പാർവ്വതി പരിണയം: ഭാഗം 43

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭി പാറുവിനെ കൈകളിൽ കോരി എടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നു. അഭിയുടെ കണ്ണുകൾ പാറുവിന്റെ കണ്ണുകളിൽ കോർത്തു കൊണ്ട് ഇരുന്നു. അവളുടെ തിളക്കമുള്ള കണ്ണുകൾ കൂടുതൽ തന്നെ അവളുടെ അടുത്തേക്ക് അടുപ്പിക്കുന്നത് ആയി അഭിക്ക് തോന്നി. "അഭിയേട്ടാ താഴെ ഇറക്ക് അഭിയേട്ടാ..... പാറു അഭിയുടെ കൈകളിൽ കിടന്നു കുതറി കൊണ്ട് പറഞ്ഞു. "അടങ്ങി കിടക്ക് പെണ്ണെ..... നേരുത്തേ ഈ പേടി ഒന്നും ഞാൻ കണ്ടില്ലല്ലോ..... ഇപ്പോൾ ഇതൊക്കെ എവിടുന്ന് വന്നു.......നാളെ അവന്മാരുടെ കൈയിൽ നിന്ന് എനിക്ക് കിട്ടുന്നതിന്റെ ഒരംശം എങ്കിലും ഞാൻ തിരിച്ചു തരണ്ടേ...... അഭി ഒരു കുസൃതി ചിരിയോടെ പറഞ്ഞു. അഭി പതിയെ പാറുവിനെ ബെഡിലേക്ക് ചായ്ച്ചു കിടത്തി. അപ്പൊഴും അവന്റെ കണ്ണുകൾ പാറുവിന്റെ കണ്ണുകളിൽ ഉടക്കി നിന്നു. അഭി പെട്ടെന്ന് അവന്റെ ഷർട്ടിന്റെ ബട്ടൻ ഓരോന്ന് ആയി അഴിച്ചു മാറ്റി....

അപ്പൊഴും അവന്റെ കണ്ണുകൾ പാറുവിൻ മേൽ ആയിരുന്നു... പാറുവിന് ആണെങ്കിൽ പേടിച്ചിട്ട് ഒന്ന് അനങ്ങാൻ കൂടി പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. പക്ഷേ അഭിയുടെ കണ്ണുകളിൽ അവൾ സ്വയം അവളെ തന്നെ മറന്നത് പോലെ അവൾക്ക് തോന്നി. "നീ എന്തോന്ന് പാറു ഇങ്ങനെ ആലോചിച്ചു കിടക്കുന്നത്..... നീ ഇങ്ങനെ കിടന്നാൽ ചെറുക്കൻ ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചിട്ട് അങ്ങ് പോകും..... ആലോചിച്ചു നിൽക്കാതെ ഇടപെടെടി ഇടപെടേടി..... (പാറു ആത്മ) അഭി പതിയെ പാറുവിന്റെ നെറ്റിയിൽ തന്റെ ചുണ്ട് ചേർത്തു. അവിടെ നിന്നു അവന്റെ ചുണ്ടുകൾ പാറുവിന്റെ കണ്ണുകളിലേക്കു വഴി മാറി. അഭി പാറുവിന്റെ ഇരു കണ്ണുകളിലും മാറി മാറി തന്റെ സ്നേഹ മുദ്രണം ചാർത്തി. അഭിയുടെ ഓരോ ചുംബനത്തിലും തന്റെ ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി. അവൾ തന്റെ രണ്ട് കൈയികളും ബെഡിൽ അമർത്തി പിടിച്ചു.

