പാർവ്വതി പരിണയം: ഭാഗം 40

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഡീ പാറു എഴുന്നേൽക്ക്‌..... നേരം എത്ര ആയെന്നാ വിചാരം...... ഇന്ന് വിവാഹം നടക്കുന്ന പെണ്ണാ.... കിടക്കുന്ന കിടപ്പ് കണ്ടാ..... പാറുവിനെ അമ്മ രാവിലെ അവളെ എഴുനേൽപ്പിക്കുന്ന തിരക്കിൽ ആണ്. പാറു തലയിൽ നിന്ന് പുതപ്പ് മാറ്റി ക്ലോക്കിലേക്ക് സമയം നോക്കി സമയം നാലര. "എന്തിനാ അമ്മേ ഇത്രെയും രാവിലെ വിളിക്കുന്നെ..... പാറു തലയും ചൊറിഞ്ഞു എഴുനേറ്റു ഇരുന്നു. "രാവിലെ കുളിച്ചു അമ്പലത്തിൽ പോയി തൊഴുത് വാ..... ഗൗരിയും കാർത്തികയും എല്ലാം കുളിച്ചു റെഡി ആയി പുറത്ത് നിൽപ്പുണ്ട് .... നീ മാത്രം ഇങ്ങനെ കിടെന്നോ..... "ഇത്രെയും പെട്ടെന്ന് നേരം വെളുത്തോ..... എനിക്ക് എന്തോ ഇന്ന് കല്യണം കഴിക്കാൻ ഒരു മൂഡ് ഇല്ല.... നമുക്ക് നാളത്തേക്ക് കല്യണം ഷിഫ്റ്റ്‌ ചെയ്തല്ലോ..... പാറു തന്റെ അഭിപ്രായം പങ്ക് വച്ചു. "പ്ഫാ.....രാവിലെ തന്നെ തറുതല പറയാതെ പോയി കുളിക്കു കൊച്ചേ... ഇനിയും എണീറ്റില്ലെങ്കിൽ ചട്ടുകവും ആയി ആകും ഞാൻ വരുകാ.... പാറുവിന്റെ അമ്മ കലിപ്പോടെ പറഞ്ഞു. കൊച്ചിന് അമ്മയെ നല്ല പേടി ആയത് കൊണ്ട് പെട്ടെന്ന് തന്നെ പോയി കുളിച്ചു. പാറു ഇതുപോലെ അഞ്ചു മണിക്ക് ആകപ്പാടെ കുളിച്ചത് പ്ലസ് ടു ടൂറിന്റെ അന്ന് ആണ്. കുളി കഴിഞ്ഞു പാറു ഇറങ്ങിയതും ബെഡിൽ അവൾക്ക് അമ്പലത്തിലേക്ക് ഇടാൻ ഉള്ള ഒരു സെറ്റിന്റെ ദാവണി എടുത്തു വച്ചിട്ടുണ്ടായിരുന്നു.

സെറ്റിന്റെ പാവാടയും ദുപ്പട്ടയും. ബ്ലൗസ് നല്ല കടും മചന്ത (കടും റോസ് എന്നും പറയും )നിറത്തിൽ ഉള്ളതും ആയിരുന്നു. പാറു പെട്ടെന്ന് തന്നെ ഡ്രസ്സ്‌ എടുത്തു ഇട്ടു. മുടി കുളിപ്പിഞ്ഞൽ പിന്നി ഇട്ടു കണ്ണുകളിൽ കരിമഷി വരച്ചു. നെറ്റിയിൽ കുഞ്ഞ് ഒരു പൊട്ടും തൊട്ട് അതിന് മുകളിൽ ചന്ദനത്തിന്റെ ഒരു കുറിയും വരച്ചു. കൈയിൽ ബ്ലൗസിന്റെ അതെ നിറത്തിൽ ഉള്ള കുപ്പി വളകളും ഇട്ടു. കഴുത്തിലും കാതിലും ഡ്രെസ്സിനു മാച്ച് ആയ അതെ നിറത്തിൽ ഉള്ള ഓർണമന്റ്സും ധരിച്ചു. മുടിയിൽ അവിടെ കണ്ണാടിയുടെ അടുത്ത് കെട്ടി വച്ചിരുന്ന മുല്ല