പാർവ്വതി പരിണയം: ഭാഗം 101

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അഭിയേട്ടാ... എനിക്ക് ചക്ക പുഴുങ്ങിയത് കഴിക്കാൻ തോന്നണു...വാങ്ങി തരുവോ 😁... നട്ടപാതിരാക്ക് പാറു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഇരുന്ന് പറയുന്നത് കേട്ട് അഭി ഞെട്ടി.. "ഈ രാത്രി ചക്ക എവിടെന്ന് കിട്ടും പാറു... അഭി ദയനീയമായി പാറുന്റെ മുഖത്തേക്ക് നോക്കി.. "അപ്പുറത്തെ പറമ്പിൽ ഉണ്ടല്ലോ 😁... പാറു നിഷ്കു ആയി പറഞ്ഞു.. "ഈ നട്ടപാതിരാത്രിക്ക് കണ്ടവരുടെ പറമ്പിൽ കയറി ചക്ക അടിച്ചു മാറ്റാനോ... അഭി അത്ഭുതത്തോടെ ചോദിച്ചു.. "പിന്നെ അല്ലാതെ... എനിക്ക് ഇപ്പോ ചക്ക വേണം... അതും പറഞ്ഞു പാറു കരച്ചിലോട് കരച്ചിൽ...ലാസ്റ്റ് അഭി ഡ്രെസ്സും എടുത്തിട്ട് പോയി അപ്പുറത്തെ റൂമിൽ നിന്ന് അച്ഛനെ വിളിച്ചു എഴുന്നേൽപ്പിച്ചു.. "നീ ഒരു കാര്യം ചെയ്... പോയി ഒരു ചക്ക ഇങ്ങ് എടുത്തോണ്ട് വാ... ഞാൻ നാളെ രാവിലെ അയാളോട് വിളിച്ചു കാര്യം പറയാം... ഈ രാത്രി ഇനി വിളിക്കുന്നത് മോശമാ... അഭിയുടെ അച്ഛൻ ഒരു വഴി കണ്ട് പിടിച്ചു കൊണ്ടുത്തു... "നീ എന്ത് ആലോചിച്ചു നിക്കുവാ പോയി ചക്ക വെട്ടടാ... എന്റെ കൊച്ചു ആദ്യായിട്ട് ചോദിച്ച കാര്യമാ... "അല്ലാ.. അപ്പോ അച്ഛൻ വരുന്നില്ലേ 😁...

അഭി നിഷ്കു ആയി ചോദിച്ചു... "എന്റെ മോൻ ഒറ്റക്ക് അങ്ങ് പോയാ മതി... നിന്റെ കൂടെ വരാൻ മടി ഉണ്ടായിട്ട് ഒന്നുമല്ല... പണ്ട് നിന്റെ അമ്മ എന്നെ ഇതുപോലെ ഒരുപാട് പറമ്പിൽ ചക്കയും മാങ്ങയും പറിക്കാൻ വിട്ടിട്ടുണ്ട്... ഇന്ന് അതുപോലെ നീ പോകുന്നത് കാണുമ്പോൾ ജസ്റ്റ്‌ ഒരു മനസുഖം... അഭിയുടെ അച്ഛൻ അതും പറഞ്ഞു റൂമിൽ കയറി വാതിൽ അടച്ചു... "വേറെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്ക് കേട്ടോ... അപ്പുറത്തു നിന്ന് അച്ഛൻ ചിരിയോടെ പറഞ്ഞു... "ചക്ക കൊണ്ട് വന്നിട്ട് തിന്നാൻ സമയം ആകുമ്പോ വിളിക്കാം... അപ്പോ വന്നാ മതി 😒... അഭി അതും പറഞ്ഞു പറമ്പിലേക്ക് പോയി.. അഭി ഒരു സ്പെഷ്യലിസ്റ് കള്ളനെ പോലെ പ്ലാവിൽ വലിഞ്ഞു വലിഞ്ഞു കയറി...ആരും കാണാതെ 🤫🤫... ലാസ്റ്റ് ചക്ക വെട്ടി താഴെ ഇട്ടു... (അപ്പോൾ സൗണ്ട് കേൾക്കില്ലേ എന്ന ചോദ്യം താഴെ നിരോധിച്ചിരിക്കുന്നു😌 ) പ്ലാവിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ അഭി കാണുന്നത് അപ്പുറത്തെ മാവിൽ ഒരു ആളനക്കം... കൊമ്പുകൾ ഒക്കെ കിടന്നു ആടുന്നുണ്ട്... അഭി പതിയെ ത്രീ ഫോർത്തിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി അനക്കം കേട്ട ഭാഗത്തേക്ക്‌ അടിച്ചു.... "അയ്യോ അമ്മച്ചി ആരേലും ഓടി വരണേ... ഈ ത്രീ ഫോർത് ഇട്ട പ്രേതം എന്നെ കൊല്ലുവെയ്....