അത് കണ്ട് അഭിക്ക് ചിരി വന്നെങ്കിലും ഈ ഒരു സാഹചര്യം കണക്കിലെടുത്തു ചെറുക്കൻ അത് ഉള്ളിൽ ഒളിപ്പിച്ചു. അഭിയുടെ ചുണ്ടുകൾ പാറുവിന്റെ കഴുത്തിൽ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ പാറുവിന്റെ ശരീരത്തിലൂടെ ഒരു പിന്നൽ പായുന്ന പോലെ തോന്നി അവൾക്ക്. അവന്റെ കുറ്റി താടിയും മീശയും അവളിൽ ഇക്കിളി കൂട്ടാൻ തുടങ്ങി. പാറു അത് തടയാൻ എന്ന വണ്ണം തന്റെ രണ്ട് കൈകൾ കൊണ്ടും പ്രതിരോധിച്ചു. പക്ഷേ അവയെ എല്ലാം നിഷ്പ്രഭം ആക്കികൊണ്ട് അഭി പാറുവിന്റെ രണ്ട് കൈയികളും തന്റെ രണ്ട് കൈകളിൽ കോർത്ത് ബെഡിലേക്ക് അമർത്തി പിടിച്ചു. പാറു കുതറി മാറാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അഭിയുടെ ആരോഗ്യത്തിന് മുന്നിൽ അവൾ പലപ്പോഴും തോറ്റ് പോയി. അഭി വീണ്ടും തന്റെ മുഖം പാറുവിന്റെ കഴുത്തിലേക്ക് പുഴ്ത്തി. അഭി അവിടെ എല്ലാം തന്റെ പല്ലും ചുണ്ടും കൊണ്ട് സ്നേഹ മുദ്ര തീർത്തു. അഭി നോക്കുമ്പോൾ കണ്ണുകൾ മുറുക്കി അടച്ചിരിക്കുവാണ് പാറു.

അവളുടെ ചുവന്നു തുടുത്ത അധരങ്ങൾ ഒരു നിമിഷം അവന്റെ മനസ്സിനെ ചഞ്ചലൻ ആക്കി. അഭി പാറുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. റൂമിലെ പ്രകാശത്തിൽ അവളുടെ നീലക്കൽ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു. അഭി അതെല്ലാം ഒരു കൗതകത്തോടെ നോക്കിയിരുന്നു. അഭിയുടെ അനക്കം ഒന്നും കേൾക്കാത്തയാൾ പാറു പതിയെ കണ്ണ് തുറന്നു നോക്കി...... തന്നെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന അഭിയെ കണ്ട് പാറുവിന് എന്തെന്നില്ലാത്ത നാണം തോന്നി. എന്നാൽ അഭിയുടെ നോട്ടം തന്റെ ചുണ്ടിലേക്ക് ആണെന്ന് പാറു തിരിച്ചറിഞ്ഞു. നൊടി ഇട നേരം കൊണ്ട് അഭി പാറുവിന്റെ കിഴ് ചുണ്ട് നുണഞ്ഞ് എടുത്തു......പാറു ആദ്യം എതിർക്കാൻ ശ്രമിച്ചെങ്കിലും പതിയെ അവൾ അവന് വിധയപെട്ടു........ ചുംബനത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ചു അഭി പാറുവിന്റെ മേൽചുണ്ടും കിഴ്ച്ചുണ്ടും ഒരുപോലെ നുണന്നു കൊണ്ടിരിക്കുന്നു ......

അവർ ഇരുവരും മറ്റെല്ലാം മറന്നു പരസ്പരം ചുംബിച്ചുകൊണ്ടേ ഇരുന്നു.......അഭി പാറുവിന്റെ അരക്കെട്ടിൽ മുറുകെ പിടിച്ചു അവളെ തന്നോട് ചേർത്ത് കിടത്തി........ പരസ്പരം ചുംബിക്കുന്നതിന്റെ ഇടയിൽ അഭിയുടെ കൈകൾ പാറുവിന്റെ ശരീരത്തിലൂടെ ഒഴുകി നടന്നു..... അവന്റെ ഓരോ സ്പർശനത്തിലും താൻ തളർന്നു പോകുന്നതായി തോന്നി പാറുവിന്....... അപ്പൊഴും അവരുടെ ചുണ്ടുകൾ പരസ്പരം ഇണച്ചേർന്നു കൊണ്ടേ ഇരുന്നു....... ചുംബനത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ചു പാറുവിന്റെ നഖങ്ങൾ അഭിയുടെ കുറുക്കിൽ ആഴ്ന്ന് ഇറങ്ങി.......അവൻ തനിക്കു അനുഭവപ്പെട്ടുന്ന വേദനക്ക് അനുസരിച്ചു പാറുവിനെ വീണ്ടും ചുംബിച്ചു കൊണ്ടേ ഇരുന്നു.....പാറുവിന്റെ മാറിടത്തിൽ നിന്ന് അഭി പതിയെ സാരി അടർത്തി എടുത്തു........ഇനിയും ഇങ്ങനെ പോയാൽ തന്റെ കണ്ട്രോൾ പോകും എന്ന് ഉറപ്പ് ആയതും അഭി പിൻവാങ്ങാൻ ശ്രമിച്ചു....

