പാർവ്വതി പരിണയം: ഭാഗം 44

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ആതിര നോക്കുമ്പോൾ അഭിയുടെ പിന്നിൽ അഴിഞ്ഞു ഉലഞ്ഞ മുടിയും നെറ്റിയിലെക്ക് പടർന്ന സിന്ദൂരവും ആയി നിൽക്കുക ആണ് പാറു. ആതിരക്ക് അത് കണ്ട് ശരിക്കും ദേഷ്യം തോന്നി എങ്കിലും അവൾ അത് മനപ്പൂർവം ഒളിപ്പിച്ചു. അഭിയുടെ മുഖത്ത് പടർന്നു കിടക്കുന്ന പാറുവിന്റെ സിന്ദൂരം വീണ്ടും കാണും തോറും ആതിരക്ക് പാറുവിനെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി. "നീ എന്താ ഈ സമയത്ത്...... ഇന്ന് ഞങ്ങളുടെ ആദ്യ രാത്രി ആണെന്ന് അറിയില്ലേ..... പിന്നെ എന്തിനാ വിളിച്ചു ശല്ല്യം ചെയുന്നത്....... അഭി ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ പാറുവിനെ നോക്കി കലിപ്പിച്ചു നിൽക്കുന്ന ആതിരയോട് ചോദിച്ചു. "അത്.... അത് അഭിയേട്ടാ അമ്മയുടെ കാലിലെ പ്ലാസ്റ്റർ ചെറുതായി അഴിഞ്ഞു...... അമ്മക്ക് നല്ല വേദന ഉണ്ടെന്നും പറഞ്ഞു.....

അതുകൊണ്ട് അഭിയേട്ടനെ വിളിക്കാൻ അമ്മ പറഞ്ഞു....... ആതിര ഒരുപാട് വിനയം വാരി വിതറി കൊണ്ട് പറഞ്ഞു. "ബാക്കി ഉള്ള ആരെയും വിളിക്കാത്തത് എന്താ..... വയ്യെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറയാം...... അഭി ആതിരയോട് പറഞ്ഞു. അതുകേട്ടപ്പോൾ ആതിര ഒന്ന് ഞെട്ടി. "ഇന്ന് ഇപ്പോൾ വിവാഹം കഴിഞ്ഞത് അല്ലെ ഉള്ളു..... എല്ലാവരും അതിന്റെ ഷീണത്തിൽ ആയിരിക്കില്ലേ...... അഭിയേട്ടൻ ആകുമ്പോൾ ഡോക്ടർ അല്ലെ...... ആതിര പറയുന്നത് കേട്ടപ്പോൾ തന്നെ അഭിക്ക് മനസിലായി ഫസ്റ്റ് നൈറ്റ്‌ മുടക്കാൻ ഉള്ള പരിപാടി ആണെന്ന്. "നീ പോയിക്കോ..... ഞാൻ ഈ വേഷം മാറി വന്നേക്കാം...... അഭി അതും പറഞ്ഞു തിരിഞ്ഞു നടന്നതും... "പെട്ടെന്ന് കൂട്ടികൊണ്ട് പോകാനാ അമ്മ പറഞ്ഞത്...... പെട്ടെന്ന് ആതിര പറഞ്ഞു. "നിന്റെ അമ്മ പറഞ്ഞെന്നും പറഞ്ഞു ഞാൻ തുണി ഉടുക്കാതെ വരണോ......

അഭി പെട്ടെന്ന് ദേഷ്യത്തോടെ അങ്ങനെ ചോദിച്ചതും ആതിര വേണ്ടെന്ന് തലയാട്ടി തിരികെ നടന്നു. ആതിര പോയതും അഭി ഡോർ അടച്ചു പാറുവിന്റെ അടുത്തേക്ക് തിരിഞ്ഞു. അഭി പിന്നിൽ നിന്ന് പാറുവിനെ പുണർന്നു...... പാറുവിന് ശരിക്കും അഭിയുടെ സ്പർശം ഏൽക്കുമ്പോൾ തന്റെ ശരീരം തളർന്നത് പോലെ ആണ് തോന്നിയത്..... "ഒന്ന് പോയി നോക്കിയിട്ട് വരാം അല്ലെ..... അഭി പാറുവിനെ പിന്നിൽ നിന്ന് പുണർന്നു കൊണ്ട് തന്നെ ചോദിച്ചു. "അതാ നല്ലത്..... ഞാൻ സമാധാനം ആയി ഒന്ന് ഉറങ്ങുകയും ചെയ്യും..... പാറു കുറുമ്പൊടെ പറഞ്ഞു. "അത്രക്ക് ആയോ എന്നാൽ പിന്നെ ഇന്ന് നിന്നെ ഉറക്കിയിട്ട് തന്നെ കാര്യം..... അതും പറഞ്ഞു അഭി പാറുവിന്റെ സാരിയിലേക്ക് കൈ കൊണ്ട് പോയി.... അവളുടെ മാറിടത്തിൽ നിന്ന് സാരി മാറ്റാൻ നിന്നതും പാറു അഭിയുടെ കൈയിൽ നല്ല അടാർ ഒരു കടി വച്ചു കൊടുത്തു..... "എന്ത് കടിയാ ഡീ പട്ടിക്കുട്ടി നീ കടിച്ചത്.....

