പാർവ്വതി പരിണയം: ഭാഗം 14

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ആതിര കാണുന്നത് അഭിടെ കട്ടിലിൽ മൂടി പുതച്ചു ഉറങ്ങുന്ന പാറുനെ ആണ്. ആതിരക്കും ചെറിയമ്മക്കും അഭിനെ കൊണ്ട് ആതിരയെ കല്യണം കഴിപ്പിക്കാൻ ആണ് ആഗ്രഹം. അത് അഭിയോട് ഉള്ള സ്നേഹം കൊണ്ടല്ല. അത് അവരുടെ കുടുംബത്തിന്റെ സ്വത്ത്‌ കണ്ടിട്ട് ആണ്. ഗൗരിയുടെയും ചെറിയമ്മയുടെ മോൻ ശരത്തിന്റെയും കല്യണം പറഞ്ഞു നേരുത്തേ ഉറപ്പിച്ചത് ആണ് അവർക്കും പരസ്പരം സ്നേഹം ആണ്. പക്ഷേ ഗൗരിക്ക് ചെറിയമ്മയെ ഇഷ്ടമില്ല. പണ്ട് തൊട്ടേ അവർക്ക് ഗൗരിയെ കണ്ടുണ്ടായിരുന്നു. ഗൗരി ജനിച്ചപ്പോൾ ആതിര ഔട്ട്‌ ആയി. പിന്നെ എല്ലാർക്കും കാര്യം ഗൗരിയോട് ആയിരുന്നു. പക്ഷേ ശരത്തിനു ഗൗരിനെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞപ്പോൾ ചെറിയമ്മക്ക് സന്തോഷം ആയി. കല്യണം കഴിഞ്ഞാൽ ഗൗരിടെ സ്വത്ത്‌ കിട്ടും. ഗൗരിനെ നല്ല പാഠം പഠിപ്പിക്കാം എന്നുള്ള പ്ലാനിൽ ആണ് ചെറിയമ്മയും ആതിരയും. പക്ഷേ ശരത്തിനു ഗൗരി എന്നാൽ ജീവന്റെ ജീവൻ ആണ്.

അവളുടെ കോളേജില്ലും സ്കൂളിലും എല്ലാം പേരെന്റ്സ് മീറ്റിംഗിന് സ്വന്തം ചേട്ടൻ എന്ന് പറഞ്ഞു ശരത്തിനെ കൊണ്ട് പോകൽ ആണ് ഗൗരിടെ പണി. അതൊക്കെ ശരത്തിനു ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെ പഠിച്ചു ഒരു ജോലി കിട്ടിയിട്ട് ഗൗരിനെ ഇഷ്ട്ടം ആണെന്ന് വീട്ടിൽ തുറന്നു പറയുകയും ചെയ്തു. വീട്ടിൽ എല്ലാർക്കും അത് സന്തോഷം ആയിരുന്നു. ചെറിയമ്മയുടെ അടുത്ത പ്ലാൻ ആതിരയെ കൊണ്ട് കിച്ചുവേട്ടനെയോ അഭിയേട്ടനെയോ കല്യണം കഴിപ്പിക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ ആതിരക്ക് ഇഷ്ട്ടം അഭിയെ ആയിരുന്നു. അഭിക്ക് ചെറിയമ്മയുടെയും ആതിരയുടെയും സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് അവരെ അടുപ്പിക്കില്ലായിരുന്നു. "അഭിയേട്ടാ... ഇവൾ എന്താ ഇവിടെ.. ആതിര കലിപ്പിൽ ചോദിച്ചു. ആതിരയുടെ ശബ്‌ദം കേട്ട് ഉറങ്ങി കിടെന്ന പാറു എഴുന്നേറ്റു.

