പാർവ്വതി പരിണയം: ഭാഗം 46

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അഭിയേട്ടാ.... നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ എന്ന് ഗൗരി ചോദിച്ചു..... ഞാൻ അതിന് കഴിഞ്ഞെന്ന് പറഞ്ഞു..... എന്തെങ്കിലും കുഴപ്പം ഉണ്ടോ അഭിയേട്ടാ ...... പാറു നിഷ്കു ആയി കിളി പോയി നിൽക്കുന്ന അഭിയോട് ചോദിച്ചു. "ഒരു കുഴപ്പവും ഇല്ല....... കാരണം ബുദ്ധി ഇല്ലായ്മ ഒരു കുറ്റം അല്ലല്ലോ എന്റെ പാറു ..... അഭി പാറുവിനെ നോക്കി ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു. "അഭിയേട്ടാ കളിയാക്കാതെ പറയ്‌..... പാറു കാല് തറയിൽ ഒന്ന് ആഞ്ഞു ചവിട്ടി ചുണ്ട് രണ്ടും പിളർത്തി കൊണ്ട് ചോദിച്ചു. "അത് ഇപ്പോൾ ഞാൻ എങ്ങനെ പറയാനാ ഈ മരപോത്തിനോട്..... ഇവൾ എന്നെയും കൊണ്ടേ പോകൂ.... (അഭി ആത്മ ) "അതില്ലേ പാറു നീ പോയി കാർത്തുനോടോ ഗൗരിയോടോ ചോദിക്ക്..... ബാക്കി ഞാൻ രാത്രി പറഞ്ഞു തരാം...... അഭി ഒരു കുസൃതി ചിരിയോടെ പാറുവിന്റെ രണ്ട് കവിളിലും ചെറുതായിട്ട് ഒന്ന് പിച്ചി. "എന്നാ ശരി.... ഞാൻ ചോദിക്കാം....

അഭിയേട്ടൻ ഡ്രസ്സ്‌ മാറിക്കോ..... ഞാൻ അടുക്കളയിൽ പോയിട്ട് വരാം..... പിന്നെ കിടത്തുമ്പോൾ കണ്ണടക്കുന്ന പാവ കുട്ടിയുടെ കാര്യം മറക്കല്ലേ അഭിയേട്ടാ..... പാറു അതും പറഞ്ഞു കാബോർഡിൽ നിന്ന് അഭിക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു ബെഡിൽ വച്ചിട്ട് അടുക്കളയിലേക്ക് പോയി. "പാറു സൂക്ഷിച്ചു പോയിക്കോ.... പാറു ചാടി തുള്ളി പോകുന്ന കണ്ട് അഭി റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു. പാറു പോകുന്നതും നോക്കി നിന്നപ്പോൾ അഭിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ശരിക്കും അഭി ആസ്വദിക്കുന്നത് പാറുവിന്റെ ഈ പൊട്ടത്തരവും കുറുമ്പും ആണ്..... അത് തന്നെ ആണ് അവനെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചതും....അവൾ ഇല്ലാതെ ഒരു ദിവസം പോലും തനിക്ക് ഇനി ജീവിക്കാൻ കഴിയില്ല എന്ന സത്യം അഭി മനിസിലാക്കി..... 💙💙💙💙💙💙💙💙💙💙

"എന്താ ഡീ നീയൊക്കെ ഇങ്ങനെ നോക്കുന്നത്..... പാറുവിനെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്ന ഗൗരിയെയും കാർത്തുനെയും നോക്കി കൊണ്ട് പാറു ചോദിച്ചു. "എന്താടി..... പാറു ഒന്നൂടെ തന്നെ തന്നെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു. "നീ ഞങ്ങളെ പറഞ്ഞു പറ്റിച്ചിട്ട് ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചല്ലേ.... കാർത്തു ചായ വേറെ ഒരു ഗ്ലാസിലേക്ക് പകർന്നു കൊണ്ട് പാറുവിനോട് ചോദിച്ചു. "അതാണോ..... ഞാൻ പറഞ്ഞതാ ഡീ വേണ്ടെന്ന്.....പക്ഷേ ഇവളുടെ ചേട്ടൻ സമ്മതിക്കണ്ടേ......അങ്ങേരിക്ക് ഇന്നലെ തന്നെ ആഘോഷിക്കണം..... പാറു ഗൗരിയെ നോക്കികൊണ്ട്‌ തെല്ലു നാണത്തോടെ പറഞ്ഞു. "അതൊക്കെ പോട്ടെ നീ എല്ലാം വിശദമായി പറഞ്ഞു താ...... കാർത്തു പാറുവിനോട് ഒട്ടി നിന്ന് കൊണ്ട് ചോദിച്ചു. ദേഷ്യത്തോടെ നിന്ന പെണ്ണുങ്ങൾ ലാസ്റ്റ് ഫസ്റ്റ് നൈറ്റ്‌ എന്ന് കേട്ടതും പാറുവിന് ചുറ്റും വട്ടം കൂടി..... പാറു നടന്നത് ഓരോന്നും പറഞ്ഞു.... ഇതേ സമയം അഭിയുടെ റൂമിൽ....