പക്ഷേ അപ്പോഴും എന്തോ അവനെ അതിൽ നിന്ന് തടഞ്ഞു...... വീണ്ടും അവർ ഇരുവരും പരസ്പരം ചുംബിച്ചുകൊണ്ടേ ഇരുന്നു...... അഭിക്ക് രക്തത്തിന്റെ ചെറിയ ചുവ അനുഭവപെട്ടതും അവൻ പാറുവിനെ തന്നിൽ നിന്ന് വേർ പെടുത്തി..... പാറു ആണെങ്കിൽ കണ്ണ് രണ്ടും കൂട്ടി പിടിച്ചു അതുപോലെ തന്നെ കിടെന്നു. പെട്ടെന്ന് അഭി പാറുവിനെ എടുത്തു അവന്റെ നെഞ്ചിലേക്ക് കിടത്തി. പാറു പെട്ടെന്ന് ഞെട്ടി എങ്കിലും അവന്റെ നെഞ്ചിൽ തന്നെ തലവച്ചു കിടന്നു. "നീ ഒട്ടും വെയിറ്റ് ഇല്ലല്ലോ ഡീ കാന്താരി....... എന്താ എന്റെ പാറുട്ടി പേടിച്ചു പോയോ......അങ്ങനെ ഇപ്പോൾ എന്റെ കൊച്ച് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കണ്ടാ..... നമുക്ക് ഇനിയും ഒരുപാട് ദിവസങ്ങൾ ഉണ്ട്..... എനിക്ക് അറിയാം എന്റെ പാറുന് പേടിയാണ് എന്ന്....... അത് കൊണ്ട് തൽക്കാലം ഇത്രെയും മതി...... ഇതും വേണ്ടെന്ന് വിചാരിച്ചതാണ് ഞാൻ.....

പക്ഷേ താഴത്തെ എന്റെ പാറുട്ടിയുടെ പെർഫോമൻസ് കണ്ടപ്പോൾ ചെറിയ ഒരു ഡോസ് തരണം എന്ന് തോന്നി...... പിന്നെ എല്ലാ രാത്രിയും എന്റെ പാറുട്ടിയേ ഞാൻ ദാ ഇവിടെ എന്റെ നെഞ്ചിൽ ഇതുപോലെ കിടത്തും ...... അതിന് വേറെ എതിര് ഒന്നും പറഞ്ഞു വന്നേക്കല്ല്..... എനിക്ക് ഇപ്പോൾ വേറെ ഒന്നും വേണ്ടാ സമയം ആകുമ്പോൾ ഞാൻ തന്നെ എടുത്തോളം....... അഭി അതും പറഞ്ഞു പാറുവിനെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു. പാറു ആണെങ്കിൽ ഇതൊക്കെ കേട്ട് ആകപ്പാടെ കിളി പോയ അവസ്ഥയിലും. "ഇങ്ങേര് ഇത് എന്തോന്ന് പരുപാടി...... ഇത്രെയും നേരം വെള്ളം കോരിയിട്ട് ലാസ്റ്റ് കലം ഉടച്ചു...... എനിക്ക് ഒന്നും മനിസികാവുന്നില്ലല്ലോ...... അയ്യോ അപ്പോൾ ഇപ്പൊ കഴിഞ്ഞത് എന്റെ ഫസ്റ്റ് നൈറ്റ്‌ അല്ലെ.... ഈ ദ്രോഹി ഇത് എന്തോന്ന് പറയുന്നത് ...... (പാറു ആത്മ ) "അഭിയേട്ടാ.... അപ്പോൾ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഇപ്പൊ കഴിഞ്ഞില്ലേ......

