പാർവ്വതി പരിണയം: ഭാഗം 20

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുന് അഭിയോട് ചെറിയ ദേഷ്യം തോന്നി. ഷാൾ ഇടാൻ ആണെങ്കിൽ ഒന്ന് മയത്തിൽ പറഞ്ഞൂടെ ഞാൻ കേൾക്കുമായിരുന്നല്ലോ... പിന്നെ എന്തിനു ആണോ എന്തോ കടുവ ഇങ്ങനെ ദേഷ്യപെടുന്നത്. ദേഷ്യം കാണുമ്പോൾ തന്നെ പേടി ആകും. ഈ ദേഷ്യം കാരണമാ എനിക്ക് കല്യണത്തിന് ഇപ്പോഴും പേടി. "നീ ഇത് എന്ത് ആലോചിക്കുവാ... വന്ന് വണ്ടിയിൽ കയറെടി.... പാറു അഭിനെ നോക്കിയപ്പോൾ അഭി വണ്ടിയിൽ ഇരിക്കുന്നു. ഇപ്പോൾ നിങ്ങൾ എല്ലാരും വിചാരിക്കും അഭി ബുള്ളറ്റ് എടുക്കുന്നു പാറുനെ കേറ്റുന്നു രണ്ടുപേരും കെട്ടിപിടിച്ചു ഇരുന്നു പോകുന്നു. ഇല്ല മക്കളെ പാറു നോക്കിയപ്പോൾ അഭി കാറിൽ ഇരിക്കുന്നു. പാറു ഒന്നും മിണ്ടാതെ പോയി കാറിൽ കയറി. അവളുടെ മുഖത്തു ചെറിയ സങ്കടം തോന്നി അവളും ആഗ്രഹിച്ചു അഭിടെ കൂടെ ബൈക്കിൽ പോകാൻ.

പാറുന്റെ മുഖത്തു വാട്ടം അഭി ശ്രദ്ധിച്ചു.പാറുന്റെ നോട്ടം കാർ പോർച്ചിൽ ഇരിക്കുന്ന ബുള്ളെറ്റിലേക്കു പോകുന്നത് അഭി ശ്രദ്ധിച്ചു. അഭി ഒന്ന് പുഞ്ചിരിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പാറു ഏറെ നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടിയില്ല. "എന്താ പാറുക്കുട്ടി.... ഒരു മ്ലാനത... എന്തെങ്കിലും സങ്കടം ഉണ്ടോ.... അഭി ചോദിച്ചു. പാറു മുഖം കൊഞ്ഞനം കുത്തി കൊണ്ട് തിരിഞ്ഞു ഇരുന്നു. കുഞ്ഞ് പിള്ളേരെ പോല്ലേ ഓരോന്ന് കാണിക്കുന്ന പാറുനെ കണ്ടപ്പോൾ അഭിക്ക് ചിരി ആണ് വന്നത്. യാത്രയിൽ ഉടനീളം അഭി പാറുനോട്‌ സംസാരിച്ചോണ്ട് ഇരുന്നു. പാറു അതിനൊക്കെ കൊഞ്ഞു വെട്ടി മറുപടിയും കൊടുത്തു. ഒരു വലിയ ഷോപ്പിങ് കോംപ്ലക്സ്ന് മുന്നിൽ വണ്ടി നിർത്തി. ഞങ്ങൾ കടയുടെ മുന്നിൽ ഇറങ്ങി. ഉടനെ ഒരു യൂണിഫോം ഇട്ട വാച് മാൻ വന്നു അഭിയേട്ടനോട് എന്തൊക്കെയോ സംസാരിച്ചു.

അവരുടെ സംസാരത്തിൽ നിന്ന് പാറുന് മനിസിലായി അവർ തമ്മിൽ നല്ല പരിചയം ആണെന്ന്. ഇടക്ക് എന്തോ സംസാരിച്ചപ്പോൾ അയാൾ എന്നെ ഒന്ന് നോക്കി ചിരിച്ചു . ഞാനും തിരിച്ചു ചിരിച്ചു. അഭിയേട്ടൻ കാറിന്റെ കീ അയാളുടെ കൈയിൽ ഏല്പിച്ചു. ഞങ്ങൾ കടയുടെ അകത്തേക്കു നടന്നു. കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. അഭി പെട്ടെന്ന് പാറുന്റെ കൈയിൽ മുറുകെ പിടിച്ചു. എന്നിട്ട് കൈ ചേർത്ത് പിടിച്ചു നടന്നു. "അഭിയേട്ടൻ എന്താ അയാളോട് സംസാരിച്ചേ.... പാറു ചോദിച്ചു. "അയാൾ ഈ കടയിൽ ജോലി ചെയുന്ന ആൾ ആണ്.... "അതിന് എന്തിനാ അഭിയേട്ടനോട് സംസാരിച്ചേ.... 🙄 "പിന്നെ കടയുടെ ഉടമസ്ഥന്റെ മോനോട് സംസാരിക്കാതെ നിന്നോട് വന്ന് സംസാരിക്കാൻ ആണോ.. "അപ്പോൾ ഇത് നിങ്ങളുടെ കട ആയിരുന്നോ... പാറു സംശയത്തോടെ ചോദിച്ചു. "അതേല്ലോ പാറുകുട്ടി.... എല്ലാം വിഷദം ആയി പറയാം....

