പാർവ്വതി പരിണയം: ഭാഗം 45

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

സ്റ്റെപ് കയറാൻ തുടങ്ങുമ്പോഴേക്കും അഭി പാറുവിനെ തന്റെ കൈകളിൽ കോരി എടുത്തു...അവന്റെ കണ്ണിൽ തെളിഞ്ഞു നിന്ന കുസൃതി അവളെ ഏറെ പരവശയാക്കി..... "താഴെ നിർത്ത് അഭിയേട്ടാ...... ഇന്ന് ഇത് എത്രാമത്തെ തവണയെന്ന് വല്ല നിശ്ചയം ഉണ്ടോ..... പാറു അഭിയുടെ കൈകളിൽ കിടന്നു പരാതി പറഞ്ഞു... "എന്റെ പൊന്ന് പാറുട്ടി..... ഞാൻ നിന്നെ അല്ലാതെ പിന്നെ വേറെ ആരായ ഇങ്ങനെ എടുത്തോണ്ട് നടക്കുക..... നിന്റെ ബുദ്ധി വച്ച് ഈ അടുത്തൊന്നും എനിക്ക് ഇതുപോലെ നമ്മുടെ മോളെ എടുക്കാൻ ഉള്ള ഭാഗ്യം ഉണ്ടെന്ന് തോന്നണില്ല..... അതുകൊണ്ട് ഇപ്പോൾ എനിക്ക് എന്റെ കുഞ്ഞുവാവ ആയി നീ മതി..... എനിക്ക് തോന്നുമ്പോൾ ഞാൻ ദാ ഇതുപോലെ എടുക്കും.... കെട്ടിപ്പിടിക്കും..... ഉമ്മ തരും...... കുരുത്തക്കേട് കാണിച്ചാൽ ചിലപ്പോൾ രണ്ട് തന്നെന്നും വരും......

അത്രെയും നേരം ചിരിയോടെ കേട്ടോണ്ട് ഇരുന്ന പാറു അഭിയുടെ ലാസ്റ്റ് ഡയലോഗ് കേട്ട് അഭിയെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ചുണ്ട് രണ്ടും പിളർത്തി തിരിഞ്ഞു കിടന്നു..... അഭി പതിയെ പാറുവിനെ ബെഡിൽ കൊണ്ട് കിടത്തി. "പെട്ടെന്ന് തന്നെ ഉറങ്ങിയില്ലെങ്കിൽ ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും..... ഈ ഉമ്മച്ചൻ തന്നെ ഉമ്മ വച്ച് കൊല്ലും..... ഇപ്പോൾ തന്നെ ചുണ്ട് ഒരു പരിവം ആയി ഇനിയും ഇങ്ങനെ വിട്ട് കൊടുത്തൂടാ പാറു...... നിന്റെ 8×2=16മത്തെ അടവ് എടുക്ക് പാറു... അല്ലെങ്കിൽ നിന്നെ ഇന്ന് ഈ ചെറുക്കൻ ഉറങ്ങാൻ വിടില്ല..... (പാറു ആത്മ ) അഭി പാറുവിനെ ബെഡിൽ കിടത്തിയിട്ട് ഡോർ അടക്കാൻ ആയി തിരിഞ്ഞു നടന്നു. ആ സമയം കൊണ്ട് പാറു കമ്പിളി പുതപ്പ് എടുത്തു തലവഴി പുതച്ചു ഉറങ്ങിയത് പോലെ അനങ്ങാതെ കണ്ണ് അടച്ചു കിടന്നു.....

