പാർവ്വതി പരിണയം: ഭാഗം 25

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

കല്യണത്തിന്റെ ഒരുക്കങ്ങൾ എല്ലാം തകൃതി ആയി നടന്നു കൊണ്ട് ഇരിക്കുന്നു. താലി കേട്ട് നടത്തുന്നത് കുടുംബക്ഷേത്രത്തിൽ ആണ്. അത് കഴിഞ്ഞു റിസെപ്ഷൻ ചെമ്പകശ്ശേരി ഓഡിറ്റോറിയത്തിൽ ആണ്. അതായത് നമ്മുടെ കുടുംബത്തിൽ ഉള്ള എന്ത് ഫങ്ക്ഷൻ ആയാലും അത് ഇവിടെ വച്ചു ആണ് നടത്തുന്നത്. ഓഡിറ്റോറിയം കുടുംബ സ്വത്തിൽ ഉള്ളത് ആണ്. ഇപ്പോൾ നോക്കി നടത്തുന്നത് ആതിരയുടെ അച്ഛൻ ആണ്. എല്ലാവരും ക്ഷേത്രത്തിൽ പോകാൻ ഉള്ള തയ്യാർ എടുപ്പിൽ ആണ്. അഭിരാമി ചേച്ചി ക്ഷേത്രത്തിൽ ഉടുക്കാൻ എടുത്തത് ഒരു സെറ്റ് സാരി ആയിരുന്നു. ബ്ലൗസ് ഹെവി ബീഡ്‌സ് വച്ച മെറൂൺ നിറം ആയിരുന്നു. മിതമായ ആഭരണം മാത്രമേ ധരിച്ചിരുന്നുള്ളു. തലയിൽ നിറയെ മുല്ലപൂവ് ചൂടിയിട്ടുണ്ട്. ശരിക്കും ചേച്ചിയെ കണ്ടാൽ ഒരു ദേവതയുടെ പ്രീതിതി. അഭിയേട്ടൻ സ്വന്തം ചേട്ടൻ ആയത് കൊണ്ട് അഭിയേട്ടൻ ആയിരുന്നു എല്ലാ കാര്യങ്ങൾക്കും ഓടി നടന്നത്.

പുറപ്പെടാൻ സമയം ആയപ്പോൾ ചേച്ചി മുതിർന്നവർക്കു ദക്ഷിണ കൊടുത്തു ഇറങ്ങി. അഭിയേട്ടനും ചേച്ചിയും അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാം ഒരു വണ്ടിയിൽ. അഭിയേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്. നമ്മുടെ പാറുവും ടീമും കിച്ചുവിനെയും ശരത്തിനെയും സോപ്പ് ഇട്ട് ഒരു കാറിൽ. കിച്ചുവും കാർത്തു മുന്നിലും ശരത്തും ഗൗരിയും പാറുവും പിന്നിലും. അവർ എല്ലാം അവരുടേത് ആയ സ്വപ്ന ലോകത്തേക്ക് പോയപ്പോൾ പാറുന് എന്തോ ഒറ്റപെട്ടപോല്ലേ തോന്നി. അഭി തന്നോട് ആ വണ്ടിയിൽ കൂടെ വരുന്നോ എന്ന് പോലും ചോദിച്ചില്ല. അതിൽ അവൾക്കു പരിഭവവും സങ്കടവും തോന്നി. ക്ഷേത്രത്തിൽ എത്തി എല്ലാരും വണ്ടിയിൽ നിന്ന് ഇറങ്ങി. ക്ഷേത്രത്തിൽ വളരെ കുറച്ചു ആൾക്കാരെ ഉണ്ടായിരുന്നുള്ളു. അഭി ചേച്ചിയും മറ്റുള്ളവരും തൊഴാൻ പോയി. പാറുവും എല്ലാവരും പിന്നിൽ നിന്ന് പോയി. അവൾക്കു ശരിക്കും ആരും തന്നോട് സംസാരിക്കാൻ ഇല്ലല്ലോ എന്ന് വിചാരിച്ചു സങ്കടം തോന്നി. അഭിയുടെ കണ്ണുകൾ ഇടക്ക് ഇടക്ക് പാറുവിനെ തേടി എത്തിയെങ്കിലും പാറു അത് തീർത്തും അവഗണിച്ചു. അഭിക്ക് പാറുന്റെ മുഖം കണ്ടപ്പോൾ എന്തോ സങ്കടം ഉള്ളതായി തോന്നി.

