പാർവ്വതി പരിണയം: ഭാഗം 3,4

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

കണ്ണുകൾ അടച്ചു കിടക്കുവായിരുന്നു പാറു. അവളുടെ ഓർമകൾ തന്റെ അമ്മയുടെ ജീവിതത്തിലേക്ക് അവളെ കൂട്ടി കൊണ്ട് പോയി. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ അമ്മയുടെ തറവാട് ചെമ്പകശ്ശേരി എന്ന വലിയ ഒരു വീട് ആണ്. നാട്ടിൽ അന്ന് ഏറ്റവും കൂടുതൽ മുൻപന്തിയിൽ നിൽക്കുന്ന തറവാട്. പണത്തിനു പണം സ്വത്തിന് സ്വത്തു എല്ലാം കൊണ്ട് വളരെ വലുത് ആയിരുന്നു അവിടത്തെ സാമ്പത്തിശേഷി. ആ വീട്ടിൽ യശോദ ക്കും രാമനുണ്ണിക്കും നാല് മക്കൾ. ഏറ്റവും വലിയ ആൾ കൃഷ്ണനുണ്ണി. അമ്മയുടെ വലിയേട്ടൻ ❤️. രണ്ടാമത്തത് ബാലനുണ്ണി അമ്മയുടെ കൊച്ചേട്ടൻ ❤️. അടുത്തത് അമ്മയുടെ ചേച്ചി രേഖ ❤️. ഏറ്റവും ഇളയത് ആണ് എന്റെ അമ്മ ശ്രീദേവി ❤️. എല്ലാരുടെയും ചെല്ലക്കുട്ടി ആയിരുന്നു അമ്മ. എല്ലാർക്കും അമ്മയോട് സ്നേഹം കാട്ടുന്ന കാണുമ്പോ രേഖ വലിയമ്മ ക്ക് കുശുമ്പ് കൂടും എന്ന് അമ്മ പറയാറുണ്ട്. അമ്മക്ക് ഇരുപത് വയസ്സ് ഉള്ളപ്പോഴാണ് അച്ഛനും ആയി ഒളിച്ചോടുന്നത് 😁. അച്ഛൻ അമ്മയുടെ ട്യൂഷൻ സാർ ആയിരുന്നു.

രണ്ടുപേരുടെയും പ്രണയം വീട്ടിൽ അറിഞ്ഞപ്പോ ഏറ്റവും എതിർത്തത് അമ്മയുടെ ചേട്ടൻമാർ ആയിരുന്നു. അമ്മയെ ഒരുപാട് അടിച്ചിട്ടുണ്ടെന്നും പിന്നെ ക്ലാസിനു പോവാൻ വിടാതെ വീട്ടിൽ പൂട്ടി ഇട്ടിരുന്നു എന്നുമൊക്കെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അച്ഛനെ ഒരുപാട് വട്ടം ഭീഷണി പെടുത്തിയിട്ടുണ്ട് അമ്മയുടെ ചേട്ടന്മാരും മുത്തശ്ശനും. എന്നാലും അവരുടെ സ്നേഹത്തെ ഇല്ലാതാക്കാൻ അതൊന്നും മതിആകുമായിരുന്നില്ല. അങ്ങനെ ഒരു ദിവസം വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തു ആണ് അമ്മ അച്ഛന്റെ കൂടെ ഇറങ്ങി പോയത്. അമ്മയെയും കൊണ്ട് അച്ഛൻ ഇപ്പൊ നമ്മൾ താമസിക്കുന്ന സ്ഥലത്തേക്ക് വന്നു. അമ്മയെ പൊന്നു പോല്ലേ നോക്കി. അമ്മയെ വീണ്ടും അവിടെ അടുത്തുള്ള കോളേജിൽ പഠിക്കാൻ ചേർത്തു. അച്ഛൻ ചെറിയ ബിസിനെസ്സ് തുടങ്ങി. അച്ഛന്റെ കഠിന ശ്രമം കൊണ്ട് ബിസിനസ് വിജയിച്ചു. അപ്പോഴേക്കും ഞാൻ വന്നു 😁😁പിന്നെ എന്റെ കുടുംബം സന്തോഷത്തിൽ ആയിരുന്നു. ഞാൻ സ്കൂളിൽ പോവാൻ തുടങ്ങി യപ്പോൾ അച്ഛൻ ആ സ്കൂളിൽ തന്നെ ammakku HS വിഭാഗത്തിൽ തന്നെ ഫിസിക്സ്‌ ടീച്ചർ ആയി ജോലി വാങ്ങി കൊടുത്തു. ഒറ്റമോൾ ആയത് കൊണ്ട് തന്നെ എന്നെ അച്ഛനും അമ്മയും പൊന്നു പോല്ലേ ആണ് നോക്കിയത്.

