പാർവ്വതി പരിണയം: ഭാഗം 49

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"എന്തിനാ അഭിയേട്ടാ ഇങ്ങനെ ചിരിക്കൂന്നേ.... അവൾ എന്നെ പറ്റിച്ചത് ഓർത്തു ആണോ..... പാറു ചുണ്ട് രണ്ടും പുറത്തേക്ക് ഉന്തി കൊണ്ട് ചോദിച്ചു. "ഒന്നുമില്ല എന്റെ പാറു.... നിനക്ക് 19വയസ്സ് തന്നെ ആണോ എന്ന് ആലോചിച്ചു ചിരിക്കുക ആയിരുന്നു...... അവൾ പറഞ്ഞത് സത്യം ആണോ കള്ളം ആണോ എന്ന് മനിസിലാക്കാൻ ഉള്ള ബുദ്ധി പോലും നിനക്ക് ഇല്ലല്ലോ...... ആരെങ്കിലും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു പറ്റിക്കുവോ....അവൾ പറഞ്ഞത് ഒക്കെ ഏറെ കുറെ സത്യമാ..... അഭി പാറുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "അപ്പോൾ അവരൊക്കെ പറഞ്ഞത് ശരി ആണോ😳..... പാറു ഞെട്ടലോടെ അഭിയുടെ നേരെ തിരിഞ്ഞു ഇരുന്നു കൊണ്ട് ചോദിച്ചു. "അതിന് അവർ നിന്നോട് എന്താ പറഞ്ഞത് എന്ന് എനിക്ക് എങ്ങനെയാ അറിയുന്നത് 🤭..... അഭിക്ക് കാര്യം മനിസിലായെങ്കിലും ഒന്നും അറിയാത്ത രീതിയിൽ ഒരു കള്ള ചിരിയോടെ ചോദിച്ചു. "അത് പിന്നെ.... അങ്ങനെ ഇപ്പോൾ അറിയണ്ട..... എല്ലാം അറിയുന്ന വലിയ ഡോക്ടർ അല്ലെ..... ഞാൻ പറഞ്ഞു അങ്ങനെ ഇപ്പോൾ കേട്ട് സുഖിക്കണ്ട...... പാറു അഭിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു. "എന്നാൽ okk..... പറയണ്ടാ...... അഭി ഒരു കുസൃതി നിറഞ്ഞ രീതിയിൽ പാറുവിനോട് പറഞ്ഞു. അഭിയും പാറുവും നേരെ പോയത് ഒരു റിസോർട്ടിലേക്ക് ആണ്..... കടലിനോട് ചേർന്ന് കുഞ്ഞ് കുഞ്ഞ് വില്ലകൾ ആയി വേർതിരിച്ചിരിക്കുന്ന ഒരു വലിയ റിസോർട്ട്..... അവിടെ ഒത്തിരി വില്ലകൾ ഉണ്ടായിരുന്നു.....

അഭി പാറുവിനോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞതും പാറു പുറത്തേക്ക് ഇറങ്ങി..... അഭി കാർ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ട് പോയി..... അപ്പോൾ ആണ് പാറു തന്റെ നേർക്ക് നിൽക്കുന്നവരെ കാണുന്നത്.... "ഡീ കാർത്തു...... ഗൗരി നിങ്ങൾ ഒക്കെ എന്താ ഇവിടെ.... കിച്ചേട്ടനും ശരത്തേട്ടനും ഒക്കെ എവിടെ...... പാറുവിനെ അവിടെ കണ്ട ഞെട്ടലിൽ ആയിരുന്നു ഗൗരിയും കാർത്തുവും. "നീ എന്താടി ഇവിടെ..... ഗൗരി പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. "ഞാനും അഭിയേട്ടനും ഹണിമൂൺ ആഘോഷിക്കാൻ വന്നതാ...... പാറു നാണത്തോടെ പറഞ്ഞു....കാര്യം എന്തിനാണ് ഇവിടേക്കു വന്നത് എന്ന് കൊച്ചിന് അറിയില്ലെങ്കിലും.... വെറുതെ ആൾ ആവാൻ വായിൽ വന്ന കള്ളം നമ്മുടെ കൊച്ച് അതുപോലെ തട്ടി വിട്ടു..... "ഒന്ന് പോടീ വെറുതെ പുളു പറയാതെ.... ഞങ്ങളോട് പറഞ്ഞല്ലോ ഇവിടെ എന്തോ മീറ്റിംഗിന് വന്നതെന്ന് പിന്നെ നിനക്ക് മാത്രം എങ്ങനെ ഹണി മൂൺ ആയി....... കാർത്തു പാറുവിനെ കളിയാക്കി കൊണ്ട് ചോദിച്ചു.... പാറുവിന് ചെറുതായിട്ട് സങ്കടം വന്നെങ്കിലും അത് പുറത്ത് കാട്ടാതെ കട്ടക്ക് അവരോടു പിടിച്ചു നിന്നു..... "ഒന്ന് പോടീ.... അഭിയേട്ടൻ എന്നോട് പറഞ്ഞല്ലോ ഇന്ന് നമ്മുടെ ഹണി മൂൺ ആണെന്ന്....

