പാർവ്വതി പരിണയം: ഭാഗം 36

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അവർ ഒന്നിച്ചു ഇരിക്കുന്നത് കാണും തോറും കിരണിന്റെ കൈകൾ ശക്തമായി ചുമരിൽ ഇടിച്ചു കൊണ്ടേ ഇരുന്നു. "ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുവോ അഭിയേട്ടാ..... പാറു അഭിയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു. "നീ എന്താ പറയാൻ വരുന്നത് എന്ന് എനിക്ക് അറിയാം പാറു..... ഞാൻ അവരുടെ കൂടെ പോകണം എന്ന് അല്ലെ..... അഭി പാറുവിന്റെ മടിയിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് ചോദിച്ചു. "എങ്ങനെ മനിസിലായി..... പാറു അത്ഭുതത്തോടെ ചോദിച്ചു. "അതൊക്കെ മനിസിലായി..... അവരെല്ലാം കൂടി പറഞ്ഞു വിട്ടത് അല്ലെ പാറു നിന്നെ..... എന്നെ സമ്മതിപ്പിക്കാൻ വേണ്ടി..... അഭി കട്ടിലിന്റെ ഹെഡ് ബോഡിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു. "അത് പിന്നെ അഭിയേട്ടൻ വേറെ ആര് പറഞ്ഞാലും കേൾക്കാഞ്ഞിട്ട് അല്ലെ.... ഇനി നമ്മുടെ വിവാഹത്തിന് മൂന്ന് ദിവസമല്ലേ ഉള്ളു..... അത് കഴിഞ്ഞാൽ പിന്നെ എപ്പോഴും ഒന്നിച്ചു അല്ലെ.....പയ്യനും പെണ്ണും ഒരു വീട്ടിൽ നിന്ന് ഇറങ്ങുന്നത് മോശം അല്ലെ അഭിയേട്ടാ ...... പാറു അഭിയെ പതപ്പിക്കലോട് പതപ്പിക്കൽ. "അത് വേണ്ടാ പാറു.... നിന്നെ കാണാതെ നിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല..... അഭിക്ക് കിരണിന്റെ കാര്യം പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ പറഞ്ഞാൽ പാറു പിന്നെ വെറുതെ ഇരിക്കില്ല....

അവനുള്ള പണി ആലോചിച്ചു കൊണ്ടേ ഇരിക്കും... ലാസ്റ്റ് അതിനും അഭി ഒത്തു തീർപ്പ് ആകേണ്ടി വരും എന്നത് അറിയാവുന്നത് കൊണ്ട് അഭി ഒന്നും പറഞ്ഞില്ല. അതും അല്ല കിരണിന്റെ ലക്ഷ്യം എന്ത് ആണെന്ന് അറിയണമായിരുന്നു. "മൂന്ന് ദിവസത്തെ കാര്യം അല്ലെ ഉള്ളു ..... കഴിക്കാൻ സമയം എന്നും നമുക്ക് കാണാമല്ലോ..... പിന്നെ എന്താ..... അഭിയേട്ടൻ പോകാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ മിണ്ടൂല.... മുത്തശ്ശി എന്നെ നാട്ടിൽ കൊണ്ട് പോകും എന്ന് പറഞ്ഞു.... അഭിയേട്ടൻ മാറി താമസിച്ചില്ലെങ്കിൽ.... പിന്നെ കാണാൻ കൂടി പറ്റില്ല.... പാറു വായിൽ വന്ന കള്ളം നല്ല അസൽ ആയി അങ്ങ് വച്ചു കാച്ചി. എന്നിട്ട് അഭിയുടെ മുഖത്തു ഒളി കണ്ണിട്ട് നോക്കി. "ആട്ടം ഉണ്ട് പിള്ളേച്ചാ.... (പാറു ആത്മ ) "നീ എന്താ പറഞ്ഞത്.... നാട്ടിലേക്ക് പോകുന്നേന്നോ..... അഭി കട്ടിലിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു. "അതെ.... അഭിയേട്ടൻ പോയില്ലെങ്കിൽ എന്നെ കൊണ്ട് പോകും.... പിന്നെ കാണാൻ കൂടി പറ്റില്ല.... പാറു നിഷ്കു ആയി പറഞ്ഞു. അത് കേട്ടപ്പോൾ അഭിക്ക് സങ്കടം ആയി. കാരണം ഈ സമയം പാറുവിനെ തന്റെ കണ്ണ് വെട്ടത്തിൽ നിന്ന് ദൂരെ മാറ്റി നിർത്തുന്നത് അപകടം ആണ് എന്ന് അഭിക്ക് അറിയാം ആയിരുന്നു. "നീ എങ്ങും പോവണ്ടാ.... ഞാൻ പോയിക്കൊള്ളാം..... അഭി സങ്കടത്തോടെ റൂമിൽ നിന്ന് ഇറങ്ങി പോയി. പാറു മനിസിലാക്കുക ആയിരുന്നു അഭിക്ക്‌ തന്നോട് ഉള്ള സ്നേഹം. ഇതെല്ലാം കണ്ടു നിന്ന കിരണിന്റെ മുഖത്തു ഗുഢമായ ഒരു പുഞ്ചിരി വിരിഞ്ഞു. "നീ ഒന്ന് പോയിട്ട് വേണം എനിക്ക് ഇവളെ ഒന്ന് വിശദമായി കാണാൻ.... കിരൺ അവന്റെ മനസ്സിൽ ചിന്തിച്ചു. 💙💙💙💙💙💙💙💙💙

