പാർവ്വതി പരിണയം: ഭാഗം 102

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ഓരോ ദിവസം കഴിയും തോറും പാറുവിന്റെ വാശിയും സങ്കടവും എല്ലാം കൂടികൊണ്ടേ ഇരുന്നു... ശർദിൽ കാരണം നല്ല ഷീണം ആയത് കൊണ്ട് അഭി എപ്പോഴും പാറുന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. "ഇതും കൂടെ ഒന്ന് കഴിക്ക് എന്റെ പാറു... എത്ര നേരായി ഞാൻ ഈ ചോറും കൊണ്ട് ഇവിടെ ഇങ്ങനെ ഇരിക്കുന്നു... ഇനി പറയണത് കേട്ടില്ലേൽ നല്ല അടി തരും... അഭി പാറുനെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ട് പറഞ്ഞു... "അല്ലേലും അഭിയേട്ടന് എന്നെ ഇപ്പൊ ഇഷ്ട്ടല്ലല്ലോ... എനിക്ക് അറിയാം... വാവ വന്നേ പിന്നെ എന്നോട് ഉള്ള സ്നേഹം കുറഞ്ഞു... പാറു ഉണ്ടകണ്ണ് രണ്ടും നിറച്ചു അഭിയോട് പറഞ്ഞു.. അഭിക്ക് അത് കേട്ടപ്പോൾ സത്യത്തിൽ ചിരി ആണ് വന്നത്.. "നീ ഇങ്ങനെ എല്ലാ ഭാര്യമാരെ പോലെയും പറയാതെന്റെ പാറു... ആർക്ക് അറിയില്ലെങ്കിലും നിനക്ക് നന്നായി അറിയാം നീ എനിക്ക് ആരാണ് എന്നും എനിക്ക് നിന്നോട് ഉള്ള സ്നേഹം എന്താണ് എന്നും... പിന്നെ ആഹാരം കഴിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ഞാൻ ഒരുക്കം അല്ലാ... ഒന്നാതെ പൊടികുപ്പി പോലെ ഒരൽപ്പം ഉണ്ട്.. ഇനി സമയത്തിന് കഴിക്കാതെ കൂടി ആയ പറയണ്ടല്ലോ... അഭി കൈയിൽ ഇരുന്ന അവസാന ഉരുള കൂടി പാറുന്റെ വായിൽ കുത്തികേറ്റി കൊണ്ട് പറഞ്ഞു..

"എന്താണ് ഇവിടെ രണ്ടുപേരും കൂടി ഒരു ചർച്ച... നഴ്സറി കൊച്ചിന് ചോറ് കൊടുപ്പ് ഒക്കെ കഴിഞ്ഞോ... കിച്ചു പാറുന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.. "നഴ്സറി കൊച്ച് തന്റെ കെട്ടിയോള്.. അവളെ പോയി വിളി 😏... പാറു കിച്ചുനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... "എന്ത് പറ്റി എന്റെ പാറു കൊച്ച് ആകെ കലിപ്പിൽ ആണല്ലോ... സത്യം പറ അഭി നീ എന്റെ കൊച്ചിനെ വഴക്ക് വല്ലോം പറഞ്ഞോ.. കിച്ചു പാറുനെ ചേർത്ത് പിടിച്ചു കൊണ്ട് അഭിയോടു ചോദിച്ചു... "ഞാൻ ഒന്നും പറഞ്ഞില്ല... ഈ ചോറ് മുഴുവൻ കഴിപ്പിച്ചതിന്റെ ദേഷ്യമാ... അഭി പാറുനെ ഒന്ന് നോക്കി കിച്ചുനോട് പറഞ്ഞു... "അത് പിന്നെ നീ എന്റെ കൊച്ചിന് ഇഷ്ടമില്ലാത്ത എല്ലാം കഴിക്കാൻ കുത്തി കേറ്റി കൊടുക്കുന്നോണ്ട് അല്ലെ... മോള് പറ മോൾക്ക് എന്താ വേണ്ടേ കഴിക്കാൻ... ഈ കിച്ചേട്ടൻ കൊണ്ട് വന്ന് തരും... കിച്ചു വലിയ ആളായി കൊണ്ട് പറഞ്ഞു... "അതെ... അതുപിന്നെ ഇല്ലേ കിച്ചേട്ടാ... എനിക്ക് ചോറ് വേണം... പാറു കിച്ചുവിനോട് പറഞ്ഞു.. "അതിന് നിനക്ക് ഇപ്പൊ അവൻ ചോറ് തന്നതല്ലേ ഉള്ളൂ പിന്നെ എന്താ...ഇനിയും ചോറ് വേണ്ണോ.. വേണോങ്കിൽ പറഞ്ഞ പോരെ എത്ര വേണോ നിന്റെ അഭിയേട്ടൻ തരില്ലേ കൊച്ചു ഗള്ളി...(കിച്ചു ) "എനിക്ക് ഈ ചോറ് വേണ്ട കിച്ചേട്ടാ...

