പാർവ്വതി പരിണയം: ഭാഗം 47

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭിയുടെ ശബ്ദം താഴെ നിന്ന് കേട്ടതും പാറുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി..... അവളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞത് ഗൗരി രാവിലെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...... അഭി വരുന്നത് മനിസിലാക്കിയ പാറു പെട്ടെന്ന് തന്നെ കട്ടിലിൽ കയറി കിടന്നു..... എന്നിട്ട് പുതപ്പ് തല വഴി മൂടി കണ്ണ് അടച്ചു കിടന്നു..... അവളുടെ ഉള്ളിൽ ഒരേ ഒരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നു.... താൻ ഉറങ്ങിയിട്ടില്ലെന്ന് അഭി കണ്ട് പിടിക്കരുതേ എന്ന്...... വലിയ ഒരു കവറും ആയി റൂമിലേക്ക് വന്ന അഭി കാണുന്നത് മൂടി പുതച്ചു കിടക്കുന്ന പാറുവിനെ ആണ്...... "എന്താ എന്റെ പാറുട്ടിക്ക് പതിവ് ഇല്ലാത്ത ശീലം ഒക്കെ.... ഉച്ചക്ക് ഉറങ്ങുന്ന പതിവ് ഒന്നും ഇല്ലാതിരുന്ന ആണല്ലോ...... അഭി കൊണ്ട് വന്ന കവർ ടേബിളിന്റെ പുറത്ത് വച്ചിട്ട് കാബോര്ഡിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് കൊണ്ട് പറഞ്ഞു. പാറുവിന്റെ ഉള്ളിൽ അഭി വന്നതിൽ ഉള്ള സന്തോഷം ഉണ്ടെങ്കിലും അവൾക്ക് എന്തോ എഴുനേൽക്കാൻ ഒരു പേടി തോന്നി...... "പാറു ഉച്ചക്ക് ഉറങ്ങണ്ട കേട്ടോ ഇത് നല്ല ശീലം അല്ല .... എല്ലാരും താഴെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നുണ്ട്...... അതിന് മുൻപ് ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്...... ഇപ്പോൾ എഴുന്നേറ്റാൽ തരാം...... അഭി ഡ്രസ്സ്‌ മാറുന്നതിന് ഇടയിൽ പറഞ്ഞു....

പാറുവിന് അഭി എന്താ കൊണ്ട് വന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും അവൾ എഴുനേൽക്കാതെ അവിടെ തന്നെ കിടന്നു....... എന്ത്‌ കൊണ്ട്..... വെറും പേടി 😂😂... "ഡീ കുറിഞ്ഞി പൂച്ചേ..... മര്യയാദിക്ക് എഴുനേൽക്കുന്നുണ്ടോ... അതോ ഞാൻ തൂക്കി എടുക്കണോ...... "പോടാ കാടൻ പൂച്ചേ...... പാറു അവിടെ കിടന്നു കൊണ്ട് തന്നെ ഉച്ചത്തിൽ അഭിയെ വിളിച്ചു.... പിന്നെ ആണ് പാറുവിന് താൻ ചെയ്ത മണ്ടത്തരം ഓർമ വന്നത്...പാറു പതിയെ തലയിൽ നിന്ന് പുതപ്പ് താഴ്ത്തി നോക്കിയപ്പോൾ തന്നെ തന്നെ കണ്ണെടുക്കതെ നോക്കി നിൽക്കുന്ന അഭിയെ ആണ് കണ്ടത്.... പാറു അഭിക്ക് നല്ല ഒന്നാന്തരം ഒരു ഇളി പാസ്സ് ആക്കി കൊടുത്തു.... "എന്നെ മിണ്ടിപ്പിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു അല്ലെ..... പാറു ബെഡിൽ നിന്ന് എഴുനേറ്റു ചമ്രം പടിഞ്ഞു ഇരുന്നു കൊണ്ട് ചോദിച്ചു. "എനിക്ക് അറിയില്ലേ എന്റെ പാറുവിനെ.... നീ മിണ്ടാതിരിക്കണം എന്ന് വിചാരിച്ചാലും നിന്റെ ഈ നാക്ക് അതിന് സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല പാറു..... അഭി പാറുവിന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു..... "എന്താ അഭിയേട്ടാ എനിക്ക് കൊണ്ട് വന്നെ..... പാറു അഭിയോട് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു.ആ നിമിഷം പാറു മറ്റൊന്നും ആലോചിച്ചില്ല....

