പാർവ്വതി പരിണയം: ഭാഗം 42

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

എന്റെ കൃഷ്ണാ.... ആദ്യരാത്രി..... പാറു അറിയാതെ തന്നെ പറഞ്ഞു പോയി. "മോൾ എന്തിനാ ഇങ്ങനെ പേടിക്കണേ.... അഭിക്കുട്ടൻ പാവമാ..... മോളെ ജീവനാ അവനു..... അതുകൊണ്ടല്ലേ ആര് പറഞ്ഞിട്ടും കേൾക്കാത്ത കാര്യങ്ങൾ പോലും അവൻ മോളു പറയുമ്പോൾ കേൾക്കുന്നതും അനുസരിക്കുന്നതും...... ഇപ്പോൾ അവന്റെ ദേഷ്യത്തിന് ഒക്കെ ഒരുപാട് കുറവ് വന്നിട്ടുണ്ട്...... മോൾ ഇതുപോലെ തന്നെ എന്റെ മോനെ ജീവിതാവസാനം വരെ സ്നേഹിക്കണം...... ഒരു ഭാര്യയുടെ കടമകൾ എന്തൊക്കെ ആണെന്ന് ഞാൻ മോൾക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ല.... എന്റെ മോൾ മിടുക്കിയാ.... എല്ലാം കണ്ട് അറിയിഞ്ഞു ചെയ്തോളും എന്ന് ഈ അമ്മക്ക് അറിയാം...... ശ്രീയുടെ അമ്മ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമ്മുടെ കൊച്ചിന് പിടി കിട്ടിയില്ല.

പാറു എല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് ഇരുന്നു. "മോൾ പോയി ഫ്രഷ് ആയിക്കോ..... അഭിയുടെ അമ്മ പാറുവിനെ ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു. പാറു പെട്ടെന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി വന്നു. അഭിയുടെ അമ്മ നല്ല വൃത്തി ആയി പാറുവിന് സാരി ഉടുപ്പിച്ചു കൊടുത്തു...... തല നിറയെ മുല്ലപ്പൂവും ചൂടി കൊടുത്തു. ആ സാരി അവൾക്ക് നന്നായി ഇണങ്ങുന്നത് ആയിരുന്നു....... കടും പച്ച നിറത്തിൽ ഉള്ള ബ്ലൗസ് സാരിയുടെ ഭംഗി ഒന്നൂടെ കൂട്ടുന്നത് ആയി തോന്നി..... അഭി അവൾക്ക് സമ്മാനിച്ച അവന്റെ പേരിൽ ഉള്ള താലി മാല മാത്രം ആയിരുന്നു അവൾ കഴുത്തിൽ അണിഞ്ഞിരുന്നത്.... രണ്ട് കൈകളിലും നിറച്ചു വളകൾ.... കാതിൽ കുഞ്ഞ് ഒരു ജിമിക്കി...... നെറ്റിൽ സിന്ദുരം..... ഇതൊക്കെ അവളിലെ പെണ്ണിനെ എടുത്തു കാട്ടി..... "മോൾ അമ്മയുടെ കൂടെ പോന്നോ.... അമ്മ ഒരു ഗ്ലാസ്‌ പാൽ കൂടി തന്ന് അയക്കാം.....

അഭിയുടെ അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു. പാറു അവർക്ക് പിന്നിലായും നടന്നു കൊണ്ടിരുന്നു..... അപ്പോഴല്ലേ രസം.... ബാക്കി ഉള്ള രണ്ട് പുതു പെണ്ണുങ്ങളും അടുക്കളയിൽ ഹാജർ വച്ചിട്ടുണ്ട്...... കാർത്തുവും ഗൗരിയും അമ്മായി അമ്മമാരെ സോപ്പ് ഇട്ട് തകർക്കുവാണ്..... അപ്പോഴാണ് പാറുവിന് ഒരു സത്യം മനസ്സിൽ ആയത്.... തന്റെ മുഖം പോയിട്ട് ബാക്കി രണ്ടെണ്ണത്തിന്റെയും മുഖത്തു നാണം ആണെന്ന്..... "ഇനി ഈ പിള്ളേർ ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ പോകുവാണോ...... അങ്ങനെ ആണെങ്കിൽ അതിന് അനുവദിക്കരുത് പിള്ളേച്ചാ.... (പാറു ആത്മ ) "നീ എന്താ പാറു ഈ ആലോചിച്ചു കൂട്ടുന്നത്.....ഫസ്റ്റ് നൈറ്റ്നെ കുറിച്ച് ആണോ..... ഗൗരി പാറുവിന്റെ അടുത്ത് വന്നു മെല്ലെ അവൾക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു.