സന്ധ്യ ആയിട്ടും അഭി തിരിച്ചു വീട്ടിൽ വന്നില്ല. പാറുവിന് വല്ലാത്ത സങ്കടം തോന്നി. വീട്ടിൽ ഇത് പതിവ് ആയത് കൊണ്ട് ആരും അത് അത്ര കാര്യം ആക്കിയില്ല. രാത്രി ആയപ്പോൾ കിച്ചു വിളിച്ചു പറഞ്ഞു അഭി അവിടെ എത്തി എന്ന്. അത് കേട്ടപ്പോൾ ആണ് പാറുവിന് സമാധാനം ആയത്. കിച്ചുവും ശരത്തും എല്ലാം രാവിലെ തന്നെ പോയിരുന്നു. "നീ ഇത്രെയും നേരം എവിടെ പോയി കിടക്കുവായിരുന്നു ഡാ പുല്ലേ..... അഭിയെ നോക്കി കിച്ചു ദേഷ്യത്തിൽ ചോദിച്ചു. "ഞാൻ വെറുതെ പുറത്തോട്ട് പോയതാ.... അഭി അത് വലിയ കാര്യം ആക്കാതെ അവനുള്ള മറുപടി കൊടുത്തു. "പാറു എന്നെ എത്ര വട്ടം വിളിച്ചു എന്ന് അറിയുവോ.... പാവം അവൾ പേടിച്ചു എന്ന് തോന്നുന്നു..... കിച്ചു അഭിയെ നോക്കി പറഞ്ഞു. അതിന് അഭി നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ചു. "നിന്റെ ഈ ദേഷ്യവും പെട്ടെന്ന് ഉള്ള ഇറങ്ങി പോക്കും ഒന്നും ആ കുട്ടിക്ക് വശം ഉണ്ടാകില്ല.. . ചുമ്മാ അതിനെ കരയിപ്പിക്കരുത്...... കിച്ചു അതും പറഞ്ഞു അഭിയെയും കൊണ്ട് അകത്തു കയറി. ആഹാരം കഴിച്ച ഉടൻ അവർ എല്ലാവരും ഉറങ്ങാൻ കിടെന്നു. പാറുവിനെ വിളിക്കണം എന്ന് അഭിക്ക്‌ തോന്നി എങ്കിലും അവൻ അത് വേണ്ടാ എന്ന് വച്ചു. 💙💙💙💙💙💙💙💙💙💙💙

"വിവാഹത്തിന് ഇനി ഇന്നും കൂടി കഴിഞ്ഞാൽ രണ്ട് ദിവസമേ ഉള്ളു..... നാളെ ഉച്ച ആകുമ്പോൾഎക്കും എല്ലാരും എത്തി തുടങ്ങും.....പിന്നെ എങ്ങനെ കല്യണം മുടക്കും..... ആതിര സംശയത്തോടെ കിരണിനോടും മീരയോടും ചോദിച്ചു. "എനിക്കും അത് ആണ് ടെൻഷൻ.... അവളെ എന്റെ അഭിയേട്ടൻ താലി കെട്ടി സ്വന്തം ആക്കുന്നത് കാണാൻ എനിക്ക് വയ്യാ നമുക്ക് എന്തെങ്കിലും ചെയ്യണം.... എനിക്കോ ആതിരക്കോ അഭിയേട്ടനെ കിട്ടിയില്ലെങ്കിൽ അവൾക്കും വേണ്ടാ..... മീര ദേഷ്യത്തോടെ പറഞ്ഞു. "നിങ്ങൾ ഇങ്ങനെ ഹൈപ്പർ ആകാതെ..... എല്ലാത്തിനും ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്...... അത് എന്താണ് എന്ന് നാളെ നിങ്ങളോട് പറയും..... പിന്നെ എനിക്ക് ആവശ്യം അവളെ ആണ്..... ഞാൻ ഒരുപാട് കണ്ട് മോഹിച്ചതാ .....എനിക്ക് വേണം അവളെ...... കിരൺ കൈയിൽ ഇരുന്ന സിഗരറ്റ് താഴെക്ക് ഇട്ട് ബൂട്ട് കൊണ്ട് ചവിട്ടി കൊണ്ട് പറഞ്ഞു. "എന്തായാലും വിവാഹം മുടങ്ങിയാൽ മതി..... അതും പറഞ്ഞു ആതിര അവളുടെ റൂമിലേക്ക് പോയി. "ഈ മണ്ടി നമ്മൾ പറയുന്നത് ഒക്കെ വിശ്വസിച്ചു എന്നാ തോന്നുന്നത്..... അഭിയേട്ടൻ എന്റെയാ..... ആർക്കും ഞാൻ വിട്ട് കൊടുക്കില്ല...... മീര അതും പറഞ്ഞു കിരണിനെ നോക്കി. അവൻ അവൾക്ക് ഒരു പുഞ്ചിരി കൊടുത്തു. "എനിക്ക് വേണ്ടത് അവളെയാ..... ആ പാറുവിനെ.....

