പാർവ്വതി പരിണയം: ഭാഗം 23

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ചുണ്ടുകൾ തമ്മിൽ ഉള്ള ചുംബനത്തിൽ ഇരുവരുടെയും കണ്ണുകൾ കൂമ്പിഅടഞ്ഞു.പാറുവിന് വേദനയും സങ്കടംവും സഹിക്കാൻ ആയില്ല. അവൾ അഭിയെ തന്റെ കൈ കൊണ്ട് അവന്റെ നെഞ്ചിൽ അടിച്ചുകൊണ്ടേ ഇരുന്നു. കണ്ണുകൾ മെല്ലെ തുറന്ന അഭി കാണുന്നത് നിറകണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന പാറുനെ ആണ്. അവളുടെ കലങ്ങിയ കണ്ണുകൾ അഭിയിൽ എന്തോ ഒരു വേദന ജനിപ്പിച്ചു. "സോറി പാറുട്ടി🥺.... പെട്ടെന്ന്... അറിയാതെ..... അഭി സങ്കടംത്തോടെ പറഞ്ഞു. പാറുന് അത് കണ്ടു ചിരി വന്നെങ്കിലും അത് അവൾ ഒളിപ്പിച്ചു. എന്തായാലും തന്നോട് ചോദിക്കാതെ തന്നെ ഉമ്മിച്ചത് അല്ലെ ഒരു പണി കൊടുക്കണം. പാറു മനസ്സിൽ അതും വിചാരിച്ചു തകർത്തു അഭിനയിക്കാൻ തുടങ്ങി. "അഭിയേട്ടൻ ഇതിന് വേണ്ടി ആണോ ആരും കാണാതെ എന്നെ ഈ രാത്രി ഇവിടെ കൊണ്ട് വന്നത്.... എന്നോട് ഇത് വേണ്ടായിരുന്നു... അതും പറഞ്ഞു പെണ്ണ് പൊട്ടി പൊട്ടി കരയാൻ തുടങ്ങി. പാറു കരയുന്നത് കണ്ടതും അഭിക്കും സങ്കടം ആയി.

അഭിനയം ഏറ്റു എന്ന് അഭിയുടെ മുഖത്തു നിന്ന് പാറുന് വ്യക്തമായി. "കരയല്ലേ വാവെ.... സോറി ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല.... അഭി അതും പറഞ്ഞു കൈകൾ രണ്ടും രണ്ട് ചെവിയിലും വച്ചു. "വാവ എന്നോ😳ഞാനോ.... ഇത്രെയും ദിവസം ആയിട്ട് ഇങ്ങേര് കലി ഇളകിയത് പോല്ലേയ പേര് വിളിച്ചോണ്ട് ഇരുന്നത്.... ഇന്ന് ഒന്ന് കരഞ്ഞപ്പോൾ വാവ ആയി... കൊള്ളാല്ലോ കളി... (പാറു ആത്മ ) പക്ഷേ അഭിയുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ പാറുനും വിഷമം ആയി. "ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല സോറി.... ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയാം 😔... അഭി സങ്കടത്തോടെ പറഞ്ഞു. "എന്ത് വേണോ ചെയുവോ... പാറു കുറച്ചു ദയനീയത ഫിറ്റ് ചെയ്തു ചോദിച്ചു. "എന്ത് ആയാലും ചെയാം.... എന്റെ പാറുട്ടിയെ വേദനിപ്പിച്ചത് അല്ലെ... അപ്പോൾ അതിനു വേണ്ടി ഞാൻ എന്ത് ആയാലും ചെയ്യും.... "ഞാൻ തിരിച്ചു എന്തെങ്കിലും തന്നാൽ എന്നെ ഉപദ്രവിക്കുവോ....

