പരിണയം: ഭാഗം 72

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എന്റെ ഡയാന ഒന്ന് വേഗം ഇറങ്ങ്.... ദേ വൈകിയാൽ പ്ലാൻ ചെയ്ത പോലെയൊന്നും നടക്കില്ല കേട്ടോ.... """ ഡയാനയുടെ ഫ്ലാറ്റിൽ രാവിലെ തന്നെ വന്ന് ഇരിപ്പ് തുടങ്ങിയതാണ് ആദി...പുള്ളിക്കാരി ആണെങ്കിൽ എഴുന്നേൽക്കുന്നത് തന്നെ ആദി വന്ന് വിളിച്ചപ്പോൾ ആണ്.... ""എടാ ഒരു അഞ്ചു മിനിറ്റ്.... ഞാൻ ദേ ഇറങ്ങി...""അവൾ പെട്ടെന്ന് അലമാരയിൽ നിന്ന് ഒരു ഷാൾ എടുത്ത് കഴുത്തിൽ ചുറ്റി പെട്ടെന്ന് തന്നെ ഇറങ്ങി.... ""പോകാം...."" ഹാളിലേക്ക് വന്ന്... ഫോണും നോക്കി ഇരിക്കുന്ന ആദിയെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു... ""എന്തൊരു ഉറക്കമാടി ഇത്.... ഞാൻ വന്നില്ലായിരുന്നു എങ്കിൽ ഇപ്പോളും എഴുന്നേൽക്കില്ലായിരുന്നു അല്ലെ...."" അവൻ അവൾക്കൊപ്പം എഴുന്നേറ്റ് പുറത്തേക്ക് നടന്നു.... അപ്പോളേക്കും അവൾ വാതിൽ അടച്ചു താക്കോൽ കൊണ്ട് പൂട്ടി ബാഗിൽ വെച്ചു.... ""എന്നെ വിളിക്കാൻ അല്ലെ നീയ്..."" അവന്റെ തോളത്ത് കയ്യിട്ട് കണ്ണിറുക്കിയപ്പോൾ പിന്നെ അവൻ ഒന്നും മിണ്ടിയില്ല....പുറത്ത് വന്ന പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അവൾക്കൊപ്പം പുറത്തേക്ക് ഇറങ്ങി.... ""ആദ്യം നമുക്ക് പോയി അച്ചുവിനെ കൂട്ടാം... കുറച്ച് മണിക്കൂർ നേരം അവനെ നമ്മുടെ കൂടെ വിടില്ലേ അവർ....""

ഡയാനയും ആദിയും കൂടെ ഓർഫനെജിലേക്ക് പോകുന്ന വഴിക്ക് ആദി ഡയാനയെ നോക്കി ചോദിച്ചു... ഇരുവരും രുദ്രന്റെ കാർ എടുത്തിട്ടാണ് പോകുന്നത്.... അവന്റെ ചോദ്യം കേട്ടപ്പോൾ ഫോണിൽ നോക്കി കൊണ്ടിരുന്ന ഡയാന കണ്ണുകൾ ഉയർത്തി അവനെ തന്നെ നോക്കി.... ""ആഹ്... മുൻപ് വിടാറുണ്ട് സിസ്റ്റർ അവനെഎന്റെ കൂടെ...."" ഡയാന അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു.... ""എന്താടോ നീയിങ്ങനെ നോക്കുന്നത്??".. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ കുസൃതിയോടെ അവളെ നോക്കി.... ""ഏയ്യ്... ഒന്നുല്ല.... ഞാൻ വെറുതെ..."" അവൾ പെട്ടെന്ന് മിഴികൾ മാറ്റി.... അത് കണ്ടപ്പോൾ അവൻ അടക്കി ചിരിച്ചു.... ""എന്തിനാ ചിരിക്കുന്നെ??""അവളിൽ കുറുമ്പ് നിറഞ്ഞു.... ""എനിക്കെന്താ ചിരിച്ചൂടെ??"" ""മ്മ്ഹ്ഹ്... ചിരിച്ചോ...."" അവൾ ചുണ്ട് കോട്ടി.... ""എന്റെ മുഖം ചുവക്കുമ്പോൾ തോന്നുന്ന ഭംഗി നിനക്കും ഉണ്ട് ഡയാന...."" അവൻ ഇടംകണ്ണിട്ട് അവളെ നോക്കി കൊണ്ട് എഫ് എം ഓൺ ചെയ്തു.... ""ഡയാനയല്ല ദയ...."""