അഭി തന്റെ കൈ കുടഞ്ഞു കൊണ്ട് ചുളുങ്ങിയ മുഖത്തോടെ ചോദിച്ചു. "ഇന്നത്തെ കോട്ട കഴിഞ്ഞു മോനെ അഭികുട്ടാ.....ഇനി നമുക്ക് നാളെ നോക്കാം..... പാറു അതും പറഞ്ഞു അഭിയെ കൊഞ്ഞനം കുത്തി കാണിച്ചു..... എന്നിട്ട് ബെഡിന് ചുറ്റും ഓടാൻ തുടങ്ങി..... "അത്രയ്ക്കു ആയോ ഡീ കുട്ടിപിശാശ്ശെ..... അതും പറഞ്ഞു അഭി പാറുവിന്റെ പിന്നാലെ ഓടി..... നമ്മുടെ പാറു കൊച്ചിന് നല്ല സ്റ്റാമിന ആയത് കൊണ്ട് അഭി പെട്ടെന്ന് തന്നെ പാറുവിനെ തന്റെ കൈക്കുള്ളിൽ ആക്കി പൊക്കി എടുത്തു ..... ഒരു നിമിഷം അവർ ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി..... അഭി അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ പാറുവിന്റെ ചുവന്നു തുടുത്ത അധരങ്ങളും ആയി കോർത്തു.... ഒരു നിമിഷം പാറു ഒന്ന് പകച്ചെങ്കിലും പതിയെ അവളും ആ ചുംബനത്തിൽ ലയിച്ചു..... അവളുടെ കൈകൾ അവന്റെ ഷർടട്ടിൽ പിടി മുറുക്കി.....

അഭി പാറുവിന്റെ കിഴ്ചുണ്ടും മേൽചുണ്ടും ഒരുപോലെ നുണഞ്ഞു കൊണ്ടേ ഇരുന്നു..... അവരുടെ നാവുകൾ തമ്മിൽ ഇണ ചേർന്നു...... അഭിയുടെ പല്ലുകൾ പാറുവിന്റെ ചുണ്ടുകളിൽ ആഴ്ന്ന് കൊണ്ടേ ഇരുന്നു....... പാറു "സ്സ്.....എന്ന് എരിവ് വലിച്ചപ്പോൾ ആണ് അവൻ അവളിൽ നിന്ന് മാറിയത്....... "സോറി ഡാ വാവേ..... വേദനിച്ചോ...... അഭി പാറുവിന്റെ ചുണ്ടിൽ തൊട്ട് നോക്കി കൊണ്ട് ചോദിച്ചു. "സ്സ്.... വേദനിക്കുന്നു അഭിയേട്ടാ..... പാറു അഭിയുടെ നെഞ്ചിൽ തന്റെ മുഖം പുഴ്ത്തി കൊണ്ട് പറഞ്ഞു..... "സാരില്ല..... ഞാൻ വരുമ്പോൾ ഐസ് കൊണ്ട് വരാം.... അത് വച്ചാൽ കുറയും....... അഭി അതും പറഞ്ഞു വേറെ ഒരു ഡ്രസും എടുത്ത് ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ അഭി കാണുന്നത് യൂ ട്യൂബിൽ ടോം ആൻഡ് ചെറി കണ്ടോണ്ട് ഇരിക്കുന്ന പാറുവിനെ ആണ്...

.അതിൽ ഓരോന്ന് നടക്കുമ്പോൾ അവളുടെയും മുഖം അതിന് അനുസരിച്ചു മാറുന്നുണ്ട്..... അവളുടെ പുരികകൊടികൾ ചുരുങ്ങുന്നതും അത് വീണ്ടും പഴയ പടി ആകുന്നതും എല്ലാം അഭി ഒരു കൗതുകത്തോടെ നോക്കി ഇരുന്നു.... അത് കണ്ടപ്പോൾ ഒരേ സമയം അവന് ചിരിയും അവളോട് അതിയായ വാത്സല്യവും തോന്നി..... "എന്റെ പാറുട്ടിക്ക് ഒറ്റക്ക് ഇരിക്കാൻ പേടി ഉണ്ടോ..... ഞാൻ പോയിട്ട് പെട്ടെന്ന് വരാം..... അഭി അലമാരയിൽ നിന്ന് തന്റെ സ്തേതസ്കോപ്പ് എടുത്തു കൊണ്ട് ചോദിച്ചു. "ഞാനും വരണു......എനിക്ക് ഒറ്റക്ക് പേടിയാ..... പാറു ഫോൺ താഴെ വച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങനെ ആണോ വരുന്നത്..... പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വാ..... പെട്ടെന്ന് വരണം..... പാറു ഉടനെ തന്നെ കാബോർഡിൽ നിന്ന് ഡ്രസ്സും എടുത്തു ബാത്‌റൂമിൽ കയറി.

