പരിണയം: ഭാഗം 8

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എന്റെ കൃഷ്ണ... ഏത് നേരത്താണോ എന്തോ ഇങ്ങേരുടെ ബൈക്കിന് മുൻപിൽ പോയി ചാടി കൊടുക്കാൻ തോന്നിയത്..."" ഇന്ദു മനസ്സിൽ പറഞ്ഞത് കുറച്ച് ഉറക്കെ ആയി പോയി...രാജീവ്‌ നന്നായി തന്നെ അത് കേട്ടിരുന്നു...അവന് ചിരി വന്നെങ്കിലും അത് മറച്ചു പിടിച്ചു ഒന്നും അറിയാത്ത പോലെ ഇരുന്നു... ""ആക്‌സിഡന്റ് ആയതു കൊണ്ട്... ഇൻഫെക്ഷൻ വരാതെ ഇരിക്കാൻ ടി ടി എടുക്കാൻ പിടിച്ചു കൊണ്ട് പോയി ഇരുത്തിയതാണ് അവളെ.... ആൾക്ക് ആണെങ്കിൽ സൂചി കണ്ടാലേ നല്ല പേടിയാണ്... ""സൂചി ഒന്നും വേണ്ടിയിരുന്നില്ല ... മരുന്ന് മേടിച്ചു തന്നാൽ മതിയായിരുന്നു.. ഞാൻ പൊക്കോളാം എനിക്ക് മൂവായിരം രൂപയോന്നും വേണ്ട...""പേടിയോടെ കൈ വിരലുകൾ ദാവാണി തുമ്പിൽ തെരുപ്പ് പിടിച്ചു...കണ്ണ് നാലുപാടും പേടിയോടെ നാലുപാടും നോക്കുന്നവളെ കണ്ടപ്പോൾ ചിരിയാണ് വന്നത്... ""അതേയ്... ഇയാളൊന്ന് പുറത്തേക്ക് നിന്നെ... ബട്ടക്സിലാണ് ഇൻജെക്ഷൻ വെക്കേണ്ടത്...""സിസ്റ്റർ വന്നു പറയുമ്പോൾ ആൾ മടിയോടെ തല താഴ്ത്തുന്നത് കണ്ടു...പിന്നീട് ഒന്നും മിണ്ടാതെ ചെറുപുഞ്ചിരിയോടെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി... ""ഇയാളെ ഞാൻ വീട്ടിൽ കൊണ്ട് ആക്കാം...""ഹോസ്പിറ്റലിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ പിന്നിലേക്ക് നോക്കി പറഞ്ഞു...

നോക്കുമ്പോൾ തന്നെ തന്നെ നോക്കുന്നുണ്ട്... ആകെ ചടച്ചിട്ടുണ്ട് എന്ന് കണ്ടാൽ അറിയാം... മുഖമെല്ലാം വാടി തളർന്നിട്ടുണ്ട്... ""ഏയ്യ് വേണ്ട മാഷേ... ഞാൻ പൊക്കോളാം...""ഭംഗിയോടെ തന്നെ നോക്കി പുഞ്ചിരിച്ചു... കാറ്റിൽ പാറുന്ന മുടിയിഴകൾ ഒതുക്കി വെക്കുന്നുണ്ട് ആൾ... ഇളം മഞ്ഞ ദാവണി അവൾക്ക് ഭംഗി ഏകുന്നുണ്ട്... ""ഏയ്യ്... ഇന്ദു... ഒന്ന് നിൽക്കടോ...""പിന്നിൽ നിന്ന് വിളിച്ചപ്പോൾ എന്താണ് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി... ആ കണ്ണുകൾ സംശയത്തോടെ ചുരുങ്ങി.. ""ദാ ഇത് കയ്യിൽ വെച്ചോളൂ... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ...""മൂവായിരം രൂപ നീട്ടിയപ്പോൾ സംശയത്തോടെ നോക്കി... ""വേണ്ട മാഷേ... ഒന്നുല്ലേലും എനിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടിയതല്ലേ...""ആ ചുണ്ടുകൾ വീണ്ടും മനോഹരമായ പുഞ്ചിരി നൽകി... ""അത് വേണ്ട... നാളേം ഇയാൾക്ക് പാൽ കൊടുക്കാൻ പോണ്ടതല്ലേ... ഇന്നത്തെ പാൽ കച്ചോടം മുഴുവനും ഞാൻ കാരണം ഇല്ലാതെയായി... അത് കൊണ്ട് താൻ ഇത് വെക്കൂ...""പണം നീട്ടിയപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അതിൽ നിന്ന്... രണ്ട് അഞ്ഞൂറ് മാത്രം എടുത്തു... ബാക്കി തിരികെ നൽകി... ""ഇത് മതി മാഷേ...""നിഷ്കളങ്കമായ പുഞ്ചിരി വീണ്ടും നൽകി... കണ്ടപ്പോൾ ഉള്ള കുറുമ്പൊന്നും ആ മുഖത്തില്ല ഇപ്പോൾ... ഒരു പാവം പെൺകുട്ടി... ഇന്ദു...""

