പാർവ്വതി പരിണയം: ഭാഗം 16

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

എല്ലാരും കൂടി പാറുനെ ബെഡിൽ കൊണ്ട് കിടത്തി. പാറുന്റെ അമ്മ മുഖത്തു വെള്ളം തളിച്ച് കൊടുത്തു. പാറു കണ്ണ് തുറക്കുമ്പോൾ കാണുന്നത് അഭിയെ ആണ്. "എന്നെ ഒന്നും ചെയ്യല്ലേ.... ഞാൻ നന്നായി കൊള്ളാമേ... പാറു എണീറ്റു കൈ കൂപ്പി നിന്നും. കണ്ട് നിന്നവരെല്ലാം ഇത് എന്തോന്ന് കുത്ത് എന്നും പറഞ്ഞു നിൽക്കുന്നു. പെണ്ണിനെ ഇങ്ങനെ വിട്ടാൽ കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് മനിസിലായ പാറുന്റെ അച്ഛൻ ഇടക്ക് കയറി പറഞ്ഞു. "ഈ മോളുടെ ഒരു കാര്യം.... എല്ലാം തമാശയാ....കുറുമ്പ് കുറച്ചു കൂടുന്നുണ്ട് പാറു നിനക്ക്... അച്ഛൻ വിഷയം മാറ്റാൻ പറഞ്ഞു. എല്ലാരും റൂമിൽ നിന്ന് വെളിയിൽ പോയി. ഇപ്പോൾ പെണ്ണുങ്ങൾ മാത്രം ആയി ആ റൂമിൽ. "ഡീ കൊച്ചേട്ടൻ ആണ് പഠിപ്പിക്കാൻ വരുന്നത് എന്ന് നിനക്ക് അറിയില്ലായിരുന്നോ... 🙄(ഗൗരി ) "നിനക്ക് അറിയാം ആയിരുന്നോടി പുല്ലേ...

(പാറുന്റെയും കാർത്തുന്റെയും കോറസ് ) "അറിയാം ആയിരുന്നു.... ഞാൻ വിചാരിച്ചു നിങ്ങൾക്ക് അറിയാം എന്ന്... ചേട്ടന്റെ ഫോട്ടോ എന്തോ അവിടെ കിട്ടി എന്ന് ആരോ പറഞ്ഞു.... ഞാൻ വിചാരിച്ചു നീ ചേട്ടനെ അന്ന് കണ്ട് ബോധം കേട്ടപ്പോൾ സാർ ആണെന്ന് അറിഞ്ഞു ആയിരിക്കും എന്ന്... "ഒന്ന് പോടീ സാർ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇവള് പിന്നെ അങ്ങേരെ ചൊറിയാൻ പോകുമായിരുന്നോ... (കാർത്തു ) "എന്തായാലും കണ്ടകശനി കൊണ്ടേ പോകു... അത് എനിക്ക് ഇപ്പോൾ മനിസിലായി...(പാറു ) "അത് എന്താ ഡീ.... (ഗൗരി ) "ഞാൻ വിചാരിച്ചത് കല്യണം എന്തായാലും രണ്ട് വർഷം കഴിഞ്ഞു ആയിരിക്കും അല്ലോ... അത് വരെ കടുവയെ സഹിക്കണ്ടല്ലോ.... അടിച്ചു പൊളിക്കാം എന്നൊക്കെയാ... എല്ലാം പോയില്ലേ... "അത് എവിടെന്നു മോളെ രണ്ട് വർഷത്തെ കണക്ക്....