പാറു നിഷ്കു ആയി ചോദിച്ചു. അഭി ആണെങ്കിൽ ചെറുതായിട്ട് ഒന്ന് ഞെട്ടി. "ഈ ഫസ്റ്റ് നൈറ്റ്‌ കൊണ്ട് നീ എന്താ ഉദ്ദേശിക്കുന്നത് പാറു...... അഭി പാറുവിനെ സസൂക്ഷ്മമം നോക്കികൊണ്ട് ചോദിച്ചു. "അതെ.... അതില്ലേ..... കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്നത് അല്ലെ ഫസ്റ്റ് നൈറ്റ്‌...... എനിക്ക് അറിയാം..... പാറു നാണത്തോടെ പറഞ്ഞു. അഭി ആണെങ്കിൽ ആകപ്പാടെ കിളി പോയ അവസ്ഥയിലും. ഇനി അവളോട്‌ ഇതിന് തിരിച്ചു ഒരു ചോദ്യം ചോദിക്കാൻ ഉള്ള ശേഷി അഭിക് ഇല്ലായിരുന്നു. "അഭിയേട്ടാ..... നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ.... ഇനി എപ്പോഴാ കുഞ്ഞ് വാവ വരുന്നത്..... പാറു നാണത്തോടെ ചോദിച്ചു. അഭിക്ക് കാര്യങ്ങൾ ഏറെ കുറെ മനിസിലായി. പഠിക്കാൻ വിട്ടപ്പോൾ പെണ്ണ് മരം കയറി നടന്നതിന്റെ ഗുണം...... ബയോളജി ക്ലാസ്സിൽ സ്ഥിരമായി ബിങ്കോ വെട്ടി കളിച്ചതിന്റെയും പൂജ്യം വെട്ടി കളിച്ചതിനെയും ഗുണം....

ദാ അതാണ് നിങ്ങൾ അവിടെ കേട്ടത്..... "ഇത്രെയും വലിയ ഒരു മന്ദബുദ്ധിയെ ആണോ നീ എന്ന് (അഭിയുടെ ആത്മ ) "പറയ് അഭിയേട്ടാ കുഞ്ഞുവാവ വരുവോ..... പാറുവിന്റെ ചോദ്യം കേട്ടു അഭി വീണ്ടും ഞെട്ടി. അവളോട്‌ എന്ത് മറുപടി പറയും എന്ന് അറിയാതെ അഭി കുഴങ്ങി. അഭി നോക്കുമ്പോൾ പാറു തന്റെ നെഞ്ചിലെ രോമങ്ങൾ എല്ലാം കറക്കി കളിച്ചു കൊണ്ടിരിക്കുന്നു... "ഇനി ഇവൾ എല്ലാം അറിയാമായിരുന്നിട്ട് എന്നെ കളിപ്പിക്കുവാണോ.... ചെ.... ഇല്ല മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല..... (അഭി ആത്മ ) "അതില്ലേ പാറു വാവ വരാൻ ഇതൊന്നും ചെയ്താൽ പോരാ... അഭി സ്വല്പം നാണത്തോടെ പറഞ്ഞു. പാറു അഭിയെ സംശയത്തോടെ നോക്കി. പെട്ടെന്ന് ആണ് അവരുടെ മുറിയുടെ വാതിൽ ആരോ തട്ടുന്ന ശബ്‌ദം കേട്ടത്. അഭി പെട്ടെന്ന് തന്നെ പാറുവിനെ ഇറക്കി താഴെ കിടത്തി. എന്നിട്ട് ഷർട്ട്‌ എടുത്തിട്ടു....പാറുവും സാരി എല്ലാം നേരെ ആക്കി എണീറ്റു..... വാതിൽ തുറന്ന അഭി കാണുന്നത് ആതിരയെ ആണ്. ആതിര ആണെങ്കിൽ പാറുവിന്റെ അഴിഞ്ഞു ഉലഞ്ഞ മുടിയും നെറ്റിയിലെ പടർന്ന സിന്ദൂരവും കണ്ട് അവളെ നോക്കി കലിച്ചു കൊണ്ട് നിൽക്കുന്നു. .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story