എങ്ങനെ എങ്കിലും അഭി വാങ്ങിയ സാധനം തന്റെ കൈയിൽ എത്തിക്കുക.... "നീ തന്നെ പോയി നോക്ക്..... അഭി ടേബിളിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... പാറു അത് കേൾക്കേണ്ട താമസം ഓടി പോയി ആ വലിയ കവർ കൈയിൽ എടുത്തു..... എന്നിട്ട് പതിയെ അഭിയുടെ അടുത്തേക്ക് നടന്നു വന്നു അവന്റെ അരികിൽ ഇരുന്നു.... "തുറന്ന് നോക്ക്..... അഭി പാറുവിനോട് പറഞ്ഞു.... പാറു കവറിൽ നിന്ന് ഒരു വലിയ പൊതി കൈയിൽ എടുത്തു..... അത് വളരെ ഭംഗി ആയി ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞിട്ടുണ്ടായിരുന്നു..... പാറു ഗിഫ്റ്റ് പേപ്പർ ഓപ്പൺ ചെയ്തു നോക്കിയതും അവളുടെ കണ്ണുകൾ അത് കണ്ട് വിടർന്നു.... "ഹായ് ടെഡി..... പാറു ആ പൊതിയിൽ നിന്ന് ടെഡി പുറത്ത് എടുത്ത് കൊണ്ട് പറഞ്ഞു..... ഏകദേശം പാറുവിന്റെ അത്ര ഉണ്ടായിരുന്നു അത്......പാറു ഇട്ടിരുന്ന ഡ്രെസ്സിന്റെ അതെ കളർ ആയിരുന്നു ആ ടെഡിക്കും..... പാറു അതിന് കെട്ടിപിടിച്ചു കുറെ ഉമ്മ കൊടുത്തു....... "ഇത് കൊള്ളാല്ലോ.... വാങ്ങി തന്ന എനിക്ക് ഇല്ലേ ഉമ്മ...... അഭി പാറുവിനെ നോക്കി ചോദിച്ചു. "ഉണ്ടല്ലോ..... പാറു അതും പറഞ്ഞു അഭിയെ കെട്ടിപിടിച്ചു അവന്റെ കവിളിൽ അവളുടെ ചുണ്ടുകൾ അമർത്തി..... "thanks..... അഭിയേട്ടാ..... പാറു അഭിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "സന്തോഷം ആയല്ലോ..... ഇനി വാ നമുക്ക് ആഹാരം കഴിക്കാൻ പോകാം..... 💙💙💙💙💙💙💙💙💙💙💙💙