കിച്ചുവും കാർത്തുവും ഗൗരിയും ശരത്തും എല്ലാം അവരുടേത് ആയ ലോകത്ത് ആയിരുന്നു. പാറുവിന് എന്തോ അവരെ ശല്യപെടുത്താൻ തോന്നിയില്ല. ആദ്യമായി അല്ലെ അവർ ഒന്നിച്ചു എവിടേക്കു എങ്കിലും പോകുന്നത്. അത് കൊണ്ട് പാറു മനപ്പൂർവം ഒഴിഞ്ഞു നടന്നു. അഭി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താലി കെട്ടിന് ഉള്ള സമയം ആയപ്പോൾ പാറു പോയി അച്ഛനോടും അമ്മയുടെയും കൂടെ നിന്നു. കാർത്തുവും ഗൗരിയും വിളിച്ചെങ്കിലും പാറു പോയില്ല. "എന്താ മോളെ എന്തെങ്കിലും വയ്യായിക ഉണ്ടോ... പാറുവിന്റെ അമ്മ നെറ്റിയിൽ കൈ വച്ചു ചോദിച്ചു. "ഇല്ല അമ്മേ.... പാറു ചിരിച്ചോണ്ട് ഉത്തരം പറഞ്ഞു. അഭിരാമി ചേച്ചിടെ ഭർത്താവ് കാണാൻ ശരിക്കും സുന്ദരൻ ആയിരുന്നു. താലി കെട്ട് ചടങ്ങ് പെട്ടെന്ന് തന്നെ കഴിഞ്ഞു.

ഇതിനിടയിൽ അഭി പാറുനോട്‌ സംസാരിക്കാൻ വന്നെങ്കിലും പാറു അത് മനപ്പൂർവം ഒഴിവാക്കി. ക്ഷേത്രത്തിൽ നിന്ന് ഓഡിറ്റോറിയത്തിലേക്ക് പോയത് അച്ഛനോടും അമ്മയോടും കൂടെ ആയിരുന്നു. കർത്തുനോടും ഗൗരിയോടും പറഞ്ഞിട്ടാണ് പാറു അവരുടെ കൂടെ ചെന്നത്. ഓഡിറ്റോറിയത്തിൽ എത്തിയതും ബാക്കി ചെറുക്കന്മാർക്കും തിരക്ക് ആയി. പെണ്ണുങ്ങൾ എല്ലാം വീണ്ടും പോസ്റ്റ്‌ 😁. അവർ മൂന്ന് പേരും ഒരേ നിറത്തിൽ ഉള്ള പീച് കളറിൽ ഗോൾഡൻ കളർ ബീഡ്‌സ് വരുന്ന സാരി ആയിരുന്നു ഉടുത്തത്. അഭിരാമി ഡ്രസ്സ്‌ മാറി ചില്ലി റെഡിൽ ഉള്ള കാഞ്ചിപുരം സാരി ആയിരുന്നു ഉടുത്തത്. പയ്യൻ ഗോൾഡൻ കളർ കുർത്തയും മുണ്ടും. അമ്പലത്തിൽ നിന്ന് പൂജിച്ച താലിയിൽ സ്വർണത്തിൽ ഉള്ള ചെയിൻ പൂജാരി പൂജിച്ചു കൊടുത്തു.

അത് പയ്യൻ ചേച്ചിയുടെ കഴുത്തിൽ ഒന്നുടെ കെട്ടി കൊടുത്തു. അങ്ങനെ കല്യണം കഴിഞ്ഞു. പിന്നെ അങ്ങോട്ട്‌ പരിചയപ്പെടൽ ആയിരുന്നു. പെണ്ണുങ്ങൾ ആണെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടുന്നുമൊക്കെ സെൽഫി എടുക്കുന്നു. ക്യാമറ ചേട്ടന്മാരെ കൊണ്ടും ലാസ്റ്റ് കുറേ ഫോട്ടോസ് എടുപ്പിച്ചു. അവസാനം അവരെല്ലാം ജീവനും കൊണ്ട് ഓടി. .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story