പരിണയം: ഭാഗം 78

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എടാ പൊട്ട... എന്റെ ഏട്ടന്റെ കല്യാണം തീരുമാനിച്ചു.... അതിന്റെ പ്രോഗ്രസ്സ് അറിയാൻ ആണ് ഞാൻ നാട്ടിലോട്ട് പോകുന്നത്..."" അവൾ അവനെ കെട്ടിപിടിച്ചു.... വണ്ടി വിട്ടോ എന്നർത്ഥത്തിൽ നോക്കി പറഞ്ഞപ്പോൾ... അവൻ കണ്ണ് മിഴിച്ചു അവളെ നോക്കി... ""ഇത്ര പെട്ടന്നോ??"" അവൻ വാ പൊളിച്ചു... ""പിന്നെ... ഇനി എങ്ങോട്ടാ.. മൂക്കിൽ പല്ല് വന്നിട്ടോ... ദേ.. മര്യാദക്ക് അവരുടെ കല്യാണം കഴിഞ്ഞാൽ.... എന്നെ വന്ന് പെണ്ണ് ചോദിച്ചോണം... എനിക്ക് വയ്യ... ഇങ്ങനെ..."" അവൾ പിണക്കത്തോടെ പറയുന്നത് കേട്ടപ്പോൾ ചിരി വന്നു പോയി... അവൻ മെല്ലെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു... വണ്ട് മുന്നോട്ട് പായുമ്പോലെ... ദേവ എന്തൊക്കെയോ വിശേഷങ്ങൾ അവനോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.... വൈകുന്നേരം ആയപ്പോളേക്കും സിദ്ധുവും ദേവയും വീട്ടിലെത്തി നിന്നിരുന്നു... അവളെ വഴിയിൽ ഇറക്കി വിട്ട് തിരിച്ചു പോവാൻ ആയിരുന്നു അവന്റെ പ്ലാൻ... പക്ഷെ ദേവ ഉണ്ടോ അതിന് സമ്മതിക്കുന്നു...

പ്രത്യേകിച്ച് രുദ്രൻ വീട്ടിൽ ഉള്ള സ്ഥിതിക്ക്... അവസാനം... അവളുടെ നിർബന്ധം കൊണ്ട് അവൻ വീട്ടിലേക്ക് കയറി.... ""ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ട്... കണ്മഷി മാത്രമില്ല വീട്ടിൽ...കിങ്ങിണിക്ക് പുല്ല് കൊടുക്കാൻ പോയതാണ് അവൾ... രാവുവച്ചൻ ആണെങ്കിൽ... തീയതി നോക്കാനായി ജോത്സ്യൻറെ അടുത്ത് പോയി... രുദ്രനെ ഹാളിൽ കണ്ടതും... സിദ്ധു അവനെ മൈൻഡ് ആക്കാതെ പോയി സോഫയിൽ ഇരുന്നു... ""അമ്മേ കുടിക്കാൻ ഇത്തിരി വെള്ളം..."" അമ്മയെ നോക്കി പറഞ്ഞു കൊണ്ട് ഫോണിൽ തോണ്ടി ഇരുന്നു... ദേവ അപ്പോളേക്കും ഏട്ടനെ കണ്ട സന്തോഷത്തിൽ വന്നു കെട്ടിപിടിയും... രുദ്രന്റെ മുഖത്ത് പിടിച്ചു വലിയും ഒക്കെയാണ്... ""എന്താടാ നിന്റെ മുഖത്ത് ആരേലും കുത്തിയോ... വീർത്തിരിക്കുന്നു...."" രുദ്രൻ കളിയായി അവന്റെ കൈയിൽ പിടിച്ചപ്പോളേക്കും... സിദ്ധു ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി... ""ഹാ പിണങ്ങാതെ... കാര്യം പറാ..."" രുദ്രൻ വീണ്ടും അവന്റെ അരികിലോട്ട് നീങ്ങി ഇരുന്നു... ""ടാ പരനാറി.... നിന്റെ കല്യാണക്കാര്യം ഞാൻ ഇവള് പറഞ്ഞിട്ട് വേണോ അറിയാൻ... പറയ്.... "" സിദ്ധു അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി...

