പാർവ്വതി പരിണയം: ഭാഗം 13

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

വേഷം മാറി പാറു നേരെ വന്നു കട്ടിലിലേക്ക് മറിഞ്ഞു. പാറുന് ആ റൂമിൽ ഒറ്റക്ക് ഇരിക്കാൻ വല്ലാത്ത പേടി തോന്നി. പാറു റൂമിൽ നിന്ന് ഇറങ്ങി അഭിയെ തിരക്കി താഴെക്ക് പോയി. താഴെ അടുക്കളയിൽ എന്തോ ശബ്‌ദം കേട്ട് പാറു അങ്ങോട്ട് പോയി നോക്കി. പാറു നോക്കിയപ്പോൾ അടുക്കളയിൽ എന്തോ ഉണ്ടാക്കുക ആണ് അഭി. "അഭിയേട്ടാ.... എന്താ ഇവിടെ ചെയ്യുന്നേ... പാറു അഭിയെ നോക്കി ചോദിച്ചു. അഭി പാറുനെ ഒന്ന് നോക്കിയിട്ട് വീണ്ടും ചെയ്തോണ്ട് ഇരുന്ന ജോലി തുടർന്നു. "ഞാൻ എന്തെങ്കിലും ചെയ്യണോ അഭിയേട്ടാ.... പിന്നെ ആണ് പാറു പറഞ്ഞത് എന്തെന്ന് ആലോചിച്ചത്. എന്തെങ്കിലും ചെയ്യാൻ തനിക്കു എന്തെങ്കിലും ചെയ്യാൻ അറിയണ്ടേ. എന്റെ കൃഷ്ണ... ഞാൻ ചുമ്മ പണി ചോദിച്ചു വാങ്ങുന്നത് എന്തിന് ആണോ എന്തോ... 🙄 "നിനക്ക് ചെയ്യാൻ എന്തൊക്കെ അറിയാം...... 😁 അഭി പാറുനെ നോക്കി ചോദിച്ചു. പാറു ശരിക്കും പെട്ടു. അഭി ചോദിച്ചത് ആക്കി ആണെന്ന് മനിസിലായി. എന്നാലും താൻ ഒട്ടും കുറക്കാൻ പാടില്ലല്ലോ. "ഞാൻ എല്ലാം ഉണ്ടാക്കും....

അമ്മ കുഞ്ഞിലെ മുതലേ എന്നെ അടുക്കളയിൽ കയറ്റി ശീലിപ്പിച്ചതാ.... പാറു തകർത്തു തള്ള് തുടങ്ങി. അഭി വിശ്വസിച്ചത് പോല്ലേ തലയാട്ടി. "നിനക്ക് എല്ലാം അറിയാല്ലോ.... ആ ഷെൽഫിൽ ഇരിക്കുന്ന പച്ച മല്ലി ഇങ്ങ് എടുക്കു 🤭🤭🤭... ഇപ്പോഴാണ് പാറു ശരിക്കും ഞെട്ടിയത്. പാറുന് മല്ലി പോയിട്ട് മല്ലി പൊടി പോലും നേരെ അറിയില്ല. പാറു എന്ത് ചെയ്യും എന്ന് അറിയാതെ ഒരു നിമിഷം പതറി. "നീ എന്ത് ആലോചിച്ചു നിക്കുവാ... ആ മല്ലി ഇങ്ങോട്ട് എടുക്കു.... പാറു നടന്നു ഷെൽഫിന്റെ അടുത്ത് എത്തി. കൈയിൽ കിട്ടിയ ആദ്യ ബോട്ടിൽ നേരെ എടുത്ത് കൊടുത്തു. എന്നിട്ട് അഭിയെ നോക്കി 😁😁ഇങ്ങനെ ചിരിച്ചു കാണിച്ചു. പാറു എടുത്തു കൊടുത്തത് കടുക് ആയിരുന്നു. "ഇത് ആണോ ഡീ മല്ലി... നീ അടുക്കളയിൽ കയറും എന്ന് എനിക്ക് മനിസിലായി... അങ്ങോട്ട്‌ മാറി നില്ല്... പാറു പേടിച്ചു തിരിച്ചു നടന്നു. "നിന്നോട് ഞാൻ പോവാൻ പറഞ്ഞോ.... അവിടെ നിക്ക്... അതും പറഞ്ഞു അഭി കൈയിൽ ഒരു ഗ്ലാസ്സും ആയി പാറുന്റെ അടുത്തേക്ക് നടന്നു.

"ഇതാ.... ഇത് കുടിക്ക് വേദന കുറയും.... "ഇത് എന്താ.... "മല്ലി ഇട്ട് തിളപ്പിച്ച വെള്ളമാ.... കുടിക്ക്... അഭി ഗ്ലാസ്സ് പാറുന് കൊടുത്തു. പാറു വാങ്ങിച്ചു കുടിച്ചു... പാറു അഭി കൊടുത്ത വെള്ളവും കുടിച്ചു അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് തിരിച്ചു നടന്നു. "ഒന്ന് അവിടെ നിന്നെ..... നീ എങ്ങോട്ട് പോകുവാ.... അഭി പാറുനോട്‌ ചോദിച്ചു. പാറു ഒരു സംശയ ഭാവത്തിൽ നിന്നു എന്നിട്ട് തിരിഞ്ഞു നോക്കി. "ഞാൻ എങ്ങോട്ട് പോവാൻ.... ഞാൻ റൂമിലേക്ക് പോകുവാ കിടക്കണം.... "നിനക്ക് ഒറ്റക്ക് കിടക്കാൻ പേടി അല്ലെ... എനിക്ക് കുറച്ച് വർക്ക്‌ ചെയ്യാൻ ഉണ്ട്.... തന്റെ റൂമിൽ നെറ്റിനു സ്പീഡ് ഇല്ല... അത്കൊണ്ട് താൻ എന്റെ റൂമിൽ പോയി കിടെന്നോ.... ഞാൻ ഇപ്പോൾ അങ്ങോട്ട്‌ വരാം.... പാറു ഞെട്ടി. പാറുന് എന്തോ അഭിടെ റൂമിൽ പോവാൻ ചെറിയ ഒരു പേടി തോന്നി. "അത് അഭി ഏട്ടാ... എനിക്ക്... "പേടി ആണെന്ന് അല്ലെ.... അഭി പാറുനെ പറഞ്ഞു പൂർത്തി ആക്കാൻ സമ്മതിക്കാതെ പറഞ്ഞു. പാറു അതെ എന്ന് തലയാട്ടി.

