പാർവ്വതി പരിണയം: ഭാഗം 39

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"പാറുട്ടി പിണങ്ങല്ലേ ഡീ..... അഭി പാറുവിന്റെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി. "അഭിയേട്ടൻ ഇപ്പോൾ പോ..... നമുക്ക് നാളെ സംസാരിക്കാം...... പാറു അതും പറഞ്ഞു കട്ടിലിൽ ഇരുന്നു. അപ്പോഴേക്കും അഭിയുടെ അമ്മ റൂമിലേക്ക് വരുന്നത് കണ്ട് കിരൺ കുറച്ചു മാറി നിന്നു. "മോളെ പാറു..... അഭിയുടെ അമ്മ വാതിലിൽ തട്ടി വിളിച്ചു. വാതിൽ ചാരി ഇട്ടിരിക്കുക ആയിരുന്നു. "എന്താ അമ്മേ..... "എനിക്ക് അകത്തു വരാമോ..... അഭിയുടെ അമ്മ ചോദിച്ചു. അത് കേൾക്കേണ്ട താമസം അഭി ഓടി ബാത്‌റൂമിൽ കയറി. "വാ അമ്മേ..... പാറു ഡോറിന് അടുത്ത് നിന്ന് കൊണ്ട് അഭിയുടെ അമ്മയെ അകത്തേക്ക് വിളിച്ചു. "മോൾക്ക് ഈ ഡ്രസ്സ്‌ ഒക്കെ മാറ്റണ്ടേ..... അമ്മ ഇത് മാറ്റാൻ സഹായിക്കാൻ വന്നതാ..... ഇനി വലിയ തിരക്ക് ഒന്നും കാണില്ല....മോൾ ഡ്രസ്സ്‌ ചേഞ്ച് ചെയ്തോ...... അതും പറഞ്ഞു അമ്മ കബോർഡിൽ നിന്ന് ഒരു പാവാടയും ഉടുപ്പും കൈയിൽ എടുത്തു. "മോൾ കൈ ഉയർത്തി നില്ക്കു.... അമ്മ മാറ്റി തരം...... അഭിയുടെ അമ്മ പറഞ്ഞതും പാറു ബാത്‌റൂമിലേക്ക് നോക്കി അത് അടഞ്ഞു തന്നെ കിടക്കുന്നത് എന്ന് ഓർത്തു അവൾക്ക് ഒരു സമാധാനം തോന്നി. അഭിയുടെ അമ്മ ഡ്രസ്സ്‌ മാറ്റി കൊടുക്കുമ്പോഴും പാറുവിന്റെ കണ്ണ് ബാത്‌റൂമിലെ ഡോറിൽ ആയിരുന്നു. "ഇനി മോൾ കുറച്ചു നേരം റസ്റ്റ്‌ എടുത്തോ.... നാളെ ഇതിനെക്കാളും തിരക്കും ബഹളവും ആയിരിക്കും..... അതും പറഞ്ഞു അഭിയുടെ അമ്മ വാതിലിന് അടുത്തേക്ക് നടന്നു. "പിന്നെ മോളെ.....