"ഒന്ന് പോടീ..... ഫസ്റ്റ് നൈറ്റ്‌ കണ്ടൊന്നും പേടിക്കുന്നവൾ അല്ലാ ഈ പാറു..... അങ്ങേര് ഇങ്ങോട്ട് വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്..... ഈ പാറു ആരാണ് എന്ന്...... പാറു അത് പറഞ്ഞപ്പോഴേക്കും അഭി അവിടെ എന്തോ എടുക്കാൻ ആയി വന്നു. പാറുവിന്റെ സംസാരം കേട്ട് അഭി കാർത്തൂനോടും ഗൗരിയോട് മിണ്ടല്ലേ എന്ന് ആക്ഷൻ കാണിച്ചു. (ലെ മഴത്തുള്ളി :പെണ്ണെ നീ നിന്റെ പെട്ടിയിലേക്ക് ഉള്ള ആണി ആണ് പൈസ കൊടുത്തു മേടിച്ചു അടിക്കുന്നത്.... നിന്ന് തള്ളാതെ ഓടി മുറിയിൽ പോടീ.... ) "അപ്പോൾ നീ ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കുന്നില്ലേ പാറു.... എത്ര നാൾ കൊണ്ട് കാത്തിരിക്കുന്നത് അല്ലെ ഇങ്ങനെ ഒരു ജീവിതം..... അത് നമ്മൾ ആയി മുടക്കുന്നത് ശരി അല്ലാ...... പാവം എന്റെ ശരത്തേട്ടൻ...... ഞാൻ എന്തായാലും ചേട്ടന്റെ ഇഷ്ട്ടങ്ങൾക്കെ വില കൊടുക്കു...

. ഗൗരി അതും പറഞ്ഞു സെന്റി അടിക്കാൻ തുടങ്ങി. "ഒന്ന് പോടീ.... ആണുങ്ങൾ കാര്യം കാണാൻ ഏത് അറ്റം വരെയും പോകുമെന്നാ ആരോ പറഞ്ഞിട്ടുള്ളത്.... അത് കൊണ്ട് എന്റെ ഫസ്റ്റ് നൈറ്റ്‌ ഞങ്ങൾ കുറച്ചു ദിവസം കഴിഞ്ഞേ നടത്തു...... പിന്നെ ഒരു കാര്യം..... നമ്മൾ പെണ്ണുങ്ങൾ ചാടി കയറി എല്ലാത്തിനും സമ്മതിച്ചാൽ നമ്മുടെ വില പോകുമെടി..... അവർ എന്ത്‌ വിചാരിക്കും...... അതൊക്കെ ഓർത്താ ഞാൻ പറഞ്ഞത്..... നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്തോ...... പാറു അത്രെയും പറഞ്ഞു കോട കണ്ണിട്ട് ബാക്കി ഉള്ള രണ്ടെണ്ണത്തിനെയും നോക്കി. "എന്റെ കൃഷ്ണാ.... ഏറ്റാൽ മതി ആയിരുന്നു..... (പാറു ആത്മ ) അപ്പോഴാണ് പിന്നിൽ ഇതൊക്കെ കേട്ട് നിൽക്കുന്ന അഭിയെ കണ്ടത്. ഗൗരിയും കാർത്തുവും ആണെങ്കിൽ ഇതൊക്കെ ഏറ്റ മട്ടിൽ എന്തൊക്കെയോ ആലോചിച്ചു തല പുകക്കുന്നു. "അയ്യോ അഭിയേട്ടനോ...... എപ്പോ വന്നു.....

ഇവിടെ പറഞ്ഞത് ഒന്നും കേട്ടിട്ടുണ്ടാവില്ല അല്ലെ അഭിയേട്ടാ..... പാറു അവിഞ്ഞ ഒരു ചിരി പാസ്സ് ആക്കി കാണിച്ചു കൊടുത്തു. "നിനക്ക് നല്ല ഭാഗ്യം ഉള്ളത് കൊണ്ട് ഒന്ന് പോലും വിടാതെ എല്ലാം കേട്ടിട്ടുണ്ട് പാറു..... എന്റെ മോൾ മുറിയിലേക്ക് വാ..... അപ്പോൾ കാണിച്ചു തരാം ബാക്കി...... അഭി പതുക്കെ പാറുവിന്റെ ചെവിയിൽ പറഞ്ഞിട്ട് തിരിച്ചു നടന്നു. (ലെ മഴത്തുള്ളി :നിന്നോട് അപ്പോഴേ പറഞ്ഞതാ വേണ്ടാത്ത പണിക്ക് പോകല്ലെന്നു..... ആ ചെറുക്കൻ മിക്കവാറും നിന്നെ പഞ്ഞിക്കിടും..... നിന്ന് ആലോചിക്കാതെ ഓടി പോയി സോപ്പ് ഇടെടി..... ) ഒന്നും വേണ്ടിയിരുന്നില്ല എന്ന് പാറുവിന് തോന്നി പോയി. ഇത് ഒരുമാതിരി വടി കൊടുത്തു അടി മേടിച്ച അവസ്ഥ ആയി. "ദാ മോളെ പാൽ..... മോൾ റൂമിലേക്ക് പോയിക്കോ.... അല്ലെങ്കിൽ വേണ്ടാ അമ്മ കൊണ്ടാക്കാം....... അഭിയുടെ അമ്മ അതും പറഞ്ഞു പാറുവിനെ കൂട്ടി കൊണ്ട് പോയി. അപ്പോഴും പാറു പറഞ്ഞത് ഒക്കെ ആലോചിച്ചു കിളി പോയി നിൽക്കുവായിരുന്നു ഗൗരിയും കാർത്തുവും. 💙💙💙💙💙💙💙💙💙💙