അഭി പാറുന്റെ അടുത്തേക്ക് കുറച്ചുകൂടി ചേർന്ന് നിന്നു. "ഇപ്പോൾ എന്റെ പാറുട്ടിക്ക് പേടി തോന്നുന്നു ഉണ്ടോ.... പാറു അതെ എന്ന് തലയാട്ടി. അഭി ഒന്നുടെ പാറുവിനോട് ചേർന്നു നിന്നു. "ഇപ്പോഴോ..... എന്ന് അഭി ഒരു കള്ള ചിരിയോടെ ചോദിച്ചു. പാറു അതെ എന്ന് വീണ്ടും തലയാട്ടി. അഭി തന്റെ മുഖം പാറുന്റെ മുഖത്തോട് അടുപ്പിച്ചതും. "അയ്യോ എനിക്ക് പേടി ഇല്ല.... ഞാൻ നിങ്ങളുടെ റൂമിൽ വന്നോളം.... പാറു അത് പറഞ്ഞതും അഭി ഒന്ന് ചിരിച്ചിട്ട് പാറുവിൽ നിന്നു അകന്നു. അഭി പാറുനെയും കൊണ്ട് അഭിടെ റൂമിൽ പോയി. പാറു റൂമിന്റെ അകത്തു കയറാൻ നിന്നതും ഒന്ന് ആലോചിച്ചു. വലതു കാൽ വച്ചു കയറണോ... അതോ ഇടത് കാൽ വച്ചു കയറണോ.. എന്ത് ആയാലും വലത് കാൽ വച്ചു കയറാം..

"നീ ഇത് എന്ത് ആലോചിക്കുവാ.... അകത്തു കയറിക്കോ... അഭി പറയുന്നത് കേട്ട്. പാറു വലത് കാൽ വച്ചു അകത്തു കയറി. പാറു വലതു കാൽ വച്ചു അകത്തു കയറുന്നത് അഭി ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. പാറു അകത്തു കയറിയതും കാണുന്നത് വിശാലമായ റൂം ആണ്. പാറുന്റെ റൂമിനെ കാൾ രണ്ട് ഇരട്ടി വലുപ്പം ഉണ്ട്. ഒരു വലിയ ടീവി ഉണ്ട്. പിന്നെ ടേബിളിൽ കുറെ ബുക്ക്സ് അടുക്കി വച്ചിട്ടുണ്ട്. റൂം എല്ലാം നല്ല വൃത്തിയിൽ ആണ് സൂക്ഷിച്ചുവച്ചിരിക്കുന്നത്. "നീ പോയി ബെഡിൽ കിടെന്നോ... ഞാൻ ഫ്രഷ് ആയിട്ട് വരാം.... അഭി അതും പറഞ്ഞു ബാത്‌റൂമിൽ കയറി. പാറു പോയി ബെഡിൽ ഇരുന്നു. കിടക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു. കിടന്നില്ലേങ്കിൽ ചിലപ്പോൾ ഇനിയു ദേഷ്യപെടും. അത്കൊണ്ട് പാറു കിടെന്നു. കിടെന്നത് പോലും പാറുന് ഓർമ ഇല്ല. വല്ലാത്ത വേദന തോന്നി ഉടനെ തന്നെ ഉറങ്ങി പോയി. 💙💙💙💙💙💙💙💙💙💙💙

കുളി കഴിഞ്ഞു ഇറങ്ങിയ അഭി കാണുന്നത് കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന പാറുനെ ആണ്. അഭി നേരെ പോയി പാറുന്റെ അടുത്തേക്ക് ഇരുന്നു. പാറുന്റെ കൺപീലികളിൽ തങ്ങി നിക്കുന്ന കണ്ണുനീർ തുള്ളികൾ എന്തോ അഭിയിൽ ഒരു വേദന ജനിപ്പിച്ചു. പാവം ഒത്തിരി വേദന സഹിക്കുന്നുണ്ടാവും.... അല്ലെങ്കിലും പെണ്ണ് എന്ന ജന്മത്തിന് അകത്തു വേദനയും ഒതുക്കി പുറത്തു എല്ലാരോടും പുഞ്ചിരിച്ചു കൊണ്ട് നിക്കാൻ വല്ലാത്ത ഒരു കഴിവ് ആണ്... അഭി പാറുന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു എണീറ്റ് പോയി ചെയറിൽ ഇരുന്നു എന്നിട്ട് ജോലി തുടർന്നു. അപ്പോഴാണ് പുറത്തു എന്തോ അനക്കം കേട്ടത്. പെട്ടെന്ന് ആതിര റൂം തള്ളി തുറന്നു അകത്തു കയറി. ആതിര കാണുന്നത് അഭിയുടെ ബെഡിൽ മൂടി പുതച്ചു ഉറങ്ങുന്ന പാറുനെ ആണ്............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story