പൂവും ചൂടി. ഇപ്പോൾ പാറുവിനെ കണ്ടാൽ ശരിക്കും ഒരു ദേവതയെ പോലെ തോന്നിക്കും. അത്രയ്ക്കും ഐശ്വര്യം തുളുമ്പുന്നത് ആയിരുന്നു അവളുടെ മുഖം. ഇതിന് എല്ലാം മാറ്റ് കൂട്ടാൻ കണക്കിന് അവളുടെ മൂക്കിലെ നീല കല്ല് മൂക്കുത്തി തിളങ്ങിക്കൊണ്ട് ഇരുന്നു. "പാറു നീ വരുന്നില്ലേ..... താഴെ നിന്ന് കാർത്തു വിളിച്ചു ചോദിച്ചു. പാറു പെട്ടെന്ന് തന്നെ താഴെക്ക്‌ പോയി. എല്ലാരും അവളെ നോക്കി നിന്ന് പോയി. അപ്പോഴാണ് അഭി കല്യണത്തിന് ഹാരവും ആയി അവിടേക്ക് വന്നത്. അവളെ കണ്ടതും അവൻ സ്റ്റക്ക് ആയി നിന്ന് പോയി. ആ ഡ്രെസ്സിൽ അവളുടെ സൗന്ദര്യം പതിമടങ്ങു വർധിച്ചത് പോലെ അവന് തോന്നി. "നിനക്ക് തന്നെ ഉള്ളത് അല്ലേടാ അവള് .....

പിന്നെ എന്തിനാ ഇങ്ങനെ നോക്കി വെള്ളം ഇറക്കുന്നത്..... കിച്ചു അഭിയെ കളിയാക്കി കൊണ്ട് ചോദിച്ചു.ക്യാമറ ചേട്ടൻമാർ രാവിലേ തന്നെ പെണ്ണുങ്ങളെ നിർത്തി പല പോസിൽ ഉള്ള ഫോട്ടോസ് എടുക്കാൻ തുടങ്ങി. പാറു കൈ രണ്ടും ഇടുപ്പിൽ കുത്തി ദൂരേക്ക് നോക്കി നിൽക്കുന്ന ഒരു ഫോട്ടോ ക്യാമറ ചേട്ടന്മാരുടെ നിർദ്ദേശ പ്രകാരം എടുത്തു. അഭി അപ്പോൾ തന്നെ പാറു അങ്ങനെ നിൽക്കുന്ന ഫോട്ടോ തന്റെ ഫോണിലേക്കും പകർത്തി. അപ്പോഴേക്കും പാറുവും കൂട്ടരും അമ്പലത്തിലേക്ക് നടന്നു തുടങ്ങിയിരുന്നു. അമ്പലത്തിൽ പോയ പാറു മനസ്സ് നിറയെ ദേവിയെ തൊഴുത് പ്രാർത്ഥിച്ചു. ഇനി തന്റെ ജീവിതത്തിൽ യാതൊരു തടസ്സവും നേരിടല്ലേ എന്ന്..... എന്നും സന്തോഷത്തോടെ തന്റെ അഭിയേട്ടന് ഒപ്പം ജീവിക്കാൻ ഉള്ള ഭാഗ്യം തനിക്കു തരണേ ദേവി എന്ന്.... അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവരെ ഒരുക്കാൻ ബ്യൂട്ടിഷൻ എത്തിയിട്ടുണ്ടായിരുന്നു. പാറുവിന്റെത് ഓറഞ്ച് നിറത്തിൽ ഉള്ള കാഞ്ചിപുരം പട്ട് സാരി ആയിരുന്നു. തല നിറയെ മുല്ലപ്പൂവും ചൂടി.... കഴുത്തിലും കാതിലും കൈയിലും എല്ലാം സ്വർണ്ണം അണിഞ്ഞു..... ഒരു മഹാലക്ഷ്മിയേ പോലെ ആയിരുന്നു പാറു. ഗൗരിയും കാർത്തുവും വേറെ വേറെ നിറത്തിൽ ഉള്ള അതെ പട്ട് സാരി ആയിരുന്നു ഉടുത്ത്. അവർ മൂന്ന് പേരും ഒരുങ്ങി റെഡി ആയി താഴെക്ക്‌ ചെന്നു.