അഭി നോക്കുമ്പോൾ പാറു തല വഴി കമ്പിളിയും പുതച്ചു കിടക്കുന്നു..... അഭി പതിയെ പോയി പുതപ്പ് സ്വല്പം താഴ്ത്തിയപ്പോൾ പാറു കണ്ണ് രണ്ടും അടച്ചു കിടക്കുന്നു...... അഭിക്ക് പാറുവിന്റെ കള്ളത്തരം മനിസിലായെങ്കിലും അവൻ അത് അറിയാത്ത ഭാവത്തിൽ പോയി അവളുടെ അടുത്ത് കിടന്നു...... പാറുവിന് താൻ കിടക്കുന്നിടത്തു നിന്ന് പൊങ്ങി പോകുന്നത് പോലെ പെട്ടെന്ന് തോന്നി..... പാറു നേരെ പോയി ലാൻഡ് ആയത് അഭിയുടെ നെഞ്ചിൽ ആണ്..... "നീ ഉറങ്ങിയില്ലെന്ന് എനിക്ക് അറിയാടി കുറിഞ്ഞി പാറു..... ഇന്നത്തേക്ക് വെറുതെ വിട്ടിരിക്കുന്നു..... എന്നും ഇത് പ്രതീക്ഷിക്കണ്ട എന്റെ മോൾ കേട്ടല്ലോ.....പിന്നെ എന്നോട് എത്ര പിണക്കം ഉണ്ടെങ്കിലും..... ഞാൻ എത്ര ദേഷ്യം കാട്ടിയാലും നീ ദാ ഇവിടെ എന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോൾ തീരാവുന്നതേ ഉള്ളൂ.....

എന്റെ പിണക്കവും ദേഷ്യവും...... ഒരു രാത്രിയിക്ക് അപ്പുറം പോകരുത് നമ്മുടെ പിണക്കം......എന്നും ഈ നെഞ്ചിൽ വേണം നീ..... എന്റെ അടുത്ത് ആയി..... അഭി പാറുവിനെ ചേർത്ത് പിടിച്ചു അവളുടെ വിരി നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. പാറു ഒരു കുസൃതിയോടെ അഭിയുടെ നെഞ്ചിൽ തന്റെ പല്ലുകൾ ആഴ്ത്തി..... "ഔ.... ഡീ..... കുറിഞ്ഞി പൂച്ചേ.... ഞാനും ഇതുപോലെ കടിക്കും..... എന്നെ കടിച്ച അതെ സ്ഥലത്ത്.... അഭി അത് പറയുമ്പോൾ അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന കുസൃതി പാറു കണ്ടു..... പാറു ഉടനെ തന്നെ തല താഴ്ത്തി അഭിയുടെ നെഞ്ചിൽ മുഖം പുഴ്ത്തി കിടന്നു...... അഭി പതിയെ അവളുടെ മുടിഇയകളിൽ വിരലോടിച്ചു കൊണ്ടേ ഇരുന്നു...... രണ്ട് പേർക്കും നല്ല ഷീണം ഉള്ളത് കൊണ്ട് അവർ പെട്ടെന്ന് തന്നെ ഉറങ്ങി.......

അഭിയുടെ നെഞ്ചിൽ മുഖം പുഴ്ത്തി പാറു സുഖം ആയി ഉറങ്ങി..... ഇനി അവളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ.... അഭിയുടെ കൈകൾ പാറുവിനെ മുറുകെ പുണർന്നിരുന്നു ഉറക്കത്തിലും..... 💙💙💙💙💙💙💙💙💙💙💙 രാവിലെ അഭി ആണ് ആദ്യം ഉണർന്നത്..... നമ്മുടെ കൊച്ചിന് പണ്ടേ നേരുത്തേ എഴുനേൽക്കുന്ന ശീലം ഇല്ലാ 😁..... അഭി പാറുവിനെ പതിയെ തന്റെ നെഞ്ചിൽ നിന്ന് ഇറക്കി കിടത്തി..... എന്നിട്ട് അവളെ നന്നായി പുതപ്പിച്ചു കൊണ്ട് അഭി ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആയി... ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ അഭി കാണുന്നത് പില്ലോയും കെട്ടിപിടിച്ചു ഉറങ്ങുന്ന പാറുവിനെ ആണ്..... അവൻ പതിയെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഒന്ന് തലോടിയിട്ട് തന്റെ ചുണ്ടുകൾ ചേർത്തു.....

