പാർവ്വതി പരിണയം: ഭാഗം 29

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുവിന്റെ നിലവിളി കേട്ട് അഭി നേരെ പാറുവിന്റെ റൂമിലേക്ക് ഓടി. അവിടെ പോയപ്പോൾ കണ്ട കാഴ്ച്ച പെണ്ണ് പേടിച്ചു വിറച്ചു ടേബിളിന്റെ മുകളിൽ നിൽക്കുന്ന. "എന്താ പാറു... എന്തിനാ നീ നിലവിളിച്ചത്..... അഭി കിതച്ചുകൊണ്ട് ചോദിച്ചു. "അഭിയേട്ടാ.... എന്നെ എടുക്ക് അഭിയേട്ടാ.... ദാ അവിടെ... അവിടെ ഒരു പാറ്റ..... പാറു പേടിച്ചു കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. "ഒരു പാറ്റയെ കണ്ടത് കൊണ്ട് ആണോടി കുരിപ്പെ... ഇങ്ങനെ കിടന്ന് കാറിയതു.... ഇറങ്ങി വാടി താഴെ..... "എനിക്ക് പേടിയാ അഭിയേട്ടാ.... അതിനെ എടുത്തു കളഞ്ഞാലേ ഞാൻ താഴെ വരൂ.... പാറു കുഞ്ഞ് പിള്ളേരെ പോലെ വാശി കാണിക്കാൻ തുടങ്ങി. അഭി ഉടനെ സെവന്റിനെ വിളിച്ചു അതിനെ എടുത്തു കളയിപ്പിച്ചു. ഇപ്പോൾ പെണ്ണിന്റെ മുഖത്തു കുറച്ചു വെട്ടം വീണു. അപ്പോൾ ആണ് പാറു അഭിയുടെ വേഷം കാണുന്നത്. ഒരു ടവൽ മാത്രമേ ഉടുത്തിട്ടുള്ളു. "അയ്യേ..... എന്നും പറഞ്ഞു പാറു കണ്ണ് പൊത്തി തിരിഞ്ഞു നിന്നു. കാര്യം മനിസിലായ അഭി പിന്നിൽ കൂടി പോയി പാറുവിനെ പൊക്കി എടുത്തു. പെട്ടെന്ന് ഉള്ള അറ്റാക്ക് ആയത് കൊണ്ട് പാറു ഒന്ന് പിടഞ്ഞു. "എന്താ അഭിയേട്ടാ ചെയ്യുന്നേ.... താഴെ ഇറക്കു അഭിയേട്ടാ.... ആരെങ്കിലും കാണും..... പാറു അതും പറഞ്ഞു അഭിയുടെ കൈയിൽ കിടന്ന് കുതറാൻ തുടങ്ങി.

"അടങ്ങി കിടെന്നോ.... അല്ലെങ്കിൽ എന്റെ സ്വഭാവം അറിയാല്ലോ..... ഇന്ന് തന്നെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നടത്തേണ്ടി വരും..... അത് കേട്ടതും പെണ്ണിന്റെ ചാട്ടം നിന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ പാറു വടി പോലെ അഭിയുടെ കൈകളിൽ കിടെന്നു. പാറു അനങ്ങുക പോലും ചെയ്യാതെ കിടക്കുന്നത് കണ്ടപ്പോൾ അഭിക്ക് ചിരി ആണ് വന്നത്. അവളുടെ പിടക്കുന്ന മിഴികളും ചെഞ്ചുണ്ടുകളും അവനെ കൂടുതൽ പാറുവിലേക്കു അടുപ്പിച്ചു. അഭി പാറുവിനെ കൊണ്ട് പോയി അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുത്തി. എന്നിട്ട് മുട്ടുകുത്തി നിന്നു. ഇതേ സമയം പാറുവിന്റെ കണ്ണുകൾ അഭിയുടെ രോമാവൃതമായ നെഞ്ചിലും അവന്റെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണ മാലയിലേക്കും ആയിരുന്നു. ആ സ്വർണ്ണ ചെയിൻ അഭിയുടെ ഭംഗി കൂട്ടുന്നത് പോലെ പാറുവിനു തോന്നി. "എന്താടി നോക്കുന്നത് ഉണ്ടക്കണ്ണി.... അഭി പാറുവിനെ നോക്കി ചോദിച്ചു. അവൾ പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ചു. "ഒന്നുമില്ല... പാറു തലതാഴ്ത്തി ഇരുന്നു കൊണ്ട് പറഞ്ഞു. പാറുവിനു അവന്റെ മുഖത്തേക്കു നോക്കാൻ എന്തോ വല്ലാത്ത പ്രയാസം ഉള്ളത് ആയി തോന്നി. അഭി പാറുവിനോട് കുറച്ച് കൂടി ചേർന്ന് നിന്നു എന്നിട്ട് അവളുടെ മുഖം കൈക്കുമ്പിളിലേക്കു എടുത്തു. "എന്റെ പാറുട്ടിക്ക് മുഖത്തു നോക്കാൻ നാണം ആണോ....