പാറു ഒരു കുസൃതി ചിരിയോടെ ചോദിച്ചു. "ഇല്ല വാവെ... എന്ത് തന്നാലും സന്തോഷത്തോടെ സ്വകരിക്കും.... അപ്പോൾ അഭിയുടെ മുഖത്തും ഒരു ചെറു ചിരി വിരിഞ്ഞു. പാറു എന്തോ ഉടായിപ്പ് എടുക്കും എന്ന് അഭിക്ക് മനിസിലായി എന്നാലും അവൻ ആ കുസൃതി ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു. "എന്നാ പിന്നെ കണ്ണ് അടക്കു... പാറു കുറച്ചു ഗൗരവത്തിൽ പറഞ്ഞു. അഭി കണ്ണുകൾ അടച്ചു. ആ സമയം പാറു അഭിയുടെ അടുത്തേക്ക് ചേർന്ന് നിന്നു എന്നിട്ട് അവന്റെ കവിളിൽ നല്ല അഡാർ കടി അങ്ങ് വച്ചു കൊടുത്തു. അഭിക്ക് വേദനിച്ചു എങ്കിലും അവൻ ഒന്നും മിണ്ടിയില്ല. കണ്ണുകൾ അടച്ചു തന്നെ നിന്നു. പാറു മെല്ലെ നടന്നു അഭിക്ക് മുന്നിൽ ആയി നിന്നു. എന്നിട്ട് ചുവന്നു തുടുത്തു നിൽക്കുന്ന അഭിയുടെ മൂക്കിൽ ഇറുക്കി ഒരു കടി കൊടുത്ത് തിരിഞ്ഞു ഓടാൻ തുടങ്ങിയതും അഭി പാറുനെ വട്ടം പിടിച്ചു. "അയ്യോ വിട് അഭിയേട്ടാ... ഞാൻ ഒരു തമാശക്ക്...

ഇനിയും എന്നെ വേദനിപ്പിച്ചാ ഉറുമ്പ് കടിക്കും നോക്കിക്കോ... പാറു കുഞ്ഞ് പിള്ളേരെ പോലെ ചുണ്ട് പിളർത്തി പറഞ്ഞു. അഭി പാറുനെ തന്റെ കൈകളിൽ നിന്ന് അയച്ചു. "എനിക്ക് ഈ ഒരു ജന്മം മാത്രം പോരാ.. ഇനി ഒരായിരം ജന്മം ഈ കുറുമ്പും കുസൃതിയും എന്റെ മാത്രം ആയി... എന്റെ സ്വന്തം ആയി എനിക്ക് വേണം...അതിന് എന്റെ ഈ കുറുമ്പി പാറുവിന് സമ്മതം ആണോ.... അഭിയുടെ ആ ചോദ്യത്തിന് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ആയിരുന്നു മറുപടി. അവൻ ചോദിച്ചതിന് ഉള്ള ഉത്തരം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു. രാത്രിയില്ലേ മന്ദമാരുതന്റെ തണുപ്പ് പാറുവിന്റെ ശരീരത്തെ സ്വാധിനിച്ചു തുടങ്ങിയിരുന്നു. അവൾ ചെറുതായി വിറച്ചു തുടങ്ങി. "നമ്മുക്ക് തിരിച്ചു പോവാം അഭിയേട്ടാ... എനിക്ക് നന്നായി തണുക്കുന്നുണ്ട്...

പാറു അഭിയോട് പറ്റി ചേർന്ന് അവന്റെ കഴുത്തിലെ മാലയുടെ ലോക്കറ്റിൽ കറക്കി കളിച്ചു കൊണ്ട് ചോദിച്ചു. അഭി ഒന്ന് പുഞ്ചിരിച്ചിട്ടത് അവളെ തന്റെ മാർവോടു ചേർത്ത് പിടിച്ചു. "നമുക്ക് പോവാം പാറുട്ടി... ഇനി നിന്നാൽ എന്റെ വാവക്ക് ചിലപ്പോൾ പനി വരും... അതും പറഞ്ഞു അഭി പാറുന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. പാറു അഭിയുടെ കരവലയത്തിൽ പറ്റിച്ചേർന്നു നടന്നു. ആ തണുപ്പിലും അഭിയുടെ ശരീരത്തിലെ ചൂട് അവൾക്കും ചൂട് പകർന്നു. തിരിച്ചു വീട്ടിലേക്കു എത്തിയപ്പോൾ അവരെ കാത്തു ബാക്കി എല്ലാവരും അവിടെ ഉണ്ടായിരുന്നു. അവർ എല്ലാവരും ഒന്നിച്ചു വീട്ടിലേക്കു പോയി. കാർത്തുവും പാറുവും ഗൗരിയും മുന്നില്ലെന്ന് നടന്നു. ചെറുക്കന്മാർ പിന്നിൽ നിന്നും. പാറു അപ്പോഴാണ് പരിചയം ഇല്ലാത്ത കുറെ മുഖങ്ങളെ കാണുന്നത്. ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി അവരുടെ കൈയിൽ ഒരു കുഞ്ഞ് ഉണ്ട് അവരോടു ചേർന്ന് തന്നെ ഒരു ചേട്ടനും ഉണ്ട്. കണ്ടാൽ പറയും ഭാര്യയും ഭർത്താവും ആണെന്ന്. അവരുടെ കുറച്ചു പിന്നിൽ ആയി ഒരു പെണ്ണ് കുട്ടിയും ഒരു പയ്യനും കൂടെ അവരുടെ അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന രണ്ടുപേരും.ആ പെണ്ണ് ആണെങ്കിൽ നല്ല ഒന്നാതരം പരിഷ്കാരി.