അഭി നോക്കുമ്പോൾ നല്ല പരിചയം ഉള്ള വൃത്തികെട്ട സൗണ്ട്... ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ അതാ മാവിന്റെ മണ്ടയിൽ നമ്മുടെ കിച്ചു 😬😬... പേടിച്ചു കണ്ണും പൂട്ടി മാവിനെയും കെട്ടിപിടിച്ചു ആണ് നിലവിളിക്കുന്നത്... "ഡാ നാറി... എണീറ്റ് പോടാ... അഭി കിച്ചുനെ ദേഷ്യത്തിൽ വിളിച്ചു... കാരണം നമ്മുടെ ചെറുക്കനും ലേശം പേടിച്ചിരുന്നു... ."ഇല്ല ഞാൻ കണ്ണ് തുറക്കൂല... എന്നെ പറ്റിക്കാൻ ഒന്നും നോക്കണ്ടാ... അഭിയുടെ ശബ്‌ദത്തിൽ സംസാരിച്ചാൽ ഞാൻ താഴെ ഇറങ്ങി വരുമെന്നും വിചാരിക്കണ്ടാ... നിങ്ങൾ പ്രേതങ്ങൾക്ക് നിറം മാറാൻ പറ്റുവല്ലോ... ശെ സോറി... ആള് മാറാൻ പറ്റുവല്ലോ.... കിച്ചു കണ്ണടച്ച് പിടിച്ചു കൊണ്ട് പറഞ്ഞു... "മര്യയാധക്കു കണ്ണ് തുറന്ന് സംസാരിക്കു ഡാ ##*%%% മോനെ.... അഭിയുടെ ആ ഒരു ഒറ്റ തെറിയിൽ കിച്ചു കണ്ണ് തുറന്ന്... "ഡാ അളിയാ നീ ആയിരുന്നോ... ഞാൻ പേടിച്ചു പോയി 🥵🥵🥵... ഇതുപോലെ ഒക്കെ തെറി വിളിക്കാൻ നിന്നെ കൊണ്ടേ പറ്റു 🥵🥵... വിയർത്തു പോയി ഞാൻ... കണ്ടില്ലേ 😰😰😰.... "നീ എന്തിനാ ഡാ രാത്രി മാവിന്റെ മണ്ടയിൽ കയറി ഇരിക്കുന്നത്... വീട് സ്ഥലമില്ലേ... അഭി പ്ലാവിൽ നിന്ന് സൂക്ഷിച്ചു ഇറങ്ങി കൊണ്ട് പറഞ്ഞു... "കാർത്തുന് മാങ്ങ വേണ്ണൊന്നു പറഞ്ഞു ഉറക്കത്തിൽ നിന്ന് എണീപ്പിച്ചു വിട്ടതാടാ എന്നെ 😪😪... കിച്ചു ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു.. "അല്ലേടാ നീ എന്തിനാ പ്ലാവിന്റെ മണ്ടയിൽ കയറിയത്... പാറു റൂമിൽ നിന്ന് ഇറക്കി വിട്ടാ 😁... കിച്ചു അഭിയെ കളിയാക്കി കൊണ്ട് പറഞ്ഞു..