""അതിന് ഇന്നലെയാ തീരുമാനിച്ചേ... പിന്നെ ഞാനാ അവളോട് പറഞ്ഞത്... നിന്റെ കൂടെ വന്നാൽ മതിയെന്ന്... അത് മറ്റൊന്നും കൊണ്ടല്ല...അവൾ നിന്നോട് പറഞ്ഞോളുമല്ലോ എന്ന് വിചാരിച്ചു...."" രുദ്രൻ നിസാരമായി പറയുന്നത് കേട്ടപ്പോൾ സിദ്ധു ആണോ ഡീ എന്ന അർദ്ധത്തിൽ ദേവയെ നോക്കി.... അവൾ ചിരിയോടെ അതേ എന്ന് കണ്ണടച്ച് കാണിച്ചു... ""എന്നാലും നിനക്ക് എന്നോടൊന്നു പറയായിരുന്നു..."" അവൻ പതിയെ എഴുന്നേറ്റു... പിന്നാലെ രുദ്രനും... ""ദേ വല്ലാതെ കളിക്കണ്ട... ഞാനും കണ്മഷിയും നോ പറഞ്ഞാൽ... ദേ ഇവളെ ഈ അടുത്തൊന്നും നിനക്ക് കിട്ടില്ല..."" രുദ്രൻ പറയുന്നത് കേട്ട് കൊണ്ടാണ് സുഭദ്രാമ്മ രണ്ട് ഗ്ലാസ്‌ ലൈംമും കൊണ്ട് വന്നത്.... അവരുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു.... എല്ലാം അവർക്ക് നേരത്തെ അറിയാം എന്ന മട്ടിൽ.... ""നീ എല്ലാം പറഞ്ഞോ എന്ന അർദ്ധത്തിൽ സിദ്ധു വീണ്ടും ദേവയെ നോക്കി... അതിനും അവൾ കുസൃതിയോടെ കണ്ണടച്ച് കാണിച്ചു...'" ""എടാ കള്ളതിരുമാലി...ഇവിടെ ആരും ഒന്നും അറിയില്ല എന്ന് വിചാരിച്ചോ...എല്ലാം ഇവൾ പറഞ്ഞു..."" രുദ്രൻ സിദ്ധുവിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.... ""ആഹ് വിടടാ.... വേദനിക്കുന്നു.... ഞാനല്ല... ദേ ഇവള് പിന്നാലെ നടന്നിട്ടാ....""

ദേവയെ ചൂണ്ടി സിദ്ധു കൈ മലർത്തി... ""ആഹാ... ഞാൻ പറഞ്ഞാൽ അപ്പൊ നിങ്ങൾ സമ്മതിക്കുവോ ടോ.... അങ്ങനെ ആണെങ്കിൽ... നാളെ വേറെ ഒരുത്തി വന്ന് പറഞ്ഞാൽ അപ്പൊ നിങ്ങള് എന്നെ ഇട്ടിട്ട് പോവോ.... പിടിക്ക് ഏട്ടാ... നല്ലോണം പിടിച്ചു തിരിക്ക്..."" ജ്യൂസ് കുടിച് കൊണ്ടിരുന്ന ദേവയുടെ മുഖം പെട്ടന്ന് മാറി... ""എന്റെ പൊന്ന് സുഭദ്രാമ്മേ... ഒന്നു രക്ഷിക്ക് ഇവറ്റോൾടെ കയ്യിൽ ന്ന്..."" സിദ്ധു തിരിച്ചു അടുക്കളയിലേക്ക് പോകുന്ന അമ്മയെ നോക്കി ദയനീയതയോടെ പറഞ്ഞു... ""ഹാ വിടാടാ രുദ്രാ... നീ വാ മോനെ...കളിയട ഉണ്ടാക്കിയിട്ടുണ്ട്.... അത് കഴിക്കാം..."" സുഭദ്രാമ്മ പറയേണ്ട താമസം...സിദ്ധു രുദ്രന്റെ കയ്യിൽ നിന്ന് സ്‌കൂട്ടായി... വിശേഷങ്ങൾ എല്ലാം പറഞ്ഞിരിക്കുമ്പോൾ ആണ് സിദ്ധുവിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്...സാം ആയിരുന്നു അത്... അത് കണ്ടതും അവൻ കൂട്ടത്തിൽ നിന്ന് മെല്ലെ രുദ്രനെ പുറത്തേക്ക് വിളിച്ചു.... ""എന്താടാ കാര്യം?""..എല്ലാവർക്കുമിടയിൽ നിന്ന് രുദ്രനെ വിളിച്ചു കൊണ്ട് പോയപ്പോൾ അവൻ സംശയത്തോടെ ചോദിച്ചു... ""സാം നിനക്ക് വിളിച്ചിരുന്നോ??"" സിദ്ധു ഗൗരവത്തോടെ തിരക്കി....