ബാത്‌റൂമിൽ ഇരിക്കുന്ന ആളോട് അധികം ഇവിടെ നിന്ന് കറങ്ങാതെ സമയത്തിന് വീട്ടിൽ പോകാൻ നോക്കാൻ പറാ.... അഭിയുടെ അമ്മ അത് പറഞ്ഞപ്പോൾ ബാത്‌റൂമിന്റെ അകത്തു ഇരുന്ന അഭിയും പുറത്ത് നിന്ന പാറുവും ഒരുപോലെ ഞെട്ടി. അപ്പോഴേക്കും അഭിയുടെ അമ്മ വാതിൽ അടച്ചു പോയിരുന്നു. "കണ്ടോ അമ്മക്ക് തന്നെ എന്നെ അറിയാം.... പിന്നെ എന്തിനാ നീ ഇങ്ങനെ കിടന്നു പേടിക്കുന്നത്.... ബാത്‌റൂമിന്റെ പുറത്ത് വന്ന അഭി പേടിയോടെ നിൽക്കുന്ന പാറുവിനെ നോക്കി ചോദിച്ചു. "അമ്മ കണ്ടു.... ആകപ്പാടെ നാണക്കേട് ആയി.... പാറു അഭിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. "ഹോ.. ഒരു നാണക്കാരി...... ഞാൻ പോകുവാ.... സമയത്തിന് ആഹാരം കഴിച്ചു കിടക്കാൻ നോക്ക്.... നാളെ രാത്രി നമുക്ക് ഉറങ്ങാതെ ഇരിക്കേണ്ടത് ആണ്..... അഭി പാറുവിനെ നോക്കി നാണത്തോടെ പറഞ്ഞു. "അയ്യേ നിങ്ങൾ എന്താ ഇങ്ങനെ.... നാളെ രാത്രി എ... എന്താ.... പാറു വിക്കി കൊണ്ട് ചോദിച്ചു. "നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ.... അതൊക്കെ ചേട്ടൻ നാളെ പറഞ്ഞു തരാം ഇപ്പോൾ ഞാൻ പോകുവാ... അതും പറഞ്ഞു അഭി പാറുവിനെ കെട്ടിപിടിച്ചു അവളുടെ ചുണ്ടുകളെ സ്വന്തം ആക്കി. അവളെ ഒട്ടും വേദനിപ്പിക്കാതെ അവൻ ആ ചൊടികളിലെ തേൻ ആവോളം നുകർന്നു. "മ... മതി.... അഭിയേട്ടാ... പാറു ഒരു തരം പതർച്ചയോടെ വിട്ട് നിന്നു. "ഇപ്പോൾ ഇത്രെയും മതി..... ബാക്കി നാളെ..... അതും പറഞ്ഞു അഭി ഒന്നൂടെ പാറുവിന്റെ ചുണ്ടിൽ ചുംബിച്ചു ബൽകണിയിലേക്ക് നടന്നു.

അഭി പോയതും പാറു കാട്ടിലിലേക്ക് കിടെന്നു. അവളുടെ മുഖത്തു അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു. അഭി പോയതും കിരൺ ആതിരയെ വിളിച്ചു റൂമിൽ കയറാൻ പോകുവാണ് എന്ന് പറഞ്ഞു. കിരൺ ശബ്ദം ഉണ്ടാക്കാതെ പതിയെ ഡോർ തുറന്നു അകത്തേക്ക് കയറി. ആരോ വാതിൽ തുറക്കുന്നത് അറിയിഞ്ഞു പാറു ചാടി എഴുന്നേറ്റു. "കിരണേട്ടനോ..... എന്താ ഈ സമയത്തു.... പാറു എപ്പോഴും സംസാരിക്കുന്നത് പോലെ സംസാരിച്ചു. "ഞാൻ നിന്നെ ഒന്ന് സ്നേഹിക്കാൻ വന്നതാ.... നാളെ നിന്റെയും നിന്റെ മറ്റവന്റെയും വിവാഹം അല്ലെ...അതിന് ഞാൻ സമ്മതിക്കില്ല..... നിന്നെ എനിക്ക് വേണം... ഈ സമയം എല്ലാരേയും വിളിച്ചു കൂട്ടി ആതിര അഭിയുടെ റൂമിലേക്ക് നടന്നു. "എവിടെക്കാ മോളെ.... നീ ഞങ്ങളെ വിളിച്ചു കൊണ്ട് പോകുന്നത്..... അഭിയുടെ അച്ഛൻ ചോദിച്ചു. "വാ അങ്കിൾ.... ഞാൻ പറയുമ്പോൾ നിങ്ങൾ ആരും വിശ്വസിക്കില്ല.... കാണിച്ചു തരാം.... അതും പറഞ്ഞു ആതിര പാറുവിന്റെ റൂമിന്റെ വാതിലിൽ തട്ടാൻ തുടങ്ങി. അവളുടെ ഉള്ളിൽ അകത്തു ഉള്ള പാറുവിന്റെയും കിരണിന്റെയും അവസ്ഥ ആലോചിച്ചു ഉള്ള സന്തോഷം ആയിരുന്നു. പാറുവിൽ നിന്ന് അഭിയെ തട്ടി എടുത്തു തനിക്കു സ്വന്തം ആക്കാം എന്നുള്ള ആഗ്രഹവും അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.