ഞാൻ പഠിച്ചിരുന്ന സ്കൂളിൽ തന്നെ കോളേജും ഉണ്ട്. എല്ലാം ഒരു കോമ്പോണ്ടിൽ ആണ്. അങ്ങനെ ആണ് അഭിരാമി മിസ്സ് ന് കോളേജിൽ ജോലി കിട്ടുന്നത്. ഒരു ദിവസം കോളേജിൽ ഫങ്ക്ഷൻ നടക്കുമ്പോൾ ആണ് അഭിരാമി മിസ്സ് അമ്മയെ കാണുന്നത്. അമ്മയെ കണ്ട ഉടൻ വന്നു കെട്ടിപിടിച്ചു സങ്കടങ്ങൾ എല്ലാം പറഞ്ഞു. വീട്ടിൽ ആർക്കും അമ്മയോട് പിണക്കം ഇല്ലെന്നും അമ്മ തിരിച്ചു വീട്ടിൽ പോണം എന്നും. പക്ഷേ അമ്മക്ക് എന്തോ ഒരു പേടി. അച്ഛനോട് ചോദിച്ച ചിലപ്പോ പോണ്ടെന്നു പറഞ്ഞാലോ. പക്ഷേ അച്ഛൻ അമ്മയോട് പറഞ്ഞത് "നീ പോയിട്ട് വാ എന്റെ ദേവു കുട്ടിയെ. അവർക്കും നിന്നെ കാണാൻ ആഗ്രഹം കാണില്ലേ"എന്നാണ്. അമ്മ പറഞ്ഞു അച്ഛനോടും വരാൻ അപ്പോഴാണ് അച്ഛന് ഒരു ബിസിനസ്‌ മീറ്റിംഗിന് പോവേണ്ടി വന്നത്. അച്ഛൻ ഒരു മാസം കഴിഞ്ഞ് മാത്രേ വരൂ. അങ്ങനെ ഇരിക്കുമ്പോ ആണ് അഭിരാമി മിസ്സ് ന്റെ മാര്യേജ് വന്നത്. അമ്മയോട് അച്ഛൻ വരാൻ പറഞ്ഞെങ്കിലും അമ്മ അച്ഛൻ ഇല്ലാതെ അങ്ങോട്ട് ഇല്ലെന്നുള്ള വാശിയിൽ ആണ്. ഈ വീടുവിട്ട് ഇറങ്ങി യപ്പോൾ അമ്മയുടെ കൂടെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ തിരിച്ചു പോകുമ്പോഴും ആ കൈപിടിച്ചു അഭിമാനത്തോടെ വേണം കയറി ചെല്ലണം എന്ന വാശി ആണ്.

ഞാൻ കേട്ടപാതി കേൾക്കാത്ത പാതി പെട്ടിയും എടുത്ത് ഇറങ്ങി 😁😁. പെട്ടെന്ന് ആണ് കാർത്തു പാറു നെ തട്ടി വിളിച്ചിട്ട് സ്ഥലം എത്താറായി എന്ന് പറഞ്ഞത്. പാറു കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ടത് വിശാലമായ വയൽ ആണ്........ തുടരും..... ❤️❤️പാർവതി പരിണയം ❤️❤️ 4 പാറു കണ്ണ് തുറന്ന് നോക്കുമ്പോ കാണുന്നത് വിശാലമായ നെൽ പാടങ്ങൾ ആണ്. മറുവശത്തു കൂടെ ഒഴുകുന്ന പുഴ നെൽ പടങ്ങൾക്കു ജീവ ജലം നൽകുന്നു. പാടങ്ങളുടെ അവിടവിടെ ആയി ചെറിയ ചെറിയ ഏറുമാടം. സന്ധ്യ ആയത് കൊണ്ടാണെന്നു തോന്നുന്നു അധികം ആരും ഇല്ല. കൂടണയാൻ തയാർ എടുക്കുന്ന പക്ഷി കുട്ടങൾ മനസ്സിന് ശെരിക്കും ഒരു കുളിർ കാഴ്ച ആണ്. നെൽ പാടത്തിന്റ നടുവിൽ കൂടെ ഒഴുകുന്ന കൈത്തോടു. അവിടെ നിന്നു ചിലരൊക്കെ കൈ യും മുഖവുംമൊക്കെ കഴുകുന്നുണ്ട്. ഇതൊക്കെ ആസ്വദിച്ചു പാറു വണ്ടി നിന്നത് ഒന്നും അറിയിഞ്ഞില്ലാ. "ഡീ നീ ഇത് എന്ത് ആലോചിക്കുവാ വീട് എത്തി ഇറങ്ങി വാ " പാറു അപ്പോഴാണ് ശെരിക്കും കാണുന്നത് ആ ഗ്രാമത്തി ന്റെ മനോഹാരിത.