പാറു എന്തോ ഒരു സ്വപ്നം കാണുക ആയിരുന്നു. എഴുന്നേറ്റപ്പോൾ കണ്ടത് മുന്നിൽ ഭദ്രകാളിയെ പോല്ലേ നിൽക്കുന്ന ആതിരയെ. "അയ്യോ ഭദ്ര കാളി..... അഭിയേട്ടാ.... ഓടിക്കോ..... എന്നും പറഞ്ഞു പെണ്ണ് ഒരു ചാട്ടം. "അതേടി.... ഭദ്രകാളി തന്നെ.... നിനക്ക് എന്താ ഇവിടെ കാര്യം..... നിനക്ക് അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന പയ്യൻമാരെ കാണുമ്പോൾ പണ്ടേ ഒരു ഇളക്കം ഉണ്ട്.... അതെനിക്ക് കോളേജിൽ വച്ചു അറിയാം.... (പാറുന്റെ കോളേജിൽ ആണ് ആതിര പഠിച്ചിരുന്നത് ) അഭി ഇതൊക്കെ കേട്ട് ഞെട്ടി നിക്കുന്നു. "ആതിരേ.... നീ എന്തൊക്കെയാ പറയുന്നേ അവൾക്ക് വയ്യാത്തോണ്ട് ആണ് ഇവിടെ കിടുന്നത്... അഭി പറഞ്ഞു. പാറു നിഷ്കു ഭാവത്തിൽ നിക്കുന്നു. "അവൾക്കു വയ്യെന്ന് പോലും... കള്ളം പറയണ്ട.... വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം ഇവളെയും കൊണ്ട് റൂമിൽ വന്നു ഇങ്ങനെ ഒക്കെ കാണിക്കാൻ നാണം ഇല്ലേ അഭിയേട്ട.... ഡീ നീ അഭിയേട്ടനെ കറക്കി എടുതല്ലെടി.....

"നീ ഇത് എന്തൊക്കെയാ പറയുന്നത്.... അവൾ ഒന്നും ചെയ്തിട്ടില്ല... നീ പോവാൻ നോക്ക്... "ഓഹോ ഇപ്പോൾ ഞാൻ പോണം അല്ലെ.. ഞാൻ വന്നത് ചിലപ്പോൾ ഒരു തടസ്സം ആയിക്കാണും.... നാണം ഇല്ലെടി നിനക്ക് ഇവന്റെ കൂടെ കിടക്കാൻ.... നീ ഇതൊക്കെ എന്തിനാ ചെയുന്നത് അഭിടെ സ്വത്തിന് വേണ്ടിയോ... "പഠയെ... " പൊട്ടി ആതിരയുടെ കവിളിൽ പടക്കം. പടക്കം പൊട്ടിച്ചത് വേറെ ആരും അല്ല അഭി തന്നെ. "ഇനി നീ ഒരക്ഷരം മിണ്ടരുത്..... ഇവളെ കുറിച്ച് ഇനി മിണ്ടിയാൽ കൊന്നു കളയും നിന്നെ..... അഭി അത് പറഞ്ഞു തിരിഞ്ഞതും കണ്ടു വീട്ടിൽ ഉള്ള എല്ലാരും ഉണ്ട് അവിടെ. എല്ലാ കണ്ണുകളും അവരെ തന്നെ നോക്കി നിക്കുവായിരുന്നു. "നീ എന്റെ മോളെ അടിച്ചു അല്ലെ അഭി.... എങ്ങനെ തോന്നി എന്റെ മോളെ വേദനിപ്പിക്കാൻ.... ചെറിയമ്മ അഭിയോട് പറഞ്ഞു. "മോനെ അഭി എന്താടാ ഉണ്ടായത്... മുത്തശ്ശി ആയിരുന്നു. അഭി നടന്ന കാര്യം എല്ലാരോടും പറഞ്ഞു.

"പിന്നെ ഒറ്റക്ക് കിടക്കാൻ പേടി... ഇതൊക്കെ ഇവളുടെ അടവ് ആയിരിക്കും... ചെറിയമ്മ വീണ്ടും തകർത്തു. "ഇനി ആരും മിണ്ടി പോകരുത്.... പാർവതിയെ എനിക്ക് ഇഷ്ട്ടമാ.... ഞാൻ ഒരു കല്യണം കഴിക്കുന്നുണ്ടെങ്കിൽ അത് ഇവളെ ആയിരിക്കും.... ആരു പറഞ്ഞാലും ഇതിൽ ഇനി മാറ്റം ഇല്ല.... അത്രെയും പറഞ്ഞു അഭി പാറുനെ ചേർത്ത് പിടിച്ചു. പാറു ആണെങ്കിൽ ആരാ ഇപ്പൊ ഇവിടെ പടക്കം പൊട്ടിച്ചത് എന്ന അവസ്ഥയിലും. ചെറിയമ്മ വീണ്ടും അടവ് മാറ്റി. "മോനെ... നീ എന്തൊക്കെയാ പറയുന്നത്.... ആതിര നിനക്ക് വേണ്ടി അല്ലെ ഇതൊക്കെ ചെയ്തു... "ഇനി ആരും ഒന്നും പറയണ്ട... കുട്ടികളുടെ ഇഷ്ട്ടം അങ്ങനെ ആണെങ്കിൽ അത് നടക്കട്ടെ.... എന്താ ബാലനുണ്ണിയുടെയും ലക്ഷ്മിടെയും അഭിപ്രായം... മുത്തശ്ശൻ അതും പറഞ്ഞു അഭിടെ അമ്മയോടും അച്ഛനോടും ചോദിച്ചു. "ഞങ്ങൾക്ക് സന്തോഷമേ ഉള്ളു അച്ഛാ.... പാറു മോൾ എന്റെ മരുമകൾ ആവണം എന്ന് തന്നെ ആയിരുന്നു എന്റെയും ലക്ഷ്മിയുടെയും ആഗ്രഹം...

