പാർവ്വതി പരിണയം: ഭാഗം 15

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

കുളി കഴിഞ്ഞു ഇറങ്ങിയ ഗൗരി കാണുന്നത് പാറുനെ ഉമ്മിക്കാൻ പോകുന്ന അഭിയെ ആണ്. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ ആണ് വാ തുറന്നു അറിയാതെ വിളിച്ചു പോയത്. ഗൗരിനെ കണ്ടതും അഭിയും പാറുവും മാറി നിന്നു. "നീ എന്താ ഡീ ഇവിടെ... നിന്റെ റൂമിൽ ഉള്ള ബാത്‌റൂമിൽ ആര് പെറ്റു കിടക്കുവാ... അഭി നാണം കേടാതിരിക്കാൻ അല്പം ദേഷ്യം ഫിറ്റ് ചെയ്തു ചോദിച്ചു. "അത്... അത്.. കൊച്ചേട്ടാ.. ഞാൻ ഇപ്പോൾ ഇവിടെയാ കിടക്കുന്നത്.... അതാ.... കൊച്ചേട്ടൻ എന്താ ഇവിടെ... ഗൗരി അല്പം കളിയാക്കുന്ന രീതിയിൽ ചോദിച്ചു. "അത്... ഇവൾ എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു.... ഞാൻ വന്നപ്പോഴേക്കും അവളുടെ കണ്ണിൽ കരട് പോയി.... അല്ലെ പാറു... അഭി പാറുനോട്‌ ചോദിച്ചു. പാറു ആണെങ്കിൽ ഈ മനുഷ്യൻ ഇത് എന്ത് നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത് എന്നും. "ഇനി ഞാൻ പിന്നെ വരാം പാറു... അപ്പോൾ തന്നാൽ മതിയോ... ഛെ... പറഞ്ഞാൽ മതിയോ... അഭിടെ നാവ് അഭിനെ ചതിച്ചു.

ഗൗരി ആണെങ്കിൽ അത് കേട്ട് പെട്ടെന്ന് ചിരിച്ചു പോയി. "ഇനി വരണം എന്ന് ഇല്ലാ.... പാറു പുച്ഛഭാവത്തിൽ പറഞ്ഞു. ഇനിയും നിന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും എന്ന് അറിയാവുന്നത് കൊണ്ട് അഭി പിന്നെ അവിടെ നിന്നില്ല. അഭി നേരെ പുറത്തേക്കു വച്ചു പിടിച്ചു. "സത്യം പറ കൊച്ചേട്ടൻ എന്തിനാ വന്നത്.... ഗൗരി ചോദിച്ചു. "നിന്റെ കൊച്ചേട്ടൻ ഒലിപ്പിരിനുള്ള മരുന്ന് ഉണ്ടോന്ന് അറിയാൻ വന്നതാ... അങ്ങേരിക്കിപ്പോ ഒലിപ്പീരു കൂടുതൽ ആണെന്ന്... പാറു ഒരു പുഞ്ചിരിയോടെ പറഞ്ഞു. "സത്യം പറയാല്ലോ പാറു.... കൊച്ചേട്ടനെ ഞാൻ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടേ ഇല്ലാ... നീ വന്നതിനു ശേഷം ആണ് കൊച്ചേട്ടൻ ഇങ്ങനെ... അല്ലെങ്കിൽ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപെടുന്ന ആൾ ആണ്.... നിനക്ക് അറിയുവോ കൊച്ചേട്ടന്റെ റൂമിൽ ഞാൻ കയറിയിട്ട് വർഷങ്ങൾ ആയി... ആരും റൂമിൽ കയറുന്നത് കൊച്ചേട്ടന് ഇഷ്ട്ടമല്ല...