പാറുവും അഭിയും ആഹാരം കഴിക്കാൻ താഴെ എത്തിയപ്പോൾ തന്നെ ബാക്കി എല്ലാവരും അവിടെ എത്തിയിരുന്നു..... ആതിരയും മീരയും വലിയമ്മയും എല്ലാം നേരുത്തേ അവരവരുടെ ഇരുപ്പിടങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു..... കിച്ചുവും കാർത്തുവും ഗൗരിയും ശരത്തും എല്ലാം നേരുത്തേ വന്നിരുന്നു..... ആതിരക്ക് അഭിയുടെ അടുത്ത് ഇരിക്കണം എന്ന് ഒരു ആഗ്രഹം തോന്നി.... അത് അവൾ വല്യമ്മയോട് പറയുകയും ചെയ്തു.... "പാറു നീ പോയി അടുക്കളയിൽ എടുത്തു വച്ചിരിക്കുന്നത് എല്ലാം ഇങ്ങോട്ടേക്ക് എടുത്ത് വാ...... അഭിയും പാറുവും വന്ന് ചെയറിൽ ഇരുന്നതും വലിയമ്മ പാറുവിനോട് പറഞ്ഞു....അഭിക്ക് അത് കേട്ട് ദേഷ്യം വന്നെങ്കിലും അവൻ ഒന്നും പറയാതെ മൗനം ആയി നിന്നു... പാറു അത് കേട്ട് എഴുനേറ്റ് അടുക്കളയിലേക്ക് പോയി..... പാറു അടുക്കളയിൽ പോകുന്നത് കണ്ട് കൊണ്ട് കാർത്തുവും ഗൗരിയും കൂടി എഴുനേറ്റു പാറുവിന്റെ പിന്നാലെ പോയി..... ആഹാരം എല്ലാം കൊണ്ട് വച്ചു എല്ലാവരും അവരവരുടെ സീറ്റിൽ പോയിരുന്നു..... വലിയമ്മക്ക് എങ്ങനെ എങ്കിലും പാറുവിനെ അഭിയുടെ അടുത്ത് നിന്ന് മാറ്റി ഇരുത്തിയാൽ മതി എന്ന് ആയിരുന്നു..... "പാറു നീ ഒന്ന് വന്ന് ഇങ്ങോട്ടേക്ക് മാറി ഇരിക്ക്..... എനിക്ക് ഇവിടെ ഇരുന്നു ശരി ആകുന്നില്ല.....

ഞാൻ അവിടെ വന്ന് ഇരിക്കാം....കാല് നീട്ടി വയ്ക്കാൻ ഭയങ്കര പ്രയാസം...... വലിയമ്മ ഭയങ്കര ബുദ്ധിമുട്ട് പോലെ പറഞ്ഞു..... പാറു അത് കേട്ടതും അഭിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.... അവൾക്ക് അവിടെ നിന്ന് എഴുനേൽക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു... പക്ഷേ അപ്പൊഴും അഭി കുനിഞ്ഞു ഇരുന്നു ആഹാരം കഴിക്കുന്നതിൽ ശ്രദ്ധിച്ചു......അഭി മൗനം ആയി ഇരിക്കുന്നത് കണ്ട് പാറു കസേരയിൽ നിന്ന് എഴുന്നേറ്റു പാത്രവും എടുത്തു നടക്കാൻ ആയി തിരിഞ്ഞപ്പോൾ പാറുവിന്റെ ഇടത് കൈയിൽ അഭി പിടിച്ചു.... "എങ്ങോട്ടേക്കാ പാറു...... അഭി പാറുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. "അത് അഭിയേട്ടാ വലിയമ്മ..... പാറു പറഞ്ഞു നിർത്തി. "അവളോട്‌ ഞാനാ പറഞ്ഞത് മാറി ഇരിക്കാൻ..... വലിയമ്മ ഇടയിൽ കയറി പറഞ്ഞു. എല്ലാവരും പെട്ടെന്ന് കഴിക്കുന്നത് നിർത്തി വല്യമ്മയെ നോക്കി..... "എന്റെ ഭാര്യ എന്റെ അടുത്ത് ഇരിക്കാതെ പിന്നെ വേറെ എവിടെ ഇരിക്കണം..... അഭി കഴിക്കുന്നത് നിർത്തി വല്യമ്മയോട് ചോദിച്ചു. "എപ്പോഴും ഒട്ടി ഒട്ടി ഇരിക്കാതെ ഇവൾക്ക് സമാധാനം വരില്ലായിരിക്കും..... എന്തായാലും നീ മിടുക്കിയാ ഇവനെ കറക്കി കുപ്പിയിൽ ആക്കിയല്ലോ..... "മതി നിർത്തുന്നുണ്ടോ...... പെട്ടെന്ന് അഭി ടേബിളിൽ കൈ കൊണ്ട് ശക്തിയിൽ ആഞ്ഞു അടിച്ചു കസേരയിൽ നിന്ന് എഴുനേറ്റു. "എന്താ മോനെ അഭി ഇത്.....

