പാർവ്വതി പരിണയം: ഭാഗം 21

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

നിനക്കൊക്കെ ഇനി ഞങ്ങൾ കുടിക്കാൻ കുപ്പിയും കൂടി വാങ്ങി തരാം ഡീ പെണ്ണുങ്ങളെ.... അഭി കലിപ്പിൽ അകത്തു കയറി. പാറു ആണെങ്കിൽ ഇപ്പോൾ മുള്ളും എന്ന അവസ്ഥയിലും. കാര്യം തള്ളൽ ഒക്കെ ഉണ്ടെങ്കിലും ചെറുക്കന്മാരെ കാണുമ്പോൾ നമ്മുടെ പെണ്ണുങ്ങളുടെ മുട്ട് ഇടിക്കും. "അഭിയേട്ടനോ.... എപ്പോൾ വന്നു അഭിയേട്ടാ.... ഞാൻ കാത്തിരിക്കുവായിരുന്നു... പാറു ചെന്ന് പതപ്പിക്കാൻ തുടങ്ങി. പാറു പോയി അഭിടെ ഷർട്ട്‌ന്റെ ബട്ടണിൽ കറക്കി ആണ് ചോദ്യം. "അത് തന്നെ കിച്ചുവേട്ടാ.... ഞാനും കാത്തിരിക്കുവായിരുന്നു.... പുരികം ത്രെഡ് ചെയ്തത് കൊള്ളാവോ കിച്ചുവേട്ടാ.... കാർത്തുവും കാര്യം മാറ്റാൻ വേണ്ടി കിച്ചുനെ ചുറ്റി പറ്റി നിന്നു. "ഞാൻ നെയിൽ പോളിഷ് ഇട്ടത് കൊള്ളാവോ ശരത് ഏട്ടാ...

ഗൗരി കൊച്ചു കാലു രണ്ടും പൊക്കി പിടിച്ചു ശരത്തിനെ പതപ്പിക്കലോടു പതപ്പിക്കൽ. "അങ്ങോട്ട്‌ മാറി നിക്കെടി എല്ലാം.... അഭി ഒരു അലർച്ച ആയിരുന്നു. പെണ്ണുങ്ങൾ എല്ലാം പത്തടി മാറി നിന്നു. ചുമ്മാ എന്തിനാ അവരുടെ കൈക്ക് പണി ഉണ്ടാകുന്നത്. "നിനക്കൊക്കെ എന്ന് മുതൽ ആടി ഈ ശീലം ഒക്കെ തുടങ്ങിയത്.... മര്യയാതിക്ക് സത്യം പറഞ്ഞോ.... അല്ലെങ്കിൽ അടിച്ചു നിന്റെ ഒക്കെ പുറം പൊളിക്കും... നോക്കിക്കോ... ഗൗരിക്ക് അറിയാല്ലോ എന്റെ സ്വഭാവം.... അഭി കട്ടകലിപ്പിൽ പറഞ്ഞു. പെണ്ണുങ്ങൾ എല്ലാം പേടിച്ചു വിറച്ചു. "അത് കൊച്ചേട്ടാ... പാറു പറഞ്ഞപ്പോൾ.... ഞങ്ങൾ വെറുതെ... ഗൗരി വായിൽ തോന്നിയത് പറഞ്ഞു. "ഡീ വൃത്തികെട്ടവളെ നീ എന്നെ മാത്രം ഒറ്റി അല്ലേടി പിത്തക്കാടി... നിനക്ക് ഞാൻ വച്ചിട്ടുണ്ട്... പാറു മനസ്സിൽ പെണ്ണിനെ തെറി വിളിച്ചു കൊണ്ട് നിന്നു. "അത് ശരി അപ്പോൾ ഇവൾ ആണല്ലേ നിങ്ങളെയും കൂടി വഴി തെറ്റിക്കുന്നത്..

.. അഭി പാറുനെ നോക്കി പറഞ്ഞു. പാറു ആണെങ്കിൽ ഞാൻ ഒന്നും ചെയ്തില്ലേ എന്ന മട്ടിൽ നിഷ്കു മോൾ ആയി നില്കുന്നു. "ഡാ നിങ്ങൾ ഒന്ന് വെളിയിൽ ഇറങ്ങിക്കെ.... ഇവൾ നന്നാകുവോ എന്ന് ഞാൻ ഒന്ന് നോക്കട്ട്.. അഭി കലിപ്പിൽ എല്ലാരോടും പറഞ്ഞു. പാറുവിനു ആണെങ്കിൽ പേടിയും ആയി. തക്കം കിട്ടിയ ഉമ്മിക്കുന്ന ആളാ. "കൊച്ചേട്ടാ... അവൾ വെറുതെ പറഞ്ഞതാ.... അവൾ ഒന്നും ചെയ്തില്ല... ഗൗരി ഇടക്ക് കയറി പറഞ്ഞു. "നീ മിണ്ടരുത്....ഇനി മിണ്ടിയ നിനക്കും കിട്ടും... എല്ലാം ഇറങ്ങി പോയിക്കോണം... അഭി അലറിയതും പെണ്ണുങ്ങളും ചെറുക്കന്മാരും എവിടെ കൂടെ ഒക്കെയോ ഓടി. അഭി പോയി ഡോർ അടച്ചു. എന്നിട്ട് നടന്നു പാറുന്റെ അടുത്തേക്ക് വന്നു. പാറു അതിന് അനുസരിച്ചു പിന്നിലേക്ക് പോയി കൊണ്ട് ഇരുന്നു.