ചുണ്ടുകൾ മെല്ലെ പറഞ്ഞു... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""എടോ..."" വാട്സാപ്പിൽ വന്ന മെസ്സേജ് കണ്ടപ്പോൾ ആദ്യം ഒന്ന് മടിച്ചു... ബാക്കി പിന്നെയും ടൈപ് ചെയ്യുന്നത് കണ്ടപ്പോൾ ആകാംഷയോടെ നോക്കി... ""എങ്ങനെ പറയണം എന്നൊന്നും അറിയില്ല... പലപ്പോഴും ഇയാളുടെ കണ്ണിലെ പ്രണയം ഞാൻ കണ്ടില്ല എന്ന് നടിക്കാറുണ്ട്..."" അടുത്ത മെസേജ് കണ്ടപ്പോൾ തുറന്ന് നോക്കാതെ ഇരിക്കാൻ തോന്നിയില്ല...ദേവ മെസ്സേജ് തുറന്നു നോക്കി... വാട്സാപ്പിൽ ബ്ലു ടിക്ക് കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു ഒരു നിമിഷം ആൾ നിശ്ചലമായി പക്ഷെ പിന്നീട് വീണ്ടും മെസ്സേജ് അയച്ചു തുടങ്ങി... "" ഒരുപക്ഷെ കൂട്ടുകാരന്റെ പെങ്ങളെ അങ്ങനെ കാണാൻ പാടില്ല എന്ന തോന്നൽ ആവാം... എനിക്ക് അങ്ങനെ ഒന്നും ഇയാളെ കാണാൻ കഴിഞ്ഞിട്ടില്ല... പക്ഷെ... "" അവൻ ബാക്കി മെസ്സേജ് സെന്റ് ചെയ്തപ്പോൾ അവളുടെ നെഞ്ച് വല്ലാതെ മിടിച്ചു... ബാക്കി അറിയാനായി അവൾ ആകാംഷയോടെ മൊബൈലിലേക്ക് നോക്കി... ""സീ ദേവ... എനിക്ക് സമയം വേണം...ഇഷ്ടമില്ല എന്നല്ല ഞാൻ പറയുന്നത്... പൂർണമായും തന്നെ എന്റെ പ്രണയം ആക്കണമെങ്കിൽ... അതിന് മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട്..."" ഒരു എസ്സെക്കുള്ള കാര്യങ്ങൾ അയച്ചു വെച്ചിട്ട്...