(കം ഓൺ ഫോള്ളോ മി..... ) "നീ നിന്റെ ഫസ്റ്റ് നൈറ്റ്‌ ആഘോച്ചിട്ട് ഞങ്ങൾക്ക് ഇട്ട് പണി തന്ന് അല്ലേടാ നാറി...... കിച്ചുവും ശരത്തും അഭിയെ ബെഡിലേക്ക് തള്ളി ഇട്ട് കൊണ്ട് ചോദിച്ചു. "ഡാ ഞാൻ പറയുന്നത് ഒന്ന് നിങ്ങൾ മനിസിലാക്കു......ഞാൻ ഒന്നും അറിയിഞ്ഞത് അല്ല..... പാറു തമാശക്ക് ചെയ്തതാ ..... പിന്നെ എന്റെ ഫസ്റ്റ് നൈറ്റ്‌ന്റെ കാര്യം...... അഭി കട്ടിലിൽ നിന്ന് ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി. "ഫസ്റ്റ് നൈറ്റ്‌ന്റെ കാര്യം..... കിച്ചുവും ശരത്തും ഒന്നിച്ചു ചോദിച്ചു. "അയ്യടാ അറിയാം എന്തൊരു ഉത്സാഹം.... ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞിട്ടില്ല..... അഭി മുഖം കോട്ടി കൊണ്ട് പറഞ്ഞു.. "നീ പോടാ കള്ളാ..... പാറു രാവിലെ അവൾ മെസ്സേജ് അയച്ചു ചോദിച്ചപ്പോൾ പറഞ്ഞല്ലോ കഴിഞ്ഞെന്ന്....... ഡാ ഇവൻ നമ്മളെ പറ്റിക്കുവാ.... അടിയെടാ അവനെ.....

അതും പറഞ്ഞു കിച്ചു അഭിയെ ബെഡിൽ തള്ളിയിട്ടു അവനും ശരത്തും കൂടി അഭിയുടെ പുറത്തേക്ക് ചാടി കയറി..... അടിക്കാൻ കയറിയ ചെറുക്കന്മാർ ലാസ്റ്റ് അങ്ങോട്ടും ഇങ്ങോട്ടും ഇക്കിളി ആക്കി കളി ആയി.... "സത്യമായിട്ടും ഞാൻ പറയുന്നത് വിശ്വസിക്ക്..... അഭി ചിരിക്കുന്നതിന് ഇടയിൽ പറഞ്ഞു. ഇനി നമുക്ക് പാറു നിക്കുന്നിടത്ത് ഒളിഞ്ഞു നോക്കാം 😁..... "ഇതിന് ആണോ നീ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞെന്ന് പറഞ്ഞത്.... ഗൗരി പാറു പറയുന്നത് കേട്ടിട്ട് അന്തം വിട്ട് കൊണ്ട് ചോദിച്ചു. "ഇതിന് എന്താടി കുഴപ്പം.... ഇതല്ലേ ഫസ്റ്റ് നൈറ്റ്‌..... കാർത്തു ചോദിച്ചു. (ഇപ്പോൾ മനിസ്സിലായോ പാറുവിന് വിവരം വയ്ക്കാത്തത് എന്ത്‌ കൊണ്ടാണ് എന്ന്..... രണ്ടും കണക്കാ.... പ്യാവം അഭിയും കിച്ചുവും ) പാറു ആണെങ്കിൽ ഇതൊക്കെ കേട്ടിട്ട് താൻ എന്തെങ്കിലും പറയാൻ വിട്ട് പോയോ എന്ന് ആലോചിക്കുന്നു 🙄..... "എന്താ ഇവിടെ ഒരു ചുറ്റി കളി......

