പാർവ്വതി പരിണയം: ഭാഗം 18

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

തിരുമേനി പോയതും ഓരോരുത്തരും അവരവരുടെ വഴിക്ക് പോയി. അച്ഛൻമാർ എല്ലാം അവരുടെ ലോകത്തേക്ക് പോയി. അമ്മമാരെല്ലാം അടുക്കളയിലേക്കും. ആതിരയും ചെറിയമ്മയും കല്യണം എങ്ങനെ കലക്കാം എന്നതിനെ കുറിച്ച് റിസർച്ച് ചെയ്യാൻ പോയി. ബാക്കി ഉള്ളത് കല്യണം നടക്കാൻ പോകുന്ന പെണ്ണ് പടയും ആണ് പടയും. പെണ്ണ് പട എല്ലാം കൂടെ പാറുന്റെ റൂമിൽ പോയി. ആൺ പട അഭിടെ റൂമിലും. നമുക്ക് ആൺ പടയെ ഒന്ന് ഒളിഞ്ഞു നോക്കിയിട്ട് വരാം. "അഭി.... ഞാൻ നിന്നോട് എങ്ങനെയാ ഡാ നന്ദി പറയേണ്ടത്... ഒരു നിമിഷം ഞാൻ തകർത്തു പോയി... സ്നേഹിച്ച പെണ്ണ് കൺമുന്നിൽ നിൽകുമ്പോൾ വേറെ ഒരുത്തിയും ആയി കല്യണം നടന്നിരുന്നെങ്കിൽ.... നിന്നെ പോല്ലേ ഒരു സഹോദരനെ എനിക്ക് കിട്ടിയത് ഭാഗ്യമാ ഡാ.. അതും പറഞ്ഞു കിച്ചു കരച്ചിലോടു കരച്ചിൽ. "അതൊന്നും സാരമില്ല....

ഇനി നമുക്ക് കല്യണം അടിച്ചു പൊളിക്കാം.... ജീവിതത്തിൽ ഒരിക്കൽ വരുന്നത് ആണ് നമുക്ക് അടിപൊളി ആക്കണം... ശരത് അതും പറഞ്ഞു ബാക്കി രണ്ടെണ്ണത്തിനെയും കെട്ടിപിടിച്ചു. 💙💙💙💙💙💙💙💙💙💙💙💙💙 ഇങ്ങ് പെണ്ണുങ്ങളുടെ റൂമിൽ. "പാവം അഭിയേട്ടൻ എനിക്കും കിച്ചുവേട്ടനും വേണ്ടി കഷ്ടപ്പെട്ട് കാണും.... സത്യം പറഞ്ഞാൽ നീ പറയുന്ന പോല്ലേ അഭിയേട്ടൻ കടുവ ഒന്നുമല്ല.... പാവമാ... അത് അല്ലെ കിച്ചുവേട്ടന്റെ സങ്കടം മനിസിലാക്കി ഇതൊക്കെ ചെയ്തത്.... (കാർത്തു ) "അതെ അതെ... എന്റെ കൊച്ചേട്ടൻ പാവമാ.... ഇവൾക്ക് മാത്രം കടുവ... (ഗൗരി ) പാറു ആണെങ്കിൽ താടിക്കു കൈയും കൊടുത്ത് രണ്ട് പെണ്ണുങ്ങളെയും മാറി മാറി നോക്കുന്നു. "നീ എന്താ ഡീ ഒന്നും പറയാത്തെ... (ഗൗരി ) "ഞാൻ ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.... എല്ലാം ഉറപ്പിച്ചില്ലേ.... അഭിരാമി ചേച്ചിടെ കല്യണം ഞായർ.... അതിന് ഇനി മൂന്ന് ദിവസം കൂടി...

