പാർവ്വതി പരിണയം: ഭാഗം 33

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറുവിന് ആണെങ്കിൽ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല. വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടേ ഇരുന്നു. "എന്റെ പാറു നീ ഇങ്ങനെ ടെൻഷൻ ആവാതെ.... അവരൊക്കെ വണ്ടിയിൽ നിന്ന് ഇറങ്ങുന്നത് അല്ലെ ഉള്ളു... അതും പറഞ്ഞു അഭി പാറുവിന്റെ കൈയിൽ ചേർത്ത് പിടിച്ചു. അപ്പോഴേക്കും വണ്ടിയിൽ നിന്ന് മീരയും കിരണും ഒഴികെ ബാക്കി എല്ലാവരും ഇറങ്ങിയിരുന്നു.പാറുവിന് അഭിക്കും ആണെങ്കിൽ ഇനി എന്ത് നടക്കും എന്ന ടെൻഷനും. അപ്പോഴേക്കും കിരണിനു ഒരു കാൾ വന്നു. അവൻ അവിടെ ഇരുന്നു തന്നെ സംസാരിക്കാൻ തുടങ്ങി. മീര ആണെങ്കിൽ എണീക്കാൻ ആയി ഡോർ തുറന്നു കാല് വെളിയിൽ വച്ചതും അനങ്ങാൻ പറ്റുന്നില്ല. അവൾ ആദ്യം ഒന്ന് സംശയിച്ചു ശക്തിയിൽ വലിക്കാൻ നോക്കി. എവിടെന്ന് പാറു ഒരു തുള്ളി പോലും കളയാതെ മുഴുവനും അവിടെ ഒഴിച്ചിട്ടുണ്ടല്ലോ. മീരയുടെ കോപ്രായങ്ങൾ എല്ലാം നോക്കികൊണ്ട്‌ നിൽക്കുക ആയിരുന്നു ബാക്കി ഉള്ളവർ അവരുടെ ഒപ്പം നമ്മുടെ പാറുവും അഭിയും. "എന്താ മോളെ... എന്തെങ്കിലും കുഴപ്പം ഉണ്ടോ.... അഭിയുടെ അമ്മ മീരയുടെ അടുത്തേക്ക് പോയി ചോദിച്ചു. "എനിക്ക് ഇറങ്ങാൻ പറ്റുന്നില്ല ആന്റി.... മീര വെപ്രാളത്തോടെ പറഞ്ഞു . ഇതെല്ലാം കേട്ട് കൊണ്ട് ഇരുന്ന കിരൺ കൈയിൽ ഇരുന്ന ഫോൺ ഓഫ്‌ ആക്കി. കാൽ എടുത്തു താഴെ വയ്ക്കാൻ നോക്കിയിട്ട് അവിടെ ആ ഭാഗം ഒന്നും അനങ്ങുന്നില്ല. "അമ്മായി എനിക്കും പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല....

അതും പറഞ്ഞു അവൻ അവിടെ മൊത്തം കണ്ണ് ഓടിച്ചു. അവൻ സീറ്റിൽ കിടെന്ന ബാക്കി പശ ഒന്ന് തൊട്ട് മണപ്പിച്ചു നോക്കി. "ഡാ കിച്ചു ഇവിടെ മൊത്തം പശയാ.. കിരൺ വെപ്രാളം എടുത്തു കൊണ്ട് പറഞ്ഞു. "ആരെങ്കിലും എന്നെ ഒന്ന് ഇറങ്ങി താ... അപ്പുറത്തു കിടെന്നു മീര പിശാശ് അലറാൻ തുടങ്ങി. "ശരിയാ ഡാ അഭി.... ഈ സീറ്റിൽ മുഴുവൻ പശ ആണ്... കിച്ചു കാറിന്റെ അകത്തു തല ഇട്ടു കൊണ്ട് പറഞ്ഞു. "നമുക്ക് ഒരു കാര്യം ചെയാം.... ആണുങ്ങൾ എല്ലാവരും ഓരോരുത്തർ ആയി കിരണിന്റെ കൈയിൽ മാക്സിമം വലിക്കണം... എല്ലാരും കൂടി ഒന്നിച്ചു വലിച്ചാൽ നമുക്ക് ഇവനെ പശ കുപ്പിയിൽ നിന്ന് പൊക്കി എടുക്കാം.. കിച്ചു അത് പറയുമ്പോൾ അവന്റെ ഉള്ളിൽ പരിഹാസം കലർന്നിരുന്നു. എല്ലാവരും അത് ശരി വച്ചു. ആൺ പടകൾ എല്ലാം കൂടി കിരണിനെ വലിയോട് വലി. ഇനി ഞാൻ പറയുന്നത് എല്ലാരും ശ്രദ്ധിച്ചു കേൾക്കണം. ഇനി വായിക്കുന്നവർ മലയാളം മൂവി "പൂക്കാലം വരവായി "എന്നത് കണ്ടിട്ടുണ്ടെങ്കിൽ നന്നായിരിക്കും. അതിൽ ഇതുപോലെ ഒരു പണി ആ കൊച്ചു കുട്ടി ഒരാൾക്കു കൊടുക്കുന്നുണ്ട്. എല്ലാരും പോയി ജസ്റ്റ്‌ ഒന്ന് നോക്കിയാൽ നന്നായിരിക്കും. എല്ലാവരും കൂടി വടം വലിക്കുന്ന പോലെ ആഞ്ഞു വലിക്കുക ആണ്. അവസാനം ർർ ർ ർ....