അതിന് മറുപടി ആയി പാറു നാണത്തിൽ കലർന്ന ഒരു ചിരി അങ്ങോട്ട്‌ കൊടുത്തു. അഭിയുടെ കണ്ട്രോൾ കളയുന്നത് ആയിരുന്നു ആ ചിരി. അഭി പാറുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചതും പാറുവിന് ഇനി ഇരുന്നാൽ അപകടം ആണെന്ന് കത്തി. പാറു മുഖം പിൻവലിക്കാൻ ആയി നിന്നതും "എന്താ ഇവിടെ.... എന്നും ചോദിച്ചു ചെറിയമ്മ എത്തിയിരുന്നു. പിന്നിൽ ആയി കത്തുന്ന കണ്ണുകളോടെ അവരെ നോക്കുന്ന ആതിരയും മീരയും. അഭി പെട്ടെന്ന് എഴുന്നേറ്റു നിന്നു എന്നിട്ട് അവിടെ കട്ടിലിൽ കിടെന്ന പാറുവിന്റെ തോർത്ത്‌ എടുത്ത് ദേഹത്തേക്ക് ഇട്ടു. "അത് ഒന്നുമില്ല ചെറിയമ്മേ... പാറു പാറ്റയെ കണ്ട് പേടിച്ചതാ.... അഭി എല്ലാരോടും ആയി പറഞ്ഞു. കൂട്ടത്തിൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന അവരെ അഭി ഒന്ന് നോക്കി. "ഒരു പാറ്റയെ കണ്ടു ആണോ ഇവൾ ഇങ്ങനെ നിലവിളിച്ചത്.... മനുഷ്യൻ പേടിച്ചു പോയി.... വലിയമ്മ പാറുവിനെ നോക്കി ദേഷ്യപ്പെട്ടു. പാറു ആണെങ്കിൽ നോ മൈൻഡ്. കഴിണെങ്കിൽ ഇറങ്ങി പോടീ കിളവി എന്ന ബിൽഡപ്പിൽ നില്കുന്നു. "അതൊക്കെ പോട്ടെ നീ എന്താ ഈ വേഷത്തിൽ... വലിയമ്മ നിർത്താൻ ഉദ്ദേശം ഇല്ല. "അത് കുളിക്കാൻ തുടങ്ങുവായിരുന്നു.... അപ്പോഴാ ശബ്‌ദം കേട്ടത്.... അഭി പാറുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു

. "ഞാൻ ഇവളുടെ ബാത്‌റൂമിൽ ഒന്ന് കയറി നോക്കട്ടെ എന്റെ പുതിയ ഷാംപൂ ഇവിടെ എങ്ങാനും ഉണ്ടോ എന്ന്.... അത് കാണാൻ ഇല്ല.... ആ ഗായത്രി രാവിലെ അതും കൊണ്ട് നടക്കുന്നത് കണ്ട് നോക്കട്ടെ.... അതും പറഞ്ഞു വലിയമ്മ ബാത്റൂമിലേക്കു നടന്നു. "നമുക്ക് പിന്നെ നോക്കാം അമ്മേ.... ഇപ്പോൾ നമുക്ക് പോകാം.... ആതിര വല്യമ്മയോട് ഒരു തരം വെപ്രാളത്തോടെ പറഞ്ഞു. "അത് എന്താ... എന്തായാലും ഇതുവരെ വന്നു ഇനി നോക്കിയിട്ട് പോവാം ചുമ്മാ കയറി ഇറങ്ങേണ്ടല്ലോ.... "പിന്നെ നോക്കാം ആന്റി.... നമുക്ക് പിന്നെ വരാം... മീരയും ഇടക്ക് കയറി പറഞ്ഞു. വലിയമ്മ അതൊന്നും കേൾക്കാതെ ബാത്‌റൂമിൽ കയറിയത് ഇതാ കിടക്കുന്നു താഴെ. മീരയും ആതിരയും അത് പ്രതീഷിച്ചത് ആണെങ്കിലും വലിയമ്മ ഒരു അസൽ വീഴ്ച ആയിരുന്നു. പാറുവും അഭിയും ഇത് എന്തോന്ന് കൂത്തു എന്നും പറഞ്ഞു നില്കുന്നു. "മോനെ അഭിയെ വലിയമ്മേ ഒന്ന് എഴുനെല്പിക്കേടാ.... എന്നും പറഞ്ഞു നിലവിളി അഭിയും എല്ലാരും കൂടി വല്യമ്മയെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി. അപ്പോഴേക്കും എല്ലാരും വീട്ടിൽ തിരിച്ചു എത്തി. "ഡീ നീ ആണോടി അവിടെ മനുഷ്യനെ കൊല്ലാൻ എണ്ണ വീഴ്ത്തിയത്.... വലിയമ്മ പാറുവിനോട് ദേഷ്യത്തിൽ ചോദിച്ചു. "അതിന് ഞങ്ങൾ ആരും എണ്ണ യൂസ് ചെയ്യാറില്ലല്ലോ വലിയമ്മേ...