""മ്മ്മ്... വിളിച്ചിരുന്നു.... വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്... അവന്റെ അപ്പാർട്മെന്റിൽ നിന്ന് മറ്റവനെ മാറ്റേണ്ടത് അത്യാവശ്യമാണ്.... കാരണം അവന്റെ അച്ഛനും അമ്മയും തിരിച്ചു വരാൻ ഇനി കുറച്ചു ദിവസമേ ഉള്ളു...."" രുദ്രൻ പറഞ്ഞ് നിർത്തുമ്പോളേക്കും ഗേറ്റ് കടന്ന് കണ്മഷി വരുന്നുണ്ട്.... വീട്ടിലെ അത്യാവശ്യം പണികൾ ഒക്കെ കഴിഞ്ഞാണ് അവള് വരുന്നത്.... സിദ്ധുവിനെ കണ്ടതും... അവളുടെ മുഖം വിടർന്നു.... ""ഹാ സിദ്ധുവേട്ടൻ എപ്പോൾ വന്നു???"" അവൾ പുഞ്ചിരിയോടെ വീട്ടിലേക്ക് കയറി...അവള് വരുന്നത് കണ്ടതും പെട്ടന്ന് തന്നെ ഇരുവരും സംസാരം നിർത്തി.... ""കല്യാണപെണ്ണിന് വല്ലാത്ത തിരക്കാണ് എന്നറിഞ്ഞു.... ഇപ്പോള ഒന്നു കണ്ട് കിട്ടുന്നത്..."" സിദ്ധു കുസൃതിയോടെ കണ്മഷിയെ നോക്കിയപ്പോൾ... അവളുടെ മുഖം ചുവന്ന് പോയി... ""ഒന്നു പോയെടാ എന്റെ പെണ്ണിനെ കളിയാക്കാതെ.... നീ ചെല്ല് കണ്മഷി... ദേവ ആകത്തിരിപ്പുണ്ട്..."" ദേവ വന്നിട്ടുണ്ട് എന്നറിഞ്ഞതും... കണ്മഷിയുടെ കണ്ണുകൾ വിടർന്നു.... അവൾ ഉള്ളിലേക്ക് പെട്ടെന്ന് തന്നെ ചെന്നു... അടുക്കളയിൽ ഇരുന്ന് കളിയടക്ക തിന്നുന്ന തിരക്കിലാണ് ദേവ....

കൂട്ടത്തിൽ അമ്മയോട് ഓരോ കോളേജ് വിശേഷങ്ങളും പറയുന്നുണ്ട്.... ""ഡീ പൊട്ടിക്കാളി.... എപ്പോ വന്നു നീയ്??"" കണ്മഷി ഓടി വന്നവളുടെ കൈകളിൽ അടിച്ചു ചോദിച്ചു.... ""നീയെവിടെ പോയി കിടക്കുവായിരുന്നു... ഞാൻ കുറച്ച് നേരായി വന്നിട്ട്... നിന്നെ കാണാഞ്ഞിട്ട് അങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു... അപ്പോള ദേവകിയമ്മ എന്നെ ഇത് കാണിച്ചു പ്രലോബിപ്പച്ചത്..."" അവൾ നിഷ്കളങ്കമായി കൈയിലെ കളിയടക്ക കാണിച്ചു പറഞ്ഞപ്പോൾ കണ്മഷിക്ക് ചിരി വന്നു....""അല്ല ഡയാന ചേച്ചി എന്നാ വരണേ??".. ദേവ സംശയത്തോടെ ചോദിച്ചു... "'ഇന്നലെ വൈകിട്ട് വിളിച്ചിരുന്നു ഞാനും രുദ്രേട്ടനും കൂടെ ഡയാന ചേച്ചിയെയും ആദിയേട്ടനെയും.... അവർ നാളെ രാവിലെ ആകുമ്പോളേക്കും എത്തും...."" ദേവയുടെ പാത്രത്തിൽ നിന്ന് ഒരു കളിയടക്ക എടുത്തു കണ്മഷി വായിലിട്ടു.... ""അടിപൊളി... വന്നിട്ട് വേണം... ഞങ്ങൾക്ക് കുറച്ച് പ്ലാൻ ചെയ്യാൻ... ഡ്രസ്സ്‌ എടുക്കണ്ടേ... എന്തൊക്കെ തിരക്കാ ഇനിയുള്ളെ....""

