പാർവ്വതി പരിണയം: ഭാഗം 12

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ഉറങ്ങി കിടെന്ന പാറു കണ്ണ് തുറന്നു നോക്കുമ്പോൾ കാണുന്നത് അഭിയെ ആണ്. പാറു ഒരു നിമിഷം പകച്ചുപോയി. എന്നിട്ട് വിളിക്കാൻ തുടങ്ങി. "ഗൗരി...... കാർത്തു... എവിടെയാ... "അവരൊക്കെ പോയി..... ഇനി പാറുട്ടിയും ഞാനും മാത്രമേ ഉള്ളു.... "അത് എന്താ അവരാരും എന്നെ കൂട്ടാതെ പോയത്..... പാറു ചുണ്ട് കൂർപ്പിച്ചു കുഞ്ഞ് പിള്ളേരെ പോല്ലേ ചോദിച്ചു. "പാറുട്ടി അവർ വിളിച്ചപ്പോൾ എണീക്കാത്തതു എന്താ..... അവരൊക്കെ കുറെ വിളിച്ചു..... "ആണോ.... ഞാൻ കേട്ടില്ല.... 🥺 പാറു സങ്കടത്തോടെ പറഞ്ഞു. പാറുന് എന്തെന്നില്ലാത്ത ഒരു വയറു വേദന തുടങ്ങി. പാറുന്റെ മുഖം മാറുന്നത് അഭി ശ്രദ്ധിച്ചു. "എന്താ പാറുട്ടി..... എന്തെങ്കിലും വയ്യായിക ഉണ്ടോ..... പാറുന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവൾ ഒന്നുമില്ലെന്ന് ചുമൽകുച്ചി. "പിന്നെ എന്ത് നോക്കി നിക്കുവാ പോയി റെഡി ആകു..... fresh ആയിട്ട് വാ... ഞാൻ പുറത്ത് നിൽക്കാം.... അതും പറഞ്ഞു അഭി പോയി. പാറുന് എന്ത് ചെയ്യണം എന്ന് അറിയില്ല. വയറു കൊളുത്തി പിടിക്കുന്ന പോല്ലേ തോന്നി. എല്ലാ മാസവും കറക്റ്റ് ടൈം ആണല്ലോ പിന്നെ എന്താ ഇത്ര നേരുത്തേ എന്ന് ആലോചിക്കുവായിരുന്നു പാറു. ഇനിയും ആലോചിച്ചു ഇരുന്നാൽ ശരി ആകില്ല. അവൾ മാറേണ്ട ഡ്രസ്സ്‌ എടുത്തോണ്ട് ബാത്‌റൂമിൽ കയറി.

പാറുന് വേദന സഹിക്കാൻ പറ്റാതായി. കണ്ണുകൾ എല്ലാം നിറഞ്ഞു തുളുമ്പി. അല്ലെങ്കിലും പെണ്ണ് എന്ന വർഗത്തിന് ഇതൊക്കെ സഹിക്കേണ്ടത് ആണല്ലോ. ഒരു സ്ത്രീയെ ഏറ്റവും കൂടുതൽ മനിസിലാക്കേണ്ടത് ഈ സമയങ്ങളിൽ ആണ്. അവളോട്‌ ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ.. പോട്ടെ സാരമില്ല മാറും എന്ന് സ്നേഹത്തോടെ സംസാരിക്കാൻ.... പല സ്ത്രീകളുടെയും ബുദ്ധിമുട്ട് ആർക്കും മനിസിലാവില്ല. തനിക്കു ഇത്രെയും സഹിച്ചാൽ മതി. പല വീട്ടമ്മമാരുടെയും കാര്യമോ... ജോലിക്ക് പോകുന്നവരോ.... അവരൊക്കെ എന്ത് മാത്രം വേദന സഹിക്കുന്നുണ്ടാവും.. ജോലിക്ക് പോയി തളർന്നു വന്നു വീട്ടിലെയും മക്കളെയും കാര്യം നോക്കി അവർ എന്ത് മാത്രം കഷ്ട്ടപെടുന്നുണ്ടാവും. അവരുടെ ഒക്കെ വേദന അവർക്ക് ആരോടെങ്കിലും ഒന്ന് പറയാൻ പോലും സമയം കാണില്ല. ആരും എന്തിനു സ്വന്തം ഭർത്താവ് പോലും ചില നേരത്ത് ഒന്ന് ചേർത്ത് പിടിക്കാൻ കാണില്ല. അവരുടെ ഒക്കെ അവസ്ഥ നോക്കുമ്പോൾ താൻ ഭാഗ്യവതി അല്ലെ എനിക്ക് എന്റെ അമ്മ ഇല്ലേ.പാറു എന്തൊക്കെയോ ആലോചിച്ചു നിന്നു. പാറു ഡ്രസ്സ്‌ മാറ്റി റൂമിൽ വന്നു. അവൾക്ക് പോവാൻ ഉള്ള ഒരു മനസ് തോന്നിയില്ല. വയറും ദേഹവും ഒക്കെ തളർന്നു പോകുന്നപോലെ തോന്നി പാറുന്. ദേഹം എല്ലാം വെട്ടി പിളർക്കുന്ന പോല്ലേ തോന്നി.