അവൾ തിരുത്തി കൊണ്ട് അവനെ നോക്കി... ""ഓഹ്...അങ്ങനെയും ഉണ്ടായിരുന്നല്ലോ അല്ലെ... ഞാൻ അത് മറന്നു..."" അവൻ നെറ്റിയിൽ അടിച്ചു.... മുൻപ് ഒരിക്കൽ അവൾ പറഞ്ഞിട്ടുണ്ട്... അവളെ ദയ എന്ന് വിളിച്ചാൽ മതിയെന്ന്.... വീണ്ടും ഡയാന എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അവൾക്ക് അത് അത്ര ഇഷ്ടമാവാറില്ല....ഇരുവരും പിന്നെ ഒന്നും മിണ്ടിയില്ല...വണ്ടി ഒരു വളവ് തിരിഞ്ഞു നേരെ ഓർഫനെജിന്റെ മുന്നിലേക്ക് കൊണ്ട് നിർത്തി.... ""നീ പോയി അച്ചൂനെ കൊണ്ട് വാ... ഞാൻ ഇവിടെ നിൽക്കാം..."" ആദി കാറിൽ നിന്നിറങ്ങാതെ നിന്നപ്പോൾ സംശയത്തോടെ ഡയാന അവനെ നോക്കി.... അവളുടെ നോട്ടം കണ്ടപ്പോൾ അവൻ പുഞ്ചിരിയോടെ പറഞ്ഞു.... ""നിര്ബന്ധിക്കില്ല ഞാൻ.... എന്നാലും... അവരെ ഒന്നു വന്നു കണ്ടാൽ... അത് കുട്ടികൾക്ക് വല്ലാത്ത സന്തോഷമാവും... നമ്മൾ അല്ലാതെ വേറെ ആരാണ് അവരെ കാണാൻ വരുന്നത്...."" അവൾ അതും പറഞ്ഞു ഡോർ അടച്ചു.... എന്നിട്ട് പിന്നിൽ നിന്ന് കുട്ടികൾക്കായി വാങ്ങിച്ച സ്വീറ്റ്സ് എടുത്ത് ഉള്ളിലേക്ക് നടന്നു..... ഡയാന നേരെ ചെന്നത് സിസ്റ്ററുടെ ഓഫീസിലേക്ക് ആണ് .... അവളെ കണ്ടപ്പോൾ തന്നെ അവർക്ക് വല്യ സന്തോഷമായി....

കാരണം അവൾ വരുന്നത് കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാണ്....ഡയാന വന്ന് കഴിഞ്ഞാൽ പിന്നെ ഒരു ദിവസം മുഴുവൻ കുട്ടികളുടെ കൂടെയായിരിക്കും.... ""അതിനെന്താ മോനെ കൊണ്ട് പൊയ്ക്കോളൂ ഡയാന...."" സിസ്റ്ററോട് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ തന്നെ അവർ സമ്മതം മൂളി.... അത് കേട്ട് പിന്നിലേക്ക് നോക്കുമ്പോൾ വാതിൽക്കൽ ആദി നിൽപ്പുണ്ടായിരുന്നു.... ""വരുന്നില്ല എന്ന് പറഞ്ഞിട്ട്??"" അവൾ തിരിച്ചു നടക്കുമ്പോൾ അവനെ നോക്കി പുരികം പൊക്കി ചോദിച്ചു.... ""നീ പറഞ്ഞാൽ പിന്നെ അതിന് അപ്പീൽ ഉണ്ടോ???"".. അവൾ കൈകൾ പിണച്ചു കെട്ടി അവളെ നോക്കി...അത് കേട്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് മുൻപോട്ട് നടന്നു.... അവളെ കണ്ടതും കുട്ടികൾ എല്ലാവരും അവൾക്ക് ചുറ്റും വന്നു നിന്നു.... ""ദാ മിട്ടായി എല്ലാരും കൂടെ കഴിക്കണം ട്ടോ..."" അവൾ മിട്ടായി എല്ലാവർക്കുമായി വീതിച്ചു കൊണ്ട് പറഞ്ഞു.... അപ്പോളേക്കും സിസ്റ്റർ ഒരു കുഞ്ഞിനേയും കൊണ്ട് ഡയാനയുടെ അടുത്തേക്ക് വന്നിരുന്നു....