പക്ഷേ ഇന്ന് നിന്നെ ആ റൂമിൽ കിടക്കാൻ സമ്മതിച്ചപ്പോൾ എനിക്ക് മനിസിലായി കൊച്ചേട്ടന് നിന്നോട് ഉള്ള സ്നേഹം.... ഗൗരി അതും പറഞ്ഞു അവളുടെ റൂമിൽ ഡ്രസ്സ്‌ എടുക്കാൻ പോയി. പാറു ആണെങ്കിൽ അഭിയെ പറ്റി ആലോചിക്കുവായിരുന്നു. ദേഷ്യം ഉണ്ടെങ്കിലും ആൾ ഒരു പാവം എന്നാണ് തോന്നുന്നത്. ഇഷ്ട്ടം ഒക്കെ ഉണ്ട് പക്ഷേ എന്തോ അടുത്ത് വരുമ്പോൾ കൈയും കാലും വിറക്കാൻ തുടങ്ങും. ആരോ അകത്തിരുന്നു ഡിസ്കോ കളിക്കുന്ന പോല്ലേ തോന്നും. പക്ഷേ നമുക്ക് ഇതൊന്നും സെറ്റ് ആവില്ല. അച്ഛനും അമ്മയും വരുമ്പോൾ പറയാം അഭിയേട്ടനെ പേടി ആണെന്ന്. പാറു മനസ്സിൽ ഒരോ പ്ലാൻ ഇട്ട് ഇരിക്കുമ്പോൾ ആണ്. റൂമിന്റെ ഉള്ളിൽ ആരോ വരുന്നത്. പാറു നോക്കിയപ്പോൾ കിച്ചുവേട്ടൻ. "എന്റെ കൃഷ്ണ... ഇനി ഇങ്ങേരു എന്ത് തേങ്ങ പറയാൻ ആണോ എന്തോ വരുന്നത് 🙄🙄... പാറു മനസ്സിൽ വിചാരിച്ചു. "എന്താ കിച്ചുവേട്ടാ ഇവിടെ..

പാറു സംശയത്തോടെ ചോദിച്ചു. കിച്ചൂന്റെ മുഖത്തു നല്ലത് പോല്ലേ ടെൻഷൻ ഉണ്ട്. "അത് പാറു... എനിക്ക് പാറുനോട്‌ ഒരു കാര്യം പറയാൻ ഉണ്ട്.... എന്നെ തെറ്റ് ധരിക്കരുത്.. ഈ അവസ്ഥയിൽ ഞാൻ ഇത് പറയാൻ പാടുണ്ടോ എന്ന് അറിയില്ല... കിച്ചു ഇങ്ങനെ പറയുന്നത് കേട്ട് പാറുന് കാര്യം കത്തി. കിച്ചുവേട്ടനും എന്നെ ഇഷ്ട്ടം ആണെന്ന് പറയുന്നു ഞാൻ അത് വീട്ടിൽ പറയുന്നു.... എന്നോട് ചോദിക്കുമ്പോൾ ഞാൻ പറയുന്നു... എനിക്ക് രണ്ടുപേരെയും സങ്കടപെടുത്താൻ വയ്യാ... എനിക്ക് രണ്ടു പേരെയും ഇഷ്ടമില്ല.... ആഹാ പാറു ഒരു നിമിഷം കൊണ്ട് തന്നെ കല്യണം കലക്കാൻ പ്ലാൻ ഇട്ടു. ഇനി അമ്മയുടെയും അച്ഛന്റെയും ആവശ്യം ഇല്ല... പാറു തന്നെ എല്ലാം ശരി ആക്കും.. "എന്താ കിച്ചുവേട്ടാ.. പാറു കുറച്ച് വിനയാകുലയായി ചോദിച്ചു. ശബ്‌ദം ഒക്കെ താഴ്ത്തി. "അത് പാറു... എനിക്ക് പാറുന്റെ കൂട്ടുകാരി കാർത്തുനെ ഇഷ്ട്ടം ആണ്... 🥰🥰അന്ന് കണ്ടപ്പോൾ തൊട്ട് പറയണം എന്ന് തോന്നിയതാ... എന്തോ ഒരു പേടി.. പാറു എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആക്കി തരണം....

