പാർവ്വതി പരിണയം: ഭാഗം 35

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"പാറു ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ.... അഭി പാറുവിന്റെ മടിയിൽ തല വച്ചുകൊണ്ട് ചോദിച്ചു. പാറു അഭിയെ സംശയത്തോടെ നോക്കി. "എന്താ അഭിയേട്ടാ.... ചോദിക്ക്.... എനിക്ക് സത്യം മാത്രം പറയാൻ അല്ലെ അറിയൂ.... പാറു ചിരിച്ചു കൊണ്ട് ചോദിച്ചു. "ഓ പിന്നെ.... സത്യം പറയുന്ന ഒരു ആൾ വന്നിരിക്കുന്നു.... നിന്നെ എനിക്ക് അറിയില്ലേ പാറു..... അഭി പാറുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു. "എനിക്ക് വേദനിച്ചു..... പാറു തല തടവി കൊണ്ട് പറഞ്ഞു. "അച്ചോടാ..... എന്റെ വാവക്ക് വേദനിച്ചോ.... വേദന മാറാൻ സേട്ടൻ ഒരു സമ്മാനം തരട്ടെ...... അതും പറഞ്ഞു അഭി പാറുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചതും പാറു അഭിയുടെ ചുണ്ടിൽ ഒരു കൊട്ട് കൊടുത്തു. "ഡീ കാന്താരി.... നിന്നെ നോക്കിക്കോ..... എന്ന് അഭി പറഞ്ഞതും പാറു അഭിയുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി. അഭിയാണെങ്കിൽ ഇപ്പോൾ കിട്ടിയതിന്റെ ഷോക്കിൽ വായും തുറന്നു ഇരിക്കുന്നു. "പാറു ഒരിക്കൽ കൂടി താ പ്ലീസ്..... അഭി കൊഞ്ചിക്കൊണ്ട് പറഞ്ഞു. "ഇപ്പോൾ ഒന്ന് മതി.... ബാക്കി പിന്നെ..... അതൊക്കെ പൊട്ടെ എന്താ എന്നോട് ചോദിക്കാൻ ഉള്ളത്..... പാറു അഭിയുടെ ഷർട്ടിന്റെ മട്ടൺ കറക്കി കൊണ്ട് ചോദിച്ചു. "ഇപ്പോൾ ആയത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു.....ഇനി ഈ ഇളവ് പ്രതീഷിക്കണ്ട......

"പറ അഭിയേട്ടാ.... എന്താ കാര്യം.... പാറു വിടാൻ ഉദ്ദേശം ഇല്ലാതെ ചോദിച്ചു. "അതില്ലേ.... അത് പിന്നെ.... നമ്മുടെ കല്യണം കഴിയില്ലേ.... നമുക്ക് എത്ര മക്കൾ വേണം എന്ന് ചോദിക്കുവായിരുന്നു...... അഭി കുസൃതിയോടെ ചോദിച്ചു. അത് കേട്ടതും പാറു കറക്കി കളിച്ചു കൊണ്ട് ഇരുന്ന അഭിയുടെ ഷർട്ടിന്റെ ബട്ടൺ നമ്മുടെ കൊച്ചിന്റെ കൈയിൽ വന്നു. "നീ അത് തൊട്ടപ്പോഴേ വിചാരിച്ചു അതിന്റെ കാലം കഴിഞ്ഞെന്ന്..... ഇങ്ങനെ ഒരു വികൃതി പെണ്ണ്.... അഭി പാറുവിന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു. "ഒന്ന് പോ അഭിയേട്ടാ..... എന്താ കാര്യം എന്ന് പറാ..... പാറു ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു. ഇതെല്ലാം കണ്ട് കലിപ്പ് ഇളകി നിൽക്കുവാണ് ആതിരയും കിരണും എല്ലാം. ദേഷ്യം കൊണ്ട് കിരണിന്റെ കൈകൾ എല്ലാം അവൻ ചുരുട്ടി പിടിച്ചു. "ഇനി ഇവിടെ നിന്നാൽ വേറെ പലതും കാണേണ്ടി വരും..... അത് കൊണ്ട് ഞാൻ പോകുവാ.... മീര ദേഷ്യത്തോടെ അവരെ നോക്കികൊണ്ട് പറഞ്ഞു. "ഇതിപ്പോൾ അടി കാണാൻ വന്നിട്ട് ഇവരുടെ റൊമാൻസ് കാണേണ്ട അവസ്ഥ ആയല്ലോ.....ഞാനും പോകുവാ.... ഇനി നിന്നിട്ട് കാര്യം ഇല്ല..... അതും പറഞ്ഞു ആതിരയും ചവിട്ടി തുള്ളി പോയി. എന്നാൽ കിരൺ പകയോടെ അവരെ രണ്ടുപേരെയും നോക്കി കൊണ്ടേ ഇരുന്നു. "അതെ പാറു.... നിനക്ക് എന്നെ ശരിക്കും ഇഷ്ട്ടം ഉണ്ടായിട്ട് ആണോ നീ കല്യണത്തിന് സമ്മതിച്ചത്.... അതോ വേറെ എന്തെങ്കിലും ആണോ.... അഭി പാറുവിന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു.