തന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് പിന്നീട് ഒന്നും അയക്കാതിരുന്നപ്പോൾ മനസ്സിലായി ദേവക്ക്... ""എന്റീശ്വര ഇതിന് ഇപ്പൊ എന്താണ് ഒരു മറുപടി അയക്കുക...""സ്വയം ഒന്ന് മോളിലോട്ട് നോക്കി...എന്നിട്ട് മറുപടി അയക്കാൻ തുടങ്ങി.... ""പ്രണയം തോന്നുന്നത് ഒരു കുറ്റമല്ല എന്നാണ് എന്റെ ഒരിത്..."" എഴുതി കഴിഞ്ഞപ്പോൾ അവൾക്ക് ഒരു സംശയം... ഇങ്ങനെ എഴുതണോ... എഴുതിയാൽ ഇനി ഇഷ്ടാവോ കൃഷ്ണ... ആഹ് എന്തെങ്കിലും വരട്ടെ...""അവൾ രണ്ടും കൽപ്പിച്ചു എഴുതാൻ തുടങ്ങി... ""പ്രണയം തോന്നുന്നത് ഒരു കുറ്റമല്ല... എനിക്ക് അത് തോന്നിയതും അത് കൊണ്ടാണ്...തിരിച്ചു ഇങ്ങോട്ടും തോന്നണം എന്ന് വാശി പിടിക്കില്ല ഞാൻ... കാരണം ഇഷ്ട്ടമാണ് എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്... എന്നെ തിരിച്ചു പ്രണയിക്കണം എന്നല്ലായിരുന്നു...."" അവൾ മെസ്സേജ് എഴുതി കഴിഞ്ഞു അത് സെന്റ് ചെയ്തു.... അവൾ നന്നേ കിതച്ചിരുന്നു... കൈകൾ എഴുതുമ്പോളും വിയർത്തിരുന്നു... വിറച്ചിരുന്നു... ""കാത്തിരിക്കാം ഞാൻ... എന്റെ പ്രണയത്തിന് വേണ്ടി... എന്റെ പ്രണയത്തിന് ഞാനല്ലാതെ... മാറ്റാരാണ് കാത്തിരിക്കുക... പ്രണയത്തിന്റെ ഗന്ധം നുകരമെങ്കിൽ... കാത്തിരിപ്പിന്റെ മധുരവും അറിയണമല്ലോ..."" അവൾ അത്രയും അയച്ചു കൊണ്ട് മറുപടിക്കായി കാത്തിരുന്നില്ല..

ഫോൺ കമഴ്ത്തി വെച്ച് തലയിണയിലേക്ക് മുഖം പൂഴ്ത്തി... ചുണ്ടിൽ അപ്പോളും മായാതെ പുഞ്ചിരി ഉണ്ടായിരുന്നു... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഇന്ന് രുദ്രന്റെ പിറന്നാളാണ് കുട്ട്യേ..."" രാവിലെ തന്നെ കുളിച്ചു അമ്പലത്തിൽ പോയി തിരികെ മഠശ്ശേരിയിലേക്ക് ചെല്ലുമ്പോൾ... ഉമ്മറത്തായി സുഭദ്രയമ്മയും അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു... തന്നെ കാൺകെ പുഞ്ചിരിയോടെ ഒന്ന് നോക്കി പറഞ്ഞു.. ""അറിയാമായിരുന്നു പിറന്നാൾ ആണെന്ന്... അമ്പലത്തിൽ ചെന്നപ്പോൾ വഴിപാടും കഴിപ്പിച്ചിരുന്നു...""അറിയാമെങ്കിലും ഒന്നും പറഞ്ഞില്ല... പുഞ്ചിരിയോടെ കയ്യിലെ പ്രസാദപായസം ഇരുവർക്കും നൽകി... ""ആഹ് മോള് അമ്പലത്തിൽ പോയത് നന്നായി... ഞാൻ പോണം എന്ന് വിചാരിച്ചത... പക്ഷെ ഒറ്റക്ക് എങ്ങെനെയാ... വൈകിട്ട് വേണമെങ്കിൽ പോവാം... മോള് വരോ കൂടെ...""വാത്സല്യത്തോടെ ചോദിച്ചപ്പോൾ പുഞ്ചിരിയോടെ തലയാട്ടി...ബാക്കി ഉള്ള പായസം കൊണ്ട് നേരെ ആൾടെ മുറിയിലേക്ക് ആണ് പോയത്... രണ്ട് ദിവസം മുൻപേ ഓർമയിൽ ഉണ്ടായിരുന്നു... പിറന്നാൾ ആണെന്ന്... ഇന്നലെ കിടക്കുന്നതിനു മുൻപേ... അമ്പലത്തിലേക്ക് ഇടാനുള്ള മുണ്ടും നേര്യതും തേച്ച് വെച്ചിരുന്നു.... ""മുറിയിലേക്ക് ചെല്ലുമ്പോൾ ആൾ കട്ടിലിൽ കിടക്കുന്നുണ്ട്... കാണുമ്പോളെ അറിയാം ആൾ കുളിച്ചിട്ടുണ്ട്...