പാറു ഇറങ്ങിയതും അഭിയും പാറുവും പെട്ടെന്ന് തന്നെ ആതിരയുടെ അമ്മയുടെ റൂമിലേക്ക് നടന്നു. ഇത്രെയും നേരം ആയിട്ടും അഭിയെ കാണാത്തത് കൊണ്ട് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആണ് ആതിര.... ഒരു വശത്ത് മീരയും ഉണ്ട്.... ചെറിയമ്മ ബെഡിൽ കിടപ്പുണ്ട്..... അഭി റൂമിലേക്ക് വന്നതും മീര ചെയറിൽ നിന്ന് എഴുനേറ്റു..... പക്ഷേ പിന്നിൽ അവനോട് ഒപ്പം നടന്നു വരുന്ന പാറുവിനെ കണ്ടതും അവളുടെ കണ്ണുകൾ കുറുകി..... "എന്താ മോനെ ഇത്ര താമസിച്ചത്.....എത്ര നേരം കൊണ്ട് നോക്കുന്നു.... ചെറിയമ്മ അല്പം നീരസത്തോടെ പറഞ്ഞു. "വലിയമ്മ ഒരു കാര്യം മനിസിലാക്കണം..... ഇന്ന് എന്റെ വിവാഹം കഴിഞ്ഞ ദിവസം ആണ്.... ഞങ്ങളുടെ ആദ്യ രാത്രി..... നിങ്ങൾ വന്ന് വിളിച്ചപ്പോൾ ഞങ്ങൾ ആ കോലത്തിൽ വന്നിരുന്നു എങ്കിൽ ഞങ്ങളുടെ മാനം പോകുമായിരുന്നു..... കണ്ട് നിൽക്കുന്ന നിങ്ങൾക്ക് നാണം ഇല്ലെങ്കിലും വരുന്ന ഞങ്ങൾക്ക് നാണം വേണ്ടേ.....

അഭിയുടെ ആ മറുപടി കേട്ട് സത്യത്തിൽ അവിടെ നിന്ന എല്ലാരുടെയും കിളികൾ കൂടും കുടുക്കയും എടുത്തു പറന്നു പോയി..... പാറു ആണെങ്കിൽ ഇതൊക്കെ എപ്പോൾ എന്ന രീതിയിലും.....ആതിരയും മീരയും പാറുവിനെ കത്തുന്ന കണ്ണുകളോടെ നോക്കി നിന്നു...... അഭി പെട്ടെന്ന് തന്നെ ചെറിയമ്മയുടെ കാൽ ഒക്കെ പിടിച്ചു നോക്കി. കാൽ ഒന്നൂടെ നന്നായി ഡ്രസ്സ്‌ ചെയ്തു കൊടുത്തു... "വേറെ കുഴപ്പം ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.....വേദന ഉണ്ടെങ്കിൽ ഞാൻ ശരത്തിനെ വിളിക്കാം..... അവൻ ഹോസ്പിറ്റലിൽ കൊണ്ട് പോകും...... അഭി എല്ലാരോടും ആയി പറഞ്ഞു. "മോൻ കൂടെ വരുവോ..... അവർ പതർച്ച മറച്ചു വച്ചു കൊണ്ട് ചോദിച്ചു. "ഞാൻ ഇല്ല ചെറിയമ്മേ..... എനിക്ക് നല്ല ഷീണം ഉണ്ട്.... ഞാൻ അച്ഛനെ വിളിക്കാം..... അഭി അവരുടെ ലക്ഷ്യം മനിസിലാക്കിയ പോലെ പറഞ്ഞു. "മോൻ പോയിക്കോ.... ഇനി ആരോടും പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല..... അഭി കേൾക്കേണ്ട താമസം പാറുവിനെയും കൊണ്ട് പുറത്തേക്ക് നടന്നു. അവർ നടന്നു പോകുന്നത് നോക്കി പകയോടെ അവർ മൂന്ന് പേരും ദേഷ്യം കടിച്ചമർത്തി നിന്നു. .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story