"നിന്റെ അതെ അവസ്ഥയാ എനിക്കും 😁.. നീ മാങ്ങ എങ്കിൽ ഞാൻ ചക്ക... ആ ഒരു വ്യത്യാസമേ നമുക്ക് ഇടയിൽ ഉള്ളു 🤧🤧.... അഭി വന്ന് കിച്ചുനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... അങ്ങനെ അളിയനും അളിയനും ചക്കയും മാങ്ങയും ഒക്കെ ആയി വീട്ടിലേക്കു പോയി... അവരെ കാത്ത് രണ്ട് പെണ്ണുങ്ങളും ഹാളിൽ തന്നെ ഉണ്ടായിരുന്നു....അഭിയും കിച്ചുവും പെട്ടെന്ന് തന്നെ എല്ലാം നല്ലവണ്ണം വൃത്തി ആക്കി പാറുനും കാർത്തൂനും കൊടുത്തു... പാറു ചക്ക കണ്ടതും ആർത്തിയോടെ വാരിവലിച്ചു കഴിക്കാൻ തുടങ്ങി... കഴിച്ച അതെ സ്പീഡിൽ തന്നെ ഉള്ളിലോട്ട് പോയത് എല്ലാം പുറത്തേക്ക് വന്നു... പക്ഷേ കാർത്തുന് വേറെ കുഴപ്പം ഒന്നുല്ലായിരുന്നു... അവൾ മാങ്ങ ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോ പാറുന് സങ്കടം ആയി... "അഭിയേട്ടാ... ശർദിച്ചു തളർന്ന പാറുനെ അഭി കൈകളിൽ കോരി എടുത്തു റൂമിലേക്ക് നടന്നു... അതിന്റെ ഇടയിൽ ആണ് പാറു സങ്കടത്തോടെ അഭിയെ വിളിക്കുന്നത്... "എന്താ കുഞ്ഞേ.... പാറുന്റെ കണ്ണുകളിലേക്ക് നോക്കി അഭി ചോദിച്ചു... "ഞാൻ അഭിയേട്ടൻ കഷ്ടപ്പെട്ട് കൊണ്ട് വന്നത് ഒക്കെ ശര്ധിച്ചോണ്ട് ദേഷ്യം ഉണ്ടോ എന്നോട്.... കിഴ്ച്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് പാറു ചോദിച്ചു... "എന്തിനാ എന്റെ വാവേ... ഇതൊക്കെ ഈ സമയത്ത് ഉണ്ടാകുന്നതാ...

നമ്മൾ കഴിക്കാൻ ആഗ്രഹിക്കുന്നത് പോലും ഈ സമയത്ത് നമ്മുടെ ശരീരം സ്വീകരിക്കണം എന്ന് ഇല്ല... ഇതിനൊക്കെ സങ്കടപെടാൻ നിന്നാൽ എന്താ ചെയുക... ഓരോ ദിവസം കഴിയും തോറും എന്റെ കുഞ്ഞ് വീണ്ടും കുഞ്ഞുവാവെ പോലെ ആയികൊണ്ട് ഇരിക്കുവാ... അഭി പാറുന്റെ നെറ്റിയിൽ മുത്തികൊണ്ട് പറഞ്ഞു.. "അഭിയേട്ടന് ഞാൻ കുഞ്ഞ് പിള്ളേരെ പോലെ സംസാരിക്കുന്നത് ആണോ വലിയ ആളുകളെ പോലെ സംസാരിക്കുന്നത് ആണോ ഇഷ്ട്ടം... അഭിയുടെ നെഞ്ചോരം ചേർന്ന് കിടന്നു കൊണ്ട് പാറു ചോദിച്ചു.. "നീ എപ്പോഴും ഇതുപോലെ എന്റെ കുഞ്ഞ് പാറുട്ടി ആയിരുന്നാൽ മതി... വലിയ ആളുകളെ പോലെ ഒന്നും സംസാരിക്കണ്ടാ... എന്റെ കുഞ്ഞ് വാവേ പോലെ ഞാൻ നോക്കിക്കൊള്ളാം എന്നും 😘... പാറുവിനെ തന്നിലേക്ക് ചേർത്ത് കിടത്തി കൊണ്ട് അഭി പറഞ്ഞു... എന്ത്‌ കൊണ്ടോ പാറുന്റെ കണ്ണുകൾ നിറഞ്ഞു... എന്തിനാ നിറഞ്ഞത് എന്ന് എന്നോട് ചോദിക്കരുത് പ്ലീസ് 😁😁... (ഈ സമയത്തൊക്കെ ചുമ്മാ സങ്കടവും കരച്ചിലും സന്തോഷവും ഒക്കെ വരും എന്ന് ആണ് എന്റെ ഒരു കേട്ട് കേൾവി... എക്സ്പീരിയൻസ് ഉള്ളോരു കമന്റ്‌ ബോക്സിൽ പറയണേ 😁...) അഭിയുടെ വിരലുകളുടെ തലോടലുകൾ ഏറ്റ് പാറു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story