പാർവ്വതി പരിണയം: ഭാഗം 48

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അഭിയേട്ടാ എനിക്ക് വിശക്കണു.... നമുക്ക് എന്തെങ്കിലും കഴിക്കാം.... പാറു വയറ് തടവി കൊണ്ട് പറഞ്ഞു. "വിശപ്പൊക്കെ ഉണ്ടോ എന്റെ കുഞ്ഞ് വാവക്ക്...... അഭി പാറുവിനോട് ചോദിച്ചു. "അതിൽ ഒരു ആക്കൽ ഇല്ലേ പാറു 🙄(പാറു ആത്മ ) "വിശപ്പ് ഉണ്ടോന്നോ എനിക്ക് അതെ ഉള്ളൂ.... ഇനി നമുക്ക് കഴിച്ചിട്ട് ബാക്കി കറങ്ങാൻ പോകാം അഭിയേട്ടാ ..... നമ്മൾ ഇന്ന് എവിടെയാ അഭിയേട്ടാ താമസിക്കുന്നെ..... പാറു സീറ്റ് ബെൽറ്റിൽ പിടിച്ചു കളിച്ചു കൊണ്ട് ചോദിച്ചു. "കണ്ടാലും പറയും വിശപ്പുള്ള കുട്ടി ആണെന്ന്..... കാണാൻ കുട്ടി താറാവ് പോലെ ഉണ്ട്..... അഭി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു. "ഞ്ഞ... ഞ്ഞ.. ഞ്ഞ......ഞാൻ പിണക്കമാ.... മിണ്ടില്ല... പാറു അഭിയെ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞു ഇരുന്നു വഴിയോരാ കാഴ്ചകൾ ശ്രദ്ധിച്ചു.... കുറച്ച് കഴിഞ്ഞതും പാറുവിന് ആരോടും സംസാരിക്കാതെ വീർപ്പ്‌ മുട്ടുന്നത് പോലെ തോന്നി.....

"അഭിയേട്ടാ...... പാറു അഭിയെ തട്ടി വിളിച്ചു... അഭി കേൾക്കാത്ത പോലെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചു ചുണ്ടിൽ ഒരു കള്ള ചിരിയും ആയി ഇരുന്നു.... "അഭിയേട്ടാ...... അപ്പോഴും അഭി വിളി കേൾക്കാഞ്ഞപ്പോൾ പാറുവിന് ദേഷ്യം വന്നു..... പാറു അഭിയുടെ കൈയിൽ ഇറുക്കി നുള്ളി.... "ഹാ.... വേദനിക്കുന്നെഡീ കുട്ടി പിശാശ്ശെ...... വീട്ടിൽ എത്തട്ടെ നിന്റെ നഖം ഒക്കെ ഞാൻ മുറിച്ചു കളയുന്നുണ്ട്......മിണ്ടൂല എന്ന് പറഞ്ഞിട്ട്.... അഭി പാറുവിനെ നോക്കി പറഞ്ഞു. "അപ്പോൾ നമ്മൾ ഇന്ന് വീട്ടിൽ പോകുവോ😳..... പാറു അത്ഭുതത്തോടെ ചോദിച്ചു. "പിന്നെ വീട്ടിൽ പോകാതെ വേറെ എവിടെ പോകാൻ..... അഭി വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി കൊണ്ട് പാറുവിനോട് ചോദിച്ചു. "അപ്പോൾ അഭിയേട്ടൻ ദേഷ്യപ്പെട്ടതോ...... ഞാൻ വിചാരിച്ചു ഇന്ന് ഇനി വീട്ടിൽ പോകില്ലെന്ന്..... പാറു നിഷ്കു ആയി ചോദിച്ചു. "എന്റെ കുറിഞ്ഞി പൂച്ചേ....

. നീ ഇവിടേക്കു വരുന്നതിന് മുൻപ് എന്റെ വീട്ടിൽ സ്ഥിരം ഉള്ളത് ആയിരുന്നു ഈ ദേഷ്യവും ഇറങ്ങി പോക്കും...... ഇപ്പോൾ കുറച്ചു കുറഞ്ഞു ഇരിക്കുക ആയിരുന്നു....... ഇന്ന് വീണ്ടും കൂടി അത്രേയുള്ളൂ...... ദേഷ്യം വരുമ്പോൾ ഞാൻ ഇങ്ങനെയാ വണ്ടിയും എടുത്തു എങ്ങോട്ട് എങ്കിലും പോകും...... ഇന്ന് പിന്നെ എന്റെ പാറുട്ടിയേ കൂടി കൂട്ടി...... നമുക്ക് ഫുഡ്‌ ഒക്കെ കഴിച്ചു തിരിച്ചു വീട്ടിൽ പോകാം..... പിന്നെ രണ്ട് ആഴ്ച കൂടി കഴിഞ്ഞാൽ കോളേജ് തുറക്കുമല്ലോ...... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു... എന്നാൽ ലാസ്റ്റ് പറഞ്ഞ ഡയലോഗിൽ ഞെട്ടി ഇരിക്കുക ആയിരുന്നു പാറു..... "അപ്പോൾ ഞാൻ ഇനി കോളേജിൽ പോണ്ണോ...... പാറു ഞെട്ടലോടെ അഭിയോട് ചോദിച്ചു. "പിന്നെ കോളേജിൽ പോകാതെ നീ എന്തോന്ന് വല്ല വാർക്കപണിയും കണ്ട് വച്ചിട്ടുണ്ടോ..... അഭി പാറുവിനെ തന്നെ നോക്കികൊണ്ട് ചോദിച്ചു. "അതല്ല അഭിയേട്ടാ..... അപ്പോൾ നമ്മുടെ കുഞ്ഞ് വാവേ ആര് നോക്കും.......