കാർത്തുനോട്‌ ഞാൻ പറഞ്ഞിട്ടില്ല... പക്ഷേ അവൾക്കു അറിയാം എനിക്ക് ഇഷ്ട്ടം ആണെന്ന്.. മോൾ എന്റെ അഭിടെ ഭാര്യ ആവാൻ പോവുക അല്ലെ.... അപ്പൊ എന്റെ അനിയത്തീടെ സ്ഥാനത്തു നിന്ന് എല്ലാം നേരെ ആക്കി തരണം.... പാറു ആണെങ്കിൽ കിളി പോയ അവസ്ഥയിലും. എന്തൊക്കെ ആയിരുന്നു... ഇഷ്ട്ടം പറയുന്നു കല്യണം മുടക്കുന്നു... പടക്കം പൊട്ടിക്കുന്നു... എല്ലാം നശിപ്പിച്ചു. "അത് ഞാൻ എങ്ങനെ... കിച്ചുവേട്ടാ പറയുന്നത്.... പാറു ചോദിച്ചു. "കാർത്തുന് എന്നെ ഇഷ്ട്ടം ആണ്... മോൾ അതൊന്ന് ചോദിച്ചു പറഞ്ഞാൽ മതി... "ശരി ഞാൻ പറയാം.... സെറ്റ് ആയാൽ എനിക്ക് എന്ത് തരും.... "മോൾക്ക് എന്ത് വേണം... എന്ത് ആയാലും ഞാൻ വാങ്ങി തരും.... "എനിക്ക് ഒരു വലിയ ഡയറി മിൽക്ക് വേണം ബബിൾ തന്നെ പ്രേതേകം വാങ്ങണം.... "അത്രേയുള്ളൂ.... വാങ്ങി തരാം.... "ഒന്ന് മാത്രം പോരാ... എല്ലാ ദിവസവും ഓരോന്ന് കൊണ്ട് വരണം.... "നിനക്ക് വല്ല ഷുഗറും വരും കൊച്ചേ... ഇങ്ങനെ തിന്നാൽ..

"ഓ... അത് ഞാൻ സഹിച്ചു... "ഒക്കെ സമ്മതം... അങ്ങനെ രണ്ടും കൈ കൊടുത്തു പിരിഞ്ഞു. കിച്ചു വെളിയിൽ ഇറങ്ങി പോയതും കാർത്തു വന്നു. കിച്ചു കാർത്തുനെ കണ്ടില്ല.പക്ഷേ കാർത്തു കിച്ചുനെ കണ്ടു. "ഡീ കിച്ചേട്ടൻ എന്തിനാ വന്നത്... കാർത്തുന്റെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞു നിന്നു. അത് പാറുന് മനിസിലായി. അവളെ വട്ട് ആക്കാൻ വേണ്ടിയും ഇഷ്ട്ടം തുറന്നു പറയിപ്പിക്കാൻ വേണ്ടിയും പാറു പറഞ്ഞു. "അതെ ഡീ കിച്ചുവേട്ടന് എന്നെ ഇഷ്ട്ടം ആണെന്ന്... അഭിയേട്ടനെ കല്യണം കഴിക്കല്ലെന്നു പറയാൻ വന്നതാ.... എനിക്കും കിച്ചുവേട്ടനെ ഇഷ്ട്ടം ആയി നല്ല സ്നേഹം ഉള്ള മനുഷ്യൻ.... പാറു കാർത്തുനെ വട്ട് ആക്കാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു.പറഞ്ഞു പറഞ്ഞു ലാസ്റ്റ് കാട് കയറി. "ഒന്ന് നിർത്തുന്നുണ്ടോ പാറു... നിന്റെ കളി കുറച്ചു കൂടുന്നുണ്ട്... കാർത്തു ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ പറഞ്ഞാൽ നിനക്ക് എന്താ... ഞാൻ എന്റെ ഏട്ടനെ അല്ലെ പറയുന്നത്... പാറു കോട കണ്ണിട്ട് കാർത്തുനെ നോക്കി.

