പാർവ്വതി പരിണയം: ഭാഗം 10

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭി പാറുനെ കലിപ്പിച്ചു നോക്കിയിട്ടും പെണ്ണിന് ഒരു കുലുക്കവും ഇല്ല. പെണ്ണ് അഭിടെ മുന്നിൽ കിടന്ന് എന്തെക്കെയോ കാട്ടികൂട്ടുവാ. "അമ്മേ.... ഇപ്പോഴാ ഞാൻ ഒരു കാര്യം ആലോചിച്ചേ..... എനിക്ക് ഒരു മെയിൽ അയക്കാൻ ഉണ്ടായിരുന്നു... എന്റെ ലാപ്ടോപിന് എന്തോ ഒരു കംപ്ലയിന്റ്... പാറുന്റെ ലാപ്ടോപിൽ ചെയാം എന്ന് വിചാരിച്ചതാ.... ഇപ്പോഴാ ഓർമ വന്നത്.... അഭി പാറുനുള്ള പണി കൊടുക്കാൻ തുടങ്ങി. "മോനെ... കഴിച്ചിട്ട് പോരെ.... "ഇല്ലമ്മേ... ഇത് അര്ജന്റ് വർക്ക്‌ ആണ്.... ഇപ്പോ തന്നെ ചെയ്യണം.... അഭി അമ്മയെ നോക്കി പറഞ്ഞു. "ശരി... രണ്ട് പേരും പെട്ടെന്ന് വരണം.... മോളെ പാറു... നീ ഒന്ന് പോയി എടുത്ത് കൊടുത്തിട്ട് വാ... അമ്മ കഴിക്കാൻ എടുത്ത് വയ്ക്കാം..

പാറുന് ഇപ്പൊ ഉറപ്പ് ആയി ഇത് തനിക്കു ഉള്ള പണി ആണെന്ന്. "അത്... അഭിയേട്ടൻ എടുത്താൽ മതി... എന്റെ റൂമിന്റെ ടേബിളിൽ ഉണ്ട്.... പാറു അടവ് ഇറക്കാൻ തുടങ്ങി. "അത് പറ്റില്ല.... എനിക്ക് അറിയില്ലല്ലോ അതിന്റെ അപ്‌ഡേഷൻസ്... പാറു കൂടി വന്നോട്ട്..... അതും പറഞ്ഞു അഭി എണീറ്റു. പാറു ഗൗരിനെയും കാർത്തുനെയും നോക്കി. അവർ പോയിട്ട് വാ എന്നും പറഞ്ഞു കണ്ണീർ തുടക്കുന്ന ഒരു ആക്ഷനും ഇട്ടു. പാറുന് പുലി മടയിലേക്കു ആണ് പോകുന്നത് എന്ന ബോധം നന്നായി ഉണ്ടായിരുന്നു. പാറു അഭിടെ പിന്നാലെ നടന്നു. പാറു മനസ്സിൽ പ്ലാൻ ഇട്ടു. റൂമിൽ കയറുക ലാപ് എടുത്ത് കൊടുക്കുക. എന്നിട്ട് കണ്ടം വഴി ഓടുക. അവൾക്കു ഈ ഡ്രസ്സ്‌ ഇടാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു. "നീ മുന്നിലെന്ന് നടക്കു.... എന്നും പറഞ്ഞു അഭി പാറുനെ മുന്നിൽ നിന്ന് നടത്തിച്ചു.

റൂമിൽ കയറിയതും അഭി ഡോർ അടച്ചു. "എന്തിനാ... അഭി.... ഏട്ടാ... ഡോർ.. അടച്ചത്.... പാറു വിക്കി വിക്കി ചോദിച്ചു. "ഡോർ അടച്ചതോ.... എന്റെ പാറുട്ടിക്ക് ഒരു കാര്യം ഒരിക്കൽ പറഞ്ഞ മനിസിൽ ആവില്ല.... ഞാൻ വിചാരിച്ചു ചെയ്തു കാണിക്കാം എന്ന്... എന്നും പറഞ്ഞു അഭി പാറുന്റെ അടുത്തേക്ക് നടന്നു. പാറു അഭി വരുന്നതിന് അനുസരിച്ചു പിന്നിലേക്ക് പോയി. ലാസ്റ്റ് പാറു ചുമരിൽ തട്ടി നിന്നു. അഭിടെ നിശ്വാസം പാറുന്റെ ശരീരത്തിൽ തട്ടിയപ്പോൾ പാറുന് എന്ത് ചെയ്യണം എന്ന് അറിയില്ല. അവൾ കണ്ണുകൾ അടച്ചു നിന്നു. പെട്ടെന്ന് ആണ് ചെവിയിൽ അഭിടെ കൈ പതിഞ്ഞത്. അഭി പാറുന്റെ ചെവി പിടിച്ചു നന്നായി തിരുമ്മി.... "വിടെടാ കാലാ... എന്റെ ചെവി.... എനിക്ക് വേദനിക്കുന്നു.. എന്നും പറഞ്ഞു പെണ്ണ് നിലവിളിക്കാൻ തുടങ്ങി. അഭി പെട്ടെന്ന് തന്നെ പാറുന്റെ വാ പൊത്തി പിടിച്ചു.

ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അഭി പതുക്കെ പാറുന്റെ കാതുകളിൽ ചുണ്ട് ചേർത്ത് ഒന്ന് ചുംബിച്ചു "വേദനിച്ചോ..... എന്റെ പാറുകുട്ടിക്ക്.... ഞാൻ പറഞ്ഞത് അല്ലെ.... നേരെ ഡ്രസ്സ്‌ ചെയ്യണം എന്ന്.... എന്നിട്ട് എന്റെ കുഞ്ഞ് എന്താ കേൾക്കാത്തത്..... അത് കൊണ്ടല്ലേ.. ദേഷ്യം വന്നത്.... സോറി.... ഡ്രസ്സ്‌ മാറ്റി പെട്ടെന്ന് താഴെക്ക് വാ.. ഞാൻ താഴെ പോകുവാ. അത് കേട്ടിട്ടും പാറു അനങ്ങി ഇല്ല. അവൾ ഒരു മായലോകത്ത് ആയിരുന്നു.അഭിടെ പാറുട്ടി എന്ന വിളി ആണ് അവളെ ഉണർത്തിയത്. "ഇനി ഡ്രസ്സ്‌ ഞാൻ മാറ്റി തരണോ.... പോയി തുണി മാറ്റടി.... എന്ന് ഒരു അലർച്ച ആയിരുന്നു. പാറു നേരുത്തേ ഉടുത്ത ദാവണി എടുത്ത് ബാത്‌റൂമിൽ കയറി.

അഭി താഴെക്കും പോന്നു. 💙💙💙💙💙💙💙💙💙💙💙💙 അഭിനെയും പാറുനെയും കാണാതെ വിഷമിച്ചു നിക്കുവായിരുന്നു ഗൗരിയ്യും കാർത്തുവും. "ഡീ കൊച്ചേട്ടൻ അവളെ കൊന്ന് കാണുവോ... എനിക്ക് അറിയാം ആയിരുന്നു കൊച്ചേട്ടന് ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഇഷ്ടമല്ലെന്ന് .... ഞാൻ കരുതി പാറുനെ ഒന്നും പറയില്ലായിരിക്കും എന്ന്.... അപ്പോഴേക്കും സ്റ്റെപ് ഇറങ്ങി വരുന്ന അഭിനെ എല്ലാരും കണ്ടു. പക്ഷേ കൂടെ പാറു ഇല്ലായിരുന്നു. "കൊച്ചേട്ടാ.... പാറു എവിടെ..... ഗൗരി ചോദിച്ചു. "ശരിയാ.... മോൾ എവിടെ അഭി....

"അത് അമ്മേ.. അവളുടെ ഡ്രെസ്സിൽ അവിടെ ഇരുന്ന കോഫി വീണു.... അവൾ ഡ്രസ്സ്‌ ചേഞ്ച് ചെയ്യാൻ കയറി.... അഭി അങ്ങനെ പറഞ്ഞതും ഗൗരിക്കും കാർത്തുനും കാര്യം കത്തി. അവരുടെ കണ്ണിൽ ഒരു ചിരി വിരിഞ്ഞു. അപ്പോഴേക്കും പാറു ഒരു ദാവണിയും ഉടുത്തു താഴെക്ക് വന്നു. എല്ലാരും അവളെ സന്തോഷത്തോടെയും വാത്സല്യത്തോടെയും നോക്കി. കാര്യങ്ങൾ മനിസിലായ രണ്ട് പേരുടെ കണ്ണുകളിൽ തീ ആയിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story