അത് കഴിഞ്ഞു കൃത്യം ഒരു ആഴ്ച കഴിഞ്ഞു നമ്മുടെ കല്യണം.... ഓർക്കുമ്പോൾ തന്ന പേടി ആകുന്നു... (പാറു ) "അതിനു നീ എന്തിനാ പേടിക്കുന്നെ.... അഭിയേട്ടൻ നിന്നെ കൊല്ലാൻ ഒന്നുമല്ലല്ലോ കൊണ്ട് പോകുന്നത്... (ഗൗരി ) "ഓ എനിക്ക് ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു.... എത്ര വർഷത്തെ സ്വപ്നമാ നടക്കാൻ പോകുന്നത്.... ഞാനും ശരത്തേട്ടനും എത്ര വർഷങ്ങൾ കൊണ്ട് കൊതിച്ചതാ നടക്കാൻ പോകുന്നത്..... ഓ നമ്മുടെ ഫസ്റ്റ് നൈറ്റ്‌... പിള്ളേര് ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു.... (ഗൗരി ) പാറുവും കാർത്തുവും പരസ്പരം നോക്കുന്നു. ഇത്രെയും ദിവസം ആയിട്ട് കുഴപ്പം ഒന്നും ഇല്ലാതിരുന്ന കൊച്ചു ആണ് പെട്ടെന്ന് കല്യണം ഉറപ്പിച്ചെന്ന് പറഞ്ഞപ്പോൾ എന്തൊക്കെ എന്തോ പറയുന്നത് എന്ന് ബാക്കി പെണ്ണുങ്ങൾ. "ഡീ നാളെ തന്നെ എല്ലാരും ഡ്രസ്സ്‌ എടുക്കാൻ പോകുമെന്ന പറഞ്ഞത്....

എനിക്ക് കല്യണത്തിന് ഉടുക്കാൻ പട്ടുസാരി മതി.... (കാർത്തു ) "എനിക്കും അത് മതി ഡീ.... എനിക്ക് ചുമപ്പ് മതി.... (ഗൗരി ) രണ്ടെണ്ണത്തിനും വട്ടായോ എന്ന് പാറു. 💙💙💙💙💙💙💙💙💙💙💙💙💙💙 പിറ്റേന്ന് രാവിലെ പെണ്ണുങ്ങൾ എല്ലാം കുളിച്ചു ഒരുങ്ങി കല്യണ പുടവ എടുക്കാൻ തയാർ ആയി നിൽക്കുന്നു.പെണ്ണുങ്ങൾ എല്ലാം ടോപ്പും ലെഗിൻസും ആണ് വേഷം. എല്ലാരും കാറിൽ ആണ് പോകുന്നത്. പാറുന് ഇതിൽ വലിയ താല്പര്യം ഇല്ലാത്തോണ്ട് ഒരുക്കം പതുക്കെ ആണ്. കാർത്തുവും കിച്ചുവും നേരുത്തേ അടുത്തടുത്ത് സീറ്റ് പിടിച്ചു. കല്യണം കഴിക്കാൻ പോകുന്ന പിള്ളേർ അല്ലെ എന്ന് കരുതി വലിയവർ അത് കാര്യം ആക്കിയില്ല. ഗൗരിയും ശരത്തും മുന്നിൽ. ബാക്കി പടകൾ എല്ലാം ഉള്ള സീറ്റിൽ തിങ്ങി നിറഞ്ഞു ഇരുന്നു. പാറു ആണെങ്കിൽ റെഡി ആയി താഴെ വന്നു.

ഒരു കരിനീല നിറത്തിൽ ഉള്ള ടോപ്പും വെള്ളലെഗിൻസ് ആണ് വേഷം. ഇറങ്ങി വന്ന പാറുനെ അടിമുടി ഒന്ന് നോക്കി അഭി. മുഖം കലിപ്പ് കയറി. " നിന്റെ ഷാൾ എവിടെടി കോപ്പേ.... പോയി ഷാൾ എടുത്തോണ്ട് വാടി.... അഭി അലറി. പാറു എവിടെ കൂടെ ഒക്കെയോ ഓടി ഷാൾ എടുത്തോണ്ട് വന്നു. അഭി ഒന്ന് ചിരിച്ചിട്ട് നടന്നു. വണ്ടിയുടെ അടുത്തെത്തിയപ്പോൾ വണ്ടിയിൽ സ്ഥലം ഇല്ല. "മോൾ ഒരു കാര്യം ചെയ്... അഭിടെ കൂടെ വണ്ടിയിൽ വാ.... ചെറിയമ്മ അതും പറഞ്ഞതും കാർ സ്റ്റാർട്ട്‌ ആയി. പാറു ശരിക്കും പെട്ടു. ഇനി കടുവയുടെ കൂടെ പോവുകയെ നിവർത്തി ഉള്ളൂ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story