പാർവ്വതി പരിണയം: ഭാഗം 37

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

തൊട്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ടു പാറു ശരിക്കും ഞെട്ടി. പാറുവിന്റെ ചിന്ത കുറച്ചു മാസങ്ങളിലേക്ക് മുന്നേ പോയി. 💙💙💙💙💙💙💙💙💙💙 "ഡീ പാറു എന്ത് മഴയാ അല്ലെ..... ബസ് സ്റ്റോപ്പിൽ നിന്ന് കൈകൾ രണ്ടും വെളിയിൽ നീട്ടി ❤️മഴത്തുള്ളികളെ 💙തട്ടി കളിക്കുന്ന പാറുവിനെ നോക്കി കാർത്തു ചോദിച്ചു. "ശരിയാ..... നല്ല രസമുണ്ട്...... ഹോസ്റ്റലിൽ പോയി മൂടി പുതച്ചു ഉറങ്ങണം....... പാറു കൈകൾ രണ്ടും കൂട്ടി തിരുമ്മി കൊണ്ട് പറഞ്ഞു. "ഡീ പാറു ഒന്ന് നോക്കിയേ.... നിന്റെ പിറകെ വായിനോക്കി നടക്കുന്ന അവൻ അല്ലെ ആ കാറിൽ ഇരിക്കുന്നത്..... കൂടെ ആരോ ഉണ്ടല്ലോ അത് അയാളുടെ അച്ഛൻ ആണെന്ന് തോന്നുന്നു അല്ലേടി..... കാർത്തു പുറത്ത് നിൽക്കുന്ന കാറിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "അവൻ കാറിലോ വിമാനത്തിലോ ഇരുന്നോട്ടെ.... നീ അങ്ങോട്ട് നോക്കണ്ടാ..... പാറു മുഖം തിരിച്ചു കുറച്ചു മാറി നിന്നു. അപ്പോഴേക്കും കാറിൽ നിന്ന് ഇറങ്ങിയ അയാളുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ആൾ കാർത്തുവിന്റെ അടുത്തേക്ക് കുടയും പിടിച്ചു നടന്നു. അവർ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു പക്ഷേ പാറുവിന് ഒന്നും അങ്ങോട്ട് മനിസിലായില്ല. കാർത്തു "ഒരു മിനിറ്റ്.... എന്നും പറഞ്ഞു പാറുവിന്റെ അടുത്ത് വന്നു. "ഡീ അയാൾ എന്നോട് ഏതൊക്കെയോ സ്ഥലം ചോദിക്കുന്നു.... എനിക്ക് വശം ഇല്ലല്ലോ ഇവിടത്തെ സ്ഥലങ്ങൾ ഒന്നും... നീ ഒന്ന് പറഞ്ഞു കൊടുക്കെടി.... പാവം..... കാർത്തു അത് പറഞ്ഞതും പാറു കാറിൽ ഇരിക്കുന്ന ആ ചെറുപ്പക്കാരനെ നോക്കി.

അവൻ പാറുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു. പാറുവിന് എല്ലാം കൊണ്ടും കലി ഇളകി വന്നു. "ഇവന് ഞാൻ ഇന്ന് ഇവന് പറ്റിയ പോവേണ്ട സ്ഥലം പറഞ്ഞു കൊടുക്കും..... അതും പറഞ്ഞു പാറു അയാൾക്ക് നല്ല അസൽ ആയി വഴി പറഞ്ഞു കൊടുത്തു. അയാൾ തിരിച്ചു നന്ദി പറഞ്ഞു കാറിൽ കയറി. കൂട്ടത്തിൽ പാറു അയാളോട് പറയുകയും ചെയ്തു "അങ്കിലിന്റെ മോനെ അവിടെ കാണിക്കുന്നത് നന്നായിരിക്കും എന്ന്...... അയാൾക്ക് കാര്യം മനിസിലായില്ല എങ്കിലും ഒന്ന് ചിരിച്ചിട്ട് കാറിൽ കയറി. "ഡീ നീ അയാൾക്ക് പറഞ്ഞു കൊടുത്തത് നമ്മുടെ കോളേജിന് അടുത്തുള്ള മൃഗ ആശുപത്രിയിലേക്ക് ഉള്ള വഴി അല്ലെ..... അയാൾ എന്നോട് ചോദിച്ചത് ലക്ഷ്മി എക്സ്പ്പോർട്ടിങ് കമ്പനിയുടെ ഉടമസ്ഥന്റെ വീട്ടിലേക്ക് ഉള്ള വഴിയാ..... കാർത്തു അത് പറഞ്ഞതും അവൾ അന്തം വിട്ട് നിന്നു. "ഡീ സാമദ്രോഹി..... അയാൾ ചോദിച്ചത് എന്റെ വീട്ടിലേക്ക് ഉള്ള വഴിയാ.....നിനക്ക് അറിയില്ലേ അമ്മയുടെ പേരിൽ ഉള്ള കമ്പനിയെ കുറച്ചു.... എന്നോട് ഒരു വാക്ക് പറയാതെന്താ.... ഞാൻ അവന് ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചത് അല്ലെ... പാറു തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. "ഇനി എന്ത് ആകുവോ എന്തോ എനിക്ക് പേടിയാകുന്നു.... കാർത്തു നഖം കടിച്ചുകൊണ്ട് പറഞ്ഞു.