ദേവ പോണത്തിന് മുൻപ് സുഭദ്ര അമ്മയും അവളും കൂടെ കുളിപ്പിച്ചിട്ടുണ്ടാവും... തന്നെ രാവിലെ കാണാത്തത് കൊണ്ടാവും എന്നും ഊഹിച്ചു... ""ഇ.. ഇന്ന് പിറന്നാൾ അല്ലെ... അമ്പലം വരെ പോയതാ...""തന്നെ കാൺകെ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ.. വിക്കി വിക്കി പറഞ്ഞൊപ്പിച്ചു... തന്റെ നെറ്റിയിലെ ചന്ദനത്തിലേക്കും ധരിച്ച നേര്യതിലേക്കും മാറി മാറി നോക്കുന്നുണ്ട്... ""പ്രസാദം..."" മോതിരവിരലിൽ ചന്ദനം എടുത്തു.. ആളെ ഒന്ന് നോക്കി... ഇഷ്ട്ടാവോ എന്ന് അറിയില്ല... പക്ഷെ എന്തോ തൊട്ട് കൊടുക്കാൻ തോന്നി... ഒരു നിമിഷത്തേക്ക് ആ പഴയ കണ്മഷി ആവാൻ തോന്നി... ഒന്നും മിണ്ടാതെ കണ്ണടച്ചപ്പോൾ പതിയെ കൈവിരലിലെ ചന്ദനം ആ നെറ്റിയിൽ തൊട്ട് കൊടുത്തു... നെറ്റിയിൽ തണുപ്പ് വീണപ്പോൾ ആൾടെ ചുണ്ടിൽ ചെറുപുഞ്ചിരിയും വിരിഞ്ഞു.. പക്ഷെ നിമിഷ നേരം കൊണ്ട് ആൾടെ കൈകൾ തന്നെ വലം ചുറ്റിയിരുന്നു... പിടപ്പോടെ ആളെ നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് കണ്ടു... ""മറന്നില്ലേ നീയ്....""ആർദ്രമായി ചെവിയോരം പറഞ്ഞത് കേട്ടപ്പോൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി...

""മറക്കാൻ പറ്റോ നിക്ക്... പറയ്....""ചുണ്ടുകൾ വിതുമ്പലോടെ പുറത്തേക്ക്‌ തള്ളി... ഒരു നിമിഷം പഴയ കണ്മഷിയായി മാറി... ""ന്നിട്ടാണല്ലോ നീയ് ന്നെ വേണ്ട ന്ന് വെച്ചത്... ""ആൾടെ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകിയിരുന്നു... പെട്ടെന്നാണ് ചെയ്തത് എന്തെന്ന് ബോധം വന്നത്... പിടപ്പോടെ ആ കൈകളിൽ നിന്ന് കുതറി മാറി... ഒരു നിമിഷം വേണ്ടി വന്നു നടന്നതെന്തെന്ന് ഓർത്തെടുക്കാൻ... ആ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി... ഇരുവർക്കിടയിലും മൗനം തളം കെട്ടി കിടന്നിരുന്നു... ""സോറി...""അവൻ തന്നെയാണ് തുടക്കമിട്ടത്... അവൾക്കും എന്ത് പറയണം എന്നറിയില്ലായിരുന്നു... പക്ഷെ ഇതെല്ലാം കണ്ട് കൊണ്ട് പുറത്ത് വാതിലിനിപ്പുറം രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു... ആ കണ്ണുകളിൽ ഞെട്ടൽ പ്രകടമായിരുന്നു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story