"നിനക്ക് എന്താ പെണ്ണെ പേടി ആണോ... കൈയും കാലും ഒക്കെ വിറകുന്നുണ്ടല്ലോ.... അഭി ചിരിച്ചോണ്ട് ചോദിച്ചു. പാറുനു ശരിക്കും സങ്കടം ആയി അഭി ഇങ്ങനെ ദേഷ്യപ്പെട്ടപ്പോൾ. പാറുന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പാറുന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അഭിക്ക് സങ്കടം ആയി. "അയ്യേ പറ്റിച്ചേ.... എന്റെ പാറുട്ടിക്ക് സങ്കടം ആയോ... ഞങ്ങൾ നിങ്ങളെ കാണാതെ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുവായിരുന്നു... നിങ്ങളെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടിയാ ഇങ്ങനെ ഒക്കെ അഭിനയിച്ചത്.... കുട്ടത്തിൽ ഒന്ന് പറ്റിക്കാന്നും വിചാരിച്ചു.... ഇത് കേട്ടതും പാറുനു ദേഷ്യം വന്നു. പാറുഅഭിടെ നടുമ്പുറം നോക്കി കൊടുത്തു ഒരെണ്ണം. "അയ്യോ... എന്തോന്ന് അടി ആടി അടിക്കുന്നെ... ഞാനും തരട്ടെ തിരിച്ചു ഒരെണ്ണം.... അതും പറഞ്ഞു അഭി പാറുന്റെ അടുത്തേക്ക് ചേർന്ന് നിന്നു. അഭി പാറുനെ എടുത്ത് അവിടെ ഉള്ള ഒരു ടേബിളിൽ ഇരുത്തി.പാറുനെ തന്റെ കൈ കൊണ്ട് ചേർത്ത് പിടിച്ചു. എന്നിട്ട് രണ്ട് കണ്ണുകളിലും മാറി മാറി ചുംബിച്ചു.

പാറുന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. അവളും ആഗ്രഹിച്ചിരുന്നു ഈ ഒരു നിമിഷം. പെട്ടെന്ന് ആണ് പുറത്ത് പെണ്ണുങ്ങളുടെ ശബ്ദം കേട്ടത് എല്ലാം കൂടി ഇപ്പോൾ ഡോറും പൊട്ടിച്ചു വരുന്ന അവസ്ഥ ആയി. അഭി പാറുനെ തന്റെ കൈകൾ കൊണ്ട് കോരി എടുത്തു താഴെ നിർത്തി. "കല്യണം എന്നും പറഞ്ഞു ഞാൻ നിന്നെ ശ്രദ്ധിക്കാതെ ഇരിക്കുക ഒന്നുമില്ല പെണ്ണെ... എപ്പോഴും എന്റെ രണ്ടു കണ്ണുകൾ നിന്റെ ഒപ്പം ഉണ്ടാകും... എന്റെ മരണം വരെ നിന്റെ കാലുകൾക്കു പിന്നിൽ എന്റെ കാലുകൾ സഞ്ചരിച്ചു കൊണ്ട് ഇരിക്കും.... ഒരു ദിശയിൽ ഒഴുകുന്ന പുഴ പോലെ....

അതും പറഞ്ഞു അഭി പാറുന്റെ നെറ്റിയിൽ ഒന്ന് കൂടി മുത്തി. എന്നിട്ട് പോയി ഡോർ തുറന്നു. ചെറുക്കന്മാർ എല്ലാം പെണ്ണുങ്ങളോട് റെഡി ആവാൻ പറഞ്ഞു താഴെ പോയി. പെണ്ണുങ്ങൾ കതകടച്ചു ബെഡിൽ പോയി ഇരുന്നു. പാറു നോക്കിയപ്പോൾ രണ്ട് പെണ്ണുങ്ങളുടെയും മുഖത്തു ഭയങ്കര നാണം. "നിനക്ക് ഒക്കെ എന്താ ഡീ... പാറു ചോദിച്ചു. "ഇനി എന്ത് ആവാൻ.. കാർത്തു കവിളിൽ തലോടി പറഞ്ഞു. ഗൗരി ചുണ്ട് തടവിയും. "നിനക്ക് ഒന്നും കിട്ടില്ലേ... ഗൗരി ചോദിച്ചു. "കിട്ടിയല്ലോ... കണ്ണിൽ കുറെ ഉമ്മ തന്നല്ലോ... പാറു കുഞ്ഞ് കുട്ടികളെ പോല്ലേ പറഞ്ഞു. ഇതൊക്കെ കേട്ട് കിളി പോയി പുറത്തു നിക്കുന്ന ആതിരയും......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story