"നീ ഇങ്ങനെ പേടിക്കാതെ നമ്മൾ ഒന്നും അറിയിഞ്ഞിട്ടില്ല okk...... പാറു കൂൾ ആയി പറഞ്ഞു. "ഈ കുട്ടി ആരാ..... അയാളുടെ അച്ഛൻ പാറുനെ കണ്ടതും എണീറ്റു നിന്ന് പാറുവിന്റെ പിതാജിയോട് ചോദിച്ചു. അപ്പോൾ ആണ് പാറു കഴിഞ്ഞു പോയ സംഭവങ്ങളിൽ നിന്ന് പുറത്ത് വന്നത്. "ഇത് എന്റെ മോൾ പാർവതി..... പാറു എന്ന് വിളിക്കും.... എന്താ നിങ്ങൾക്ക് ഇവളെ അറിയുവോ..... പാവം പാറുവിന്റെ പിതാജി കാര്യങ്ങളുടെ കിടപ്പ് വഷം അറിയാതെ ചോദിച്ചു. പാറു ആണെങ്കിൽ അയാളെയും അയാളുടെ പിന്നിൽ നിൽക്കുന്ന മോനെയും നോക്കി "അരുത് അബു.... അരുത്.... എന്ന് ഒരു എക്സ്പ്രഷനും ഇട്ടു നിൽക്കുന്നു. "ഞങ്ങൾ അന്ന് തന്റെ വീട്ടിൽ വന്നപ്പോൾ വഴി പറഞ്ഞു തന്ന ഒരു കുട്ടിയെ പറ്റി പറഞ്ഞില്ലേ.... "ഹാ ഡാ ഓർമ ഉണ്ട്.... മൃഗആശുപത്രിയിൽ പോകാൻ ഉള്ള വഴി പറഞ്ഞു തന്ന കുട്ടി അല്ലെ..... നിങ്ങളെ വഴി തെറ്റിച്ചു വിട്ട കാന്താരി..... അപ്പോഴേക്കും രാവിലെ ഉള്ള ആഹാരം കഴിക്കാൻ നമ്മുടെ അഭി ആൻഡ് ടീമ്സ് ഹാജർ വച്ചു വന്നു. "ആഹാ തൃപതി ആയി.... ഇങ്ങേരുടെ കുറവ് കൂടെ ഉണ്ടായിരുന്നുള്ളു.... ഇപ്പോൾ എല്ലാം സബാഷ്..... പാറു അടുത്ത് കണ്ണും മിഴിച്ചു നിന്ന കാർത്തുവിനോട് പറഞ്ഞു. "ആ കാന്താരി ദാ ഇതാ..... ഈ നിൽക്കുന്ന നിന്റെ ചട്ടമ്പി....

അയാൾ പാറുവിനെ നോക്കി പറഞ്ഞു. എല്ലാ കണ്ണുകളും പാറുവിനെ ഒരേ സമയം നോക്കി. എല്ലാരുടെയും മുഖത്തു ഒരേ ഒരു എക്സ്പ്രഷൻ "നീ ഇത്ര ഭീകരി ആണോ ഡീ എന്ന്.... പാറു എല്ലാർക്കും നൈസ് ആയിട്ട് ഒരു അവിഞ്ഞ ചിരി കൊടുത്തു. "പാറു അത് നീ ആണോ.... എന്ന് ചോദിക്കേണ്ട ആവശ്യം ഈ അച്ഛന് ഇല്ല... അങ്ങനെ ഒരു പണി കാണിച്ചിട്ടുണ്ട് എങ്കിൽ അത് നീ തന്നെ ആയിരിക്കും അല്ലെ... പാറുവിന്റെ അച്ഛൻ പാറുവിനോട് ചോദിച്ചു. "അത്.... അത് ഞാൻ ആൾ അറിയാതെ പറഞ്ഞതാ.... പാറു എല്ലാരോടും ആയി പറഞ്ഞു. "അപ്പോൾ മോൾ ഇവനെ അവിടെ കാണിക്കണം എന്ന് പറഞ്ഞതോ..... അയാൾ പാറുവിനോട് ചോദിച്ചു. "പാറു you are trapped...... പാറുവിന്റെ മനസ്സിൽ ആരോ ഇരുന്നു പറഞ്ഞു. പാറുവിന് രാവിലെ പോരാളിയുടെ കൈയിൽ നിന്ന് കിട്ടിയ ചട്ടുകം വച്ചുള്ള സ്നേഹ സമ്മാനം ഓർമ വന്നു. ഇനി നടക്കാൻ പോകുന്നത് എല്ലാം പാറു ഒന്ന് റീവൈൻഡ് അടിച്ചു നോക്കി. ഇന്ന് എന്ത് കൊണ്ടും തനിക്കു ഓണം ആണെന്ന് മനിസിലായി. അഭി ആണെങ്കിൽ ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിലും. പാറു അഭിയെ ദയനീയമായി നോക്കി. ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story