പാർവ്വതി പരിണയം: ഭാഗം 100

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പ്രേഗ്നെൻസി ടെസ്റ്ററിലെ രണ്ട് ചുമന്ന വരകൾ ശരിക്കും പാറുവിന്റെ കണ്ണുകളെ ഈറൻ അണിയിച്ചു.. അവൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു... ഒരു കുഞ്ഞിനെ പറ്റി ഇരുവരുംഇതുവരെ ചിന്തിച്ചിരുന്നില്ലെങ്കിലും അഭി ഇന്ന് ആ സംശയം പറഞ്ഞത് മുതൽ അവളും ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു... ഒരു അമ്മ ആകാൻ മനസ്സ് കൊണ്ട് അവളും ഒരുങ്ങിയിരുന്നു...അഭിയുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ ആയിരുന്നു.... സന്തോഷം കൊണ്ട് എന്ത്‌ ചെയ്യണം എന്ന് അറിയില്ലായിരുന്നു ഇരുവർക്കും.... "കുഞ്ഞേ.... അഭി പ്രണയത്തോടെയും അതിയായ വാത്സല്യത്തോടെയും പാറുനെ വിളിച്ചു...

ആ വിളിയിൽ ഉണ്ടായിരുന്നു അവൻ പറയാൻ ആഗ്രഹിച്ചത് എല്ലാം... "അഭിയേട്ടാ നമ്മുടെ വാവ... പാറു അഭിയുടെ നെഞ്ചോരം ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു.... "അതെ... നമ്മുടെ പ്രണയത്തിന്റെ അംശം ഇന്ന് നിന്റെ ഉള്ളിൽ ഉണ്ട്... ഇനി തൊട്ട് എനിക്ക് സ്നേഹിക്കാനും കൊഞ്ചിക്കാനും രണ്ട് കുഞ്ഞാവമ്മാരാ... അഭി പാറുവിന്റെ നെറ്റിയിൽ മുത്തി ഒരു കൈ കൊണ്ട് അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു... "നമുക്ക് എല്ലാരോടും പറയണ്ടേ അഭിയേട്ടാ... പാറു അഭിയോടു ഒന്നൂടെ ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു... "പറയാം നാളെ ആവട്ടെ... രാവിലെ ഒന്നൂടെ ടെസ്റ്റ്‌ ചെയ്തു നമുക്ക് കൺഫോം ആക്കാം....

അഭി പാറുനെ തന്റെ നെഞ്ചോരം കിടത്തി കൊണ്ട് പറഞ്ഞു...അന്നത്തെ രാത്രി പതിവിലും അവർക്ക് സന്തോഷം നിറഞ്ഞത് ആയിരുന്നു... പിറ്റേന്ന് രാവിലെ ടെസ്റ്റ്‌ ചെയ്തപ്പോഴും പോസറ്റീവ് ആയിരുന്നു റിസൾട്ട്‌.... അഭി തന്നെ ആണ് എല്ലാരേയും വിളിച്ചു അറിയിച്ചത്... കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി വരാൻ പോകുന്നത് അറിയിഞ്ഞു പാറുന്റെ അച്ഛനും അമ്മയ്ക്കും ഒത്തിരി സന്തോഷം ആയി... "എന്നാലും എന്റെ അഭി... നീ ഫസ്റ്റ് ഗപ് അടിച്ചല്ലോടാ ദുഷ്ട്ടാ ... ഫസ്റ്റ് അടിക്കാൻ ഞാൻ അധ്വാനിച്ച എന്റെ അധ്വാനം എല്ലാം പാഴാക്കി കളഞ്ഞല്ലോടാ മഹാപാപി.... ഈ കാര്യം അറിയിഞ്ഞത് തൊട്ട് കിച്ചുവും ശരത്തും അഭിയെ ഇട്ട് വാരാൻ തുടങ്ങിയത് ആണ്.. അഭിക്ക് എന്തോ ആ കളിയാക്കലിലും ഒരു സുഖം തോന്നി...