ഒരു ബ്ലൂ ജീൻസും ഒരു റെഡ് ഷോർട് ടോപ്പും ആണ് വേഷം. പയ്യൻ ആണെങ്കിൽ നല്ല ചുള്ളൻ ആയിട്ടുണ്ട്. "ആരാടി ഇതൊക്കെ... ഇതിന് മുൻപ് കണ്ടിട്ടില്ല... പാറു സംശയത്തോടെ ചോദിച്ചു. "ഡീ ഇത് എന്റെ ചേച്ചിയാണ്.. അനഘ.... ഞാൻ പറഞ്ഞിട്ടില്ലേ അമേരിക്കയിൽ ഉള്ള ആ ചേച്ചി.. ഗൗരി പറഞ്ഞു. "എന്നിട്ട് ആണോടി നീ ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു സെന്റി ഇറക്കാതെ ഇവിടെ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നില്കുന്നത്... പാറു ചോദിച്ചു. "അതും ശരിയാണ് ഞാൻ എന്തിനാ ഇങ്ങനെ നില്കുന്നത്... അതും പറഞ്ഞു ഗൗരി ചേച്ചിനെ കെട്ടിപ്പിടിക്കാൻ വേണ്ടി "ചേച്ചി... "എന്ന് വിളിച്ചു ഒരു ഓട്ടം ആയിരുന്നു. ഗൗരിയുടെ കൂടെ ചെറുക്കന്മാരും അകത്തേക്കു കയറി. ആ പെണ്ണിന്റെ കണ്ണ് അഭിയുടെ പുറത്തു ആയിരുന്നു. അവൾ അഭിയെ നോക്കി നോക്കി കൊല്ലുവാണ്. പക്ഷേ അഭി ഇതൊന്നും അറിയുന്നില്ല... എല്ലാരോടും തകർത്തു സംസാരം. "ഡീ പാറു... നിന്റെ കഞ്ഞിയിലെ പാറ്റ ആണ് ദേ നില്കുന്നത് എന്ന് തോന്നുന്നു....

അവൾ അങ്ങേരു ഊറ്റി കുടിക്കുവാണല്ലോ... കാർത്തു അഭിയെയും ആ പെണ്ണിനേയും നോക്കി പറഞ്ഞു. "പാറ്റ അല്ല കീടാണ്ണു... അവളുടെ നോട്ടം കണ്ടില്ലേ... കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.... പാറു അവളുടെ കൈയിൽ ഇരുന്ന ഇല പല കഷ്ണം ആക്കി മുറിച്ചു താഴെ ഇട്ടോണ്ട് പറഞ്ഞു. അവിടെ അവരെല്ലാം എന്തോ സംസാരിച്ചോണ്ട് ഇരുന്നു അപ്പോഴേക്കും അഭിയെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ അവൾ അഭിയെ വന്നു കെട്ടിപിടിച്ചു.അഭി ആണെങ്കിൽ കിളി പോയ അവസ്ഥയിലും. പാറു ആണെങ്കിൽ നിന്ന് പല്ല് കടിച്ചു പൊട്ടിക്കുന്നുണ്ട് . "ഞാൻ പോലും ഇങ്ങനെ കെട്ടിപിടിച്ചിട്ടില്ല അപ്പോഴാണ് അവൾ😡.. പാറു കട്ടകലിപ്പിൽ. "ഓ ചുമ്മാ... ഒന്ന് പോടീ... നീ കെട്ടിപിടിച്ചിട്ടില്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കും... കാർത്തു പാറുനെ കളിയാക്കി. പാറു ഈ 😁😁എന്ന് ഇളിച്ചു കാണിച്ചു കൊടുത്തു. "എന്നാലും ഇങ്ങേരെ ഞാൻ ഇന്ന് നോക്കിക്കോ... പാറു ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു. അഭി ആണെങ്കിൽ പാറു കലിപ്പിൽ വരുന്നത് കണ്ട് നൈസ് ആയിട്ട് കുറച്ചു മാറി നിന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story