അവളുടെ സ്വഭാവം നിനക്ക് അറിയാവുന്നത് അല്ലെ..... അഭിയുടെ അമ്മ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു. "ആരുടെ സ്വഭാവം എങ്ങനെ ആയാലും ആരും എന്റെ ഭാര്യയെ കുറ്റം പറയാനോ വഴക്ക് പറയാനോ വരണ്ടാ.... അഭി വല്യമ്മയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. "വിവാഹം കഴിഞ്ഞു ഒരു ദിവസം പോലും ആയില്ല അപ്പോഴേക്കും നീ ഈ ചെറുക്കനെ എന്തോ ചെയ്തു മാറ്റി എടുത്തതാ ഡീ...... പിന്നെ നിന്നെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... ഇവന്റെ പെരുമാറ്റം കണ്ടാൽ തോന്നും ലോകത്ത് ആദ്യം വിവാഹം കഴിക്കുന്നത് ഇവൻ ആണെന്ന് ..... വലിയമ്മ പുച്ഛത്തോടെ അഭിയെ നോക്കി പറഞ്ഞു. "ഇനഫ്....... ഇനി നിങ്ങൾ ഒരു അക്ഷരം മിണ്ടരുത്..... മിണ്ടിയാൽ ചിലപ്പോൾ നിങ്ങൾ കാണുന്നത് വേറെ ഒരു അഭിയുടെ മുഖം ആയിരിക്കും ..... അഭി ടേബിളിൽ ഇരുന്ന ജഗ് നിലത്തേക്ക് എറിഞ്ഞു ഉടച്ചു കൊണ്ട് പറഞ്ഞു.... പാറു അഭിയുടെ ഈ ഭാവ മാറ്റത്തിൽ ശരിക്കും പേടിച്ചു വിറച്ചു നിൽക്കുക ആയിരുന്നു.. അഭിയുടെ ദേഷ്യം കണ്ടതും വലിയമ്മ പേടിച്ചു.... പിന്നെ അവർ ഒന്നും സംസാരിക്കാൻ നിന്നില്ല..... "ഡാ മോനെ അഭി അവൾ...... ആതിരയുടെ അച്ഛൻ എന്തോ പറയാൻ ആയി വന്നതും അഭി ദേഷ്യത്തോടെ വേണ്ടെന്ന് ഉള്ള രീതിയിൽ കൈ ഉയർത്തി....

അഭി പെട്ടെന്ന് തന്നെ പോക്കറ്റിൽ നിന്ന് കാറിന്റെ കീയും എടുത്തു പാറുവിന്റെ കൈയും പിടിച്ചു പുറത്തേക്ക് ഇറങ്ങി പോയി.... പുറകിൽ നിന്ന് ആരൊക്കെയോ വിളിക്കുന്നുണ്ട് എങ്കിലും അഭി അതൊന്നും ശ്രദ്ധിക്കാതെ നടന്നു.... "അഭിയേട്ടാ കൈ കഴുകിയിട്ടു പോകാം...... പാറു അഭിയോട് പറഞ്ഞതും അഭി ദേഷ്യത്തിൽ പാറുവിനെ ഒന്ന് നോക്കി...... പാറു ആണെങ്കിൽ ഈൗ എന്ന് നന്നായി ചിരിച്ചു കൊടുത്തു 😁😁..... അഭി പാറുവിനെ കൊണ്ട് പോയി വണ്ടിയുടെ മുൻ സീറ്റിൽ ഇരുത്തി.... എന്നിട്ട് അഭി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു...... കാർ സ്പീഡിൽ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു പോയി.....അഭി വണ്ടി റോഡിന്റെ സൈഡിൽ നിർത്തി അടുത്തുള്ള ഒരു കടയിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം വാങ്ങി പാറുവിന് കൊടുത്തു.... പാറു അത് വാങ്ങി കൈയും വായും ഒക്കെ കഴുകി...... അവർ എവിടേക്ക് ആണ് പോകുന്നത് എന്ന് ഒരു നിച്ഛയവും പാറുവിന് ഇല്ലായിരുന്നു...... "ടെഡിയെ കൂടി എടുക്കേണ്ടത് ആയിരുന്നു അല്ലെ അഭിയേട്ടാ.... പാവം അത് ഒറ്റക്ക് ആയി കാണില്ലേ..... പാറുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടതും അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story