പാർവ്വതി പരിണയം: ഭാഗം 11

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

എല്ലാരും സംസാരം ഒക്കെ കഴിഞ്ഞു കഴിക്കാൻ ആയി അവരവരുടെ ഇരിപ്പിടത്തിൽ വന്നു ഇരുന്നു. അഭിയും പാറുവും നേർക്ക് നേർക്ക് ആണ് ഇരുന്നത്. കിച്ചുവും കാർത്തുവും നേർക്ക് നേർക്ക്. കഴിക്കുന്നതിന് ഇടയിൽ കാർത്തു പാറുനെ തട്ടി വിളിച്ചിട്ട് കോട്ടുവാ കോട്ടുവാ എന്നൊക്കെ ഓർമിപ്പിച്ചു. പാറുന് അപ്പോഴാണ് അവരുടെ ടെസ്റ്റ്‌ ഓർമ വന്നത്. പാറു ഗൗരിക്കും കാർത്തുവിനും നേരെ തംബ്സ് അപ്പ്‌ കാണിച്ചു 👍. എന്നിട്ട് പാറു ഒന്നാമത്തെ കോട്ടുവാ ഇട്ടു. എവിടെ അഭിടെ മുഖത്തു നോ റിയാക്ഷൻ. പാറു തളരാതെ അടുത്തത് ഇട്ടു. ഇപ്പൊ അഭിയും കോട്ടുവാ ഇട്ടു. "ഡീ..... അങ്ങേര് കോട്ടുവാ ഇട്ടു..... പാറു കാർത്തുനോട് സ്വകാര്യം ആയി പറഞ്ഞു. "പാറു വീണ്ടും ടെസ്റ്റ്‌ ചെയ്.... ചിലപ്പോ ഇത് അറിയാതെ ആണെങ്കിലോ.... പാറുനും അത് ശരി ആണെന്ന് തോന്നി. പാറു പിന്നെ നിർത്താൻ ഭാവം ഇല്ലാത്ത പോല്ലേ ചറ പറ കോട്ടുവാ ഇടാൻ തുടങ്ങി. അഭിയും പാറുന് ഒപ്പം കോട്ടുവാ ഇടാൻ തുടങ്ങി. പെണ്ണുങ്ങൾക്കു പാറു പറഞ്ഞ കാര്യം സത്യം ആണെന്ന് മനിസിലായി. "പാറു മോൾ എന്താ നിർത്താതെ കോട്ടുവാ ഇടുന്നത്..... ഉറക്കം വരുന്നുണ്ടോ മോളെ..... പാറുന്റെ മുത്തശ്ശി ആയിരുന്നു അത്. പാറു അതെ എന്ന് തലയാട്ടി. പിന്നെ പെണ്ണുങ്ങൾ എല്ലാം പെട്ടെന്ന് കഴിച്ചു എണീറ്റു. അവർ മുകളിലേക്കു കയറാൻ തുടങ്ങിയപ്പോൾ മുത്തശ്ശി പറഞ്ഞു "നാളെ നമ്മുടെ പാടത്തു കൊയ്ത്തു ആണ്... എല്ലാരും നേരുത്തേ എണീക്കണം....

അതും പറഞ്ഞു മുത്തശ്ശി പോയി. പെണ്ണുങ്ങൾ കിടക്കാനും. "ഡീ.... ഞാനും ഇന്ന് ഇവിടെ കിടെന്നോട്ടെ.... റൂമിൽ പോവാൻ തോന്നണില്ല... ഗൗരി ചോദിച്ചു. പാറുവും കാർത്തുവും സമ്മതം പറഞ്ഞു. മൂന്നു പേരും കട്ടിലിൽ കയറി കിടെന്നു. "ഡീ ഗൗരി.... രാവിലെ എണീക്കണം എന്ന് പറഞ്ഞാൽ ഒരു 7മണിക്ക് എണീറ്റാൽ മതിയോ.... പാറു ചോദിച്ചു. "പിന്നെ..... ഏഴു മണിക്ക് നീ പോയാ മതി അവിടെ ആരും കാണില്ല.... മുത്തശ്ശി രാവിലെ എന്ന് പറഞ്ഞത് വെളുപ്പാൻ കാലം അഞ്ചു മണിക്കാണ്. "എന്തോന്ന് രാവിലെ അഞ്ചു മണിക്കോ.... 😲😲 കാർത്തുവും പാറുവും ഒരുമിച്ചു ചോദിച്ചു. "പിന്നല്ലാതെ.... അവരൊക്കെ 4മണിക്കെ റെഡി ആകും.... നേരുത്തേ എണീറ്റാൽ എല്ലാരും ആയി പോവാം അല്ലെങ്കിൽ ഒറ്റക്ക് പോവേണ്ടി വരും.... പോവാതിരുന്നാൽ അന്ന് കഴിക്കാൻ ഒന്നും കിട്ടില്ല..... അതും പറഞ്ഞു ഗൗരി കൊച്ചു കണ്ണ് അടച്ചു കിടെന്നു. നമ്മുടെ പാറു ആകപ്പാടെ 5മണി കണ്ടത് പ്ലസ് ടു ടൂറിനു ആണ്. വരുന്നടുത്തു വച്ച് കാണാം എന്നും പറഞ്ഞു പെണ്ണുങ്ങൾ നിദ്രയിൽ ആണ്ടു. 💙💙💙💙💙💙💙💙💙💙💙💙💙