എന്ന ശബ്ദത്തോടെ കിരൺ സീറ്റിൽ നിന്ന് മോചിതൻ ആയി. പാറു ആണെങ്കിൽ ഇനി എന്ത് നടക്കും എന്ന ചിന്തയിലും.കിരൺ ആണെങ്കിൽ സീറ്റിൽ നിന്ന് എഴുന്നേറ്റതും പാറു ചിരിച്ചു കൊണ്ട് അയ്യേ എന്ന് കണ്ണ് പൊത്തി. അവളുടെ ചിരി കേട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാരും അങ്ങോട്ടേക്ക് നോക്കിയപ്പോൾ കിരണിന്റെ പാന്റ്ന്റെ ബാക്ക് ഭാഗം മുഴുവൻ കിറിയിട്ടുണ്ട്. അത് കണ്ട് നിന്ന ബാക്കി എല്ലാ പെണ്ണുങ്ങളും കണ്ണ് പൊത്തി പിടിച്ചു. പാറുവിനു ആണെങ്കിൽ ചിരി സഹിക്കാനും വയ്യ. "നീ എന്റെ കൈ പിടിച്ചു ഞെരിക്കും അല്ലേടാ കാട്ടുമാക്ക.... നിനക്ക് പാറു ആരാണ് എന്ന് നീ കാണാൻ പോകുന്നതേ ഉള്ളു... (ആത്മ ) പാറുവിന്റെ ചിരി കേട്ട് ചുറ്റുമുള്ളവർ അവളെ ഒന്ന് ഇരുത്തി നോക്കി. പക്ഷേ പാറുവിന് ഉണ്ടോ ചിരി അടക്കാൻ പറ്റുന്നു. പാറുവിന്റെ ചിരി കേട്ട് ആദ്യം മുത്തശ്ശൻ ചിരിച്ചു തുടങ്ങി.... അത് കേട്ട് മുത്തശ്ശി... പിന്നെ വലിയമ്മ.... അങ്ങനെ അവിടെ മൊത്തം ഒരു കൂട്ട ചിരി മുഴങ്ങി. കിരണിന്റെ കണ്ണുകൾ കത്തുന്ന പകയോടെ പാറുവിനെ നോക്കി. അത് കണ്ട് നിന്ന അഭി പാറുവിന്റെ മുന്നിൽ ആയി കയറി നിന്ന് അവന്റെ നോട്ടത്തിന് തടസ്സം സൃഷ്ടിച്ചു. എല്ലാരും ചിരി അടക്കി പിടിച്ചെങ്കിൽകും പാറുവിനു അതിന് സാധിച്ചില്ല. "അഭിയേട്ടാ... അവന്റെ പാന്റ് നോക്ക് അഭിയേട്ടാ...