പെട്ടെന്ന് ആണ് വാതിൽ തുറക്കുന്നത്.. എല്ലാരുടെയും കണ്ണുകൾ വാതിലിന് അടുത്തേക്ക് പോയി.....എന്നാൽ വാതിൽ തുറന്ന ആളെ കണ്ട് ആതിര ഞെട്ടി... "നീ എന്താടാ അഭി ഇവിടെ..... അഭിയുടെ അച്ഛൻ ചോദിച്ചു. "അത് പിന്നെ കിരൺ വന്നു വീണു എന്നും പറഞ്ഞു ആതിര എന്നെ വിളിച്ചിരുന്നു.... അങ്ങനെ ഞാൻ ഓടി വന്നതാ.... നിങ്ങൾ ഒക്കെ കല്യണത്തിന്റെ തിരക്കിൽ ആയിരുന്നില്ലേ...... അഭി ആതിരയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ആതിര ആണെങ്കിൽ കിളി പോയ അവസ്ഥയിലും. "എന്നിട്ട് കിരൺ മോൻ എവിടെ..... അച്ഛൻ ചോദിച്ചു. "അവൻ കട്ടിലിൽ ഉണ്ട്.... അധികം കുഴപ്പം ഇല്ല..... കൈയും കാലും ഒടിഞ്ഞിട്ടുണ്ട്..... വേറെ കുഴപ്പം ഒന്നുമില്ല..... അത് കേൾക്കേണ്ട താമസം എല്ലാരും കൂടി ഇടിച്ചു തള്ളി അകത്തേക്ക് കയറി. ആതിര കാണുന്നത് കട്ടിലിൽ തവിട് പൊടി ആയി കിടക്കുന്ന കിരണിനെ ആണ്. "ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ട ആവശ്യം ഉണ്ടോ മോനെ...... അതോ നീ നോക്കുവോ.... അഭിയുടെ അച്ഛൻ ചോദിച്ചു. "ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യം ഒന്നുമില്ല അച്ഛാ.... ഞാൻ ഡ്രസ്സ്‌ ചെയ്തു കൊടുത്തോള്ളാം..... ഇതൊക്കെ കേട്ട് കിളി പോയി നിൽക്കുക ആണ് പാറു. "ഇങ്ങേരു ഡ്രസ്സ്‌ ചെയ്തു കൊടുക്കാൻ ഇങ്ങേരു എന്തോന്ന് ഡോക്ടറാ.... പാറു അടുത്ത് നിന്ന ഗൗരിയോട് ചോദിച്ചു.

"കൊച്ചേട്ടൻ ഡോക്ടർ തന്നെയാടി... ഓർത്തോസ്‌പെഷ്യലിസ്റ്റ്..... നിനക്ക് ഇത്രെയും കാലം ആയിട്ട് അറിയില്ലേ..... ഗൗരി പാറുവിന്റെ ചെവിയിൽ പറഞ്ഞു. "എന്തോന്ന്.... ഡോക്ടറോ...... അതിന് എന്റെ സാർ അല്ലെ അങ്ങേര് പിന്നെ എങ്ങനെ..... പാറു അത്ഭുതത്തോടെ ചോദിച്ചു. "ചേട്ടൻ കൊൽക്കട്ടയിൽ ആയിരുന്നു.... അവിടെയാ പഠിച്ചതും ജോലി ചെയ്തതും എല്ലാം..... നമ്മുടെ ഹോസ്പിറ്റലിന്റെ പണി തുടങ്ങിയപ്പോഴാ നാട്ടിലേക്ക് വന്നത്..... ഹോസ്പിറ്റലിന്റെ പണി കഴിയുന്ന വരെ വെറുതെ നിൽക്കണ്ടെന്ന് കരുതിയാ കോളേജിൽ പഠിപ്പിക്കാൻ വന്നത്.... അതും കൊച്ചേട്ടന്റെ അച്ഛന്റെ ആണല്ലോ.... ഗൗരി കൂൾ ആയി പറഞ്ഞു. എന്നാൽ പാറുവിന് ഇതൊക്കെ പുതിയ അറിവ് ആയിരുന്നു. അവൾ അത്ഭുതത്തോടെ അഭിയെ നോക്കി. അഭി പാറുവിനെ നോക്കി കണ്ണ് ചിമ്മി. "എന്നാൽ നമുക്ക് വെളിയിൽ നിൽക്കാം അഭി നോക്കട്ടെ.... അതും പറഞ്ഞു ബാക്കി എല്ലാവരും അവരുടെ തിരക്കിലേക്ക് പോയി. ഇപ്പോൾ ആതിരയും മീരയും കിരണും പാറുവും മാത്രമേ റൂമിൽ ഉള്ളു. അഭി പോയി റൂമിന്റെ വാതിൽ അടച്ചു. "ഞാൻ കുറച്ചു നാൾ ആയി ശ്രദ്ധിക്കുന്നു നിനക്ക് ഒക്കെ ഇവളോട് ഒരു ചൊരുക്ക്..... ഇവനെ ഞാൻ നേരുത്തേ നോട്ടം ഇട്ടു വച്ചതാ.... അന്ന് പാറുവിന്റെ കൈ പിടിച്ചു ഞെരിച്ചപ്പോൾ തൊട്ടു .....