അഭിയും കിച്ചും ശരത്തും പെണ്ണുങ്ങൾ നിൽക്കുന്നതിന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു. "അതില്ലേ അഭിയേട്ടാ ഈ ആദ്യ രാ...... പാറു പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ഗൗരി പാറുവിന്റെ കൈയിൽ മുറുക്കി പിടിച്ചു വേണ്ടാ എന്ന് തലയാട്ടി.... അത് കണ്ട് പാറു പറയാൻ വന്നത് നിർത്തി.... "എന്തോന്ന് ഡീ കുരുട്ടെ..... കിച്ചു പാറുവിനെ കളിയാക്കി കൊണ്ട് ചോദിച്ചു. "കുരുട്ട് നിന്റെ കെട്ടിയോൾ...... പാറു കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു. "ഡീ എന്നെ പറഞ്ഞാൽ ഉണ്ടല്ലോ..... കാർത്തു ഇടയിൽ കയറി പറഞ്ഞു. "നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം..... ഈ നിൽക്കുന്നവൾ വിശന്നാൽ പിന്നെ ഇവൾ അല്ലാതായി മാറും..... ഗൗരി പാറുവിനെ നോക്കി പറഞ്ഞു... അത് കേട്ടതും അവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി..... ആഹാരം കഴിച്ചു കഴിഞ്ഞു അഭി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി.... അച്ഛനും അമ്മയും പോണ്ടെന്ന് പറഞ്ഞെങ്കിലും അഭി പെട്ടെന്ന് വരാം എന്ന് പറഞ്ഞു പോയി.....

"ഡീ ആദ്യ രാത്രി എന്താണ് എന്ന് നീ പറഞ്ഞു തരാന്ന് പറഞ്ഞില്ലേ പറയ് ഡീ..... കാർത്തു ഗൗരിയോട് ചോദിച്ചു..... പെണ്ണുങ്ങൾ ആണെങ്കിൽ റൂമിൽ ഇരുന്നു ഭയങ്കര ചർച്ച ആണ്.....അടുക്കളയിൽ നിന്നിട്ട് വലിയ പ്രയോജനം ഇല്ലാത്തത് കൊണ്ട് അമ്മമാർ പെണ്ണുങ്ങളെ ഓടിച്ചു റൂമിൽ വിട്ടു..... "പറയാം.... പക്ഷേ നിങ്ങൾക്ക് ഇതൊന്നും അറിയില്ലേ..... ഗൗരി സംശയത്തോടെ ചോദിച്ചു. "എന്ത്‌ അറിയില്ലെന്ന്..... പാറു തിരിച്ചു ചോദിച്ചു. "ഡീ മറ്റതെ...... ഗൗരി ചോദിച്ചു. "ഏത് മറ്റത്.... പാറു വീണ്ടും ചോദിച്ചു. "നീ എന്റെ ചേട്ടനെ മിക്കവാറും വിധവൻ ആക്കും..... ഗൗരി പാറുവിനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. "ഡീ നീ കാര്യം പറയ്.... ഇത് ഇങ്ങനെയാ... കാർത്തു പാറുവിനെ നോക്കി മിണ്ടരുത് എന്ന് കാണിച്ചിട്ട് ഗൗരിയോട് പറഞ്ഞു... "പറയാം...........

