പാർവ്വതി പരിണയം: ഭാഗം 30

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"കാർത്തു ഓടി വാ പൂപ്പി തീർന്നു.... മഞ്ചാടി ഇപ്പോ തുടങ്ങും... പാറു കൈയിൽ ഇരുന്ന ചിപ്സ് വായിലേക്ക് ഇട്ട് കൊണ്ട് കുഞ്ഞ് പിള്ളേരെ പോലെ വിളിച്ചു പറഞ്ഞു. അപ്പോൾ ആണ് പിന്നിൽ നിൽക്കുന്ന അഭിയെ കാണുന്നത്. "അഭിയേട്ടാ ഓടി വായോ... നമുക്ക് മഞ്ചാടി കാണാം ഇപ്പോൾ തുടങ്ങും... പാറു കാല് രണ്ടും കസേരയിൽ കയറ്റി വച്ചു കൊണ്ട് പറഞ്ഞു. "അടുത്ത ആഴ്ച പെണ്ണിന്റെ കല്യണമാ... എന്നിട്ട് കണ്ടോണ്ട് നടക്കുന്നതോ പൂപ്പിയും മഞ്ചാടിയുമൊക്കെ.... ലക്ഷ്മി ദേഷ്യത്തോടെ വന്നു ടീവി ഓഫ്‌ ചെയ്തു കൊണ്ട് പറഞ്ഞു. "കഷ്ട്ടമുണ്ട് അമ്മേ.... മഞ്ചാടി ഇപ്പോൾ തുടങ്ങും... അതുടെ കഴിഞ്ഞിട്ട് പോവാം.... പാറു ചുണ്ട് രണ്ടും പുറത്തേക്കു പിളർത്തി കൊണ്ട് പറഞ്ഞു. "ചുമ്മാ കളിക്കല്ലേ പെണ്ണെ.... പോയി വല്ല ജോലിയും ചെയ്..... പാറുന്റെ അമ്മ കലിപ്പ് ആയി പറഞ്ഞു. "അഭിയേട്ടാ അഭിയേട്ടാ... എന്റെ പൊന്ന് അഭിയേട്ടൻ അല്ലെ.... ഒന്ന് പറ.... ഞാൻ കുറച്ചു നേരം കൂടി കണ്ടോട്ടെ.... ഇനി നാളെയെ കാണൂ.... പാറു കൊഞ്ചി കൊണ്ട് അഭിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് പിന്നിൽ നിൽക്കുന്ന വല്യമ്മയെയും മറ്റുള്ളവരെയും കാണുന്നത്. "കെട്ടി പിള്ളേരാവേണ്ട പ്രായം ആയി... അപ്പോഴാ അവളുടെ ഒരു മഞ്ചാടിയും കുഞ്ചാടിയും..... വലിയമ്മ അതും പറഞ്ഞു കൊന്നി കൊന്നി അകത്തേക്കു പോയി. അത് കേട്ട് പാറുവിനു എന്തോ സങ്കടം വന്നു. അവൾ ഒന്നും പറയാതെ തിരിച്ചു നടന്നപ്പോളേക്കും അഭി പാറുവിന്റെ കൈയിൽ പിടിച്ചു നിർത്തി.