കണ്ടാൽ ഒരു ആറ് വയസ് മാത്രം പ്രായം തോന്നിക്കും.... ആ കുട്ടി സിസ്റ്ററെ ഇറുകെ പിടിച്ചിട്ടുണ്ട്.... ""ഇത് ഡയാന.... കഴിഞ്ഞ ആഴ്ച പോലീസ് ഇവിടെ കൊണ്ടാക്കിയതാണ് "" അവളെ നോക്കി പറയുന്നത് കേട്ടപ്പോൾ അവൾ മനസ്സിലാവാത്ത പോലെ നോക്കി... ""ഡയാന??"" അവൾ ചോദ്യഭാവേന ചോദിച്ചു.... ""അതേ മോളെ.... തെരുവിൽ നിന്ന് ബോധം ഇല്ലാതെ കിട്ടിയതാണ് പിങ്ക് പോലീസിന്... നോക്കുമ്പോൾ കുഞ്ഞ് റേപ്പ് വിക്ടിം... ഒരുപാട് നാള് ട്രീറ്റ്മെന്റിൽ ആയിരുന്നു... അതിന് ശേഷം ഇവിടെ കൊണ്ടാക്കി.... ആരുമില്ല സ്വന്തം എന്ന് പറയാൻ... ആരെയും കുട്ടിക്ക് ഓർമയുമില്ല.... പേര് പോലും.... അവസാനം ഇവിടെ കൊണ്ട് ആക്കിയപ്പോൾ ഞങ്ങൾ തന്നെയാണ് പേരിട്ടത് ഡയാന എന്ന്....""" സിസ്റ്റർ പറഞ്ഞപ്പോൾ അവൾ സ്നേഹത്തോടെ ആ കുഞ്ഞിനെ നോക്കി.... സിസ്റ്ററെ തന്നെ ഇറുകെ പിടിച്ചു കിടക്കുന്ന കുഞ്ഞിനെ അവൾ വാങ്ങി നെഞ്ചോട് ചേർത്തു....എന്നിട്ട് കയ്യിൽ ഉണ്ടായിരുന്ന ഒരു വലിയ ഡയറി മിൽക്ക് കുഞ്ഞിന് നൽകി....

ആദ്യം മടിച്ചു എങ്കിലും.... സിസ്റ്റർ മേടിച്ചോളാം പറഞ്ഞപ്പോൾ ആ കുഞ്ഞി അത് വാങ്ങി.... ഒരുപാട് നേരം കുഞ്ഞുങ്ങളുടെ കൂടെ നിന്നിട്ടാണ് ഡയാന അച്ചുവിനെയും കൊണ്ട് അവിടെ നിന്നിറങ്ങിയത്.... അച്ചു ആണെങ്കിൽ അവളുടെ കൂടെ പുറത്തേക്ക് പോകുന്ന എക്സൈറ്റ്മെന്റിൽ... ഒരുപാട് നാളുകൾക്കു ശേഷമാണ് അവൾ അച്ചുനെ കൊണ്ട് പുറത്ത് പോകുന്നത്.... കൂടെ ആദിയും കൂടെ ഉള്ളത് അവന് വല്ലാത്ത സന്തോഷം തോന്നി... ""അച്ചുകുട്ടാ..."" വണ്ടിയിൽ കേറിയപ്പോൾ ആദി അവനെ കൊഞ്ചലോടെ വിളിച്ചു.... ""ന്തോയ്...."" അവൻ അതേ ഈണത്തിൽ വിളി കേൾക്കുന്നത് കണ്ടപ്പോൾ ഡയാന ചിരിച്ചു പോയി.... ""ആദ്യം അച്ചുകുട്ടന് എങ്ങോട്ടാ പോണ്ടേ??""..ആദി വീണ്ടും കൊഞ്ചി ചോദിച്ചപ്പോൾ.... അച്ചുകുട്ടൻ ആലോചിക്കാൻ തുടങ്ങി... ""പാക്ക്..."" അവൻ ആവേശത്തോടെ പറയുന്നത് കേട്ടപ്പോൾ ഡയാന അവനെ അമർത്തി ഉമ്മ വെച്ചു.... ""ആദ്യം പാർക്ക്‌ എന്ന് പറയാൻ പഠിക്ക് നീയ്...""അവൾ സ്നേഹത്തോടെ പറഞ്ഞപ്പോൾ കൊച്ചരി പല്ല് കാട്ടി കുണുങ്ങി ചിരിക്കാൻ തുടങ്ങി ചെക്കൻ....അത് കണ്ടപ്പോൾ ആദി മെല്ലെ വണ്ടി മുന്നോട്ടേക്ക് എടുത്തു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠

രുദ്രൻ കണ്മഷിയെയും കൊണ്ട് രാവിലെ തന്നെ കറങ്ങാൻ ഇറങ്ങിയതായിരുന്നു.... ഒരുപാട് സ്ഥലങ്ങളിൽ പോയി...ആദ്യം മാളിൽ പോയി അവൾക്ക് വേണ്ട കുറച്ച് ഡ്രസ്സ്‌ മേടിച്ചു.... എന്നും കോളേജിൽ ഓരോ കളർ ഡ്രസ്സ്‌ ഇട്ട് വേണം പോകാൻ... യൂണിഫോം ഇല്ല.... അത് കൊണ്ട് തന്നെ നാല് ഡ്രസ്സ്‌ കൊണ്ടൊന്നും എവിടെയും എത്തില്ല.... ഉണങ്ങി കിട്ടില്ല.... മോളിൽ നിന്ന് അവർ ഇറങ്ങി നേരെ പോയത് സിനിമ കാണാൻ ആണ്.... രണ്ടാളും ഓൺലൈനിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് കാണാനായി കയറി... മുൻപിൽ കണ്മഷി നടന്നു.... അവൾക്ക് ഇതൊക്കെ അത്ഭുതമാണ്... നാട്ടിൽ വല്ലപ്പോഴും ദേവയുടെ കൂടെ ടാകീസിൽ പോയി പടം കണ്ടിയിട്ടുള്ളതാണ്.... അല്ലാതെ അങ്ങനെ സിനിമ കാണാൻ പോയിട്ടില്ല.... ആരും കൊണ്ട് പോയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.... കൗതകത്തോടെ എല്ലാം നോക്കുന്ന കണ്മഷിയുടെ തൊട്ട് പിന്നാലെ കയ്യിൽ പോപ്പ്കോണും ഒക്കെ പിടിച്ചു രുദ്രനും നടന്നു.... കാണാൻ കേറിയത് സീത റാമിന്.... പറയണോ പിന്നെ കഥ....

ആദ്യമൊക്കെ വല്യ കൗതുകം ഉണർത്തുന്ന പ്രണയം... ആരോരുമില്ലാത്ത ഒരുവനെ പ്രണയിക്കുന്ന ഒരുവളുടെ കഥ.... അവന് വേണ്ടി തന്റെ ജീവിതം തന്നെ ഉപേക്ഷിക്കുന്ന ഒരുവൾ.... അവസാനം... അവന് വേണ്ടി ഈ ജന്മം മുഴുവൻ കാത്തിരിക്കുന്നു.... സിനിമ കണ്ട് കഴിഞ്ഞതും കണ്മഷി രുദ്രന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി.... എത്ര കരയല്ലേ എന്ന് പറഞ്ഞിട്ടും കേൾക്കണ്ടേ.... അല്ലെങ്കിലും ആ സിനിമ കണ്ട് കഴിഞ്ഞാൽ കരയാത്തവർ ചുരുക്കമാണ്.... എങ്കിലും കണ്മഷിയുടെ കരച്ചിൽ കുറച്ച് കൂടുതൽ ആണ്.... ""നോക്ക് കണ്മഷി ആളുകൾ ശ്രദ്ധിക്കുന്നു.... നിർത്തിക്കെ....""" രുദ്രൻ പുള്ളിക്കാരിയെ അനുനയിപ്പിക്കാൻ നോക്കുന്നുണ്ട്.... അത് കേൾക്കുമ്പോൾ അവളിൽ എങ്ങലടികൾ കൂടുന്നു എന്നല്ലാതെ കുറയുന്നില്ല..... അവസാനം പടം തീർന്നു എല്ലാരും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ.... കരയിപ്പിക്കുന്ന സിനിമ കാണിച്ചു എന്നും പറഞ്ഞു കൺമഷി മുഖം വീർപ്പിച്ചു നടക്കാൻ തുടങ്ങി.... ""ഇനി എങ്ങോട്ടാ പോണ്ടേ കണ്മഷി??"".. അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് അറിയാമെങ്കിലും സോപ് ഇടാനായി രുദ്രൻ ഇടങ്കണ്ണിട്ട് നോക്കുവാണ്... ""എനിക്ക് എങ്ങോട്ടും പോണ്ട... എന്നെ വീട്ടിൽ കൊണ്ടാക്ക്....""