ആദ്യം ഗൗരി പറയാൻ തുടങ്ങിയപ്പോൾ പാറു താല്പര്യം ഇല്ലാത്തത് പോലെ ഇരുന്നു..... പക്ഷേ പിന്നെ അവൾ പറഞ്ഞത് എല്ലാം കേട്ട് പാറുവിന്റെ കിളികൾ ഒക്കെ പറന്നു പോയി..... "ശെ.... വൃത്തികേട് പറയാതെ ഡീ..... കാർത്തു ഗൗരിയോട് പറഞ്ഞു തിരിഞ്ഞപ്പോൾ പാറു ചെവി രണ്ടും പൊത്തി കണ്ണടച്ചു ഇരിക്കുന്നു.... "ഇതൊക്കെ എന്ത് വൃത്തി കേട് എല്ലാരുടെയും ജീവിതത്തിൽ നടക്കുന്നത് അല്ലെ.... ഗൗരി ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു. "ഡീ പാറു... അനങ്ങാതെ ഇരിക്കുന്ന പാറുവിനെ കാർത്തു തട്ടി വിളിച്ചതും ദാ കിടക്കണ് പെണ്ണ് താഴെ..... "അയ്യോ ഡീ... ഇവളാ ബോധം പോയി.... കാർത്തു ഗൗരിയെ നോക്കികൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും പാറുവിനെ കുറെ വിളിച്ചു പെണ്ണിന് അനക്കം ഇല്ല.... അവസാനം ജഗിൽ ഇരുന്ന വെള്ളം എടുത്തു ഗൗരി പാറുവിന്റെ മുഖത്തേക്ക് വീത്തി കൊടുത്തു..... പാറു പതിയെ കണ്ണ് തുറന്നു നോക്കി.....

"എന്താടി പറ്റിയെ.... ഇനി വല്ല ഗർഭവും..... കാർത്തു നാണത്തോടെ ചോദിച്ചു. "പ്ഫാ...... വേറെ ആരും അല്ല നമ്മുടെ പാറു കൊച്ചു ആട്ടിയതാ😂😂..... "എന്താ ഡി നീ പേടിച്ചോ..... ഇതൊക്കെ എന്ത്..... ഗൗരി നിസാരം ആയി പറഞ്ഞു. "ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം..... പാറു ബെഡിൽ നിന്ന് എഴുനേറ്റു മുഖം തുടച്ചു കൊണ്ട് ചോദിച്ചു. "ഇതൊക്കെ എന്ത് പഠിക്കാൻ ഇരിക്കണു..... ഇപ്പോൾ കൊച്ച് പിള്ളേർക്ക്‌ പോലും ഇതൊക്കെ അറിയാം.... ഗൗരി പാറുവിനെ നോക്കി പറഞ്ഞു. അപ്പോഴേക്കും കിച്ചു വന്ന് കാര്ത്തുനെ പൊക്കി കൊണ്ട് പോയി.... പെണ്ണിന് ഇതൊക്കെ കേട്ട പേടി ഉണ്ടെങ്കിലും എല്ലാം നല്ല അസൽ ആയി ഒളിപ്പിച്ചു.....അപ്പോഴേക്കും ശരത്തു വന്ന് ഗൗരിയെയും കൊണ്ട് പോയി..... പാറു റൂമിൽ ഒറ്റക്ക് ആയി.... "ഈശ്വരാ എന്റെ അഭിയേട്ടൻ ഇങ്ങനെ ഒക്കെ എന്നോട് ചെയ്യുവോ...... പാറു നഖം തിന്നു കൊണ്ട് മനസ്സിൽ പറഞ്ഞു. "ഞാൻ ഇനി എങ്ങനെ മുന്നിൽ പോകും....

ആലോചിച്ചിട്ട് തന്നെ പേടി ആകുന്നു.... ഛെ.... എന്റെ അഭിയേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല.... പാവം അല്ലെ എന്നോട് ഭയങ്കര സ്നേഹമാ ...... അല്ലെങ്കിൽ ഇനി ചെയ്യുവോ.... പാറു എന്തൊക്കെയോ ആലോചിച്ചു ബെഡിൽ കിടന്നു. അപ്പോഴേക്കും ഹോസ്പിറ്റലിൽ പോയ ടീംസ് എല്ലാം വീട്ടിൽ എത്തി... വലിയമ്മയുടെ കാലിലെ പ്ലാസ്റ്റർ അഴിച്ചു മാറ്റി.... പാറു വീണ്ടും എന്തൊക്കെയോ ആലോചിച്ചു സമയം കളഞ്ഞു..... "പാറു എവിടെ അമ്മേ..... താഴെ നിന്ന് അഭിയുടെ സംസാരം കേട്ടതും പാറുവിന് മനിസിലായി അഭി വന്നു എന്ന്..... പാറുവിന് എന്തെന്നില്ലാത്ത വ്യാപ്രാളവും പരവേശവും തോന്നി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story