അവർ മൂന്ന് പേരും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക് പുറപ്പെട്ടു. പാറുവും പാറുവിന്റെ അമ്മയും അച്ഛനും അവൾക്കും അഭിക്കും ഗിഫ്റ്റ് ആയി കൊടുക്കുന്ന ഹോണ്ടസിറ്റിയിൽ ആണ് മണ്ഡപത്തിൽ എത്തിയത്. പിന്നെ അങ്ങോട്ട് ഫുൾ ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും ആയിരുന്നു. പല തരത്തിൽ ഉള്ള ഫോട്ടോകൾ അവർ മൂന്ന് പേരെയും നിർത്തി ക്യാമറ ചേട്ടൻ മാർ എടുപ്പിച്ചു. അപ്പോഴേക്കും ചെറുക്കന്മാർ എത്തി. അഭിയും കിച്ചുവും ശരത്തും എല്ലാം വൈറ്റ് കളർ മുണ്ടും ഗോൾഡൻ കളർ ചെറിയ കുർത്തിയും ആണ് ധരിച്ചിരുന്നത്. അവരെ മറ്റ് ബന്ധുക്കൾ എല്ലാം ചേർന്ന് സ്വീകരിച്ചു മണ്ഡപത്തിന്റെ അകത്തേക്ക് കയറ്റി. ഓഡിറ്റോറിയത്തിൽ മൂന്ന് കതിർമണ്ഡപങ്ങൽ ഒരുക്കിയിട്ടുണ്ടായിരുന്നു. അവർ മൂന്ന് പേരും പോയി മൂന്ന് ഇടങ്ങളിൽ ആയി ഇരുന്നു. "മുഹൂർത്തിന് സമയം ആയി വധുക്കളെ വിളിച്ചോൾകാ..... പൂജാരി പാറുവിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അപ്പോഴേക്കും താലാ പൊലികയുടെ ഒത്ത നടുക്ക് ആയി പാറുവും ഗൗരിയും കാർത്തുവും നടന്നു വരുന്നു. മൂന്ന് പേരും ഒന്നിനൊന്നു മെച്ചം ആയിരുന്നു. പയ്യന്മാർ എല്ലാം സ്വന്തം പെണ്ണിനെ നോക്കി ഇരുന്നു പോയി. പെൺ കുട്ടികളുടെ അച്ചന്മാർ അവരെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കയറ്റി വലം വയ്പ്പിച്ചു. എന്നിട്ട് സ്വന്തം ചെക്കന്മാരുടെ അരികെ കൊണ്ട് ഇരുത്തി. പാറുവിന്റെ ഹൃദയം പടപാടാന്ന് ഇടിക്കാൻ തുടങ്ങി. പൂജാരി എന്തൊക്കെയോ ചെയ്യാൻ പറയുന്നുണ്ട്.

പാറു അതെല്ലാം അതെ പടി ചെയുന്നുണ്ട്. അഭി പാറുവിനെ നോക്കിയപ്പോൾ അവളുടെ കൈ എല്ലാം നന്നായി വിറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മേളം തുടങ്ങി അത് കൂടി കേട്ടപ്പോൾ പാറുവിന്റെ കൈ പതി മടങ്ങു വിറക്കാൻ തുടങ്ങി. അഭി പതിയെ പാറുവിന്റെ കൈയിൽ തന്റെ കൈകൾ ചേർത്തു..... എപ്പോഴും കൂടെ ഉണ്ടാകും എന്ന ഉറപ്പ് പോലെ....സംരക്ഷണം പോലെ..... സ്നേഹം പോലെ..... ആദ്യം താലി കെട്ടിയത് ശരത്തു ആണ്. വാദ്യ മേളങ്ങളോടെ ശരത് ഗൗരിയെ സ്വന്തം ആക്കി. അത് കഴിഞ്ഞു കിച്ചുവിന്റെയും കാർത്തുവിന്റെയും ആയിരുന്നു...... അവസാനം ആയിരുന്നു അഭിയുടെയും പാറുവിന്റെയും..... "ഈ താലി എടുത്തു അങ്ങോട്ട് കഴുത്തിൽ അണിയിക്കുക..... പൂജാരി അത് പറഞ്ഞതും പാറുവിന്റെ അച്ഛൻ മഞ്ഞ ചരടിൽ കോർത്ത താലി മാല അഭിയുടെ കൈയിലേക്ക് എടുത്തു കൊടുത്തു.പാറു കൈ രണ്ടും കൂപ്പി കണ്ണുകൾ അടച്ചു ഇരുന്നു. എന്ത്‌ കൊണ്ടോ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഒരു പക്ഷേ അഭിയുടെ സ്നേഹം അനുഭവിക്കാൻ തനിക്കു ഉണ്ടായ ഭാഗ്യത്തെ ഓർത്തു ആവാം.... അങ്ങനെ വാദ്യഹോഷങ്ങളുടെ അകപടിയോടെ അഭിയുടെ പേര് കൊത്തിയ താലി പാറു നെഞ്ചിലേറ്റി.അപ്പോൾ തന്നെ അഭി പാറുവിന്റെ നെറ്റിയിൽ തന്റെ സ്നേഹം മുഴുവൻ ചാലിച്ച ഒരു ചുടുചുംബനം നൽകി. പാറു നിറകണ്ണുകളോടെ അത് സ്വീകരിച്ചു. "ഈ കുങ്കുമം എടുത്തു കുട്ടിയുടെ നെറുകയിൽ ചാർത്തി കൊടുക്കുകാ.....