അത് പറഞ്ഞതും പാറു ഞെട്ടി. "എന്റെ കൃഷ്ണ... എന്റെ കല്യണമോ... അതും ഈ കടുവയും ആയി... അതിനെക്കാളും നല്ലത് പാണ്ടി ലോറിക്ക് തല വക്കുന്നത്... പാറു മനസ്സിൽ ഓർത്തു. എനിക്ക് കല്യണത്തിന് ഇഷ്ട്ടം ഇല്ലെന്ന് പറഞ്ഞാലോ 🙄. അത് വേണ്ട അമ്മയും അച്ഛനും വരട്ട്... അവരെ കൊണ്ട് മുടക്കിപ്പിക്കാം. പാറു മനസ്സിൽ പ്ലാൻ ഇട്ട് നിഷ്കു മോൾ ആയി നിന്നു. "എല്ലാരുടെയും ആഗ്രഹം അത് ആണെങ്കിൽ പിന്നെ അങ്ങനെ നടക്കട്ടെ.... പാറുന്റെ അമ്മയും അച്ഛനും ഇന്ന് എത്തും.... അവരോടു കൂടെ ചോദിച്ചിട്ട് നമുക്ക് ഡേറ്റ് തീരുമാനിക്കാം.. അതും പറഞ്ഞു എല്ലാരും പിരിഞ്ഞു പോയി. പാറു അഭിയെ നോക്കിയപ്പോൾ അഭിക്ക് ഒരു കുലുക്കവും ഇല്ല. പാറുനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു അഭി പുറത്തേക്കു പോയി. അഭി പോയതും കാർത്തുവും ഗൗരിയും പാറുനെയും കൊണ്ട് അവരുടെ റൂമിൽ പോയി. "ഡീ എന്താ ഉണ്ടായത്... കാർത്തു ചോദിച്ചു. "അതൊക്കെ അങ്ങേര് പറഞ്ഞു നിങ്ങൾ കേട്ടത് അല്ലെ....

പിന്നെ എന്താ... "നിനക്ക് നമ്മൾ പോകുന്ന വരെ അസുഖം ഇല്ലായിരുന്നല്ലോ... നിനക്ക് എന്താ അസുഖം.... (കാർത്തു ) "ഡീ എനിക്ക് ഡേറ്റ് ആയി... ഒട്ടും വയ്യായിരുന്നു.... "ഡീ ചേട്ടൻ നിന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത് വല്ലതും നീ കേട്ടാ... പാറുനു അപ്പോഴാണ് അത് ഓർമ വന്നത്. "അയ്യോ... ഡീ... ആ കാലൻ കടുവയും ആയി എന്റെ കല്യണം നടത്താൻ പോകുന്നു.... എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കു.... എന്നും പറഞ്ഞു പെണ്ണ് അലറലോടു അലറൽ. "ഡീ നിന്റെ ചേട്ടൻ എന്റെ സ്വഭാവം വച്ചു എന്നെ കൊല്ലും.... അങ്ങേരോട് പറ ഡീ വേറെ ആരേലും കെട്ടാൻ.... എനിക്ക് കല്യണം വേണ്ടാ.. പാറു എന്തൊക്കെയോ പറഞ്ഞു കരഞ്ഞു. "ഡീ നീ അതിന് കരയുന്നത് എന്തിനാ... അഭിയേട്ടൻ പാവമാ... ദേഷ്യം വന്നാൽ പിന്നെ ഒന്നും നോക്കില്ല.... അത്രേ ഉള്ളു... നീ കണ്ടാ അഭിയേട്ടൻ എല്ലാരുടെയും മുന്നിൽ വച്ചു നിന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ ആരും ഒന്നും തിരിച്ചു പറയാത്തത്..