കാർത്തു ആണെങ്കിൽ പാവം കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്. "നമ്മൾ കല്യണം കഴിഞ്ഞു ഹണിമൂൺ പോവാൻ പ്ലാൻ ചെയുവായിരുന്നു... "നിർത്തു പാറു... കിച്ചുവേട്ടൻ അങ്ങനെ ഒന്നും പറയില്ല... കിച്ചുവേട്ടന് എന്നെയാ ഇഷ്ട്ടം... എനിക്ക് അറിയാം... എനിക്കും ഇഷ്ട്ടമാ.... കാർത്തു പറഞ്ഞു കഴിഞ്ഞിട്ട് ആണ് താൻ എന്താണ് പറഞ്ഞത് എന്ന് ഓർത്തത്. പാറു ആണെങ്കിൽ കള്ളനെ പിടിച്ചേ എന്ന മുഖ ഭാവത്തിൽ. "എനിക്ക് അത് അറിയാം എന്റെ കാർത്തു.... നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലെ... കിച്ചുവേട്ടൻ എല്ലാം എന്നോട് പറഞ്ഞു.... പാറു കിച്ചുവേട്ടൻ പറഞ്ഞത് മുഴുവൻ പറഞ്ഞു. കാർത്തുന്റെ മുഖത്തു നാണം വിരിഞ്ഞു. ഇതൊക്കെ കേട്ടുകൊണ്ട് നിന്ന ഗൗരി അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു. "എന്തായാലും എനിക്ക് സന്തോഷം ആയി നിങ്ങൾ രണ്ടുപേരും എന്റെ ഏട്ടത്തിമാർ ആയി വരാൻ പോകുവല്ലേ... നമുക്ക് അടിച്ചു പൊളിക്കാം.... പെണ്ണുങ്ങൾ എല്ലാരും ഭയങ്കര സന്തോഷത്തിൽ. പാറുന് മാത്രം അഭിടെ കാര്യത്തിൽ ചെറിയ പേടി ഉണ്ട്. 💙💙💙💙💙💙💙💙💙💙💙💙💙

എല്ലാരും ചായ ഒക്കെ കുടിച്ചു ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്. കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ടു പാറുന് സന്തോഷം ആയി. "അമ്മേ... അച്ഛാ.... എന്ന് വിളിച്ചു പാറു പോയി കെട്ടിപിടിച്ചു. അച്ഛനെ കെട്ടിപിടിച്ചു പാറു കുറെ ഉമ്മ കൊടുത്തു. അവൾ അച്ഛനെ കണ്ടിട്ട് ഏകദേശം ഒരു മാസം ആയി. എല്ലാർക്കും അച്ഛന്റെയും മോളുടെയും സ്നേഹം കണ്ടപ്പോൾ സന്തോഷം ആയി. എല്ലാരും പരിഭവവും പിണക്കവും എല്ലാം തീർത്തു ഹാപ്പി ആയി. "മോൾക്ക് അച്ഛനെ ആണ് ഇഷ്ട്ടം എന്ന് തോന്നുന്നു... ചെറിയച്ഛൻ ചോദിച്ചു. "അത് ചേട്ടാ.. മോളും അച്ഛനും ഒറ്റകെട്ടാ... എല്ലാ കുരുത്തക്കേടിനും ഏട്ടനാ കൂട്ട് നില്കുന്നത്... പാറുന്റെ അമ്മ പറഞ്ഞു. പാറുവും അച്ഛനും അടുത്ത് അടുത്ത് ആയി ഇരിക്കുവായിരുന്നു. "ഡീ പാറുവമ്മേ... നീ എന്താ ഡീ ഈ കോലത്തു... പാറുന്റെ അച്ഛൻ രഹസ്യം ആയി ചോദിച്ചു. "അത് പിന്നെ എല്ലാരേയും വീഴ്ത്തണ്ടേ... അതാ ഇങ്ങനെ... കൊള്ളാവോ . .