അഭിക്ക് രാവിലേ ഒരു ചായ പതിവ് ആയത് കൊണ്ട് അവൻ നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. "അമ്മേ എനിക്ക് ഒരു ചായ... അഭി അത് പറഞ്ഞതും പാറുവിന്റെ അമ്മ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു. "ദാ മോനെ ചായ...... പാറു എവിടെ എണീറ്റില്ലേ അവള്..... പാറുവിന്റെ അമ്മ ചായ അഭിക്ക് കൊടുത്ത് കൊണ്ട് ചോദിച്ചു. "ഇല്ല അമ്മേ.... വിവാഹത്തിന്റെ ഷീണം ഒക്കെ കാണും.....അതുകൊണ്ട് പിന്നെ കിടന്നോട്ടെ എന്ന് വച്ചു.... ഞാൻ പിന്നെ നേരുത്തേ എഴുന്നേറ്റന്നെ ഉള്ളൂ..... ബാക്കി എല്ലാരും എവിടെ...... എഴുന്നേറ്റില്ലേ ആരും..... അഭി ചായ സ്വിപ് ചെയ്തു കൊണ്ട് ചോദിച്ചു. "ഇല്ല മോനെ എഴുന്നേറ്റില്ല എല്ലാരും ഭയങ്കര ഷീണത്തിലാ...... എനിക്ക് പിന്നെ നേരത്തെ എഴുനേറ്റു ശീലം ആയത് കൊണ്ട് ഞാനും എണീറ്റു..... ഞാൻ പോയി പെണ്ണിന് രണ്ട് അടി കൊടുത്ത് എണീപ്പിക്കാം.....

പാറുന്റെ അമ്മ അതും പറഞ്ഞു മുറിയിലേക്ക് പോകാൻ നിന്നതും അഭി അത് തടഞ്ഞു. "വേണ്ടാ അമ്മേ കിടന്നോട്ടെ....ഇന്നലെ വലിയമ്മക്ക് വയ്യെന്ന് പറഞ്ഞു രാത്രി ഞാൻ നോക്കാൻ പോയിരുന്നു..... അപ്പോഴൊക്കെ എന്റെ കൂടെ വാല് പോലെ ഉണ്ടായിരുന്നു..... കിടക്കാൻ ഒത്തിരി താമസിച്ചു..... അതാ വിളിക്കണ്ടെന്ന് പറഞ്ഞെ..... നാളെ മുതൽ എഴുന്നേറ്റില്ലെങ്കിൽ അമ്മ അമ്മയുടെ സ്ഥിരം ആയുധം പുറത്ത് എടുത്താൽ മതി.... അഭി അത് പറഞ്ഞതും പാറുവിന്റെ അമ്മ സംശയത്തോടെ അഭിയെ നോക്കി. "ചട്ടുകം..... അത് വച്ച് അല്ലെ അമ്മ അവളെ സ്ഥിരം എഴുനേൽപ്പിക്കുന്നത്....... അഭി അത് പറഞ്ഞ് ചിരിച്ചതും ലക്ഷ്മിക്ക് ചിരി വന്നു..... അവർ രണ്ടുപേരും ചിരിക്കുന്നത് കണ്ട് ആണ് അഭിയുടെ അമ്മ അവിടേക്ക് വന്നത്....

"എന്താ രാവിലെ രണ്ട് പേരും കൂടി ഭയങ്കര ചിരി ആണല്ലോ..... അഭിയുടെ അമ്മ ചോദിച്ചു. "ഒന്നുമില്ല അമ്മേ.... പാറുവിനെ രാവിലേ എഴുനേൽപ്പിക്കുന്ന കാര്യം പറയുക ആയിരുന്നു..... ചട്ടുകം പ്രയോഗം നടത്തിയാൽ എങ്ങനെ ഉണ്ടാകും...... "ഒന്ന് പോടാ.... എന്റെ കുഞ്ഞിനെ നുള്ളി നോവിച്ചാൽ ഉണ്ടല്ലോ.... നിനക്ക് ഞാൻ നല്ല അസല് പെട വച്ച് തരും..... അഭിയുടെ അമ്മ അവനെ അടിക്കാൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു.... "ഓ ശരി.... ഞാൻ ഒന്നും പറയുന്നില്ല.... അമ്മക്ക് അല്ലെങ്കിലും അവളോടാ സ്നേഹം..... സാരില്ല എനിക്ക് എന്റെ ഈ അമ്മയെ മതി...... അഭി അതും പറഞ്ഞു പാറുവിന്റെ അമ്മയെ കെട്ടിപിടിച്ചു. അഭി റൂമിലേക്ക് എത്തിയപ്പോൾ പാറു കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു..... "ആഹാ എന്റെ കുറിഞ്ഞി പൂച്ച രാവിലെ കുളിച്ചോ ....