പാറുവിനെ എല്ലാരും കൂടി വളഞ്ഞിട്ട് സ്നേഹിക്കുക ആണ്... ഓരോന്ന് കഴിപ്പിച്ചും ഉപദേശിച്ചു ആകപ്പാടെ കൊച്ചു വശം കെട്ട് പോയി... "ഇനി തൊട്ട് മോൾ നന്നായി ശ്രദ്ധിക്കണം... പഴയത് പോലെ ഓടി ചാടി ഒന്നും നടക്കരുത്... ഭാരം ഉള്ള ഒന്നും എടുക്കാനോ പിടിക്കാനോ പോവരുത്... അച്ഛമ്മ പാറുന് ശ്രദ്ധിക്കേണ്ട ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തോണ്ട് ഇരുന്നു... വീട്ടിൽ ഉള്ള മുഴുവൻ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു അവിടെ ... പാറു അഭിയുടെ തോളിൽ ചാരി അച്ഛമ്മ പറയുന്നത് എല്ലാം കേട്ട് കിടക്കുക ആയിരുന്നു.... "ഓ ഇപ്പോ ഒന്നും ഒരു കൊച്ചിന്റെ ആവശ്യം ഇല്ലായിരുന്നു... ഇവള് ആകപ്പാടെ കുഞ്ഞ് അല്ലെ...

ഇപ്പോഴും കുട്ടിക്കളി കളിച്ചാ നടപ്പ്... ആ ഇവൾക്ക് ഒരു കുഞ്ഞിനെ ഒക്കെ നോക്കാൻ പറ്റുവോ... എന്റെ ഒരു ഇതിൽ ഈ കുഞ്ഞ് ഇപ്പോ വേണ്ടാ... "ഠപ്പോ.... പൊട്ടി വലിയമ്മയുടെ കവിളിൽ വലിയച്ഛന്റെ വക വലിയ വെടി ഒന്ന് 😁... "നീ എന്താ ഡീ പറഞ്ഞെ.... വലിയച്ഛൻ വലിയമ്മയുടെ നേരെ ഉറഞ്ഞു തുള്ളിക്കൊണ്ട് പറഞ്ഞു...എല്ലാരും വല്യമ്മയെ ദേഷ്യത്തോടെ നോക്കി...പാറുന്റെ കണ്ണുകൾ നിറയുന്നത് കൂടി കണ്ടതും അഭിക്ക് അവനെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല... "ഞാൻ വലിയച്ഛന്റെ കാല് പിടിച്ചു അപേക്ഷിക്കാം... ഇവരെയും കൊണ്ട് ഒന്ന് ഇവിടുന്ന് പോയി തരുവോ... ആദ്യമായിട്ട് ഒന്നുമല്ല ഇവര് ഇതുപോലെ ഓരോ ദുഷ്ടത്തരങ്ങൾ പറയുന്നത്... ചിലപ്പോ ഇനി ഞാൻ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും മിണ്ടാതെ നിന്നെന്ന് വരില്ല...

അഭി വല്യമ്മയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു... വലിയമ്മ ആണെങ്കിൽ പറഞ്ഞത് അബദ്ധം എന്നുള്ള രീതിയിൽ നിൽക്കുന്നു... "അത് മോൻ പറഞ്ഞില്ലെങ്കിലും ഞാൻ ചെയ്യും... ഇനി ഇവൾ ഇവിടെ നിക്കണ്ടാ... പെട്ടിയും വട്ടിയും എല്ലാം എടുത്തോണ്ട് ഇറങ്ങേടി..... വലിയച്ഛൻ ഒറ്റ അലർച്ച ആയിരുന്നു... ഇനി നിന്നാൽ അടിയുടെ എണ്ണം കൂടും എന്ന് അറിയാവുന്നത് കൊണ്ട് വലിയമ്മ ബാഗും കുട്ടികളും ആയി വലിയച്ഛന്റെ കൂടെ പോയി... അങ്ങനെ വലിയമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി 🤣🤣... "ഡീ പാറു... ഗർഭിണി ആയിട്ട് നിനക്ക് ശർദ്ധിക്കാൻ ഒന്നും തോന്നുന്നില്ലെടി.... കിച്ചു പാറുന്റെ അടുത്ത് വന്നിരുന്നു ഓരോ സംശയങ്ങൾ ചോദിക്കുവാണ്... അഭിയും കാർത്തുവും ശരത്തും ഗൗരിയും എല്ലാം ഉണ്ട് പാറുന്റെ ചുറ്റും...