റോഡിന്റെ ഒരു വശത്തോട് ചേർത്ത് വലിയ ഒരു നാലുകെട്ട്. റോഡിന്റെ മറുവശം നേരുത്തേ കണ്ട വയൽ. പാറു വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി ശെരിക്കും ഒന്ന് ചുറ്റും നോക്കി. ആ വീട് കണ്ടാൽ അറിയാം ഈ വീട്ടിൽ താമസിക്കുന്നവരുടെ സ്വത്തിന്റയും അവരുടെ പ്രൗഢിയുടെയും അളവ്. പാറു ന്റെ മനസ്സിൽ ഇതൊക്കെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു അടുപ്പം ആ വീടിനോടും ഗ്രാമത്തോടും തോന്നി. അപ്പോഴാണ് കാർത്തു പാറു ന്റെ കൈയും പിടിച്ചു നടക്കാൻ തുടങ്ങി. "ഡീ ഇത് ആണോ അമ്മയുടെ വീട്. എന്ത് വലുതാടി ഇത്. എനിക്ക് പേടി ആകുന്നെടി എന്നെ ഇവര് വീട്ടിൽ കയറ്റുവോ ". പാറു തന്റെ ആകുലത പ്രേകടിപ്പിച്ചു. "നീ നോക്കിക്കോ ഇവിടെ ഉള്ള എല്ലാർക്കും നിന്നോട് ഭയങ്കര സ്നേഹം ആയിരിക്കും. നീ ശെരിക്കും നിന്റെ അമ്മയെ പോലെ ആണ് ഡീ.... " അവർ ആ വീടിലേക്ക്‌ കയറുന്ന പടികെട്ടുകളിലേക്കു കയറാൻ തുടങ്ങി. പടിക്കെട്ടുകൾ കയറി അവർ നേരെ ചെന്നത് ആ വീടിന്റെ വിശാലമായ മുറ്റത്തു ആണ്. അവിടെ നടുക്ക് ആയി വലിയ ഒരു തുളസിത്തറ. ദിവസവും വിളക്ക് വയ്ക്കുന്നതിന്റെ ലക്ഷണങ്ങൾ എല്ലാം ഉണ്ട്. പെട്ടെന്ന് ആണ് അകത്തു നിന്ന് അഭിരാമി മിസ്സ് വന്നത്. എന്നെ കണ്ടത് അകത്തേക്ക് നോക്കി വിളിച്ചു paranju.