നമ്മുടെ തറവാടിന്റെ അടുത്ത് വയലിന്റെ കരയിൽ ഇരിക്കണ വീട് ഇല്ലേ... അവിടെ നാണിമുത്തി വയ്ക്കുന്ന റേഷൻ അരി ചോറ് വേണം 🙄...അതും അന്ന് വച്ചത് പോലെ എല്ലാ കറിയും വേണ്ണം☹️...കഴിക്കാൻ കൊതി ആകാ... പാറു ചുണ്ട് രണ്ടു പുറത്തേക്ക് ഉന്തി പറഞ്ഞു.. കിച്ചു ആണെങ്കിൽ പാറു പറയുന്നത് കേട്ട് കിളി പോയ പോലെ അഭിയെ ഒന്ന് നോക്കി... അഭിയാണെങ്കിൽ കിച്ചുനെ കൂർപ്പിച്ചു ഒന്ന് നോക്കി... കിച്ചു ഇളിഞ്ഞ ഒരു ചിരി അങ്ങോട്ട് പാസ്സ് ആക്കി... "എന്തൊക്കെ ഈ ലോകത്ത് കഴിക്കാൻ ഉണ്ട് നിനക്ക് ഇതല്ലാതെ വേറെ ഒന്നും കഴിക്കാൻ വേണ്ടേ പാറു.. വേറെ എന്തേലും പറ കിച്ചേട്ടൻ വാങ്ങി തരാം.. ചേട്ടന്റെ പൊന്ന് മോൾ അല്ലെ... കിച്ചു പാറുനെ ഒന്ന് നൈസ് ആയിട്ട് സോപ്പ് ഇടാൻ നോക്കി... "ഇല്ലാ... എനിക്ക് ആ ചോറ് തന്നെ വേണം.. എനിക്ക് ആ മണം കേൾക്കാൻ കൊതി ആവുന്നു അഭിയേട്ടാ... എനിക്ക് റേഷൻ അരി ചോറ് വേണം 😭😭😭... പാറു അതും പറഞ്ഞു കരയാൻ തുടങ്ങി...അഭി ആണെങ്കിൽ കിച്ചുനെ കൊല്ലാൻ കണക്കിന് ഒന്ന് നോക്കി.. കിച്ചു നൈസ് ആയിട്ട് എണീറ്റ് പോകാൻ നിന്നതും അഭി കിച്ചൂന്റെ കൈയിൽ കയറി പിടിച്ചു... "അങ്ങനെ അങ്ങ് പോയാല്ലോ.. നീയല്ലേ പറഞ്ഞത് മോൾക്ക് എന്ത്‌ വേണമെങ്കിലും കിച്ചേട്ടൻ വാങ്ങി തരും എന്നൊക്കെ... നീ ഇനി ഇതിന് ഒരു സമാധാനം ഉണ്ടാക്കിയിട്ട് പോയ മതി... എന്റെ പാറുട്ടിയേ കണ്ടല്ലോ അവളെ കരയിപ്പിച്ച നിന്നെ കൊല്ലും ഡാ പന്നി..