പാറു നിഷ്കു ആയി അഭിയോട് ചോദിച്ചു. "നമ്മുടെ ഏത് കുഞ്ഞ് വാവ 😳😳😳...... അഭി ഞെട്ടലോടെ പാറുവിനോട് ചോദിച്ചു. "എന്തിനാ ഞെട്ടിയത്..... കല്യണം കഴിഞ്ഞാൽ എല്ലാർക്കും ഒരു വർഷം കഴിഞ്ഞാൽ കുഞ്ഞ് വാവ വരുവല്ലോ...... പാറു അഭിയോട് നിഷ്കളങ്കമായി പറഞ്ഞു. "അയിന്..... (അഭി ) "അയിന് 🙄... നമ്മുടെ കല്യണവും കഴിഞ്ഞില്ലേ..... അപ്പോൾ നമുക്ക് ഒരു വർഷം കഴിഞ്ഞ് കുഞ്ഞുവാവ വരില്ലേ...... പാറു സംശയത്തോടെ അഭിയോട് ചോദിച്ചു.അഭിയാണെങ്കിൽ പാറു പറഞ്ഞത് കേട്ട് കിളി പോയി ഇരിക്കുന്നു.... ഇങ്ങനെ പോയാൽ ഇവൾ ഇവന്റെ കിളി എല്ലാം പറത്തി വിടും..... "ഡീ പോത്തേ..... കുഞ്ഞ് ഉണ്ടാവുന്നത് എങ്ങനെ ആണെന്ന് നീ പഠിച്ചിട്ടില്ലെടി...... കുഞ്ഞ് ഉണ്ടാവണം എങ്കിൽ ആദ്യം നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിയണം എന്നിട്ടേ കുഞ്ഞ് ഉണ്ടാവൂ..... ഇങ്ങനെ ഒരു മരകഴുത....... അഭി പാറുവിന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു....

പാറുവിന് ആണെങ്കിൽ ആദ്യ രാത്രി എന്ന് കേട്ടപ്പോൾ രാവിലെ ഗൗരിയുടെ ബയോളജി ക്ലാസ്സ്‌ ഓർമ വന്ന്...... സത്യത്തിൽ പാറു അതൊക്കെ മറന്നിരുന്നു..... അഭി ഇപ്പോൾ വീണ്ടും പറഞ്ഞപ്പോൾ പാറുവിന് വീണ്ടും ഒപ്രാളവും പരവേശവും ആയി...... പാറുവിന്റെ മുഖം മാറുന്നത് അഭി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... "എന്താ പാറു പെട്ടെന്ന് മുഖം ഒക്കെ മാറിയത്..... അഭി പാറുവിനോട് ചോദിച്ചു. "ഒന്നുമില്ല അഭിയേട്ടാ...... "അയ്യേ ഞാൻ പറഞ്ഞത് സങ്കടം ആയോ..... എനിക്ക് അറിയാം എന്റെ പാറുട്ടിയേ..... ഇപ്പോൾ വേറെ ഒന്നും ആലോചിക്കണ്ടാ.....ഒരു ഭാര്യ ആവാൻ ഉള്ള പക്വത ഒന്നും എന്റെ കുറിഞ്ഞി പൂച്ചേക്ക് ആയിട്ടില്ല..... അത് കൊണ്ട് പേടിക്കണ്ട കേട്ടോ...... നമുക്ക് ഇങ്ങനെ അടിച്ചു പൊളിക്കാം.... പിന്നെ കുഞ്ഞ് വാവയുടെ കാര്യം..... അതിന് ആദ്യം എന്റെ പാറുട്ടിക്ക് കുറച്ച് ബുദ്ധിയും വിവരവും ഒക്കെ ആകട്ടെ.... എന്നിട്ട് ആലോചിക്കാം...... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

"അപ്പോൾ ആദ്യ രാത്രിയോ..... അറിയാതെ പാറു ചോദിച്ചു പോയി. "നീ അല്ലെ പറഞ്ഞത് ഇന്നലെ നമ്മുടെ ആദ്യ രാത്രി കഴിഞ്ഞെന്ന്.... ഇനി ഏത് ആദ്യരാത്രി..... അഭി സംശയത്തോടെ പാറുവിനോട് ചോദിച്ചു.... പാറു ആണെങ്കിൽ ആകെ പെട്ട അവസ്ഥയിലും..... "അത് പിന്നെ എന്നോട് ഗൗരി പറഞ്ഞല്ലോ ആദ്യ രാത്രി എങ്ങനെ ആണെന്ന് എന്ന്..... പാറു ഒരു പേടിയും ഇല്ലാതെ ഉള്ളത് പോലെ പറഞ്ഞു... അഭിക്ക് ആണെങ്കിൽ പാറുവിന് കാര്യങ്ങൾ കുറച്ച് ഒക്കെ കത്തി എന്ന് ഉള്ള ആശ്വാസത്തിൽ അങ്ങനെ ഇരുന്നു....കുറച്ച് ആയിട്ടും അഭി ഒന്നും മിണ്ടാതെ ഇരുന്നു.... "എനിക്ക് അറിയാം അങ്ങനെ ഒന്നും ആയിരിക്കില്ലെന്ന്..... അവൾ എന്നെ പറ്റിയിച്ചത് ആണല്ലേ..... അഭിയുടെ മൗനം കണ്ട് പാറു അഭിയോട് ചോദിച്ചു..... ഉച്ചത്തിൽ ഉള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു അതിന് ഉള്ളമറുപടി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story