പാറു നേരെ വന്ന് കട്ടിലിൽ കിടെന്നു. "നീ ഇതുവരെ റെഡി ആയില്ലേ പാറു.... എണീക്കാൻ നോക്ക് പാറു ഇനി ഉറങ്ങാൻ സമയം ഇല്ലാ.... വാ... പാറുന് പറയാൻ ഒരു ബുദ്ധിമുട്ട് തോന്നി അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. "നിന്നോട് പറയുന്നത് കേട്ടില്ലേ.... വാ പോവാം.... പാറു ഒന്നും മിണ്ടാതെ നിന്നു. "നിനക്ക് എന്തെങ്കിലും വയ്യായിക ഉണ്ടോ.. അഭി ചോദിച്ചു. പാറു അപ്പോഴും ഒന്നും മിണ്ടിയില്ല. പാറു പെട്ടെന്ന് മൊബൈൽ എടുത്തു അഭിരാമിനെ വിളിച്ചു. എന്നിട്ട് അഭിയോട് ഒരു മിനിറ്റ് എന്ന് കാണിച്ചു. പാറു മൊബൈലും ആയി ബാത്‌റൂമിൽ കയറി.പെട്ടെന്ന് തന്നെ കാൾ എടുത്തു. "hello.... പാറു നീ എന്താ വരാത്തത്തു... ഇവിടെ തുടങ്ങി... "ചേച്ചി.... എനിക്ക് വയ്യാ.... ഞാൻ വരുന്നില്ല... "എന്താ പാറു... എന്താ പ്രശ്നം... "ചേച്ചി എനിക്ക് വയ്യാ.... വയറു വേദനയാ... ദേഹംഒക്കെ നല്ല വേദന... എനിക്ക് വരാൻ വയ്യ ചേച്ചി.... ചേച്ചി ഒന്ന് അഭിയേട്ടനോട് പറ..... എനിക്ക് വയ്യെന്ന്... പാറു അത് വളരെ ദയനീയമായി ആണ് പറഞ്ഞത്. "ഞാൻ പറയാം... മോൾ ഫോൺ അവന്റെ കൈയിൽ കൊടുക്ക്... പാറു ഫോണും ആയി അഭിടെ അടുത്ത് പോയി. അഭി ഫോൺ വാങ്ങി സംസാരിച്ചു. എന്നിട്ട് പാറുനെ സൂക്ഷിച്ചു നോക്കി. മൊബൈൽ കാൾ കട്ട്‌ ആയതും അഭി മൊബൈൽ എടുത്തു ടേബിളിൽ വച്ചു. "നിന്നോട് ഞാൻ ചോദിച്ചത് അല്ലെ....

നിനക്ക് എന്തെങ്കിലും വയ്യായിക ഉണ്ടോന്ന്.... എന്നോട് പറയാതെ ചേച്ചീനെ വിളിച്ചു പറഞ്ഞത് എന്തിനാ... അഭിടെ സംസാരത്തിൽ കുറച്ച് സങ്കടവും ദേഷ്യവും നിഴലിച്ചിരുന്നു. "അത്... അത്... ഞാൻ... പേടിച്ചിട്ട്... "നീ പേടിക്കാൻ ഞാൻ ആര് ഭുതമോ... ആ പോട്ട് സാരമില്ല..... പാറുട്ടി പോയി ഡ്രസ്സ്‌ മാറി കിടെന്നോ.... ഞാൻ ഇപ്പൊ വരാം.... അഭി പോകുവാന്നു പറഞ്ഞപ്പോൾ പാറുന് പേടി തോന്നി. ആ വലിയ വീട്ടിൽ ഒറ്റക്ക് നിക്കുന്ന കാര്യം അവൾക്ക് ആലോചിക്കാൻ കൂടി വയ്യായിരുന്നു. "അഭിയേട്ടൻ പോകുവാണോ.... ഇപ്പൊ പോവണ്ട.... എനിക്ക് ഒറ്റക്ക് ഇരിക്കാൻ പേടിയാ... എന്റെ കൂടെ ഇരിക്കുവോ... അവൾ ചോദിക്കുന്നത് കേട്ടിട്ട് അഭിക്ക് ചിരി ആണ് വന്നത്. "പിന്നെ പാറുട്ടി ഡ്രസ്സ്‌ മാറുമ്പോഴും ഞാൻ ഇവിടെ നിക്കണോ... പാറുട്ടി ഡ്രസ്സ്‌ മാറ്റിക്കോ... ഞാനും പോയി ഡ്രസ്സ്‌ മാറ്റിട്ട് വരാം.... ഇനി ഞാനും പോണില്ല... പാറുട്ടി ഒറ്റക്ക് അല്ലെ.... എന്നും പറഞ്ഞു അഭി പാറുന്റെ അടുത്ത് നടന്നു വന്നു. എന്നിട്ട് കവിളിൽ ഒരു ഉമ്മയും കൊടുത്തു. "ഇത് പാറുട്ടി എന്നോട് രാവില്ലേ ചോദിച്ചതാ.... തരാൻ തുടങ്ങിയപ്പോൾ പാറുട്ടി എണീറ്റു..... അതാ... എന്നും പറഞ്ഞു അഭി തിരിഞ്ഞു നടന്നു. പാറു ഡ്രസ്സ്‌ മാറ്റാനായി ബാത്‌റൂമിൽ കയറി .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story