പാർവ്വതി പരിണയം: ഭാഗം 17

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭി നോക്കിയപ്പോൾ എല്ലാം കൂടി ജനലും പൊട്ടിച്ചു വരും എന്ന അവസ്ഥയിൽ ആയി. അഭി പെട്ടെന്ന് പോയി കതക് തുറന്നു. അഭിക്ക് അറിയാം കലിപ്പ് എടുത്തില്ലെങ്കിൽ ഇത് എല്ലാം കൂടി അവനെ വാരി കൊല്ലുമെന്നു. "നിങ്ങൾ എല്ലാരും എന്താ ഏത് നേരത്തും ഇവിടെ വന്നു പെറ്റു കിടക്കുന്നത്.... നിനക്കൊന്നും ജോലിയും കൂലിയും ഇല്ലെടാ.. അഭി കലിപ്പിൽ ചോദിച്ചു. "ജോലിക്ക് ഒന്നും പോവാത്തത് നന്നായി.. അതുകൊണ്ട് അല്ലെ ചിലരുടെ ഒക്കെ റൊമാൻസ് കാണാൻ പറ്റിയത്... കിച്ചു അഭിക്കിട്ടു താങ്ങി. "അതെ അതെ.... ഡാ നിനക്ക് റൊമാൻസ് കളിക്കണം എങ്കിൽ ഈ വാതിലും ജനലും എല്ലാം ആദ്യം അടച്ചു ഇടണം.... ഇവിടെ പുരനിറഞ്ഞു നിൽക്കുന്ന വേറെയും ചെറുപ്പക്കാർ ഉണ്ട്.... ശരത് താങ്ങലോട് താങ്ങൽ. അഭിയും പാറുവും ചമ്മി നാറി നിക്കുവാ.പാറു അഭിയെ നോക്കി നിങ്ങൾക്ക് ഞാൻ വച്ചിട്ടുണ്ട് മനുഷ്യ എന്ന് ഒരു കൂർപ്പിച്ചു നോട്ടവും. "നീയൊക്കെ എന്താ പറയുന്നത്... ഞാൻ ഇവളോട് ഒന്ന് സംസാരിക്കാൻ വന്നതാ... അല്ലാതെ വേറെ ഒന്നും ഇല്ല...

"പിന്നെ പിന്നെ.... വേറെ ഒന്നുമില്ല... ഇങ്ങനെ ആണെങ്കിൽ ഇവിടെ താമസിക്കാതെ നഴ്സറി തുടങ്ങേണ്ടി വരും.. (കിച്ചു ) "നിങ്ങൾ എല്ലാരും എന്താ ഇവിടെ നില്കുന്നത്... താഴെ തിരുമേനി വന്നു... കല്യണത്തിന്റെ തീയതി കുറിക്കാൻ... കുട്ടികൾ എല്ലാരും താഴെക്ക് പോയിക്കോ... മുത്തശ്ശി വന്നു എല്ലാത്തിനെയും അരിച്ചു പെറുക്കി താഴെ കൊണ്ട് പോയി. താഴെ ഇറങ്ങിയപ്പോൾ കാണുന്നത് ഫാമിലി മുഴുവൻ ഉണ്ട്. തിരുമേനി ജാതകം ഒക്കെ നോക്കുവായിരുന്നു. "എന്റെ ഒരു അഭിപ്രായം വച്ച് പറയുവാണെങ്കിൽ.... ഇവിടെ ഉള്ള മൂന്ന് പുത്രൻമാരുടെയും മംഗല്യ യോഗം ഒന്നിച്ചു നടത്തുന്നത് ആണ് നല്ലത്... അടുത്ത തിങ്കൾ ഒരു മുഹൂർത്തം ഉണ്ട്... ഗൗരിമോളുടെയും ശരത്തിന്റെയും കല്യണം നേരുത്തേ തീരുമാനിച്ചത് അല്ലെ.. പാർവതിയുടെയും അഭിറാമിന്റെയും ഈ മുഹൂർത്തത്തിൽ തന്നെ നടത്താം.... പിന്നെ ഉള്ളത് കിച്ചുവിന്റെ കാര്യം നിങ്ങൾ തീരുമാനിച്ചോ.... ഒരു പെണ്ണ്കുട്ടിയെ കണ്ട് പിടിച്ചു ഇപ്പോൾ നടത്തുന്നത് ആണ് ഉചിതം...