. പെട്ടെന്ന് ആവട്ട് പോയി ചോറൊക്കെ ശരിയാക്കി കൊണ്ട് വാ... അഭി കിച്ചുനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... "കിച്ചേ... പാറു കിച്ചുനെ വിളിക്കാൻ തുടങ്ങിയതും അവൾ കിച്ചൂന്റെ പുറത്തേക്ക് കഴിച്ചത് എല്ലാം വാള് വച്ചതും ഒന്നിച്ചു ആയിരുന്നു.. കിച്ചു ആണെങ്കിൽ പെട്ടെന്ന് ചാടി എണീറ്റു.. പാറു കണ്ണ് രണ്ടും നിറച്ചു അഭിയേയും കിച്ചുനെയും നോക്കി... "അയ്യോ എന്റെ കുഞ്ഞ് എന്തിനാ കണ്ണ് നിറക്കണേ... ഈ നാറി വർഷത്തിൽ ഒരിക്കലാ കുളിക്കണേ... ഇന്ന് എന്തായാലും പാറുട്ടി കാരണം കാർത്തുന് നാറ്റം സഹിക്കാതെ ഇവന്റെ അടുത്ത് കിടന്നു ഉറങ്ങാം .. നിന്ന് നോക്കാതെ പോയി കുളിയെടാ ശവമേ.... അഭി കിച്ചുനെ കളിയാക്കി കൊണ്ട് പറഞ്ഞു... "ഏത് കാലൻ പിടിച്ച സമയത്ത് ആണോ എനിക്ക് ഇവിടെ വന്ന് ഇരിക്കാൻ തോന്നിയത്...ഇരുന്നോണ്ട് ആണല്ലോ ഞാൻ ഇതോക്കെ കേൾക്കേണ്ടി വന്നത്...പറഞ്ഞിട്ട് കാര്യമില്ല.. പോയി കുളിക്കുന്നതാ നല്ലത്. (കിച്ചു ആത്മ ) "നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഡാ അഭി... എന്റെ ഭാര്യയും ഒരു ദിവസം ശർദ്ധിക്കും അന്ന് ഞാൻ അവളെ കൊണ്ട് നിന്റെ അടുത്ത് തന്നെ ഇരുത്തും.. നോക്കിക്കോ... ഒന്നും പറ്റിയില്ലേൽ ഞാൻ എങ്കിലും നിന്റെ പുറത്ത് വാള് വയ്ക്കും 😌... മോള് സങ്കടപെടണ്ട നീ എന്റെ അനിയത്തി കുട്ടി അല്ലെ സാരില്ല... കിച്ചു പാറുനെ അതും പറഞ്ഞു ആശ്വസിപ്പിച്ചു കുളിക്കാൻ പോയി... 💙💙💙💙💙💙💙💙💙💙💙 "കിച്ചേട്ടൻ എവിടെയാ അമ്മേ...ഉച്ചക്ക് എവിടെയോ പോണം എന്ന് പറഞ്ഞു ഇറങ്ങിയതാ... ഇതുവരെ തിരിച്ചു വന്നില്ല... വിളിച്ചിട്ട് ആണെങ്കിൽ എടുക്കണും ഇല്ല... രാത്രി എല്ലാരും ആഹാരം കഴിക്കുന്നതിന്റെ ഇടയിൽ കാർത്തു കിച്ചൂന്റെ അമ്മയോട് ചോദിച്ചു..

"ഞങ്ങളോട് ഒന്നും പറഞ്ഞില്ല മോളെ.. എന്തേലും അത്യാവശ്യത്തിന് പോയത് ആവും.. മോള് പേടിക്കാതെ ആഹാരം കഴിക്ക്... അമ്മ കാർത്തൂനെ സമാധാനപെടുത്താൻ ആയി പറഞ്ഞു.. "ഇത്തൂടെ കഴിക്ക് പാറു നാളെ ഹോസ്പിറ്റലിൽ പോവാൻ ഉള്ളതാ.. നല്ല കുട്ടി അല്ലെ... അഭി പാറുന് വാരി കൊടുക്കുക ആണ് സുഹൃത്തുക്കളെ.. "എനിക്ക് വേണ്ടാ അഭിയേട്ടാ.. ഞാൻ ശർദ്ധിക്കും... പാറു വാശി പിടിച്ചു പറഞ്ഞോണ്ട് ഇരുന്നു.. "ഇത്രെയും കൂടെ അല്ലെ ഉള്ളൂ കഴിക്ക് പാറു... "ഇവന്റെ ഓരോ കോപ്രായങ്ങൾ കണ്ടാ തോന്നും ലോകത്തിൽ വേറെ പെണ്ണുങ്ങൾ ഒന്നും ഗർഭിണി ആയിട്ടില്ലെന്ന്..വേണമെങ്കിൽ തിന്നിട്ട് പോവാൻ പറ... വലിയമ്മ പാറുനെ നോക്കി പുച്ഛത്തോടെ പറഞ്ഞു... വലിയമ്മയുടെ ചൊറിച്ചിലിന് ഒരു മാറ്റവും ഇല്ല.. "നിങ്ങൾ കഴിച്ചു കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് എഴുന്നേറ്റ് പോയികൂടെ... എന്തിനാ എന്നെയും എന്റെ ഭാര്യയെയും നോക്കണേ... അഭി കലിപ്പിൽ അവരെ നോക്കി പറഞ്ഞു.. അപ്പോഴാണ് മുറ്റത്തു കിച്ചൂന്റെ കാറിന്റെ സൗണ്ട് കേട്ടത്... കാർത്തുവും പാറുവും കിച്ചു വന്ന സന്തോഷത്തിൽ വാതിലിന്റെ അടുത്തേക്ക് എഴുന്നേറ്റ് പോയി..കിച്ചു പുറത്ത് പോയിട്ട് വന്നാൽ കഴിക്കാൻ എന്തേലും കൊണ്ട് വരും... അത് രണ്ടെണ്ണത്തിനും അറിയാം... എന്നാൽ മുന്നിലെ കാഴ്ച കണ്ട് രണ്ട് പേരും തറഞ്ഞു നിന്ന് പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story