"എവിടെ പോകുവാ മഞ്ചാടി കാണണ്ടേ... അഭി സൈറ്റ് അടിച്ചുകൊണ്ടു ചോദിച്ചു. പാറു വേണം എന്ന് തലയാട്ടി. "ഞാനും പാറുട്ടിയും മഞ്ചാടി കാണാൻ പോകുവാ.... ആരെങ്കിലും വരുന്നുണ്ടോ.... ഒളിച്ചു നിൽക്കുന്ന ഗൗരിയെ നോക്കി കൊണ്ട് അഭി ചോദിച്ചു. കേൾക്കേണ്ട താമസം പെണ്ണ് വന്നു ടീവിയുടെ മുന്നിൽ വന്നിരുന്നു. അഭിയുടെ സംസാരം കേട്ട് ചുറ്റും നിന്നവർ എല്ലാം അത്ഭുതത്തോടെ അവനെ നോക്കി. സാധാരണ വീട്ടിൽ ഒരു സിനിമ പാട്ട് ഉച്ചത്തിൽ ഇട്ടാൽ വീട് തലതിരിച്ചു വയ്ക്കുന്ന ചെറുക്കാനാ ഇപ്പോൾ ഇതാ മഞ്ചാടി കാണാൻ ആളെ കൂട്ടുന്നത്. അഭിയെ നോക്കി ചിരിച്ചു കൊണ്ട് എല്ലാവരും അവന്റെ ഈ മാറ്റത്തിൽ സന്തോഷം കൊണ്ട്. എന്നാൽ ബാക്കി എല്ലാരും കനൽ എരിയുന്ന പകയോടെ അവരെ നോക്കി നിന്നു. "നീയാ മോനെ ഇവളെ ഇല്ലാതാക്കുന്നത്....കല്യണം കഴിഞ്ഞാലും ഇതുപോലെ ഇവൾ ഓരോന്ന് പറയുമ്പോൾ നീ കേട്ടാൽ നിനക്ക് അതിനെ സമയം കാണു... അത് കൊണ്ട് അവളെ അടക്കി ഒതുക്കി നിർത്തു... പാറുവിന്റെ അമ്മ അഭിയോട് പറഞ്ഞു. കാര്യം അമ്മക്ക് പാറുവിനോട് ഭയങ്കര സ്നേഹം ആണെങ്കിലും കല്യണം കഴിയാൻ പോകുവല്ലേ. അവളുടെ ഈ കുസൃതിയും കുറുമ്പും കൊണ്ട് നടന്നാൽ അത് അവരുടെ തുടർ ജീവിതത്തെ ബാധിക്കും.

പാറുവിന്റെ അമ്മ തിരിഞ്ഞു നടന്നതും പെണ്ണ് അമ്മയെ നോക്കി കൊഞ്ഞനം കുത്തി. അത് കണ്ട് അഭി അവളുടെ കവിളിൽ ഒരു കൊട്ട് കൊടുത്തു. "ഹാ... വേദനിക്കുന്നു അഭിയേട്ടാ... അവൾ കുഞ്ഞ് പിള്ളേരെ പോലെ ചിണുങ്ങി കൊണ്ട് അഭിയുടെ കൈയിൽ പിടിച്ചു അവന്റെ തോളിൽ ചാരി ഇരുന്നു. "ഈ പെണ്ണിന്റെ ഒരു കാര്യം.... അതും പറഞ്ഞു അവൻ പാറുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു. പാറു അവന്റെ തോളിൽ നല്ല ഒരു കടി അങ്ങോട്ട് കൊടുത്തു. "ഡീ നിന്നെ ഞാൻ... അഭി അത് പറയുമ്പോഴേക്കും പാറു ആ ജില്ല കടന്നിരുന്നു. 💙💙💙💙💙💙💙💙💙💙💙 "ഡീ എന്നാലും വലിയമ്മ എങ്ങനെ വീണത് ആകും... ഗൗരി സംശയത്തോടെ പാറുവിനെയും കാർത്തുനേയും നോക്കി ചോദിച്ചു. "ആ എനിക്ക് എങ്ങനെ അറിയാം.... അവരുടെ സമയം ശരി അല്ലായിരിക്കും... പാറു കട്ടിലിൽ കിടെന്ന പില്ലോയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "ഡീ ഞാനോ നീയോ ഇവളോ എണ്ണ യൂസ് ചെയ്യാറില്ല... പിന്നെ ആരാ അവിടെ എണ്ണ വീഴ്ത്തിയത്... എനിക്ക് എന്തോ അത്ര പന്തി ആയി തോന്നുന്നില്ല... കാർത്തു ഏതോ കേസ് അനേഷണത്തിന്റെ കാര്യം പറയുന്ന പോലെ പറഞ്ഞു. "ഡീ കല്യണം അല്ലായിരുന്നോ ഇന്ന്.... ആരെങ്കിലും ഒക്കെ ഇവിടെ കയറിയിട്ട് ഉണ്ടാവും... ആരുടെ എങ്കിലും കൈ തട്ടി വീണത് ആകും... നീ ഒന്ന് മിണ്ടാതിരിക്ക്...

