈ വെച്ചു.... എന്നിട്ട് തലകൊണ്ട് വേണ്ട എന്ന് കാണിച്ചു.... ""അപ്പൊ പേടിയുണ്ട് എന്റെ കുട്ടിക്ക്....""" അവൻ പെട്ടെന്ന് കൈ പുറത്തേക്ക് എടുത്ത് അവളുടെ മൂക്കിൽ പതിയെ പിടിച്ചു....""വഴക്കാളി...."" അവൻ പതിയെ ആ നെറ്റിയിൽ അമർത്തി ചുംബിച്ചു.... എന്നിട്ട് അവളിൽ നിന്ന് വിട്ട് മാറി.. അവൻ അവളിൽ നിന്ന് മാറിയപ്പോൾ ആണ്.... അവളുടെ ഹൃദയമിടിപ്പ് താഴ്ന്നത്... അല്ലെങ്കിൽ അത് ഇപ്പൊ പൊട്ടി പോവുമെന്ന് തോന്നിയിരുന്നു അവൾക്ക്.... അവൾ കണ്ണുകൾ കൂർപ്പിച്ചു വീണ്ടും അവനെ നോക്കി.... ""വഴക്കാളി നിങ്ങടെ മറ്റവൾ...."" അവൾ പിന്നിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടപ്പോൾ.... അവന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.... ""ആ മറ്റവളെ തന്നെയാ പറഞ്ഞെ....

""" അവൻ മുറി വിട്ടിറങ്ങിയപ്പോൾ വിളിച്ചു കൂവി.... അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും ചെറുപുഞ്ചിരി വിരിഞ്ഞു.... അവൾ ഓടി ചെന്ന് സോഫയിലേക്ക് ഇരിക്കാൻ ചെന്നവന്റെ അരികിൽ ചെന്നിരുന്നു.... ""ന്തേയ്‌... പിണക്കം മാറിയോ???"".. അവൻ പുരികം പൊക്കി ചോദിച്ചു.... എന്നിട്ട് ടിപ്പോയിൽ നിന്ന് ഒരു കപ്പ്‌ എടുത്തു.... ""ആഹ്.... ചിലപ്പോ മാറും.... ചിലപ്പോ മാറൂല.... ഞാനെ പിണങ്ങുന്നത് എന്റെ ആളോടാണ്... അതിന് തനിക്ക് എന്താടോ???"".. അവൾ പുച്ഛത്തോടെ അവനെ ഒന്ന് നോക്കിയതിനു ശേഷം മറ്റേ കപ്പ്‌ എടുത്ത് ചുണ്ടോട് ചേർത്തു.... അപ്പോളേക്കും ടിവിയിൽ മോഹൻലാൽ ശോഭനയെയും കൊണ്ട് നാട്ടിൽ പോവുന്ന സീൻ ആയിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഇന്ദുവിനെ വീട്ടിലേക്ക് ആക്കിയതിന് ശേഷം... പല തവണ രാജീവ്‌ രാഗിയെയും കൂട്ടി അവളുടെ അടുത്തേക്ക് പോകാറുണ്ട്... ആളിപ്പോൾ പഴയ പോലെയല്ല.... വീണ്ടും പശുവിനെ കറന്നു പാല് കടകളിലേക്ക് കൊടുക്കുവാൻ തുടങ്ങിയിരുന്നു.... വേണ്ടപ്പെട്ടവർ തനിച്ചാക്കി പോയി എന്നത് മനസ്സിലാക്കി... അതിനോട് പൊരുത്തപെട്ടിരുന്നു അവൾ.....

അതുമല്ല... അതിന്റെ പേരിൽ ഇനിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്നവൾ ഉറപ്പിച്ചിരുന്നു.... അത് കൊണ്ട് തന്നെയാണ് വീണ്ടും പാല് കൊടുക്കാൻ പോയി തുടങ്ങിയിരുന്നത്.... എന്നിരുന്നാലും.... ആളുകൾ കാണുമ്പോൾ അവളെ നോക്കി അടക്കം പറയുന്നതും.... സഹതാപത്തോടെ നോക്കുന്നതും അവൾ കാണാറുണ്ട്.... പക്ഷെ പലതും അവൾ കണ്ടില്ല എന്ന് നടിക്കും... രാഗി മിക്കദിവസങ്ങളിലും സ്കൂളിൽ പോയി തിരിച്ചു വരുമ്പോൾ.... ഇന്ദുവിന്റെ അവിടെ കയറിയിട്ടെ പോകാറുള്ളു.... അവൾ രാജീവിനെ കാത്ത് നിൽക്കാറില്ല.... ചെല്ലുമ്പോൾ... അമ്മ ഉണ്ടാക്കി കൊടുത്തയക്കുന്ന എന്തെങ്കിലും കൊടുക്കും.... രാഗി വീട്ടിലേക്ക് പോകുമ്പോൾ തിരിച്ചു അവൾ പാല് കൊടുത്തയക്കും.... മറ്റെന്താണ് കൊടുക്കുക.... ഒന്നുമില്ല കയ്യിൽ.... ഉള്ള വീട് വരെ ബാങ്കിൽ ആണ് എന്നവൾ അപ്പോൾ അവഗ്നതയോടെ ഓർക്കും.... അല്ലെങ്കിലും ആരോരുമില്ലാത്തവളെ കാണുമ്പോൾ ഇങ്ങനെ തന്നെയാണ് എല്ലാവരും കാണുക എന്നത് അവൾ മനസ്സിനെ പാകപെടുത്തി വെച്ചിരുന്നു....

പക്ഷെ അങ്ങനെയൊക്കെ ആണെങ്കിലും.... ചിലപ്പോൾ ഒക്കെയുള്ള ചിലരുടെ അർഥം വെച്ചുള്ള നോട്ടം കാണുമ്പോൾ വല്ലാത്ത പതർച്ചയാണ്.... അച്ഛൻ ഉണ്ടായിരുന്നപ്പോൾ.... ആൾക്ക് വയ്യാതെ ആയിരുന്നുവെങ്കിൽ പോലും.... ആരും അങ്ങനെ സംസാരിക്കാനോ.... നോക്കാനോ വരാറില്ല.... ഇപ്പോൾ തന്നെ കാണുമ്പോൾ ചിലർക്ക് അങ്ങനെയല്ല.... ഓരോന്ന് ആലോചിച്ചു രാത്രി കിടക്കുമ്പോൾ ആണ്... ഇന്ദു മുറ്റത്ത് ഒരു ബഹളം കേൾക്കുന്നത്.... അവൾ പെട്ടെന്ന് എഴുന്നേറ്റ് എന്താണ് എന്നറിയാൻ ഹാളിലെ ജനലിലൂടെ പുറത്തേക്ക് നോക്കി.... രണ്ട് മൂന്ന് ചെറുപ്പക്കാർ.... ആടി കുഴഞ്ഞു.... വീട്ടിലേക്ക് നോക്കി കമന്റ്‌ അടിക്കുകയാണ്... കയ്യിൽ കുപ്പിയൊക്കെയുണ്ട്.... അവളുടെ മനസ്സിൽ വല്ലാത്ത പേടി നിറഞ്ഞു.... നേരം എട്ട് കഴിഞ്ഞു.... എന്ത് ചെയ്യണം എന്നവൾക്ക് അറിയാതെ.... പകച്ചു അവൾ ജനലിന്റെ മുൻപിലെ കർട്ടൻ പെട്ടെന്ന് മറച്ചു.... വേഗം മുറിയിലേക്ക് നടന്നു.....................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story