പാറുന്റെ അമ്മയും അച്ഛനും അത് ചോദിച്ചോണ്ട് അകത്തു വന്നു. "ഓ... ഇനി നിങ്ങൾ ആയി നിങ്ങളുടെ ഫാമിലി ആയി.. നമ്മൾ ആരും ഡിസ്റ്റ്ബെൻസ് ആവുന്നില്ലേ... അതും പറഞ്ഞു പെണ്ണുങ്ങൾ പുറത്തു പോയി. അവര് പുറത്ത് പോയതും പാറു എണീറ്റ് അച്ഛന്റെ അടുത്ത് പോയി. എന്നിട്ട് ഇടിയോട് ഇടി. "എന്തിനാ എന്നെ പറ്റിച്ചത്.... ഞാൻ പറഞ്ഞത് അല്ലെ എനിക്ക് ഇപ്പോൾ കല്യണം വേണ്ടെന്ന്.. പാറു രണ്ട് പേരോടും ചോദിച്ചു. "മോളെ അഭി മോൻ പാവം ആണ്.... മോൾക്ക്‌ അറിയതോണ്ടാ.... മോളെ പൊന്ന് പോലെ നോക്കും.. . (അമ്മ ) "അങ്ങേരിക്ക് ഭയങ്കര ദേഷ്യമാ എല്ലാരോടും... എനിക്ക് പേടിയാ അച്ഛാ... പാറു അച്ഛനെ പതപ്പിക്കാൻ തീരുമാനിച്ചു. "കേട്ടോ ദേവി നമ്മുടെ മോൾക്ക്‌ പേടിയെന്നു 🤭.... എന്നാൽ പിന്നെ അഭി മോൻ മതി.... അവനെ എങ്കിലും പേടി കാണുമല്ലോ....

"അച്ഛാ.... പാറു ദേഷ്യത്തിൽ വിളിച്ചു. "നോക്ക് പാറു നീ എന്തൊക്കെ പറഞ്ഞാലും കല്യണം നമ്മൾ ഉറപ്പിച്ചു... പാറുന്റെ അമ്മ അതും പറഞ്ഞു പോയി. "മോൾ എന്തോ രണ്ട് വർഷത്തിന്റ കാര്യം പറഞ്ഞല്ലോ അത് എന്താ.... പാറുന്റെ അമ്മ തിരിച്ചു വന്ന് ചോദിച്ചു. "അത് കല്യണം എന്തായാലും രണ്ട് വർഷം കഴിയില്ലേ.. അപ്പോൾ അല്ലെ എനിക്ക് 21വയസ്സ് ആകു.. "രണ്ട് വർഷം ഒന്നും നീളില്ല.. അടുത്ത മാസം നടത്താൻ ആണ് എല്ലാരുടെയും തീരുമാനം... "എന്താ അമ്മേ പറയുന്നത്.... എനിക്ക് 19വയസ്സ് അല്ലെ ഉള്ളൂ... പിന്നെ എന്തിനാ ഇത്ര പെട്ടെന്ന്... "നിന്റെ കുരുത്തക്കേട് വച്ച് നിന്നെ 16വയസ്സിലെ കെട്ടിച് വിടേണ്ടതാ.. എന്തൊക്കെ പോക്കിരിതരം കാണിച്ചു കൂട്ടിയിട്ടുണ്ട് എന്ന് അറിയുവോ.... (അമ്മ) "അത് ശരിയാ... ദേവി.. ഞാൻ ഇവൾക്ക് ചെറുക്കൻമാരെ കിട്ടില്ലെന്ന വിചാരിച്ചേ.. ഇത് എന്തായാലും ഭാഗ്യം...

അച്ഛൻ വീണ്ടും വാരാൻ തുടങ്ങി. "നിങ്ങൾ എന്താ പറയുന്നത് ഞാൻ ഇപ്പോൾ കല്യണം കഴിക്കണം എന്ന് ആണോ... "അതെ... രണ്ടുപേരും ഒരുപോലെ പറഞ്ഞു. "അപ്പോൾ 19വയസ്സിൽ കല്യണവും കഴിച്ചു.... ഇരുപതു വയസ്സ് ആകുമ്പോൾ പിള്ളേരുടെ അമ്മയും ആയി ഞാൻ ഇങ്ങനെ നിന്ന് പോവാൻ ആണോ പറയുന്നത്.... "അതിന് പിള്ളേരുടെ കാര്യം ആരും പറഞ്ഞില്ലല്ലോ 😲... (അച്ഛൻ ) "അത് പിന്നെ കല്യണം കഴിഞ്ഞാൽ പിള്ളേര് ഉണ്ടാവില്ലേ... "അതൊക്കെ അഭി മോന് അറിയാം.... അവൻ വേണ്ടത് പോല്ലേ ചെയ്തോളും.. നീ ഇതൊക്കെ എന്തിനാ ആലോചിച്ചു കൂട്ടുന്നത്... അവൻ നിന്നെ പഠിക്കാൻ വിടും പിന്നെ എന്താ.. "അപ്പോൾ ഞാൻ തീരുമാനം എടുക്കണ്ടേ... നിങ്ങൾ എല്ലാം ഉറപ്പിച്ചോ.. പാറു ചോദിച്ചു.