അഭിയുടെ അങ്ങനെ ഒരു ചോദ്യം പാറു ഒട്ടും പ്രതീഷിച്ചില്ല. പാറു കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. "സമ്മതം ആയിരുന്നോ എന്ന് ചോദിച്ചാൽ ആയിരുന്നില്ല..... എനിക്ക് സത്യത്തിൽ അഭിയേട്ടനെ പേടി ആയിരുന്നു...... കാരണം നമ്മൾ ആദ്യം ആയി കണ്ട് മുട്ടിയ സാഹചര്യം അങ്ങനെ ആയിരുന്നല്ലോ...... അഭിയേട്ടൻ അടുത്ത് വരുമ്പോൾ തന്നെ എന്റെ കൈയും കാലും വിറക്കാൻ തുടങ്ങും..... പക്ഷേ പിന്നെ എനിക്ക് മനിസിലായി..... എല്ലാവരോടും ദേഷ്യം കാണിക്കും എങ്കിലും ഉള്ള് നിറയെ സ്നേഹം ആണെന്ന്... ഒരു നോട്ടം കൊണ്ട് പോലും ആരും എന്നെ മറ്റൊരു രീതിയിൽ കാണാൻ പാടില്ല എന്ന അഭിയേട്ടന്റെ പൊസ്സസിവിനെസ്സും....എനിക്ക് അഭിയേട്ടന്റെ പ്രെസെൻസ് ആവശ്യം ഉള്ള സമയങ്ങളിൽ ഞാൻ പോലും പറയാതെ എന്റെ ഒപ്പം ചിലവിടുന്ന നിമിഷങ്ങളും..... മറ്റാർക്കും എന്നെ ശിക്ഷിക്കാൻ അവകാശം ഇല്ലെന്ന് അഭിയേട്ടൻ അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു പറഞ്ഞതും എല്ലാം എന്നോട് ഉള്ള സ്നേഹത്തിന്റെ തെളിവ് അല്ലെ.... ഇത്രെയും എന്നേ സ്‌നേഹിക്കുമ്പോൾ ഞാൻ അത് കാണാതെ നടിക്കുന്നത് ഞാൻ ചെയുന്നു വലിയ തെറ്റ് ആകും..... അത് കൊണ്ട് എനിക്ക് ഇപ്പോൾ ഈ കലിപ്പൻ കടുവയെ ഇഷ്ട്ടമാ.... ആര് എന്ത് പറഞ്ഞാലും അത് മാറാനും പോണില്ല......

