പാർവ്വതി പരിണയം: ഭാഗം 31

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പിറ്റേന്ന് രാവിലെ തന്നെ പെണ്ണുങ്ങൾ എല്ലാരും കൂടി ഒരുങ്ങി ഇറങ്ങി. ആൺ പടയും റെഡി ആയി നിൽക്കുന്നു. എന്തിന് ആണെന്ന് അല്ലെ ചിന്തിക്കുന്നേ... ഇനി നമ്മുടെ പിള്ളേരെയുടെ കല്യണത്തിന് അഞ്ചു ദിവസമേ ഉള്ളൂ. ഇന്ന് എല്ലാരും കൂടി ഡ്രസ്സ്‌ എടുക്കാൻ പോകുവാ. അതിന്റെ ഒരുക്കത്തിൽ ആണ് നമ്മുടെ പിള്ളേരും അവരുടെ വീട്ടുകാരും. "മോനെ ഞങ്ങളും പാറുവിന്റെ അമ്മയും കൂടി കടയിലോട്ട് പോകുവാ... നിങ്ങൾ അങ്ങ് വന്നേക്ക്.... അതും പറഞ്ഞു അഭിയുടെ അമ്മയും മറ്റുള്ളവരും പുറപ്പെട്ടു. അഭിയും പാറുവും കിച്ചുവും കാർത്തുവും ഗൗരിയും ശരത്തും വേറെ ഒരു കാറിൽ പുറപ്പെട്ടു. നമ്മുടെ ശത്രു ടീം എല്ലാരും കൂടി ആതിരയുടെ കാറിലും. 💙💙💙💙💙💙💙💙💙💙💙💙 "മോനെ നമുക്ക് ആദ്യം കല്യണപെണ്ണിന്റെ ഡ്രസ്സ്‌ എടുക്കാം.... എന്നിട്ട് നിങ്ങളുടെ സെക്ഷനിലേക്ക് പോകാം... അതും പറഞ്ഞു അവരെല്ലാം നടന്നു പിറകെ കല്യണ ടീമ്സും.

പക്ഷേ അപ്പോഴും അഭി പാറുവിന്റെ കരങ്ങൾ ഭദ്രമായി തന്റെ കരങ്ങളിൽ ചേർത്ത് വച്ചിരുന്നു. ഇതെല്ലാം കണ്ട് കൊണ്ട് കലിച്ചു നിൽക്കുക ആണ് ആതിരയും മീരയും കിരണും. "അഭിയേട്ടാ... അഭിയേട്ടന് ഒരു കാര്യം അറിയുവോ... ഞാൻ ഇതുവരെ സാരി ഉടുത്തിട്ടില്ല സ്വന്തം ആയി.... എപ്പോഴും അമ്മ പറയും ഉടുക്കാൻ പഠിക്കാൻ... എനിക്ക് ഇഷ്ടമില്ല.... പാറു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു. "അതിന് എന്റെ പൊന്നിനോട് ആരാ സാരി ഉടുക്കാൻ പറഞ്ഞെ.... എനിക്കും ഇഷ്ട്ടമല്ല.... നന്നായിട്ട് ഉടുത്തില്ലെങ്കിൽ അത് വൃത്തി കേട് ആണ്.... എന്റെ പാറുട്ടിക്ക് ഇതുപോലെ ദാവണി ഉടുക്കുന്നതാ ഭംഗി... അഭി പാറുവിന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു. പാറുവിന്റെ കവിളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു. എല്ലാവരും നേരെ പോയത് ലെഹങ്ക സെക്ഷനിലേക്കു ആണ്. എല്ലാവരും അവരവരുടെ ഭാവി ഭർത്താക്കൻമാരുടെ കൂടെ നിന്ന് സെലക്ട്‌ ചെയുവാണ്.

