പാർവ്വതി പരിണയം: ഭാഗം 22

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ആതിര ആണെങ്കിൽ ഇതൊക്കെ കേട്ട് ആകപ്പാടെ കിളി പോയ അവസ്ഥയിൽ. ഇനി ഒന്നും കേൾക്കാൻ ഉള്ള ത്രാണി കുട്ടിക്ക് ഇല്ലാത്തോണ്ട് അവൾ കണ്ടം വഴി ഓടി. ആതിര ഓടുന്നത് കണ്ട് നമ്മുടെ പെണ്ണുങ്ങൾ പരസ്പരം തമ്പ്സ് അപ്പ്‌ കാണിച്ചു 👍. പെണ്ണുങ്ങൾ പരസ്പരം കുറെ നേരം ചെറുക്കൻമാരെ ഈ തിരക്കിന് ഇടയിൽ എങ്ങനെ കാണാം എന്നതിനെ കുറിച്ച് ചർച്ച ചെയ്തു റെഡി ആവാൻ പോയി. കല്യണത്തിന്റെ തലേയ ദിവസം ആയത് കൊണ്ട് വീട്ടിൽ ആകപ്പാടെ ബഹളം ആയിരുന്നു. കുഞ്ഞ് പിള്ളേർ എല്ലാം ഒരു വശത്തു കൂടി ഓടി നടക്കുന്നു. മുതിർന്നവർ എല്ലാം അവരുടേത് ആയ ലോകത്ത് മുഴുകി ഇരിക്കുന്നു. അമ്മമാർ എല്ലാം അടുക്കളയിൽ അവരുടേത് ആയ ലോകത്ത്. രാത്രി ആയതും വീട്ടിൽ ആകപ്പാടെ ബഹളം ആയി. പെണ്ണുങ്ങൾ ആണെങ്കിൽ ഇടക്ക് ഇടക്ക് ആഹാരം കഴിക്കുന്ന സ്ഥലത്തു പോകും നന്നായി പോളിംഗ് നടത്തും തിരിച്ചു വന്ന് ഏതെങ്കിലും ചെറുക്കൻമാരെ വായി നോക്കും.

പെണ്ണുങ്ങൾ വായി നോക്കി നോക്കി ലാസ്റ്റ് വീടിന്റെ പിന്നിൽ ഉള്ള പാചകപുരയിൽ എത്തി. "ഡീ ആ ചിക്കൻ കറി വിളബുന്ന ചേട്ടൻ കൊള്ളാം അല്ലെ 😍... (പാറു ) "ഏത് ഡീ ഞാൻ കണ്ടില്ല.... ആ ബ്ലാക്ക് ഷർട്ട്‌ ആണോ... (കാർത്തു ) "എവിടെ ഡീ ഞാനും കണ്ടില്ല എനിക്കും കൂടി കാണിച്ചു താ.. (ഗൗരി ) "അയ്യോ ഡീ ബ്ലാക്ക് അല്ല... ആ ബ്ലൂ ഷർട്ട്‌ ഇട്ട ചേട്ടൻ... മുടിഞ്ഞ ഗ്ലാമർ ആണ് പന്നി...(പാറു ) "ഒന്ന് പോടീ... എനിക്ക് ഇഷ്ട്ടപെട്ടതു ആ ബ്ലാക്ക് ഷർട്ട്‌ തന്നെയാ.... ആ ചിരി കണ്ടോ ആരും വീഴും... (കാർത്തു ) "പിന്നെ അത്ര ഭംഗി ഒന്നുമില്ല... എനിക്ക് ഇഷ്ട്ടപെട്ടതു ആ വൈറ്റ് ഷർട്ട്‌ ആണ്... ഒന്നു നോക്കിയേ ഡീ... സുന്ദരൻ അല്ലെ... (ഗൗരി ) "അയ്യോ ഡീ ശരിയാ... എനിക്ക് ഇഷ്ട്ടപെട്ടു ആ വൈറ്റ് ഷർട്ട്‌നെ.... എനിക്ക് തരുവോ ഡീ പ്ലീസ്.... പാറു നിന്ന് കൊഞ്ചി കൊണ്ട് താളം ചവിട്ടാൻ തുടങ്ങി. "ഞങ്ങൾ നോക്കി തന്നാൽ മതിയോ..

