പാർവ്വതി പരിണയം: ഭാഗം 24

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

കട്ടകലിപ്പിൽ വരുന്ന പാറുനെ കണ്ട് അഭി ഉള്ളിലേക്ക് വലിഞ്ഞു.പാറു നേരെ പോയി അഭിയുടെ അടുത്ത് നിന്നു. പാറു അഭിയോട് ചേർന്ന് നില്കുന്നത് കണ്ട് അവരുടെ ഒക്കെ മുഖത്തു സംശയം തെളിഞ്ഞു. പാറു ആണെങ്കിൽ അഭിയെ കൂർപ്പിച്ചു നോക്കുന്നുമുണ്ട്. "ആരാ ചെറിയമ്മേ ഇത്.... അനഘ സംശയത്തോടെ പാറുനെ നോക്കി ചോദിച്ചു. "ഇത് നമ്മുടെ ലക്ഷ്മിയുടെ മോളാ... നിന്റെ ചെറിയമ്മയുടെ മോൾ.... പാർവതി.... അഭിയുടെ അമ്മ അനഘയോട് പറഞ്ഞു. അനഘയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. "ഇത് ആണോ ചെറിയമ്മയുടെ മോൾ.... ചെറിയമ്മയെ പോലെ തന്നെ ഉണ്ട് അല്ലെ വലിയമേ.... അനഘ പാറുനെ കെട്ടിപിടിച്ചോണ്ടു അഭിയുടെ അമ്മയെ നോക്കി ചോദിച്ചു. "ചെറിയമ്മയുടെ മോൾ മാത്രം അല്ല ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ എന്റെ അഭികുട്ടന്റെ ഭാര്യ ആയി വരാൻ പോകുന്നതും ഈ പാറുട്ടി തന്നെയാ... അല്ലേടാ അഭി.. അഭിയുടെ അമ്മ അഭിയെ കളിയാക്കി കൊണ്ട് ചോദിച്ചു. അഭി ഒന്ന് പുഞ്ചിരിച്ചോണ്ട് പാറുനോട്‌ ചേർന്ന് നിന്നു.

"ആഹാ ഇത് കൊള്ളാല്ലോ.... ടാ അഭികുട്ടാ നിനക്ക് കല്യണം കഴിക്കാൻ ഉള്ള പ്രായം ഒക്കെ ആയോ... എന്തായാലും നന്നായി എനിക്ക് രണ്ട് കല്യണം കൂടാൻ ഉള്ള ഭാഗ്യം ഉണ്ട്.... അനഘ പാറുനെ ചേർത്ത് പിടിച്ചു അഭിയോട് പറഞ്ഞു. അഭിയുടെയും പാറുവിന്റെയും മുഖത്തു സന്തോഷം അലതല്ലി. എന്നാൽ ഇതൊക്കെ കണ്ട് നിന്ന ബാക്കി എല്ലാരുടെയും മുഖത്തു പുച്ഛം ആയിരുന്നു. "രണ്ടല്ല.. നാല് കല്യണങ്ങൾ ആണ് നടക്കാൻ പോകുന്നത്.... ഗൗരി അനഘയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. അനഘ സംശയത്തോടെ എല്ലാരേയും നോക്കി. "നീ ഇങ്ങനെ നോക്കണ്ട... നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ആണ് നിന്നോട് പറയാതിരുന്നത്.... നമ്മുടെ കിച്ചുവിന്റെയും ഗൗരിയുടെയും കല്യണം കൂടി ഉണ്ട്.... അഭി അനഘയോട് പറഞ്ഞു. അനഘ ആണെങ്കിൽ ഇതൊക്കെ കേട്ട് കിളി പോയി നിൽപ്പും.

"ആഹാ കൊള്ളാം എല്ലാരും കൂടി എനിക്ക് സർപ്രൈസ് തന്നത് ആണല്ലേ... കിച്ചൂന്റെ ആൾ ആരാ... അനഘ കിച്ചുനോട്‌ ചോദിച്ചു. കിച്ചു കാർത്തു നില്കുന്നടുത്തേക്കു കണ്ണ് പാച്ചു. "ആഹാ ഇത് ആണല്ലേ ആൾ... എല്ലാരുടെയും സെലെക്ഷൻ കൊള്ളാം.... അനഘ നടന്നു കാർത്തുന്റെ അടുത്തേക്ക് ചെന്നു. "നിങ്ങൾ വന്ന കാലിൽ നില്കാതെ അകത്തേക്കു കയറു... ബാക്കി വിശേഷം ഇനി നാളെ പറയാം.... അഭിയുടെ അമ്മ എല്ലാരേയും കൊണ്ട് അകത്തേക്കു കയറി. എല്ലാരും കല്യണത്തിന്റെ സന്തോഷത്തിൽ ആയിരുന്നു. അനഘയും ഭർത്താവും യാത്ര ഷീണം കാരണം റസ്റ്റ്‌ എടുക്കാൻ പോയി. എല്ലാ തിരക്കും ഒഴിഞ്ഞു എല്ലാവരും ഉറങ്ങാൻ ആയി കിടെന്നു. പെണ്ണുങ്ങൾ ആണെങ്കിൽ നാളെ കല്യണം അടിച്ചുപൊളിക്കാൻ ഉള്ള പ്ലാനിലും.വേറെ ചിലരുടെ മനസ്സിൽ ഇനി നടക്കുന്ന കല്യണങ്ങൾ എങ്ങനെ മുടക്കാം എന്ന ചിന്തയിലും. 💙💙💙💙💙💙💙💙💙💙💙💙💙

പെണ്ണുങ്ങളെ എല്ലാം രാവിലെ അമ്മമാർ വന്നു വിളിച്ചു എഴുന്നേൽപ്പിച്ചു. പെണ്ണുങ്ങൾക്കു രാവിലെ എണീക്കാൻ ഇഷ്ട്ടം ഇല്ലെങ്കിലും കല്യണത്തിന്റെ കാര്യവും അതിൽ ഉപരി ഇവരെ കണ്ടില്ലെങ്കിൽ റൂമിലേക്ക് വരുന്ന നമ്മുടെ ആൺ പടയുടെ കാര്യവും ഓർത്തു എല്ലാരും എണീറ്റ് ചടപടാ എന്ന് കുളിച്ചു റെഡി ആയി. പെണ്ണുങ്ങൾ എല്ലാരും ഒരുങ്ങി ഇറങ്ങിയപ്പോൾ ഒന്നിന് ഒന്നിന് മെച്ചം. അഭിരാമിയെ മേക്കപ്പ് ചെയ്യാൻ വന്ന ചേച്ചിയെ മണിയടിച്ചു പെണ്ണുങ്ങൾ എല്ലാം നല്ല അടാർ ലുക്കിൽ ഒരുങ്ങി ഇറങ്ങി. കല്യണത്തിന് വന്ന എല്ലാ പയ്യൻമാരും കോഴി കറങ്ങുന്ന പോലെ പെണ്ണുങ്ങളുടെ പിറകെ. നമ്മുടെ ആൺ പടക്ക് ഇതൊന്നും കണ്ട് സഹിക്കുന്നും ഇല്ല........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story