"ഒന്ന് മിണ്ടാണ്ട് ഇരിക്ക് എന്റെ കിച്ചുവേട്ടാ 😰😰.... ശർദിൽ ഉണ്ടെങ്കിൽ പിന്നെ പച്ചവെള്ളം കുടിച്ച് ഇറക്കാൻ പറ്റില്ല... ഈൗ ഇരിക്കുന്ന സാധനങ്ങൾ ഒക്കെ ആര് തിന്ന് തീർക്കും 🤧🤧🤧.... എല്ലാം വേസ്റ്റ് ആയി പോവില്ലേ 😌... "എണീക്കാൻ വയ്യാതെ കിടക്കുമ്പോഴും ചളിക്ക് ഒരു കുറവും ഇല്ലല്ലോ... കിച്ചു പാറുനെ കളിയാക്കി കൊണ്ട് പറഞ്ഞു... അപ്പോഴാണ് കാർത്തുന് വല്ലാത്ത ഒരു മനമ്പുരട്ടൽ... കിച്ചു ശർദിൽ എന്ന് പറഞ്ഞപ്പോൾ അവൾക്ക് വല്ലാണ്ട് ശര്ദിക്കാൻ തോന്നി... കാർത്തു വായും പൊത്തി പിടിച്ചു വാഷ് റൂമിലേക്ക് ഒരു ഒറ്റ ഓട്ടം... കാർത്തു ഓടുന്നത് കണ്ട് വട്ടം കൂടി ഇരുന്ന എല്ലാം കാർത്തൂന്റെ പിറകെ ഓടി...

എല്ലാരും പോയി എത്തി നോക്കിയപ്പോൾ കാർത്തു തകർത്ത് വാള് വയ്പ്പിൽ ആണ് സുഹൃത്തുക്കളെ... കിച്ചു പോയ്‌ നിന്ന് പുറം തടവി കൊടുക്കുന്നുണ്ട്... കാർത്തു ശര്ദിക്കുന്നത് കണ്ടതും പാറുനും വാള് വയ്ക്കാൻ ഒരു ഇത്... അവള് വച്ചിട്ട് ഞാൻ വയ്ക്കാണ്ട് ഇരിക്കുന്നത് മോശം അല്ലെ എന്ന് വച്ചിട്ട് ആകും... അല്ലെങ്കിലും വേറെ ഒരാൾ ശര്ദിക്കുമ്പോൾ അല്ലെ നമുക്കും ശര്ദിക്കാൻ തോന്നുന്നത്... its quite natural😁😁... അഭിയും കാർത്തുവും പാറുവും കൂടി കിച്ചുനെ ദഹിപ്പിക്കുന്ന ഒരു നോട്ടം... കിച്ചു നൈസ് ആയിട്ട് അങ്ങ് ചിരിച്ചു കാണിച്ചു കൊടുത്തു...

ബഹളം കേട്ട് അമ്മമ്മരൊക്കെ ഓടി വന്നു... കാർത്തൂന്റെ ശര്ദിലും ഷീണവും കണ്ടതും അവർക്ക് ഏറെ കുറെ കാര്യങ്ങൾ മനിസിലായി... "എന്തായാലും നാളെ പാറുനെ ഹോസ്പിറ്റലിൽ കാണിക്കുമ്പോൾ കാർത്തൂനെ കൂടി കാണിക്കുന്നതാ നല്ലത്... ഗുഡ് ന്യൂസ്‌ ആണെന്ന് തോന്നുന്നു... അഭി കാർത്തൂന്റെ പൾസ് ചെക്ക് ചെയ്തിട്ട് പറഞ്ഞു...അങ്ങനെ അവിടെ ഇരട്ടി സന്തോഷം ആയി... കിച്ചു കാർത്തൂനെ എടുത്തു കറക്കലോട് കറക്കൽ... ലാസ്റ്റ് അഭി നടും പുറത്ത് ഇട്ട് ഒരു ഇടി കൊടുത്തപ്പോഴാ താഴെ ഇറക്കിയത്...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story