അഭി ഒരു നുള്ള് കുങ്കുമം എടുത്തു പാറുവിന്റെ നെറുകയിൽ ചാർത്തി കൊടുത്തു. താൻ ശരിക്കും പൂർണ്ണ ആയത് പോലെ തോന്നി അവൾക്ക്. തന്റെ സ്വന്തം അഭിയേട്ടന്റെ താലിക്കും സിന്ധുരത്തിനും താൻ അവകാശി ആയിരിക്കുന്നു..... പിന്നെ അങ്ങോട്ട് മുഴുവൻ ഫോട്ടോ എടുപ്പ് ആയിരുന്നു. അഭിയെയും പാറുവിനെയും ഗാർഡൻ ഏരിയയിലേക്ക് ഫോട്ടോ എടുക്കാൻ കൂട്ടി കൊണ്ട് പോയി. അങ്ങനെ ഇരുന്നും കിടെന്നും നിന്നും ഒക്കെ ഫോട്ടോ എടുത്തു. അവസാനം ആയി പെണ്ണിനെ ചെറുക്കൻ എടുത്തു കൊണ്ട് നടക്കുന്നത്തോടെ ഫോട്ടോ എടുപ്പ് അവസാനിച്ചു. കുറച്ചു കഴിഞ്ഞതും എല്ലാരേയും സദ്യ കഴിക്കാൻ ആയി കൂട്ടി കൊണ്ട് പോയി. നമ്മുടെ പെണ്ണുങ്ങൾ സാരിയും പൊക്കി പിടിച്ചു സദ്യ കൊടുക്കുന്ന സ്ഥലത്തേക്ക് ഓടി. ചെറുക്കന്മാർ ആണെങ്കിൽ ഇതൊക്കെ എന്തോന്ന് ജീവികൾ എന്ന രീതിയിൽ ലുക്ക്‌ വിട്ട് നിൽക്കുന്നു. പാറുവും അഭിയും അടുത്തടുത്ത് ആയി ഇരുന്നു. ആദ്യം നല്ല പച്ച വാഴ ഇല ഇട്ടു. അതിലേക്ക് ഉപ്പു തൊണ്ടൻ മുളക്, ഉപ്പേരി, ചിപ്സ് ഇവയൊക്കെ വിളമ്പുന്നു. പിന്നെ അങ്ങോട്ട്‌ അച്ചാറുകളുടെ പൂരം ആണ്. നാല് കൂട്ടം അച്ചാറുകൾ.... മാങ്ങാ.... ഇഞ്ചി.... നാരങ്ങ.. നെല്ലിക്ക.... പിന്നെ പച്ചടി കിച്ചടി അവിയൽ ഓലൻ കാളൻ തോരൻ കൂട്ട് കറി....