"അമ്മേ അവർ എത്തി... " എന്നിട്ട് അഭിരാമി മിസ്സ് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. അപ്പോഴേക്കും അകത്തു നിന്ന് ഒരു ജാഥക്ക് ഉള്ള ആൾ വന്നു. അഭിരാമി മിസ്സ് എന്റെ കൈയിൽ പിടിച്ചോണ്ട് നടന്നു. ഞാൻ ആണെങ്കിൽ മറ്റേ കൈ കൊണ്ട് കാർത്തുനെ മുറുക്കി പിടിച്ചിട്ടുണ്ട്. പെണ്ണ് വിടാൻ ഒക്കെ പറയുന്നുണ്ട്.ഞാൻ ആണോ അതൊക്കെ കേൾക്കുന്ന ആൾ avaleyum വലിച്ചോണ്ട് ഞാനും നടന്ന് മിസ്സിനോപ്പം. വീടിന്റെ അകത്തോട്ടു കയറാൻ തുടങ്ങിയതും ഒരു നാല്പത്തഞ്ചോ അമ്പതോ പ്രായം വരുന്ന സ്ത്രീ ഒരു താലവും ആയി വന്നു. ഞാൻ മിസ്സിനെ നോക്കിയപ്പോ മിസ്സ് ന്റെ അമ്മയാണ് എന്ന് പറഞ്ഞു. അവർ എന്നെ താലം ഉഴിഞ്ഞു അകത്തേക്ക് കയറ്റി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല ചുറ്റും എന്നെ അത്ഭുതത്തോട് വീക്ഷിക്കുന്ന കണ്ണുകൾ. പെട്ടെന്ന് അഭിരാമി മിസ്സ്‌ എല്ലാരോടും ആയി പറഞ്ഞു "ഇത് ആണ് ഈ വീട്ടിലെ കണ്ണിലുണ്ണി ആയ ശ്രീദേവി വലിയമ്മയുടെ പുന്നാര മോൾ പാർവതി എന്ന പാറു.... " അഭിരാമി മിസ്സ് എന്നോട് ചോദിച്ചു "പാറുന് ആരെങ്കിലും അറിയുവോ ഇതിൽ... " ഞാൻ ഒന്ന് പുഞ്ചിരിച്ചോണ്ടു എല്ലാരേയും നോക്കി. അപ്പോഴാണ് ഞാൻ വയസായ രണ്ടുപേർ എന്നെ വാത്സല്യത്തോടെ നോക്കി നിൽക്കുന്നത് കാണുന്നത്. എനിക്ക് അപ്പോഴേ കത്തി അത് മുത്തശ്ശനും മുത്തശ്ശിയും ആണെന്ന്.

ഞാൻ പെട്ടെന്ന് തന്നെ ഓടി പോയി മുത്തശ്ശാ മുത്തശ്ശി... എന്ന് വിളിച്ചു കെട്ടിപിടിച്ചു. അവരും സ്നേഹത്തോടെ എന്നെ പുണർന്നു. എന്നിട്ട് തലയുയർത്തി ഞാൻ മിസ്സ് നോട്‌ ചോദിച്ചു "മിസ്സേ ഇതല്ലേ എന്റെ മുത്തശ്ശനും മുത്തശ്ശിയും... " "ആഹാ പാറു കൊള്ളാല്ലോ പെട്ടെന്ന് തന്നെ കണ്ടുപിടിച്ചല്ലോ. പിന്നെ പാറുവെ കോളേജിൽ ഞാൻ മിസ്സ്‌ ആയിരുന്നു ഇപ്പൊ നിന്റെ വലിയേച്ചി ആണ്.. " മിസ്സ് അയ്യോ അല്ല വലിയേച്ചി ചിരിച്ചോണ്ട് പറഞ്ഞു. എന്നിട്ട് ഓരോരുത്തരെ ആയി എനിക്ക് പരിചയപ്പെടുത്താൻ തുടങ്ങി. "പാറു വെ ഇത് ഇത് എന്റെ അച്ഛൻ, പാറു ന്റെ അമ്മയുടെ മൂത്ത ചേട്ടൻ കൃഷ്ണനുണ്ണി പാറു ന്റെ വലിയച്ഛൻ ആണ് "എന്ന് പറഞ്ഞു എന്നെ നോക്കി ഒന്ന് ചിരിച്ചു. അപ്പോഴേക്കും വലിയച്ഛൻ വന്ന് എന്റെ നെറുകയിൽ തലോടി. "പിന്നെ ഇത് വലിയച്ഛൻന്റെ പത്‌നി സുലോചന വലിയമ്മ. ഇവർക്ക് മൂന്നു മക്കൾ. മൂത്ത ആൾ ഒരു ചേച്ചി ആണ് കല്യണം കഴിഞ്ഞ് ഇപ്പോൾ അമേരിക്കയിൽ ആണ് കല്യണം കൂടാൻ വരും കേട്ടോ പേര് അനഘ എന്നാണ്. രണ്ടാമത്തത് അനീഷ് ചേട്ടൻ ആള് ഇവിടെ ഉണ്ട് വലിയച്ഛൻ ന്റെ ബിസിനസ് നോക്കി നടത്തുവാ.