പിന്നെ അവളുടെ സ്വത്തിനെയും...... അവൾക്കു കല്യണം കഴിക്കാൻ ഉള്ള പ്രായം ഒന്നും ആയില്ല..... പക്ഷേ അവളുടെ വീട്ടുകാർക്ക് കെട്ടിച്ചാലേ സമാധാനം ആകു..... ആ അഭി അവൻ അങ്ങനെ ഇപ്പോൾ അവളെ കെട്ടി സുഖിക്കണ്ടാ..... ഞാൻ അവളെ അനുഭവിച്ചതിന് ശേഷം വേണമെങ്കിൽ അവന് എന്റെ എച്ചിൽ കൊടുക്കാം...... കിരൺ അതും പറഞ്ഞു പൊട്ടി ചിരിച്ചു. ആ ചിരിയിൽ മീരയും പങ്ക് ചേർന്നു. പിറ്റേന്ന് രാവിലെ തന്നെ പന്തല്ക്കാർ വന്നു വലിയ പന്തൽ ഓക്കേ ഇട്ടു. വീട് ആകപ്പാടെ ഒച്ചയും ബഹളവും ആയി. "ഡീ പാറു.... എന്ത് ഉറക്കമാ.... നാളെ കല്യണം കഴിക്കാൻ പോകുന്നവളാ ഈ വെട്ടിയിട്ട ചക്ക പോലെ കിടക്കുന്നത്..... ഗൗരി പാറുവിനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു. "ഒന്ന് പോടീ.... കുറച്ചു നേരം കൂടി.... പാറു പുതപ്പ് തല വഴി പുതച്ചു കൊണ്ട് പറഞ്ഞു. "ഇവൾ നമ്മൾ ഒന്നും വിളിച്ചാൽ എണീക്കില്ല.... നമുക്ക് ചെറിയമ്മയെ വിളിച്ചിട്ട് വരാം..... അതും പറഞ്ഞു ഗൗരിയും കർത്തും പുറത്തേക്ക് പോയി. "മക്കളെ പാറു ഇവിടെ.... പാറുവിന്റെ അമ്മ അവരെ കണ്ടു ചോദിച്ചു. "എന്റെ വലിയമ്മേ നേരം വെളുത്തപ്പോൾ തൊട്ട് വിളിക്കാൻ തുടങ്ങിയതാ....ഇത് വരെ എഴുന്നേറ്റില്ല..... കാർത്തു പറഞ്ഞു. "ആഹാ എണീറ്റില്ലേ.... ഇന്ന് ഞാൻ ഇവളെ ശരിയാക്കും.....

അതും പറഞ്ഞു കൈയിൽ കിട്ടിയ ചട്ടുകവും ആയി പോരാളി പാറുവിന്റെ റൂമിലേക്ക് പോയി. "അയ്യോ അടിക്കല്ലേ..... പാറു പുതച്ചിരുന്ന പുതപ്പും കൊണ്ട് കട്ടിലിൽ നിന്ന് എഴുനേറ്റു ചാടി. "നാളെ കല്യണം നടക്കാൻ പോകുന്നവളാ.... ഇതുവരെ അവളുടെ ഉറക്കം തീർന്നില്ല..... പോരാളി ചട്ടുകം ഉയർത്തി കൊണ്ട് പറഞ്ഞു. "ഞാൻ വലുത് ആയില്ലേ അമ്മേ.... ഇപ്പോഴും ഇത് വച്ചു ഇങ്ങനെ അടിക്കാതെ..... പാറു അമ്മയെ കൊഞ്ഞനം കുത്തി കൊണ്ട് ചോദിച്ചു. "രണ്ടും കൂടി തരണം എന്ന് വിചാരിച്ചതാ അപ്പോഴേക്കും നീ എണീറ്റ്.... അത് നിന്റെ ഭാഗ്യം..... പെട്ടെന്ന് കുളിച്ചു റെഡി ആയി വാ.... എന്നെ ഒരിക്കൽ കൂടി ഇങ്ങോട്ട് വരുത്തരുത്.... അതും പറഞ്ഞു പാറുവിന്റെ അമ്മ താഴെക്ക് പോയി. പാറു പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി ഒരു ചുമപ്പും വെള്ളയും നിറത്തിൽ ഉള്ള ദാവണി എടുത്തു ഉടുത്തു താഴെക്ക് പോയി. താഴെ നിൽക്കുന്ന ആളെ കണ്ട പാറു കണ്ടം വഴി ഓടിയാലോ എന്ന് വരെ ചിന്തിച്ചു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story