പാറു അതും പറഞ്ഞു അഭിയുടെ നെറ്റിയിൽ ഒന്ന് കൂടി സ്നേഹ ചുംബനം നൽകി. അഭി അവരെ കാണിക്കാൻ ആണ് ഇതെല്ലാം ചെയ്തതെങ്കിലും പാറുവിന്റെ മനസ് അവന്റെ ഉള്ളിൽ തുറന്നപ്പോൾ അവന് ഒത്തിരി സന്തോഷം ആയി. "പക്ഷേ പാറു ഞാനും നീയും തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസം ഇല്ലേ.... നിനക്ക് പത്തൊൻമ്പത് വയസ്സും എനിക്ക് ഇരുപത്തിയഞ്ചു വയസ്സും അല്ലെ... നിനക്കും കാണില്ലേ ആഗ്രഹങ്ങൾ.... വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ കുറിച്ച് ഉള്ള സ്വപ്‌നങ്ങൾ..... എല്ലാം എന്റെ എടുത്തു ചാട്ടം ആയി തോന്നുന്നുണ്ടോ നിനക്ക്..... അഭിയുടെ ആ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു. "ഒരിക്കലും അങ്ങനെ പറയല്ലേ അഭിയേട്ടാ..... എനിക്ക് അങ്ങനെ ഒന്നുമില്ല...... വയസ്സിൽ ഒന്നും കാര്യമില്ലല്ലോ..... സ്നേഹിക്കുന്നവരുടെ മനസ്സുകൾ തമ്മിൽ അല്ലെ അറിയേണ്ടതും പരസ്പരം സ്നേഹിക്കേണ്ടതും..... അതിൽ വയസ്സിന് എന്ത് പ്രാധാന്യം ആണ് ഉള്ളത്..... എന്നോട് അച്ഛൻ എപ്പോഴും പറയും എന്നെക്കാൾ ഒരു അഞ്ചു വയസ്സിനു എങ്കിലും മുതിർന്ന ആളെ മാത്രമേ കല്യണം കഴിച്ചു കൊടുക്കു എന്ന്.... അല്ലെങ്കിൽ ഞാനും അയാളും കളിച്ചു നടക്കും എന്ന്.... ആർക്കെങ്കിലും ഒരാൾക്ക് പക്വവത കുറച്ചു ഉള്ളത് നല്ലത് ആണെന്ന്..... പോരാത്തതിന് അഭിയേട്ടൻ എന്നെ കുഞ്ഞ് പിള്ളേരെ പോലെ അല്ലെ കൊണ്ട് നടക്കുന്നത്......

എനിക്ക് ഒരു അച്ഛന്റെ സ്നേഹവും അമ്മയുടെ കരുതലും ഒരു കാമുകന്റെ അല്ലെങ്കിൽ ഭർത്താവിന്റെ സംരക്ഷണവും സ്നേഹവും എല്ലാം എന്റെ അഭിയേട്ടൻ എനിക്ക് ആവോളം തരുന്നുണ്ട്..... അത് മതി എനിക്ക്.... പാറു അത് പറഞ്ഞതും അഭി അവളെ മുറുകെ കെട്ടിപിടിച്ചു. "എപ്പോഴും ഞാൻ ഉണ്ടാകും കൂടെ.... ഒരിക്കലും ഒറ്റക്ക് ആക്കില്ല..... എന്റെ ജീവന്റെ ജീവൻ ആയി നീ എന്നും എപ്പോഴും എന്റെ അരികെ ഉണ്ടാവണം ദാ ഇതുപോലെ....... അതും പറഞ്ഞു വീണ്ടും അവൻ പാറുവിനെ ഇറുകെ പുണർന്നു. അഭിക്ക് അവളെ തന്നോട് എത്ര ചേർത്ത് നിർത്തിയിട്ടും മതിയാകാത്തത് പോലെ അവളെ പുണർന്നു കൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ട് ദേഷ്യത്തിൽ നിൽക്കുക ആയിരുന്ന കിരൺ ചുമരിൽ തന്റെ കൈകൾ ഇടിച്ചു ദേഷ്യം തീർത്തു കൊണ്ടേ ഇരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story