എനിക്ക് ചിരി സഹിക്കാൻ വയ്യേ... അതും പറഞ്ഞു പാറു അഭിയുടെ തോളിൽ ചാഞ്ഞു. കിരൺ പാറുവിനെ കത്തുന്ന കണ്ണുകളോടെ നോക്കി അകത്തേക്ക് കയറി പോയി. കാറിനു ഉള്ളിൽ ഇരുന്ന മീരക്ക് ഇതൊക്കെ കണ്ടപ്പോൾ ആകപ്പാടെ ഒരു ഭയം. മാനം പോയാൽ പിന്നെ എന്ത് കിട്ടിയിട്ട് എന്ത് കാര്യം. "എന്നെ ഇതുപോലെ ഇറക്കണ്ട... എനിക്ക് പേടിയാ.... മീര കാറിനു ഉള്ളിൽ ഇരുന്നു കൊണ്ട് പറഞ്ഞു. "നമുക്ക് ഒരു കാര്യം ചെയാം അഭിയേട്ടാ.... ആ കാറിന്റെ സീറ്റ് ഓടെ വല്ല ബ്ലൈഡോ കത്തിയോ വച്ചു കീറി എടുക്കാം... പാറു തന്റെ ഉള്ളിൽ തോന്നിയ ബുദ്ധി പറഞ്ഞു. "എന്നാൽ അത് മതി... മീര കാറിനു ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു. അങ്ങനെ കാർത്തു പോയി കത്തി എടുത്തു കൊണ്ട് വന്നു. ആൺ പടകളെ എല്ലാം പെണ്ണുങ്ങൾ അടിച്ചു ഓടിച്ചു വീട്ടിൽ കയറ്റി. വല്ല അബദ്ധവും പറ്റിയാൽ അങ്ങനെ ഇപ്പോൾ ഓസിനു സീൻ പിടിക്കണ്ട എന്ന സൈക്കോളജിക്കൽ മൂവ്. ഗൗരി ആയിരുന്നു കത്തി വച്ചു സീറ്റ് കീറിയത്. സീറ്റ്‌ കീറാൻ എളുപ്പത്തിന് മീര ഒന്ന് എഴുനേൽക്കാൻ നിൽക്കുന്ന പോലെ പൊങ്ങി ഇരുന്നു. ഗൗരി ശ്രദ്ധയോടെ സീറ്റ് കീറി. മീരയുടെ ബാക്കിൽ സീറ്റ്‌ ഒട്ടി ഇരുന്നു. അത് കണ്ട് അവർക്കെല്ലാം ചിരി വന്നെങ്കിലും ആരും ചിരിച്ചില്ല. മീര ജീവനും കൊണ്ട് ഓടി റൂമിൽ പോയി കതക് അടച്ചു. പാറുവും ബാക്കി പടയും കൂടി റൂമിലേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് മുത്തശ്ശനും മുത്തശ്ശിയും ബാക്കി ഉള്ള എല്ലാരും ഹാളിൽ നില്കുന്നത് കണ്ടത്.

"പാറു മോളെ... ഇനി നിങ്ങളുടെ കല്യണത്തിന് നാല് ദിവസം കൂടിയേ ഉള്ളു.... അതുകൊണ്ട് നിങ്ങൾ എല്ലാരും ഇനി ഒന്നിച്ചു ഇവിടെ നില്കുന്നത് ശരി അല്ല.... അത് കൊണ്ട് ഇന്ന് മുതൽ പെണ്ണ് കുട്ടികൾ എല്ലാം ഈ വീട്ടിലും ആൺ കുട്ടികൾ എല്ലാം നമ്മുടെ വടക്കേലെ ഉള്ള വാടക വീട്ടിലും ആണ്... കഴിക്കാൻ ഉള്ള സമയത്തു മാത്രം നിങ്ങൾ ഇവിടെ എത്തിയാൽ മതി..... നാട്ടുനടപ്പ് ഇങ്ങനെ ആയത് കൊണ്ട് ആണ് മക്കളെ.... അല്ലാതെ നിങ്ങളെ പിരിച്ചു നിർത്താൻ ഇഷ്ട്ടം ഉണ്ടായിട്ട് അല്ല..... അത് കേട്ടതും നമ്മുടെ പിള്ളേർ എല്ലാം കൂടി ഞെട്ടി. ഇങ്ങനെ ഒരു ട്വിസ്റ്റ്‌ അവർ പ്രതീഷിച്ചത് അല്ല. "ഞാൻ ഇതിന് സമ്മതിക്കില്ല... ഇത് എന്ത് നാട്ടു നടപ്പ്.... അഭി ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു. അവൻ ആരോടും മിണ്ടാതെ അവന്റെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.പക്ഷേ ബാക്കി മൂന്ന് പേർക്ക് സന്തോഷം ആയിരുന്നു.കാരണം അഭിയുള്ളപ്പോൾ അവർക്ക് പാറുവിനെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ഇനി അവരുടെ മുന്നിൽ ഒരു തടസവും കാണില്ല.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story