പാറുവും രഹസ്യം ആയി പറഞ്ഞു. "കൊള്ളാം മോളെ.. സൂപ്പർ.... നീ അങ്ങനെ വീഴ്ത്തിയത് ആണോ അഭി മോനെ... "അച്ഛാ കളിക്കല്ലേ... എനിക്ക് ഇപ്പോൾ കല്യണം ഒന്നും വേണ്ടാ... നിങ്ങൾ രണ്ടുപേരും എന്തെങ്കിലും പറഞ്ഞു ഒന്ന് മുടക്കി താ... ആ ഒരു പ്രതീക്ഷ ആണ് എനിക്ക്.... "എന്നാടി മോളെ അവനു ഒരു കുഴപ്പം... നല്ല ചെക്കനാ... അച്ഛൻ അന്വേഷിച്ചു... "പിന്നെ അച്ഛൻ അമ്മക്ക് കെട്ടിച്ചു കൊടുത്തോ... എനിക്ക് വേണ്ട ഭയങ്കര ദേഷ്യ കാരനാ... "ആണോ... എന്നാ പിന്നെ നമുക്ക് ഇത് വേണ്ടാ... അച്ഛൻ കലക്കാം മോളെ.. "എന്താ അച്ഛനും മോളും കൂടെ ഒരു രഹസ്യം പറച്ചിൽ.... മുത്തശ്ശൻ ചോദിച്ചു. "അത് പിന്നെ മോള് ചോദിക്കുവായിരുന്നു കല്യണം എപ്പോഴാണ് എന്ന്.... പെണ്ണിന് കല്യണം കഴിക്കാൻ തിടുക്കം ആയി കൊച്ചു കള്ളി... പാറുന്റെ അച്ഛൻ അടവ് മാറ്റി. "എന്തായാലും അഭി മോനെ ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു... കല്യണം ഉടനെ നടത്താം.... പാറുന്റെ അച്ഛൻ വീണ്ടും പണി തുടങ്ങി.

"കള്ള പിള്ളേ നിങ്ങൾ എന്നെ പറ്റിക്കുവായിരുന്ന് അല്ലെ... നിങ്ങൾക്ക് കാണിച്ചു തരാം... പാറു ചെവിയിൽ പറഞ്ഞു. "ആ... മോളെ... കല്യണം രണ്ട് ആഴ്ചക്ക് ഉള്ളിൽ നടത്താം നീ പേടിക്കണ്ട... അച്ഛൻ ഉറക്കെ പറഞ്ഞു. എല്ലാരും അത് കേട്ട് ചിരിച്ചു. "എന്തായാലും കല്യണം കഴിഞ്ഞാലും രണ്ടു പേർക്കും ഒന്നിച്ചു കോളേജിൽ പോവാല്ലോ... അവിടെ ഒരു വീട് വാടകക്ക് എടുത്താൽ മതി.... അതാവുമ്പോൾ ഞങ്ങളും അടുത്ത് കാണും.... (അച്ഛൻ ) "അതിന് അഭിയേട്ടൻ എന്തിനാ കോളേജിൽ വരുന്നത്.... പാറു എല്ലാരോടും ആയി ചോദിച്ചു. എല്ലാരും ചിരിയോടെ ചിരി. "എന്താ അമ്മേ.... പറാ... (പാറു ) "അത് മോളെ... അഭിരാമിക്ക് പകരം നിങ്ങളെ പഠിപ്പിക്കാൻ വരുന്നത് അഭി മോൻ ആണ്... പാറു ഇത് കേട്ട് ദാ പോകുന്നു താഴെ😳😳😳..... (കൊച്ചിന് പെട്ടെന്ന് ഇങ്ങനെ ഓരോ കാര്യം കേട്ടാൽ ബോധം കെടുന്ന അസുഖം ഉണ്ട് 😁) എല്ലാരും പാറു വീഴുന്നത് കണ്ടു പേടിച്ചു പാറുനെ പിടിക്കാൻ എണീറ്റു.കൃത്യമായി പാറു അഭിടെ കൈകളിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story