കൺമഷി അവന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.... ""ഹാ... ആ കേറ്റി വെച്ചിരിക്കുന്ന മുഖം ഒന്നു ഇറക്കി വെക്കുമോ നീയ്.... നിന്റെ കാട്ടൽ കണ്ടാൽ തോന്നും ഞാൻ മനപ്പൂർവം കാണിക്കാൻ കൊണ്ട് പോയതാണ് എന്ന്... നിന്നെ പോലെ തന്നെ ഞാനും ആദ്യമായി തന്നെയാടി അത് കാണുന്നത്....""" അവൻ സ്നേഹത്തോടെ പറയുന്നത് കേട്ടപ്പോൾ അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.... അപ്പോളേക്കും വണ്ടി അപാർട്മെന്റിന്റെ താഴെ എത്തിയിരുന്നു.... അവൾ അവനെ നോക്കിയപ്പോൾ.... ആ കൈകളിൽ അവൻ പിടിച്ചു.... ""വാ ഇറങ്ങ്..."" അവൻ പറഞ്ഞപ്പോൾ അവൾ പിന്നാലെ ഇറങ്ങി...""അപ്പൊ ഇനി എങ്ങോട്ടും പോണില്ലേ...??"" അവൾ ചുണ്ട് പിളർത്തി ചോദിച്ചു... ""എടി മണുക്കൂസെ.... നിന്നോടല്ലേ ഞാൻ ചോദിച്ചത് എങ്ങോട്ടാ ഇനി പോവണ്ടേ എന്ന്.... അപ്പൊ നീ പറഞ്ഞു ഇവിടേക്ക് വന്നാൽ മതി ന്ന്.... അതല്ലേ ഇങ്ങോട്ട് കൊണ്ട് വന്നത്....""" അവൻ പറയുന്നത് കേട്ടപ്പോൾ അവൾ ഒന്നു ചിരിച്ചു കാണിച്ചു...

. ""അത് ഞാൻ അപ്പൊ പറഞ്ഞതല്ലേ.... എനിക്ക് ഇനിയും സ്ഥലങ്ങൾ കാണണം... വാ നമുക്ക് പോവാം..."" അവൾ ചിണുങ്ങാൻ തുടങ്ങിയപ്പോൾ അവൻ സമയം നോക്കി.... നേരം ഉച്ച ആവുന്നേ ഉള്ളു.... അവൻ അവളെ കണ്ണ് കൂർപ്പിച്ചു നോക്കിയിട്ട് വീണ്ടും വണ്ടി എടുക്കാനായി ബൈക്കിൽ കയറി.... ""വാ കേറ്...."" അവൻ പറയേണ്ട താമസം അപ്പോളേക്കും അവൾ പിന്നിൽ വന്നു കയറി.... അവർ ബൈക്ക് തിരിച്ചതും... ഒരു വണ്ടി അവർക്ക് മുൻപിൽ വന്നു നിന്നു.... രുദ്രനും കണ്മഷിയും സംശയത്തോടെ പരസ്പരം നോക്കി.... എന്നിട്ട് വണ്ടി മാറ്റാൻ പറഞ്ഞതും.... ആ കാറിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങി.... ആ ആളെ കണ്ടതും ഇരുവരുടെ കണ്ണുകളും വിടർന്നു................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story