ഗൗരിയുടെ മറുപടി ഉടനെ വന്നു. "അപ്പോൾ പിന്നെ ആരായിരിക്കും എണ്ണ അവിടെ വീത്തിയത്.... പാറു സംശയത്തോടെ ചോദിച്ചു. അഭിക്ക്‌ ഏകദേശം കാര്യം മനിസിലായി. പാറുവിനെ വീഴ്ത്താൻ രണ്ടുപേരും കൂടി ചെയ്ത പണിയാണ് എന്ന്. പക്ഷേ എന്തോ അഭിക്ക്‌ അപ്പോഴും ഒരു വിശ്വാസം കുറവ് ഉണ്ടായിരുന്നു. കാരണം ഇങ്ങനെ ഒക്കെ ചെയ്യാൻ ഇവിടെ വേറെ ഒന്നും സംഭവിച്ചിട്ടില്ല. ആതിരയും മീരയും ഇങ്ങനെ ഒക്കെ ചെയുവോ എന്നൊക്കെ ഉള്ള സംശയം അഭിയെ അലട്ടി. "അതൊക്കെ പിന്നെ നോക്കാം നമുക്ക് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം കിച്ചുവേട്ട.... ആതിര ആകുലതയോടെ എല്ലാരോടും പറഞ്ഞു. അങ്ങനെ അഭി പോയി ഡ്രസ്സ്‌ മാറാൻ പോയി ബാക്കി ഉള്ള എല്ലാരും വല്യമ്മയെ തൂക്കി എടുത്തു വണ്ടിയിൽ കൊണ്ട് ഇട്ടു. ശരത്തും കിച്ചുവും അഭിയും ആതിരയും പിന്നെ അഭിയേട്ടന്റെ അമ്മയും അച്ഛനും രണ്ട് കാറുകളിൽ ആയി ഹോസ്പിറ്റലിലേക്ക് തിരിച്ചു. അങ്ങനെ ബാക്കി ഉള്ള എല്ലാവരും അവരവരുടെ ജോലി നോക്കി പോയി.

കാർത്തുവും ഗൗരിയും കല്യണത്തിന്റെ ഷീണം കാരണം പോയി കിടന്ന് ഉറങ്ങി. മീര തകർത്തു ഫോൺ വിളി ആണ്. ആതിരയെ ആകും വേറെ ആരെ വിളിക്കാൻ. പാറു ആഹാരം എല്ലാം കഴിച്ചു രാത്രി ആയപ്പോൾ വന്നു ടീവി ഇട്ട് അതിന്റെ മുന്നിൽ ഇരുന്നു. ഹോസ്പിറ്റലിൽ പോയ ആരെയും കാണാനും ഇല്ല. അപ്പോഴാണ് പാറുവിന് ഇഷ്ട്ടപെട്ട കാർട്ടൂൺ കാണുന്നത് "പൂപ്പി ".(എല്ലാർക്കും പൂപ്പിയെ അറിയാമോ... ) "കാക്ക കരഞ്ഞു കാ കാ... കുയിലുകൾ പാടി കൂ കൂ.. പൂച്ച കരഞ്ഞു മ്യാ മ്യാ... പൂപ്പി കുരച്ചു ബൗ ബൗ.... പാറു തകർത്തു പാടുവാണ് സുഹൃത്തുക്കളെ. ഇതൊക്കെ കേട്ടുകൊണ്ട് നമ്മുടെ ഹോസ്പിറ്റലിൽ പോയിട്ട് തിരിച്ചു വന്ന ടീമ്സും. ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story