"ഉറപ്പിച്ചു.... അതും പറഞ്ഞു അവര് പോയി. ഇതെല്ലാം ഒളിഞ്ഞു കേട്ട് കൊണ്ട് നമ്മുടെ അഭി നിക്കുവായിരുന്നു.അവർ പോയതും ചെറുക്കൻ കയറി റൂമിൽ ഉള്ള ഡോർ അടച്ചു. ഡോർ അടയുന്ന ശബ്ദം കേട്ട് പാറു തിരിഞ്ഞു നോക്കി. "എന്താ... എന്താ.. എന്ത് വേണം... പാറു അഭിയെ നോക്കി ചോദിച്ചു. അഭി ആണെങ്കിൽ പാറുനോട്‌ ചേർത്ത് നിന്നു. "പിള്ളേരുടെ കാര്യം നമ്മൾ അല്ലെ പാറുകുട്ടി തീരുമാനിക്കുന്നെ.... ഇതൊക്കെ അവരോടു ചോദിക്കുന്നത് മോശം അല്ലെ... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചേട്ടൻ തീർത്തു തരില്ലേ.... പാറുന് എത്ര മക്കൾ വേണം അഭിയേട്ടൻ തരാം... അതും പറഞ്ഞു അഭി ഒന്നുടെ ചേർന്ന് നിന്ന്. "മക്കളോ... അത്.. അത് മക്കൾ.... എനിക്ക്... മക്കൾ ഒന്നും വേണ്ടാ.. പാറു വിക്കി വിക്കി പറഞ്ഞു. "അത് എന്താ നേരുത്തേ പാറു അല്ലെ പറഞ്ഞത് മക്കളുടെ കാര്യം... "ആര്... ആര് പറഞ്ഞു... ഞാൻ പറഞ്ഞില്ല... പാറുന്റെ മുഖം കണ്ടപ്പോൾ അഭി ചിരിച്ചു പോയി.

"എന്റെ പാറു... എനിക്ക് അറിയാം തനിക്കു 19വയസെ ഉള്ളൂ എന്ന്.... എനിക്ക് 26വയസ്സ് ആയി.... നിന്റെ ഉള്ളിലെ പേടിയും വാശിയും എല്ലാം എനിക്ക് മാനിസിലാവുന്നുണ്ട്.... പാറു വിചാരിക്കുന്ന പോല്ലേ ഒന്നും അല്ല... നമുക്ക് സ്നേഹിച്ചു സ്നേഹിച്ചു നടക്കാം.... അതല്ലേ ഒരു രസം... ഇയാൾ വിചാരിക്കുന്ന പോല്ലേ ഞാൻ ഭീകരൻ ഒന്നുമല്ല... ഞാൻ ഒരു അധ്യാപകൻ ആണ്... അതിന്റെ ഒരു ഇത് ആണ് മുഖത്തു ഉള്ളത്.... എന്റെ പാറുന് വേണ്ടി അത് മാറ്റാനും ഞാൻ തയാർ ആണ്...നിനക്ക് പേടി ഉള്ളതൊന്നും എന്റെ ജീവിതത്തിൽ വേണ്ട..... "because I LOVE YOU MADLY... "....... അഭി അതും പറഞ്ഞു പാറുന്റെ ചുണ്ടിൽ മുത്തി. പാറു ഒരു നിമിഷം തരിച്ചു പോയി. അഭിടെ ചുണ്ടുകളുടെ ഗന്ധവും അഭിടെ ചൂടും അവളിൽ ഒരു വിറയൽ സൃഷ്ടിച്ചു. പാറു ഉടനെ അഭിയെ തള്ളി മാറ്റി. പാറുന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് അഭിക്ക് സങ്കടം ആയി. "സോറി... പാറു... പെട്ടെന്ന് അറിയാതെ പറ്റി പോയതാ... അതും പറഞ്ഞു തിരിഞ്ഞ അഭി കാണുന്നത് മുറിയുടെ ജനലിൽ കൂടി ഒളിഞ്ഞു നോക്കുന്ന കാർത്തുനെയും കിച്ചുനെയും ഗൗരിയെയും ശരത്തിനെയും ആണ് 😳😳😳😳.. .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story