വെളുപ്പാൻ കാലം 4മണി. സ്ഥലം പാറുന്റെ റൂം. "ഡീ പാറു..... എണീക്ക്..... സമയം ഒരുപാട് ആയി... കാർത്തുവും ഗൗരിയും പാറുനെ മാറി മാറി വിളിച്ചിട്ടും ഒരു രക്ഷയും ഇല്ല. അവർ രണ്ട്പേരും രാവിലെ റെഡി ആയി പാറുനെ വിളിക്കുവാണ്. പെണ്ണ് ഒന്ന് അനങ്ങുന്നു കൂടി ഇല്ല. കാർത്തുവും പാറുവും സെറ്റ്സാരി ആണ് വേഷം. കാർത്തുന് ഇലപച്ച നിറത്തിൽ ഉള്ള ബ്ലൗസും സെറ്റ് സാരിയും ആണ് വേഷം. ഗൗരി മെറൂൺ നിറത്തിൽ ഉള്ള ബ്ലൗസും സെറ്റ് സാരിയും ആണ് വേഷം. "ഡീ പാറു എണീക്കു... എന്നും പറഞ്ഞു കാർത്തു കുലുക്കി വിളിച്ചു. അപ്പോഴാണ് അഭി അത് വഴി പോയത്.റൂം അടച്ചിട്ടില്ലായിരുന്നു. "എന്താ നിങ്ങൾ ആരും ഇന്ന് പോകുന്നില്ലേ.... ഇവിടെ നിക്കാൻ ആണോ പ്ലാൻ.. അഭി അവരോടു ചോദിച്ചു. "അത് കൊച്ചേട്ടാ.... പാറു എണീക്കുന്നില്ല.... ഒരു അഞ്ചു മിനിറ്റ് കൂടി എന്നും പറഞ്ഞു കിടക്കുവാ... ഗൗരി പറഞ്ഞു. "ആണോ... ഇത് കൊള്ളാല്ലോ.... എന്നും പറഞ്ഞു അഭി പാറുന്റെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും താഴെ നിന്ന് വിളി വന്നു. "ഗൗരി... നിങ്ങൾ റെഡി ആയോ.... മുത്തശ്ശി ആയിരുന്നു അത്.

"ഇല്ല മുത്തശ്ശി... പാറു കൂടി റെഡി ആവാൻ ഉണ്ട്... . "നിങ്ങൾ താഴെക്ക് പോര്.... പാറു അഭിക്കൊപ്പം വരും.... നമുക്ക് നടക്കാം.... മുത്തശ്ശി പറഞ്ഞു. "കൊച്ചേട്ടാ... ഞങ്ങളോട് പോവാൻ പറഞ്ഞു... കൊച്ചേട്ടനോട് പാറുനെ കൂട്ടാൻ പറഞ്ഞു.... "ആ ശരി... നിങ്ങൾ പോയിക്കോ.... ഞാൻ പാറുട്ടിനെയും കൂട്ടി വരാം.... പെണ്ണുങ്ങൾ കേൾക്കേണ്ട താമസം ഇറങ്ങി ഓടി. വീട്ടിൽ ഉണ്ടായിരുന്ന ബാക്കി എല്ലാരും പോകുന്ന ശബ്ദം അഭി കേട്ടു. അഭി പോയി റൂമിന്റെ ഡോർ അടച്ചു. ഒരു പൂച്ച കുഞ്ഞിനെ പോല്ലേ പില്ലോയും കെട്ടിപിടിച്ചു കിടക്കുവാണ് പാറു. അവനു അവളുടെ മുഖത്തേക്കു നോക്കിയപ്പോൾ എന്തെന്ന് ഇല്ലാത്ത വാത്സല്യം തോന്നി. അവൻ പതുക്കെ പോയി അവളുടെ അടുത്ത് ഇരുന്നു. എന്നിട്ട് അവളുടെ നെറുകയിൽ അവന്റെ ആദ്യ സ്നേഹ ചുംബനം നൽകി. പാറു അല്ലെ ആൾ. "ഇവിടെയും വേണം.... എന്നും പറഞ്ഞ് പെണ്ണ് കവിൾ കാണിച്ചു കൊടുത്തു. അഭി ഒരു പുഞ്ചിരി ഓടെ വാത്സല്യത്തോടെ കവിളിലും ചുംബിച്ചു. പെണ്ണ് അപ്പുറത്ത് കവിൾ കാണിച്ചു കൊടുക്കാൻ തിരിഞ്ഞപോഴേക്കും പാറു കണ്ണ് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പകച്ചു പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story