എല്ലാർക്കും കൊച്ചേട്ടനോട് ഒരു ബഹുമാനം ഉണ്ട്... അത് മുത്തശ്ശന് ആയാൽ പോലും... കൊച്ചേട്ടൻ മോശമായി ഒരു തീരുമാനം എടുക്കില്ല.... അത് എല്ലാർക്കും അറിയാം.. ഗൗരി അതും പറഞ്ഞു ബാത്‌റൂമിൽ കയറി. "ഡീ പാറു നീ രക്ഷപെട്ടു.... നിന്റെ കല്യണവും ആയി... ഒരു ചുള്ളനെ കിട്ടിയില്ലേ... കാർത്തു അതും പറഞ്ഞു പാറുന്റെ കവിളിൽ ഒന്ന് നുള്ളി. "ചുള്ളൻ അല്ല കാലൻ... അങ്ങേര് എന്തിനോ എന്തോ... ഇങ്ങനെ ഒക്കെ പറഞ്ഞത്.. ചുമ്മാ എന്നെ കൊല്ലാൻ... "നീ കള്ളം പറയണ്ട.... നിനക്ക് അങ്ങേരെ ഇഷ്ട്ടം ഒക്കെ ഉണ്ട് നിന്റെ മുഖം കണ്ടാൽ അറിയാം കൊച്ചു കള്ളി.... അതും പറഞ്ഞു കാർത്തു വെളിയിലേക്കു പോയി. പാറു എന്തോ പോയ അണ്ണാനെ പോല്ലേ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. അപ്പോഴാണ് അഭി അത് വഴി പോയത്. താടിക്കു കൈയും കൊടുത്തിരിക്കുന്ന പാറുനെ കണ്ടപ്പോൾ അഭിക്ക് ചിരി ആണ് വന്നത്. അഭി ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയിട്ട് പതുക്കെ റൂമിന് ഉള്ളിൽ കയറി.

പാറുനെ പിന്നിൽ കൂടി പോയി വട്ടം പിടിച്ചു. പാറു ഞെട്ടി നിലവിളിക്കാൻ തുടങ്ങിയതും അഭി പാറുന്റെ വായ് പൊത്തി പിടിച്ചു. പാറുന്റെ കണ്ണുകളിലെ പിടച്ചിൽ കണ്ടതും അഭിക്ക് ചിരി ആണ് വന്നത്. "എന്താ ഭാര്യയെ ഒരു ആലോചന.... എവിടെ ഹണിമൂണിന് പോകുമെന്ന് ആലോചിക്കുവാണോ... അതൊക്കെ ഞാൻ നേരുത്തേ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.. അഭി നാണം വരുന്നത് പോല്ലേ ആക്ഷൻ ഇട്ട് കാണിച്ചു. പാറു ആണെങ്കിൽ ഇത് എന്തോന്നു എന്നും പറഞ്ഞു വായും തുറന്നു ഇരിക്കുന്നു.എല്ലാരോടും കലിപ്പ് എന്നോട് മാത്രം ഒലിപ്പു. ഇത് എന്തോന്ന് ജന്മം. "ഹണിമൂൺ അല്ല നിങ്ങളെ ഊളൻപാറക്ക് കയറ്റി വിടാൻ വണ്ടി എപ്പോ വരുമെന്ന് ആലോചിക്കുവാ... പാറു കലിപ്പിൽ പറഞ്ഞു. "പാറുകുട്ടി ദേഷ്യത്തിൽ ആണോ... ദേഷ്യം മാറാൻ ചേട്ടൻ ഒരു സമ്മാനം തരട്ടെ... എന്ന് ചോദിച്ചു അഭി പാറുന്റെ മുഖത്തോട് മുഖം അടുപ്പിച്ചതും "അയ്യോ.. "എന്ന് ഒരു വിളി ആയിരുന്നു. പാറുവും അഭിയും നോക്കുമ്പോൾ ബാത്‌റൂമിൽ നിന്നു ഇറങ്ങി വന്ന ഗൗരി പന്തം കണ്ട പെരുച്ചാഴി പോല്ലേ നിക്കുന്നു. അഭി പെട്ടെന്ന് പാറുവിൽ നിന്ന് അകന്ന് നിന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story