ദേവക്ക് എക്സൈറ്റ്മെന്റ് അടക്കാൻ കഴിയുന്നില്ല.... ഒത്തിരി കാത്തിരുന്ന കാര്യമാണ്.... രുദ്രന്റെയും കണ്മഷിയുടെയും വിവാഹം... അത് ആഘോഷമായി നടത്തണം എന്ന് വല്ലാത്ത ആഗ്രഹമാണ് ദേവക്ക്.... ""അതൊക്കെ നമുക്ക് നോക്കാം.. ആദ്യം അച്ഛൻ പോയി തിയതി കുറിച്ച് വരട്ടെ..."" സുഭദ്രാമ്മ ഇടക്ക് കേറി പറഞ്ഞപ്പോൾ... ദേവ സന്തോഷത്തോടെ തലയാട്ടി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠 നാട്ടിലേക്ക് പോരാനുള്ള തയാറെടുപ്പിൽ ആണ് ഡയാനയും ആദിയും... കഴിഞ്ഞ ദിവസമാണ് രുദ്രനും കണ്മഷിയും വിളിച്ചു പറഞ്ഞത് പെട്ടെന്ന് നാട്ടിലേക്ക് വരണം എന്ന്.... എന്താണ് കാര്യം എന്നൊന്നും സൂചിപ്പിച്ചിട്ടില്ല.... ""എന്നാലും ഞാനും കൂടെ വരണം എന്ന് എന്തിനാ ദിയ പറഞ്ഞത്...??"" ആദി സംശയത്തോടെ ഡയാനയെ നോക്കി.. ""അറിയില്ല.... ഏതായാലും പെട്ടെന്ന് വരാൻ പറഞ്ഞതല്ലേ... പോവാം... ആദ്യം ഓർഫണെജിൽ പോയി കാര്യം പറയണം... എപ്പോളാണ് തിരിച്ചു വരുക എന്നറിയില്ലല്ലോ..."" ഡയാന പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് തോന്നി ആദിക്ക്.... അത് കൊണ്ട് തന്നെ ആദ്യം അവിടെ പോയി സിസ്റ്ററോട് കാര്യങ്ങൾ അവതരിപ്പിച്ചു... തിരിച്ചു വന്നിട്ട് ഇനി അച്ചുക്കുട്ടനെ കാണുള്ളൂ എന്ന് ധരിപ്പിച്ചു....

കുഞ്ഞിന് കാലിന് വയ്യാത്തത് കൊണ്ടാണ്... അല്ലെങ്കിൽ അവനെയും കൊണ്ട് പോകണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു ആദിക്ക്... അവനെ അമ്മക്ക് കാണിച്ചു കൊടുക്കണം...ഇപ്പ്രാവശ്യം ചെല്ലുമ്പോൾ എന്തായാലും ഡയാനയെ അമ്മക്ക് പരിചയപെടുത്തണം... മകന് ഇഷ്ടപെട്ട കുട്ടിയെ കാണണം എന്ന് ഒരുപാട് നാളുകളായി അമ്മ ആഗ്രഹിക്കുന്നു... രാത്രിയോടെയുള്ള ട്രെയിനിൽ ആണ് ഇരുവരും കയറിയത്...വെക്കേഷൻ ടൈം അല്ലാത്തത് കൊണ്ട്... തിരക്കൊന്നുമില്ല... റിസേർവ് ചെയ്ത സീറ്റുകളിൽ ഇരുവരും കയറി സ്ഥാനം ഉറപ്പിച്ചു.... രാത്രിയിലേക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കി പാത്രത്തിൽ എടുത്തിരുന്നു ഡയാന... ട്രെയിനിലെ ഭക്ഷണം കഴിക്കാൻ കഴിയില്ല... ആദിയും കൂടെ ചേർന്നാണ് ഉണ്ടാക്കിയത്... അത് രണ്ട് പേരുടെ ബാഗിൽ ആയി എടുത്ത് വെച്ചു.... ട്രെയിൻ പതിയെ നീങ്ങി തുടങ്ങിയിരുന്നു...ഇരുണ്ട വീഥിയിൽ വെളുത്ത ലൈറ്റ് കാണുവാൻ തന്നെ വല്ലാത്ത ഭംഗി പോലെ.... ഡയാന ജനലോരമുള്ള സീറ്റിൽ ഇരുന്ന് കൊണ്ട് പതിയെ പുറത്തേക്ക് നോക്കി...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story