ഇപ്പോൾ മോൾ വാ... അതും പറഞ്ഞു അഭി പാറുന്റെ കൈ പിടിച്ചു നടന്നു. അവർ തേർഡ് ഫ്ലോറിൽ എത്തി. അപ്പോൾ ബാക്കി ഉള്ള പട അവിടെ നിക്കുന്ന കണ്ടു. പിന്നെ പാറു നേരെ പോയി പെണ്ണുങ്ങളുടെ കൂടെ ജോയിൻ ചെയ്തു. പിന്നെ തുണി എടുപ്പ് ആയി ബഹളം ആയി. അവിടെ എല്ലാം കൂടി തിരിച്ചു മറിച്ചു വച്ചു. കല്യണം കഴിഞ്ഞു റിസപ്ഷൻ ഇടാൻ ഉള്ള ഡ്രസ്സ്‌ പെണ്ണ് പിള്ളേർക്ക് അവരുടെ കെട്ടിയോന്മാർ സെലക്ട്‌ ചെയ്തു. അത് പെണ്ണുങ്ങൾക്കു ഒട്ടും കാണിച്ചും കൊടുത്തില്ല, സർപ്രൈസ് 😁. "മക്കളെ എന്ത് ആയാലും എല്ലാരും ഒന്നിച്ചു ഇറങ്ങിയത് അല്ലെ നിങ്ങൾ എവിടെ എങ്കിലുമൊക്കെ പോയി ഒന്ന് കറങ്ങിയിട്ട് പുറത്ത് നിന്ന് ഫുഡും കഴിച്ചു സന്ധ്യ ആകുമ്പോൾ വീട്ടിലേക്കു വന്നാൽ മതി... മുത്തശ്ശി പിള്ളേർക്ക് ഒന്നിച്ചു ചിലവഴിക്കാൻ കുറച്ച് സമയം കണ്ടു പിടിച്ചു കൊടുത്തു.

ആതിരയും ചെറിയമ്മയും കളിപ്പിച്ചു നോക്കികൊണ്ട് കാറിൽ കയറി ബാക്കി പടകളുടെ കൂടെ പോയി. പെണ്ണുങ്ങൾ എല്ലാം ഹാപ്പി ആയി. ചെറുക്കന്മാർ എല്ലാം അതിനെക്കാൾ ഹാപ്പി. എല്ലാരും കൂടി കാറിൽ കയറി. അഭി ആണ് വണ്ടി ഓടിച്ചത് പാറു കോഡ്രൈവർ സീറ്റിലും. ബാക്കി എല്ലാം പിന്നിൽ ചാള അടുക്കി ഇട്ടപോലെ ഇരിക്കുന്നു. എല്ലാം കൂടെ നേരെ സിനിമ കാണാൻ തീയേറ്ററിൽ പോയി. സിനിമ തുടങ്ങി കഴിഞ്ഞിട്ട് ആണ് അവർ എത്തിയത്. അതുകൊണ്ട് തന്നെ അവർക്ക് പിന്നിൽ ആണ് സീറ്റ് കിട്ടിയത്. ആദ്യം ശരത് എന്നിട്ട് ഗൗരി അത് കഴിഞ്ഞു പാറു പിന്നെ അഭി അത് കഴിഞ്ഞു കിച്ചു പിന്നെ കാർത്തു. സിനിമ തുടങ്ങി പാറു സിനിമ ആസ്വദിച്ചു ഇരിക്ക ആയിരുന്നു. അപ്പോഴാണ് ആരുടെയോ ചിരി കേട്ടത് നല്ല പരിചയം ഉള്ള ചിരി നോക്കിയപ്പോൾ അപ്പുറത്ത് ഇരുന്നു ഗൗരിയും ശരത്തും കൂടി ഉമ്മിക്കുന്നു.