പെണ്ണുങ്ങൾ പിന്നിൽ നിന്ന് ഒരു അശരീരി കേട്ടു. എല്ലാരും തിരിഞ്ഞു നോക്കിയപ്പോൾ ദാ നിക്കുന്നു മുറ്റത്തു മൂന്നു ഭീകരൻമാർ. "അഭിയേട്ടാ.... അഭിയേട്ടൻ എപ്പോൾ വന്നു😁.....ഞാൻ അഭിയേട്ടനെ നോക്കി നിക്കുവായിരുന്നു.... (പാറു ) "ആണോ.. ഞങ്ങൾ കുറെ നേരം ആയി നിങ്ങളെ നോക്കി നില്കുവായിരുന്നു.. ഇവിടെ കിടെന്നു കോഴി കറങ്ങുന്ന പോല്ലെ നടക്കുന്ന കണ്ടപ്പോഴേ വിചാരിച്ചു ഏതെങ്കിലും ചെറുക്കൻമാരെ വായിൽ നോക്കി നിൽക്കാൻ ആകും എന്ന്... അഭി അതും പറഞ്ഞു പാറുന്റെ അടുത്തേക്ക് നടന്നു വന്നു. പാറു ശരിക്കും പെട്ട് നിന്നു. ബാക്കി പെണ്ണുങ്ങളെ നോക്കിയപ്പോഴും ഇത് തന്നെ അവസ്ഥ. ചെറുക്കൻമാർ എല്ലാരും കട്ടകലിപ്പിൽ പെണ്ണുങ്ങളെ നോക്കി പേടിപ്പിക്കുന്നു.. പെണ്ണുങ്ങൾ പേടിച്ചു മുള്ളും എന്ന അവസ്ഥയിലും. "ഡാ അഭി ഞാൻ അവളോട്‌ കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ട് വരാം...

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്... അതും പറഞ്ഞു കിച്ചു കാർത്തുനെയും കൂട്ടി കുളക്കടവിലേക്കു നടന്നു. കാർത്തു ആണെങ്കിൽ എന്നെ കൊല്ലല്ലേ എന്ന ഭാവത്തിൽ കിച്ചുനെ നോക്കുന്നതും ഉണ്ട്. ചെറുക്കൻ എവിടെന്നു നോ മൈൻഡ്. അവൻ അവളുടെ കൈയും നടന്നു. "ഇപ്പോൾ ആണ് എനിക്കും ഓർമ വന്നത് ഞങ്ങൾക്ക് കുറച്ചു ഭാവി കാര്യം പ്ലാൻ ചെയ്യാൻ ഉണ്ട്.... ഞങ്ങൾ ഒന്ന് മിണ്ടിയിട്ട് വരാം.... അഭി... ഞങ്ങൾ ആ പഴയ ആൽ മരത്തിന്റെ അവിടെ കാണും... അവിടെ വന്നാൽ മതി... അതും പറഞ്ഞു ശരത് ഗൗരിടെ കൈയും പിടിച്ചു നടന്നു. "ശരത് ഏട്ടൻ പാവം ആണെന്ന് തോന്നുന്നു... ഗൗരിയോട് ഭയങ്കര സ്നേഹം.... കിച്ചുവേട്ടൻ കാർത്തുനെ ജീവനോടെ വിട്ടാൽ മതി ആയിരുന്നു 🤣🤣.... (പാറു ആത്മ ) "ഇനി നീ എന്ത് കാണാൻ നിൽക്കുവാ... നമുക്കും പോവാം.... അതും പറഞ്ഞു അഭി പാറുന്റെ കൈ ചേർത്ത് പിടിച്ചു.

"ഞാൻ എങ്ങും ഇല്ലാ... ആരെങ്കിലും തിരക്കും... പാറു പേടിയോടെ പറഞ്ഞു. "ആരും തിരക്കില്ല... ഞാൻ നിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട് നീ എന്റെ കൂടെ ആയിരിക്കും എന്ന്... നിന്നെ പ്രതേകിച്ചു നോക്കിക്കോണം എന്ന് എന്നോട് പറഞ്ഞതാ... അഭി അതും പറഞ്ഞു പാറുന്റെ കൂടെ നടന്നു. അവർ നടന്നു നടന്നു എത്തിയത് അഭി ആദ്യം ആയി പാറുനെ കണ്ടുമുട്ടിയ ആ വയലിൽ ആണ്. അവർ കുറെ നടന്നപ്പോൾ വയലിന്റെ നടുക്ക് ആയി ഒരു കുഞ്ഞ് ഏറുമാടം ഉള്ളത് കണ്ടു. അഭി പാറുനെയും കൊണ്ട് അങ്ങോട്ട് നടന്നു. അവർ രണ്ടുപേരും അതിന് ഉള്ളിൽ കയറി. എന്നിട്ട് അതിന്റെ ഒരു വശത്തു ആയി ഇരുന്നു. അതിന്റെ തറ മുഴുവൻ തടി ആയിരുന്നു അതിന്റെ പുറത്തു കുറച്ചു വയ്ക്കോൽ ഇട്ടിട്ടുണ്ട്. പാറു പോയി അവിടെ ഇരുന്നു.