ഇന്ന് ഇവന് വാതിലിന്റെ പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന കണ്ടിട്ട് തന്നെയാ ഞാൻ പോകുന്നത് ആയി അഭിനയിച്ചത്..... അതുകൊണ്ടല്ലേ ഇവന്റെ തനി സ്വഭാവം കാണാൻ പറ്റിയത്..... ഇവൻ എന്റെ പെണ്ണിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടെങ്കിൽ അതിന് ഉള്ളത് ഇവന് ഞാൻ കൊടുത്തിട്ടുണ്ട്.....ഇനി ഇവൻ എഴുനേറ്റു നടക്കാൻ കുറച്ചു ദിവസം പിടിക്കും.... ഇനി മേലിൽ നിങ്ങളുടെ ആരുടേയും ഒരു നോട്ടം പോലും ഇവളുടെ നിഴലിൽ പോലും തട്ടരുത്.... ഇനി എന്തെങ്കിലും ഉണ്ടായാൽ ഈ അഭിരാം ആരാണ് എന്ന് നിങ്ങൾ അപ്പോൾ അറിയും.... അതും പറഞ്ഞു അഭി പാറുവിനെ ചേർത്ത് പിടിച്ചു. അവൾക്കു ശരിക്കും ഒരു സൂരക്ഷിതത്തം ഫീൽ ചെയ്തു. അവൾ അവനോട് ചേർന്ന് നിന്നു. അഭി പെട്ടെന്ന് തന്നെ കിരണിന്റെ മുറിവിൽ ഡ്രസ്സ്‌ ചെയ്തു കൊടുത്തു. അവൻ വേദന കൊണ്ട് നിലവിളിക്കുന്നത് കേട്ട് ആതിരക്കും മീരക്കും ശരിക്കും പേടി തോന്നി. "എടുത്തോണ്ട് പോ ഇവനെ.... അതും പറഞ്ഞു അഭി പാറുവിന്റെ കൈയും പിടിച്ചു അവന്റെ റൂമിലേക്ക് നടന്നു.

"കയറി വാ.... ഇതാ എന്റെ റൂം.... നാളെ മുതൽ നമ്മുടെ റൂം..... താൻ കുറച്ചു നേരം ഇവിടെ കിടെന്നോ..... അവരൊക്കെ വരുമ്പോൾ അങ്ങോട്ട് പോയാൽ മതി..... നാളെ മുതൽ കൂട്ടിന് ഞാൻ ഉണ്ടാകും പേടിക്കണ്ട കേട്ടോ.... അതും പറഞ്ഞു അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു. പക്ഷേ പാറുവിന്റെ മുഖത്തെ പേടി കണ്ടപ്പോൾ അഭിക്ക് മനിസിലായി അവൾ നന്നായി പേടിച്ചിട്ടുണ്ടെന്നു. അഭി പാറുവിനെ കട്ടിലിൽ കൊണ്ട് പോയി കിടത്തി. "ഉറങ്ങിക്കോ.... ഞാൻ കൂടെ ഉണ്ട്..... ഞാൻ ഇവിടെ ഉണ്ട്.... ഒരിടത്തും പോണില്ല.... അതും പറഞ്ഞു അഭി പാറുവിന്റെ നെറ്റിയിൽ തലോടി കൊണ്ട് ഇരുന്നു.അഭിയെ തന്നെ നോക്കി ഇരുന്നു പതുക്കെ പതുക്കെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story