അങ്ങനെ പോകുന്നു കറികളുടെ നീണ്ട നിര..... ഇലയിലേക്ക് നല്ല ആവി പറക്കുന്ന ചൂട് ചോറ് ഇട്ടു കൊടുക്കുക.... അതിലേക്ക് ഒരു നുള്ള് നെയ്... പിന്നെ പരിപ്പ് കറി..... ഒരല്പം ചോറ് എടുത്തു പരുപ്പ് കറിയും പപ്പടവും അച്ചാറും ചേർത്ത് കഴിക്കുക.... അത് കഴിഞ്ഞു പിന്നെ സാമ്പാർ..... പിന്നെ നാല് തരം പായസം.... അടപായസം..... പരിപ്പ് പായസം..... അരി പായസം.... ഏറ്റവും ലാസ്റ്റ്.... എന്നാൽ എല്ലാരുടെയും ഫേവറിറ്റ് പാലട പായസം..... ലേശം പൂന്തി (എല്ലാർക്കും അറിയാം എന്ന് വിശ്വസിക്കുന്നു മഞ്ഞ കളറിൽ മധുരം ഉള്ള മിച്ചറിൽ കിടക്കുന്ന സാധനം )പാലടയിൽ മിക്സ്‌ ചെയ്ത കുഴച്ചു വായിലേക്ക് വയ്ക്കണം...... എന്റെ സാറെ..... ഒരു രക്ഷയും ഇല്ലാത്ത സംഭവം ആണ്....... പിന്നെ ലാസ്റ്റ് ഒന്നൂടെ ചോറ് പിന്നെ ലേശം പുളിശ്ശേരി..... അത് കഴിഞ്ഞു രസം.... പിന്നെ മോര്...... അങ്ങനെ സദ്യ ഒക്കെ കഴിച്ചു എല്ലാരും യാത്ര ചോദിക്കാൻ ആയി മണ്ഡപത്തിലേക്കു വന്നു. പാറു ഇത്രെയും നാൾ താമസിച്ചത് അവിടെ ആണെങ്കിലും കല്യണം കഴിഞ്ഞത് കൊണ്ട് അച്ഛനും അമ്മയും തിരിച്ചു നാട്ടിലേക്ക് പോകുന്ന കാര്യം ഓർത്തു പാറുവിന് സങ്കടം വന്നു. താൻ ഇനി വേറെ ഒരു വീട്ടിൽ ജീവിക്കുന്ന കാര്യം ഓർത്തു പാറുവിന് പൊട്ടി കരയണം എന്ന് തോന്നി.

അമ്മയോടും അച്ഛനോടും കുറുമ്പ് കാണിക്കുന്ന ആ കാന്താരി ആകാൻ തനിക്ക് ഇനി കഴിയുവോ.... എന്തൊക്കെയോ ഓർത്തു പാറുവിന് സങ്കടം തോന്നി. ഇത്രെയും സമയം ഇല്ലാതിരുന്ന സങ്കടം പാറുവിന് പെട്ടെന്ന് വന്നു. പക്ഷേ അപ്പൊഴും അഭി പാറുവിന്റെ കൈയികളിൽ തന്റെ കൈ ചേർത്ത് വച്ചിരുന്നു. പാറുവിന്റെ അമ്മയുടെയും അച്ഛന്റെയും അവസ്ഥ മറിച്ചു തന്നെ ആയിരുന്നു. കുറുമ്പ് കാട്ടി തന്റെ പിന്നാലെ നടക്കുന്ന ആ അഞ്ചു വയസ്സ്ക്കാരി പാറുവിന്റെ മുഖം അയാളുടെ മനസ്സിൽ കടന്നു വന്നു. തന്നെ ആദ്യം ആയി "അച്ഛേ... എന്ന് വിളിച്ചതും..... തന്റെ പിന്നാലെ കിലുക്കാം പെട്ടി ആയി ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു പാവാടകാരി.... പക്ഷേ ഇന്ന് തന്റെ മകൾ ഒരു സുമംഗലി ആയിരിക്കുന്നു.... എല്ലാ അച്ഛനമ്മമാരും ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ട യഥാർത്യം....പെണ്ണ് മക്കൾ വീടിന്റെ അതിഥികൾ ആണെന്ന് ഉള്ള സത്യം.... അച്ഛന്റെയും അമ്മയുടെയും നിറഞ്ഞു വരുന്ന കണ്ണുകൾ കണ്ട് പാറുവും കരയാൻ തുടങ്ങി. അഭി അവളെ ആശ്വസിപ്പിച്ചു കാറിലേക്ക് കയറ്റി. തന്റെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു പാറുവിന്റെ അമ്മയും അച്ഛനും മറ്റൊരു കാറിലേക്ക് കയറി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story