ഇത് കേട്ട് കിച്ചുവും കാർത്തുവും കാറ്റു പോയ പോലെ നിന്നു. "തിരുമേനി കിച്ചുമോന്റെ പെണ്ണ് കുട്ടിയെ ഞങ്ങൾ കണ്ട് പിടിച്ചിട്ടുണ്ട്.... അല്ലെ വലിയമ്മേ.... അഭി ആയിരുന്നു അത്. എല്ലാരും അഭിയെ ഉറ്റുനോക്കി നിക്കുവാ. വലിയമ്മ അതെ എന്ന് തലയാട്ടി. പാറു കാർത്തുന്റെ കാര്യം ആലോചിച്ചു ആകപ്പാടെ ടെൻഷൻ അടിച്ചു നിക്കുവാ. പാവം കാർത്തു അവളുടെ മുഖത്തു സങ്കടം ഉണ്ട്. ഇപ്പോൾ കരയും ഇപ്പോൾ കരയും എന്ന് പെണ്ണ് നിക്കുന്നു. "നമ്മൾ കണ്ട് പിടിച്ച പെണ്ണ് കുട്ടിയുടെ വീട്ടുകാർ വന്നിട്ടുണ്ട് അവരെ എങ്ങോട്ട് വിളിക്കാം....(മുത്തശ്ശി ) അകത്തേക്കു വരുന്നവരെ കണ്ട് കാർത്തുവും പാറുവും പകച്ചു പണ്ടാരം അടങ്ങി പോയി.കാർത്തു "അമ്മേ.... എന്ന് വിളിച്ചു ഒരു ഓട്ടം ആയിരുന്നു. "ആരും നോക്കണ്ട... ഇത് കാർത്തുന്റെ അച്ഛനും അമ്മയുമാ... കിച്ചുനു കാർത്തുനെ ഇഷ്ട്ടം ആണെന്ന് അഭി മോൻ ഞങ്ങളോട് പറഞ്ഞു... അങ്ങനെയാ ഞങ്ങൾ അത് ഉറപ്പിച്ചത്...

അവർക്കും സന്തോഷം... ഇവർക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു ആണ് പറയാത്തത്.... കിച്ചുമോന് സന്തോഷം ആയോ.... (മുത്തശ്ശൻ ) കിച്ചുവും കാർത്തുവും സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന അവസ്ഥയിൽ നിക്കുവാ. കിച്ചു ഓടി പോയി അഭിയെ കെട്ടിപിടിച്ചു. "താങ്ക്സ് ഡാ അഭി... നിനക്ക് ഞാൻ പോലും പറയാതെ എന്റെ മനസ് അറിയാൻ പറ്റിയല്ലോ... "എന്താടാ ഇത്.... നമ്മൾ എന്നും ഒന്നല്ലെടാ... നിന്റെ ആഗ്രഹം നടക്കാതെ പോവാതിരിക്കാൻ ഈ ഞാൻ ഇല്ലാതെ ആവണം.... നമ്മൾ എന്നും ഒന്നിച്ചു അല്ലേടാ... ഇതിലും ഒന്നിച്ചു മതി.... "മതി മതി.... എല്ലാരും കൂടെ സെന്റി ആക്കിയത്... (gour ) "അപ്പോൾ എല്ലാം തീരുമാനിച്ചത് പോല്ലേ... അടുത്ത തിങ്കൾ മൂന്ന് പേരുടെയും കല്യണം...... തിരുമേനി അതും പറഞ്ഞു എണീറ്റു. അയാളെ അച്ഛൻ യാത്ര ആക്കി. .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story