"അഭിയേട്ടാ ഇത് കൊള്ളാവോ... നല്ല രസം ഇല്ലേ കാണാൻ... പാറു കൈയിൽ ഒരു ബ്ലാക്ക് കളർ ലെഹങ്ക പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു. "നന്നായിട്ടുണ്ട് പാറുട്ടി.... പക്ഷേ നമ്മുടെ കല്യണം അല്ലെ... അപ്പോൾ കറുപ്പ് വേണ്ടാ... നമുക്ക് വേറെ കളർ നോക്കാം... അഭി പാറുവിനോട് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് പറഞ്ഞു. അവൾക്കും എന്തോ അത് ശരി ആണെന്ന് തോന്നി. അപ്പോൾ ആണ് രണ്ട് പേരുടെയും കണ്ണുകളിൽ ഒരേ നിറത്തിൽ ഉള്ള ഒരേ തുണി പതിഞ്ഞത്. "ചേച്ചി ആ സ്കൈ ബ്ലൂ കളർ ഒന്ന് എടുത്തേ... രണ്ട് പേരും ഒന്നിച്ചു പറഞ്ഞു. അവിടെ നിന്നവർ എല്ലാം അത്ഭുതത്തോടെ അവരെ നോക്കി. അപ്പോഴും അഭി തന്റെ കൈക്കുള്ളിൽ അവളുടെ കൈ ചേർത്ത് വച്ചിരുന്നു. "ഇത് മതി അഭിയേട്ടാ എനിക്കും ഇഷ്ട്ടപെട്ടു... പാറു അഭിയുടെ കൈയിൽ തുങ്ങി കൊണ്ട് പറഞ്ഞു.

"ഇത് ഫിക്സ് ചെയ്തോളു.... അഭി അവിടെ നിന്ന സെയിൽസ് ഗേൾനോട്‌ പറഞ്ഞു. കാർത്തുവിനും പാറുവിനു അതെ ഡിസൈനിങ്ങിൽ വേറെ നിറത്തിൽ ഉള്ള ലെഹങ്ക എടുത്തു. "ഇനി നമുക്ക് കല്യണ സാരിയുടെ സെക്ഷനിലേക്കു പോകാം... അതും പറഞ്ഞു ലക്ഷ്മി മുന്നിൽ നിന്ന് നടന്നു. "പാറുട്ടി നിനക്ക് വീട്ടിൽ ഇടാൻ ഡ്രസ്സ്‌ ഒന്നും എടുക്കണ്ടേ... പിന്നെ നിനക്ക് ആവശ്യം ഉള്ള സാധനങ്ങളും വാങ്ങണ്ടേ... അഭി പാറുവിനോട് ചോദിച്ചു. "അതൊക്കെ പിന്നെ വാങ്ങാം... നമുക്ക് കല്യണം കഴിഞ്ഞു ഒന്നിച്ചു വരാം... പാറു ചിണുങ്ങി കൊണ്ട് പറഞ്ഞു. "അത് നമുക്ക് അപ്പോൾ വരാം... ഇപ്പോൾ എന്റെ കുട്ടിക്ക് ഞാൻ സെലക്ട്‌ ചെയ്തു തരും.... അതും പറഞ്ഞു അവർ രണ്ട് പേരും സാരി സെക്ഷനിൽ എത്തി. അവിടെയും അഭി തന്നെയാണ് പാറുവിന്റെ സാരി സെലക്ട്‌ ചെയ്തത്. ഇതെല്ലാം നോക്കി പിന്നിൽ അസൂയയോടെ നോക്കി നിൽക്കുക ആണ് കിരണും സംഘവും.