പാറു അയ്യേ എന്ന് പറഞ്ഞു കണ്ണ് പൊത്തി. "എന്താ പാറുട്ടി... അഭി ചോദിച്ചു. "എന്ത്.... എന്ത്... ഒന്നുമില്ല.... പാറു വിക്കി വിക്കി പറഞ്ഞു. അഭിക്ക് കാര്യം മനിസിലായി. പാറു ആണെങ്കിൽ ഇത് കാർത്തുനോട്‌ പറയാൻ കാർത്തു നെ വിളിക്കാൻ തുടങ്ങിയതും അവിടെ നടക്കുന്നത് ഇതിലും ഭയാനകം. പാറു അയ്യേ എന്ന് പറഞ്ഞു കണ്ണ് പൊത്തി 🙈.അഭി ആണെങ്കിൽ ഇതൊക്കെ കണ്ട് പാറുനെ ഒന്ന് പറ്റിക്കാൻ തീരുമാനിച്ചു. അഭി ആണെങ്കിൽ പാറുന്റെ മുഖത്തോട് മുഖം അടുപ്പിച്ചു ചുണ്ടോട് ചുണ്ട് ചേർക്കാൻ നിന്നതും പാറു "അയ്യോ... എന്ന് ഒരു വിളി ആയിരുന്നു. ചുറ്റും ഉണ്ടായിരുന്ന എല്ലാരുടെയും കണ്ണുകൾ അവരുടെ നേർക്ക് ആയി.... 🙄🙄 തുടരും........ ❤️പാർവതി പരിണയം❤️20 പാറു നിലവിളിച്ചതും ചുറ്റും ഉണ്ടായിരുന്ന എല്ലാരുടെയും കണ്ണുകൾ പാറു ഇരിക്കുന്നിടത്തേക്കു പോയി.

അഭി ആണെങ്കിൽ ഈ പെണ്ണിന് ഇത് എന്തിന്റെ കേട് എന്ന ഭാവത്തിൽ നോക്കുന്നു. കൂടെ ഉണ്ടായിരുന്ന ബാക്കി നാലെണ്ണം ഉമ്മിക്കാൻ സമ്മതിക്കാത്തതിന്റെ വിമ്മിഷ്ട്ടത്തിൽ പാറുനെ നോക്കി. ഇരുട്ട് ആയത് കൊണ്ട് ആർക്കും ആരെയും വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു.എല്ലാവരും അവരുടെ ലോകത്തേക്ക് തിരിച്ചു പോയി. "നീ എന്തിനാ പാറു ഇങ്ങനെ പേടിക്കുന്നെ.... ഒന്ന് പറ്റിക്കാൻ കൂടി സമ്മതിക്കില്ലേ നീ.... അവരൊക്കെ എന്ത് റൊമാന്റിക് ആയിട്ടാ ഇരിക്കുന്നെ... നിനക്ക് എന്റെ കൈയിൽ എങ്കിലും ഒന്ന് ചേർത്ത് പിടിച്ചൂടേ.... ഞാൻ അത്രക്കും ഭീകരൻ ആണോ... അഭി അൽപ്പം ശബ്ദം താഴ്ത്തി ചോദിച്ചു. ആ ചോദ്യത്തിൽ ദേഷ്യവും സങ്കടവും നിസ്സംഗതയും നിറഞ്ഞിരുന്നു. പാറുനും തോന്നി താൻ ചെയുന്നത് തെറ്റ് ആണെന്ന്. പാറു രണ്ടും കല്പിച്ചു അഭിയുടെ കൈയിൽ തന്റെ കൈ ചേർത്ത് വച്ചു.

പാറുന് ചെറിയ പേടി ഉണ്ടെങ്കിലും അവൾ അത് മറച്ചു വച്ചു. അഭിക്കു ശരിക്കും സന്തോഷം ആയി. അവൻ അവളുടെ ആ കുഞ്ഞ് കൈകളെ തന്റെ കൈകളോട് ഒപ്പം ഇറുക്കി ചേർത്ത് വച്ചു. മൂവി തീരുന്ന വരെ രണ്ടുപേരും പരസ്പരം കൈ ചേർത്ത് തന്നെ വച്ചു. മൂവി കഴിഞ്ഞു നേരെ അവർ ഒരു റെസ്റ്റോറന്റ്ൽ പോയി. അവിടെ പോയി കഴിക്കാൻ എല്ലാരും ചിക്കൻബിരിയാണി വാങ്ങി. കാർത്തുവും കിച്ചുവും ഗൗരിയും ശരത്തും എല്ലാം പരസ്പരം വാരി വച്ചു കൊടുത്തു. അഭി പാറുന് നേരെ ഒരു ഉരുള നീട്ടി. പാറു അത് വാങ്ങി കഴിച്ചു. കൂടെ ഒരു കടി കൊടുക്കാനും മറന്നില്ല 😂😂. പാറുവും തിരിച്ചു അഭിക്കു വാരി കൊടുത്തു. കടി പ്രതീക്ഷിച്ചു വാരി കൊടുത്ത പാറുന് കിട്ടിയത് ആ കൈകളിൽ അഭിയുടെ സ്നേഹ ചുംബനം ആണ്. അവൾക്കു എന്തോ ഒരു സന്തോഷം തോന്നി.