രാത്രി ഇങ്ങു എത്തും. പിന്നെ ഏറ്റവും ഇളയത് പാറു ന്റെ പ്രായമേ ഉള്ളു കേട്ടോ ഗൗരി. ഇപ്പൊ ഡിഗ്രി ചെയുന്നു ഇവിടെ അടുത്ത് ഒരു കോളേജിൽ. അടുത്തത് പാറുന്റെ ചെറിയഅച്ഛൻ അതായതു എന്റെ അച്ഛൻ. "ചേച്ചി ചിരിച്ചോണ്ട് പറഞ്ഞു. "ഓ നീ പരിചയപെടുത്തിട്ടു വേണം എനിക്ക് എന്റെ കുട്ടിനെ അറിയാൻ ഒന്ന് പോടീ. മോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇവിടത്തെ രാജകുമാരി ആയിരിക്കുമായിരുന്നു പാറു മോൾ. നിങ്ങൾ ഒക്കെ പുറത്ത് ആകുമായിരുന്നു അല്ലെ മോളെ.. "എന്ന് ചോദിച്ചു ചെറിയച്ഛൻ എന്നേ ചേർത്തു പിടിച്ചു. ഞാൻ കാണുവായിരുന്നു എല്ലാർക്കും എന്നോടും അമ്മയോടും ഉള്ള സ്നേഹം. "ഓ അപ്പൊ ഞാൻ പുറത്ത് ആയല്ലേ എന്ന് പറഞ്ഞ്" ചേച്ചി കള്ള ദേഷ്യം കാണിച്ചു അപ്പൊ ചെറിയച്ഛൻ എന്നെയും ചേച്ചിയെയും രണ്ട് വശങ്ങൾ ആയി ചേർത്ത് നിർത്തി. "പിന്നെ പാറു ഇത് ആണ് എന്റെ അമ്മ ലക്ഷ്മി "ചെറിയമ്മയും എന്നെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. "പിന്നെ ലാസ്റ്റ് അതാണ്‌ രേഖ വലിയമ്മ. വലിയമ്മയുടെ ഹസ്ബൻഡ് ബിസിനസ്‌ ചെയ്യുന്നു. രണ്ടു മക്കൾ ഉണ്ട്. ഒരു പെണ്ണും ആണും. പെണ്കുട്ടി ഇപ്പൊ ഡിഗ്രി കഴിഞ്ഞു. പേര് ആതിര.പിന്നെ ഉള്ളത് മോൻ ആള് ആണ് മൂത്തത്. ഇപ്പൊ ഫാമിലി അഡ്വക്കേറ്റ് ആണ് ആള്.

ഇപ്പൊ ഇത്രെയും മതി ബാക്കി പിന്നെ ആവാം ഷീണം കാണും റസ്റ്റ്‌ എടുത്തോ പാറു "എന്നും പറഞ്ഞ് ചേച്ചി ചിരിച്ചു. "ചേച്ചി ഒറ്റ മോൾ ആണോ "അറിയാതെ എന്റെ വായിൽ നിന്ന് പുറത്ത് ചാടി.മനസ്സിൽ വിചാരിച്ചത് ആണ് എങ്ങനെയോ പുറത്ത് വന്നു 😁. "അല്ല പാറു എനിക്ക് ഒരു ചേട്ടനാ ഉള്ളത് പേര് അഭിരാം . ഇപ്പൊ ഗസ്റ്റ് ലെച്ചർ ആയി വർക്ക്‌ ചെയ്യുന്നു ഇപ്പൊ ട്രാൻസ്‌ഫർ ആയി " "മതി മതി ആ കുട്ടി ഒന്ന് റസ്റ്റ്‌ എടുത്തോട്ടു അതിനെ വന്ന കാലിൽ നിർത്താതെ റൂമിൽ കൂട്ടി കൊണ്ട് പോ "മുത്തശ്ശി പറഞ്ഞു. അങ്ങനെ എനിക്കുള്ള റൂം കാണിച്ചു തരാൻ വേണ്ടി അമ്മു ചേച്ചി യും (അഭിരാമി മിസ്സ് ന്റെ വീട്ടിൽ വിളിക്കുന്ന പേര് )ഗൗരിയും കൂടെ വന്നു. എനിക്ക് ഉള്ള റൂം മുകളിൽ ആണ്. ഞാനും കാർത്തുവും ഒരു റൂമിൽ ആണ്. എന്റെ റൂമിന്റെ നേർക്ക് വേറെ റൂം ഉണ്ട് അത് അടഞ്ഞു കിടക്കുവാ. റൂം വലിയ റൂം ആണ് ബെഡും ടീവി യും കമ്പ്യൂട്ടറും എല്ലാം ഉണ്ട്. ചേച്ചിയും ഗൗരിയും ഫ്രഷ് ആയി കൊള്ളാന് പറഞ്ഞിട്ട് താഴെ പോയി. ഞാൻ നേരെ ബെഡില്ലേക് വീണു എന്റെ പുറത്ത് കാർത്തുവും.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story