പാറു അഭിയോട് ചേർന്ന് നില്കുന്നത് ഒന്നും അവർക്ക് കണ്ടിട്ട് സഹിക്കുന്നില്ല. ഡ്രസ്സ്‌ എല്ലാം എടുത്തു അവർ ആഹാരം കഴിക്കാൻ അടുത്തുള്ള വലിയ ഒരു ഹോട്ടലിൽ പോയി. അഭിയും പാറുവും അടുത്തടുത്ത് തന്നെ ഇരുന്നു. എല്ലാവരും ഒരു വലിയ ടേബിളിന് ചുറ്റും ഇരുന്നു. പാറുവിന്റെ തൊട്ടു അടുത്ത് ആയി ആണ് ആതിര ഇരുന്നത്. ഫുഡ്‌ എല്ലാം കൊണ്ട് മുന്നിൽ വച്ചതും എല്ലാരും കൂടി കഴിക്കാൻ തുടങ്ങി. പാറു അപ്പുറത്തു ഇരുന്ന ചിക്കൻ കറി എടുത്തതും ആതിര പാറുവിന്റെ കൈയിൽ ഒരു തട്ട്. എല്ലാം കൂടി പാറുവിന്റെയും അഭിയുടെയും ദേഹത്ത് വീണു. ചൂട് ഉള്ള കറി വീണു പാറുവിന്റെ കൈ പൊള്ളി. പാറു പേടിച്ചു എഴുന്നേറ്റു. അവളുടെ കണ്ണ് എല്ലാം നിറഞ്ഞു തുളുമ്പി. ആതിരയും മീരയും എല്ലാം ഒരു അടി ഇപ്പോൾ പാറുവിനു കിട്ടും എന്ന് പ്രതീഷിച്ചു നില്കുന്നു. എന്നാൽ പാറുവിന്റെ സങ്കടവും മുഖത്തു ഉള്ള പേടിയും മനിസിലാക്കിയ അഭി ഉടനെ തന്നെ അവളെ തന്നോട് ചേർത്ത് പിടിച്ചു.

"എന്താ പാറു ഇത് നിനക്ക് ഒന്ന് സൂക്ഷിച്ചു എടുത്തൂടെ.... മീര നീരസത്തോടെ പറഞ്ഞു. എന്നാൽ പാറുവിനെ ചേർത്ത് നിർത്തിയിരിക്കുന്ന അഭിയെ കണ്ടതും അവർ ഞെട്ടി പോയി. സാധാരണ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അഭി ആരെന്ന് പോലും നോക്കില്ല അടി അല്ലെങ്കിൽ വഴക്ക് ഉറപ്പ് ആയും കിട്ടിയിരിക്കും. ഇത് എന്ത് പറ്റി എന്നാ ചിന്തയിൽ ആയിരുന്നു അവർ. "ഞാൻ കണ്ടില്ല അഭിയേട്ടാ... സോറി... പാറു നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. "അയ്യേ അതിനു ഇപ്പോൾ എന്താ ഉണ്ടായത്.... കറി അൽപ്പം കളഞ്ഞു.... അത്ര അല്ലെ ഉള്ളു.... അഭി പാറുവിനെ ഒന്നൂടെ ചേർത്ത് പിടിച്ചു. "അയ്യോ പാറുസെ ദാ കൈ പൊള്ളിയിട്ടുണ്ട്.... അതും പറഞ്ഞു അടുത്ത് നിന്ന കിരൺ പാറുവിനെ വലിച്ചു അവനോട് അടുപ്പിച്ചു. പാറു അവൻ വളിച്ച ശക്തിയിൽ അങ്ങോട്ടേക്ക് തെന്നി പോയി. "ഇതൊക്കെ സൂക്ഷിക്കണ്ടേ...

അതും പറഞ്ഞു അവൻ അവളുടെ പൊള്ളിയ കൈയിൽ ഇറുക്കി പിടിച്ചു. എന്നിട്ട് ഒന്നും അറിയാത്ത പോലെ നോക്കുന്നു എന്ന ഭാവത്തിൽ പാറുന്റെ കൈ ഞെരിച്ചു കൊണ്ടേ ഇരുന്നു. ഇത് പെട്ടെന്ന് ആണ് അഭിയുടെ ശ്രദ്ധയിൽ പെട്ടത്. പാറുവിന്റെ കണ്ണുകൾ ആണെങ്കിൽ നിറഞ്ഞു ഒഴുകി കൊണ്ട് ഇരുന്നു. അവൾ വിടാൻ പറയുന്നുണ്ടെങ്കിലും അവൻ അത് കേൾക്കുന്നില്ല. അഭി ഉടനെ പോയി അവളെ അവന്റെ കൈ നിന്ന് മോചിപ്പിച്ചു. "എന്റെ പെണ്ണ് അല്ലെ ഇത്... അപ്പോൾ ഞാൻ നോക്കിക്കൊള്ളാം... അത് പറയുമ്പോൾ അഭിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു കയറി. കണ്ണുകളിൽ പാറുവിനെ വേദനിപ്പിക്കുന്ന അവന്റെ മുഖം തെളിഞ്ഞു നിന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story