അവളുടെ ഒരു കേസ് അനേഷണം... പാറു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. അവർ മൂന്ന് പേരും എന്തൊക്കെയോ പറഞ്ഞു എപ്പോഴോ ഉറങ്ങി പോയി. 💙💙💙💙💙💙💙💙💙💙 "എന്നാലും എന്റെ അമ്മേ ഞങ്ങൾ അങ്ങോട്ട്‌ പോകില്ലെന്ന് എത്ര വട്ടം പറഞ്ഞതാ... എന്നിട്ട് കേട്ടോ... ഷാംപു എടുക്കാൻ കണ്ട സ്ഥലം.... ആതിര കട്ടിലിൽ കിടക്കുന്ന അവളുടെ അമ്മയെ നോക്കി പറഞ്ഞു. "ഞാൻ അറിയിഞ്ഞോ നീയൊക്കെ ആ പെണ്ണിനെ തള്ളിയിടാൻ അവിടെ എണ്ണ വീത്തിയാ കാര്യം... വലിയമ്മ ദേഷ്യത്തോടെ അവരോടു ചോദിച്ചു. "എന്നാലും ആന്റി ഞങ്ങൾ പറഞ്ഞപ്പോൾ ആന്റിക്ക് ചിന്തിക്കാം ആയിരുന്നു എന്തെങ്കിലും കാര്യം കാണും എന്ന്... അടുത്ത് ഇരുന്ന മീര തെല്ലും നീരസത്തോടെ പറഞ്ഞു. "നിങ്ങൾ എന്തായാലും അവളെ കൊല്ലണ്ടാ.... അവളെ... ആ പാർവതിയെ എനിക്ക് വേണം.... പെട്ടെന്ന് ഒരു ശബ്‌ദം കേട്ട് അവർ എല്ലാരും തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുക ആണ് മീരയുടെ ചേട്ടൻ കിരൺ. ആതിരയും വലിയമ്മയും ഒന്ന് പേടിച്ചു എങ്കിലും മീരയുടെ മുഖത്തു ഒരു ക്രൂരമായ ചിരി വിരിഞ്ഞു. "ഈ ചെറുക്കൻ എന്താ ഈ പറയുന്നേ... ആ പെണ്ണിനെ ഇവന് എന്തിനാ... വലിയമ്മ ദേഷ്യത്തോടെ ചോദിച്ചു.

"അത് ആന്റി... ഇവന് അവളോട്‌ ഒടുക്കത്തെ പ്രണയം.... ഞാൻ പറഞ്ഞതാ വേണ്ടാ എന്ന്.... അപ്പോൾ ഇവന് അവളെ ഒരു ദിവസത്തേക്ക് എങ്കിലും കൂടെ വേണം എന്ന്... അത് പറയുമ്പോൾ അവളുടെ മുഖത്തു ഒരു പുച്ഛം കലർന്നി രുന്നു. ആതിരയും വലിയമ്മയും അവനെ സന്തോഷത്തോടെ നോക്കി. "വന്നപ്പോൾ തൊട്ടു ഞാൻ നോക്കി വച്ചിരുന്നതാ അവളെ.... എനിക്ക് അവളെ വേണം... ജീവിതകാലം മുഴുവൻ അവളെ ഞാൻ സ്നേഹിക്കും.... സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും... അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ പക എരിയുകാ ആയിരുന്നു. "ഞാൻ അവളെ ഇന്നും ഇന്നലെയും ഒന്നും സ്നേഹിച്ചത് അല്ല.... ഒരുപാട് നാൾ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന മോഹമാണ് അവളെ എനിക്ക് ഒരു രാത്രി വേണം... പക്ഷേ ഇപ്പോൾ തോന്നുന്നു ജീവിതകാലം മുഴുവൻ അവളെ എനിക്ക് വേണം... എന്റെ കാൽ ചുവട്ടിൽ ഒരു പട്ടിയെ പോലെ അവൾ കിടക്കണം... അവളുടെ സ്വത്ത്‌ അത് എന്റെത് ആക്കണം..... അത് പറയുന്നത് കേട്ട് കൊണ്ട് നിന്ന ബാക്കി എല്ലാരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story