തലയിൽ തോർത്തും കെട്ടി ഇറങ്ങി വരുന്ന പാറുവിനെ നോക്കി അഭി ചോദിച്ചു. "കഴിഞ്ഞല്ലോ കാടൻ പൂച്ചേ..... പാറു കുസൃതിയോടെ പറഞ്ഞു. പാറു ഒരു സ്കൈ ബ്ലൂ കളർ ടോപ്പും മഷി നീല നിറത്തിൽ ഉള്ള ലെഗിൻസും ആയിരുന്നു വേഷം..... കഴുത്തിൽ അഭി സമ്മാനിച്ച താലിയും പിന്നെ ഒരു കുഞ്ഞ് ചെയിനും..... കാതിൽ രണ്ട് കുഞ്ഞ് കമ്മൽ.... ഒരു കൈയിൽ ഒരു സിംപിൾ കൈ ചെയിൻ ഇട്ടിട്ടുണ്ട്.... മറ്റേ കൈയിൽ ഒഴിച്ച് ഇട്ടിട്ടുണ്ട്..... വിരലിൽ അഭിയുടെ പേര് കൊത്തിയ സ്വർണ്ണ മോതിരം.... മറ്റേ കൈയിൽ വേറെ ഒരു മോതിരം.... ഇത്രെയും ആയിരുന്നു പാറുവിന്റെ വേഷം..... അഭി പാറുവിന്റെ അടുത്തേക്ക് നടന്നു മിററിന്റെ അടുത്തിരുന്ന കുങ്കുമ ചെപ്പ് കൈയിൽ എടുത്തു അതിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു പാറുവിന്റെ സീമന്ത രേഖ ചുവപ്പിച്ചു.... "ഇങ്ങനെ തന്നെ നിൽക്കാനാണോ പ്ലാൻ.... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കണ്ടേ.... എനിക്ക് ഒന്ന് പുറത്ത് പോണം...

. നമ്മുടെ ഹോസ്പിറ്റലിന്റെ വർക്ക്‌ ഏകദേശം കഴിയാറായി..... അവിടേക്ക് ഒന്ന് പോണം..... അഭി പാറുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു. "പോയിട്ട് പെട്ടെന്ന് വരുവോ.... പാറു കുഞ്ഞ് പിള്ളേരെ പോലെ ചുണ്ട് പിളർത്തി ചോദിച്ചു. "പെട്ടെന്ന് വരുവല്ലോ..... എന്റെ പാറുട്ടിക്ക് വരുമ്പോൾ എന്താ വാങ്ങിയിട്ട് വരേണ്ടേ.... അഭി പാറുവിന്റെ തലയിൽ നിന്ന് തോർത്ത്‌ അഴിച്ചു എടുത്തു അവളുടെ തല നന്നായി തുടച്ചു കൊടുത്തു കൊണ്ട് ചോദിച്ചു. "അതെ.... എനിക്കെ.... എനിക്ക്.... പാറു അഭിയോട് ചേർന്ന് നിന്ന് കൊഞ്ചി കൊണ്ട് പറഞ്ഞു. "എന്താടി കുറിഞ്ഞി പൂച്ചേ.... "

എന്നെ അങ്ങനെ വിളിക്കണ്ടാ.... എനിക്ക് ഇഷ്ട്ടല്ല..... "എന്നാ അങ്ങനെ വിളിക്കു..... കുറിഞ്ഞി പൂച്ചേ.... കുറിഞ്ഞി പൂച്ചേ... അഭി പാറുവിനെ വട്ടാക്കാൻ വിളിച്ചു കൊണ്ടേ ഇരുന്നു. "അഭിയേട്ടാ..... പാറു കൊഞ്ചലോടെ വിളിച്ചു. അഭി ചിരി കടിച്ചു പിടിച്ചു നിന്നു. "വിളിക്കില്ല..... എന്താ പാറുന് വേണ്ടത്..... "അതെ.... അതില്ലേ.... എനിക്ക്.... എനിക്ക് കിടത്തുമ്പോൾ കണ്ണ് അടക്കണാ പാവ കുട്ടി വാങ്ങി തരുവോ.... പാറുവിന്റെ ആവശ്യം കേട്ടതും അഭിയുടെ ബാക്കി ഉണ്ടായിരുന്ന കിളികളും കൂടി കൂടും കുടുക്കയും എടുത്തു പറന്നു പോയി...ഇത് എന്തോന്ന് ജീവി കടിക്കുവോ എന്നായിരുന്നു അഭി ചിന്തിച്ചത്.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story