ആഹാരം കഴിച്ചു കഴിഞ്ഞു പിള്ളേർ എല്ലാം കൂടി ബീച്ചിൽ പോയി. അവിടെ പോയി ഓരോ ഐസ് ക്രീം കഴിച്ചു കടലിൽ ഇറങ്ങി പെണ്ണുങ്ങളും ആണുങ്ങളും എല്ലാം തകർത്തു വാരി. ലാസ്റ്റ് അഭി എല്ലാരേയും തൂക്കി എടുത്തോണ്ട് ആണ് തിരിച്ചു പോന്നത്. തിരിച്ചു വീട്ടിൽ എത്തിയതും പെണ്ണ് പടയും ആൺപടയും കട്ടിലിൽ ചക്ക വെട്ടി ഇട്ട പോലെ ഒരു കിടത്തം ആയിരുന്നു. പിന്നെ രാവിലെ ആണ് എഴുന്നേറ്റത്. 💙💙💙💙💙💙💙💙💙💙💙💙💙 ഇന്ന് ആണ് അഭിരാമിയുടെ കല്യണത്തിന്റെ തലേദിവസം. രാവിലെ മുതൽ വീട്ടിൽ ആകപ്പാടെ ബഹളം ആണ്. പെണ്ണുങ്ങൾ എല്ലാം കണ്ണാടിക്കു മുന്നിൽ പോയിരുന്നു ക്രീം ഒക്കെ നന്നായി തേച്ചു പിടിപ്പിക്കുവാ. നാളെ കല്യണം അല്ലെ. അപ്പോൾ കാണാൻ കൊള്ളാവുന്ന ആരെയെങ്കിലും കണ്ടാൽ ഒന്ന് എറിഞ്ഞു വീഴ്ത്തണ്ടേ. "ഡീ നമ്മൾ ഇങ്ങനെ ഒരുങ്ങിയിട്ട് ഒരു കാര്യവും ഇല്ല.....

നമ്മൾ എല്ലാം നേരുത്തേ ബുക്ക്‌ ചെയ്തിരികുവല്ലേ... കാർത്തു സങ്കടത്തോടെ പറഞ്ഞു. "അതെ ഡീ ഇങ്ങനെ ഒരുങ്ങിയിട്ട് ഒരു കാര്യവും ഇല്ല.... നമ്മുടെ ചെറുക്കമാർ കല്യണത്തിന് ഓട്ടം ആയിരിക്കും..... നമ്മളെ ശ്രദ്ധിക്കാൻ പോലും നേരം കാണില്ല..... ഗൗരി സങ്കടങ്ങളുടെ കേട്ട് അഴിക്കാൻ തുടങ്ങി. "നീയൊക്കെ ഇത് എന്ത് തേങ്ങയാ പറയുന്നത്....കല്യണത്തിന് വരുന്ന ആർക്കെങ്കിലും അറിയുവോ നമ്മുടെ കല്യണം ഉറപ്പിച്ചത്..... ഇല്ലെല്ലോ... പിന്നെ എന്തിനാ പേടിക്കുന്നത്..... ചെറുക്കന്മാർ എല്ലാരും കലവറയിൽ ആയിരിക്കും... നമ്മളെ ആരും ശ്രദ്ധിക്കില്ല..... ആര് ഇങ്ങോട്ട് നോക്കിയാലും തിരിച്ചു നോക്കണം.....

ചെറുക്കന്മാർ ഇല്ലാത്തോണ്ട് കാണുമോ എന്ന് പേടി വേണ്ടാ..... നാളെ നമുക്ക് പറ്റുമെങ്കിൽ ചെറിയച്ഛന്റെ കൈയിൽ നിന്ന് പൈസ വാങ്ങി ഒരു ബോട്ടിൽ വൈൻ വാങ്ങാം.... രാത്രി എല്ലാരും ഉറങ്ങിയിട്ട് നമുക്ക് അടിച്ചു പൊളിക്കാം... "ഞങ്ങളെ ആരെയും വിളിക്കുന്നിലെ.... വേണം എങ്കിൽ തൊട്ട് നക്കാൻ ടച്ച്‌ഇങ്സ്‌ ഞങ്ങൾ കൊണ്ട് വരാം.. പാറു പറഞ്ഞു കഴിഞ്ഞതും പുറത്ത് നിന്ന് ഒരു അശരീരി കേട്ടു. പെണ്ണുങ്ങൾ എല്ലാം കൂടി തിരിഞ്ഞു നോക്കിയപ്പോൾ ദാ നിക്കുന്നു മൂന്നു ആണ് പടകൾ. പെണ്ണുങ്ങൾക്കു ആണെങ്കിൽ ഇറങ്ങി ഓടാനും വയ്യാത്ത അവസ്ഥ ആയി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story