അഭി അവളുടെ അടുത്ത് ആയി ഇരുന്നു. അവർ രണ്ടുപേരും പരസ്പരം ഒന്നും സംസാരിക്കാതെ ദൂരേക്കു നോക്കി ഇരുന്നു. അവിടെ ഇരുന്നാൽ അവർക്ക് അവരുടെ വീട് കാണാം ആയിരുന്നു.പല വർണ്ണങ്ങൾ ഉള്ള ബൾബ് കൊണ്ട് അലങ്കരിച്ചു ഒരു വലിയ ഉത്സവത്തിന്റെ പ്രതീതി ഉണ്ടായിരുന്നു ആ വലിയ വീടിനു. സമയം പോയികൊണ്ടേ ഇരുന്നു അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. അഭിയുടെ മനസ് തുടിക്കുക ആയിരുന്നു തനിക്കു പാറുവിനോട് ഉള്ള സ്നേഹം അവളിലേക്ക് പകരാൻ. അവളുടെ കുഞ്ഞ് കണ്ണുകളും ചെറുതായി വിറക്കുന്ന ചുണ്ടുകളും അവനു ഒരു കുളിർ ആയി തോന്നി. ഒരു നിമിഷം അവൻ ആഗ്രഹിച്ചു തന്റെ ചുണ്ടുകൾക്ക് അവയുടെ ഇണയെ സ്വന്തം ആക്കി കൊടുക്കാൻ. "പാറുസ്സേ.... അഭി വളരെ പ്രണയാദ്രമായി വിളിച്ചു. പാറു ദൂരേക്കു നോക്കി നിന്നിരുന്ന തന്റെ കണ്ണുകളെ അഭിയുടെ മുഖതെക്കു ദൃഷ്ടി പതിപ്പിച്ചു.

അവളുടെ മുഖത്തേക്കു നോക്കിയതും അഭി സ്വയം മറന്നു പോയി. ഒരു റെഡ് നിറത്തിൽ ഉള്ള ലെഹങ്കയിൽ പാറു സുന്ദരി ആയിരുന്നു. അഭി ഒരു നിമിഷം എല്ലാം മറന്നു. അവൻ പാറുനെ തന്നില്ലേക്ക് ചേർത്ത് പിടിച്ചു. നിമിഷ നേരം കൊണ്ട് അഭി പാറുവിന്റെ ചുണ്ടുകളെ സ്വന്തം ആക്കി. അവൻ ആ ചുണ്ടുകളുടെ മാധുര്യം നുകർന്നു കൊണ്ടേ ഇരുന്നു. പാറു ആ നിമിഷത്തിൽ ഒന്ന് വെട്ടി വിറച്ചു എങ്കിലും അഭി അവളെ തന്നോട് ചേർത്ത് പിടിച്ചു. അഭി അവന്റെ ചുണ്ടുകൾ കൊണ്ട് പാറുന്റെ ചുണ്ടുകളെ ഇറുകെ പുണർന്നു. ചുണ്ടുകളിൽ നിന്ന് പല്ലുകൾ അവിടേക്കു സ്ഥാനം പിടിച്ചു. പാറു വേദന കൊണ്ട് പിടഞ്ഞു. എങ്കിലും അഭി അവയെ മോചിപ്പിച്ചില്ല. രണ്ടുപേരുടെയും ഉമിനീരിൽ രക്തത്തിന്റെ ചുവ കലർന്നു. പരസ്പരം ശ്വാസം എടുക്കാൻ കഴിയാതെ ആയപ്പോൾ അഭി പാറുന്റെ മേൽ ഉള്ള പിടി വിട്ടു. പരസ്പരം അകന്നു മാറിയതും അഭി കാണുന്നത് നിറ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന പാറുനെ ആണ്.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story