"പെണ്ണിന്റെ ഒരു നാവെ.....എന്തൊക്കെയാ വിളിച്ചു കൂകുന്നത് ഒരു ലൈസൻസ് ഇല്ലാതെ..... ഇന്ന് വെറുതെ ഒന്ന് പേടിപ്പിച്ചു വിടണം എന്നെ ഉണ്ടായിരുന്നുള്ളു...... പക്ഷേ പെണ്ണിന്റെ കളി ഒക്കെ കുറച്ച് ഓവർ ആണ്.... പാവം കിച്ചുവും ശരത്തും അവളുമാർ പോയി അവന്മാരോട് പാറു പറഞ്ഞതൊക്കെ പറഞ്ഞാൽ അവർക്ക് ശരിക്കും സങ്കടം ആകും..... പോരാത്തതിന് ഫസ്റ്റ് നൈറ്റ്‌ കുളം ആക്കിയതിന് എന്നെ പഞ്ഞിക്കിടുകയും ചെയ്യും..... ഈ പെണ്ണിനെ കൊണ്ട് തോറ്റു.... ഇങ്ങനെ ആണെങ്കിൽ ഇവൾ എനിക്ക് അടി മേടിച്ചു തരാൻ ഉള്ള സാധ്യത കൂടുതൽ ആണ്...... അഭിയുടെ ചിന്തകൾ ഇങ്ങനെ ഒക്കെ എന്തിലൂടെയോ കടന്നു പോയി. പെട്ടെന്ന് ആണ് ഡോർ തുറക്കുന്ന ശബ്‌ദം കേൾക്കുന്നത്...... അഭി വാതിലിന്റെ അടുത്തേക്ക് നോക്കിയതും കൈയിൽ പാൽ ഗ്ലാസ് ഒക്കെ പിടിച്ചു വരുന്ന പാറുവിനെ ആണ്..... അവളുടെ മുഖത്തു നാണം ആണോ പേടി ആണോ....

ഒന്നും തിരിച്ചു അറിയാൻ കഴിയാത്ത അവസ്ഥ..... "എന്റെ ചക്കരെയേ ചേട്ടൻ കാത്തിരിക്കുവായിരുന്നു...... എല്ലാർക്കും ക്ലാസ് ഒക്കെ കൊടുത്തു കഴിഞ്ഞോ.... അഭി പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. "അതിന് ഞാൻ ക്ലാസ്സ്‌ ഒന്നും കൊടുത്തില്ലല്ലോ..... ചുമ്മാ അവരെ ഒന്ന് വട്ടക്കാൻ പറഞ്ഞത് അല്ലെ..... പാറു കൈയിൽ ഇരുന്ന പാൽ ഗ്ലാസ് ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങനെ ഒരു പെണ്ണ്..... അപ്പോൾ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കുളം ആക്കാൻ ആണോ പരിപാടി അതോ വേറെ എന്തെങ്കിലും ഐഡിയ കണ്ട് വച്ചിട്ടുണ്ടോ...... അഭി പാറുവിന്റെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു. അഭിയുടെ ശരീരത്തിലെ ചൂട് തന്റെ ദേഹത്തേക്ക് പടരുന്നത് അറിയിഞ്ഞതും പാറു അഭിയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു.

"എന്റെ പാറുട്ടിക്ക് പേടി ആണോ..... താഴെ വച്ചു ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.... എനിക്ക് എന്തോ കാണിച്ചു തരും എന്നൊക്കെ പറയുന്നത് കേട്ടു....ഇപ്പോൾ ഇത് എന്ത് പറ്റി..... അഭി പാറുവിനെ പിന്നിൽ നിന്ന് മുറുകെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു. "അഭിയേട്ടാ.... നമുക്ക് കിടക്കാം.... എനിക്ക് ഉറക്കം വരണു..... പാറു ഭയങ്കര അവശതയോടെ പറഞ്ഞു. "അങ്ങനെ ഇപ്പോൾ ഇന്ന് ഉറങ്ങണ്ടാ..... എനിക്ക് എന്റെ ഒരേ ഒരു ആദ്യ രാത്രി ആഘോഷിക്കണം....... അഭി പാറുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു..... ഒരു കുഞ്ഞ് കടിയും കൊടുത്തു...... പെട്ടെന്ന് തന്നെ അഭി പാറുവിനെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നു.... .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story