നിങ്ങൾ പോയാലും ഞങ്ങൾ ഇന്ന് രാത്രി ഇവിടെയാ..... എന്ത് രസമാ ഇവിടെ ഒക്കെ കാണാൻ...... പാറു അത് പറഞ്ഞ് തിരിഞ്ഞതും പിന്നിൽ ഇതെല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ നെഞ്ചിൽ കൈയും കെട്ടി നിൽക്കുന്ന അഭിയെ ആണ്.... "പെണ്ണ് എന്തോന്ന് തള്ള് ആണോ തള്ളുന്നത്..... പക്ഷേ കേൾക്കാൻ ഒരു രസം ഒക്കെ ഉണ്ട്..... (അഭിആത്മ ) "എന്റെ കൃഷ്ണാ ഞാൻ പെട്ടല്ലോ..... ഇങ്ങേരു ഇത് എന്ത്‌ ഞാൻ കള്ളം പറയുമ്പോൾ മാത്രം എന്റെ പിന്നിൽ വന്ന് ഇതുപോലെ കേട്ട് കൊണ്ട് നിൽക്കുന്നത്... (പാറുആത്മ ) "നിങ്ങൾ വേണമെങ്കിൽ അഭിയേട്ടനോട് ചോദിച്ചു നോക്ക്..... അതും പറഞ്ഞു പാറു തിരിഞ്ഞു അഭിയുടെ അടുത്തേക്ക് നടന്നു..... നടക്കുമ്പോൾ തന്നെ അഭിയെ നോക്കി കണ്ണിറുക്കി കാണിക്കാനും pls എന്ന് പറയാനും പാറു മറന്നില്ല..... "അഭിയേട്ടൻ പറാ നമ്മൾ ഇങ്ങോട്ട് വന്നത് എന്തിനാ.... ഹണിമൂണിന് അല്ലെ..... പാറു അഭിയോട് പറഞ്ഞു പിന്നിൽ നിൽക്കുന്ന അവരെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ചോദിച്ചു..... അപ്പൊഴും അഭി കൈകൾ രണ്ടും നെഞ്ചിൽ പിണച്ചു കെട്ടി പാറുവിനെയും നോക്കി നിന്നു..... "പറയ് അഭിയേട്ടാ..... പാറു കുഞ്ഞ് പിള്ളേരെ പോലെ വാശി പിടിച്ചു അഭിയുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു. "എന്റെ പാറുട്ടി പറഞ്ഞത് ശരിയാ.....

ഞങ്ങൾ ഇന്ന് ഇവിടെ തങ്ങിയിട്ടേ നാളെ വരൂ.... നിങ്ങളും നാളെ പോകുന്നുള്ളൂ..... അഭി അതും പറഞ്ഞു പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "താങ്ക്സ് അഭിയേട്ടാ..... പാറു അതും പറഞ്ഞു അഭിയെ കെട്ടിപിടിച്ചു.... അഭി ഒന്ന് പുഞ്ചിരിച്ചിട്ട് പാറുവിന്റെ തല മുടിയിൽ പതിയെ തലോടി...... "നിങ്ങളുടെ റൊമാൻസ് ഒക്കെ അങ്ങ് റൂമിൽ മതി..... കിച്ചു അവരെ രണ്ടുപേരെയും കളിയാക്കി കൊണ്ട് പറഞ്ഞു....അങ്ങനെ പാറുവിന് അഭി കൊണ്ട് പോയി അവരുടെ റൂം കാണിച്ചു കൊടുത്തു.... റൂമിന്റെ മൂന്നു വശവും ചുമരും...... ഒരു വശം ഗ്ലാസ്സും ആയിരുന്നു..... ഗ്ലാസിനു പുറത്ത് മുഴുവൻ വെള്ള കർട്ടൻ ഇട്ടിട്ടുണ്ടായിരുന്നു..... ഗ്ലാസിലൂടെ നോക്കുമ്പോൾ മുന്നിൽ ആർത്തിരമ്പുന്ന കടൽ...... "എന്താ പാറുട്ടി നോക്കി നിൽക്കുന്നെ..... കടലിലേക്ക് നോക്കി നിൽക്കുന്ന പാറുവിനെ പിന്നിലൂടെ കെട്ടിപിടിച്ചു കൊണ്ട് അഭി ചോദിച്ചു..... അഭിയുടെ കുറ്റിത്താടി പാറുവിന്റെ കഴുത്തിൽ ഇക്കിളി കൂട്ടികൊണ്ട് ഇരുന്നു ..... "അഭിയേട്ടാ നിക്ക് ഇക്കിളി ആകുന്നു..... പാറു അഭിയെ തള്ളി മാറ്റികൊണ്ട് പറഞ്ഞു. "പാറുട്ടി അല്ലെ പറഞ്ഞത് ഇത് നമ്മുടെ ഹണി മൂൺ ആണെന്ന്.....ഇതൊക്കെ നിസാരം അല്ലെ.... ഇനി ഇക്കിളി ആവാൻ കിടക്കുന്നത് അല്ലെ ഉള്ളൂ .....

അഭി കള്ള ചിരിയോടെ മീശ പിരിച്ചു കൊണ്ട് പറഞ്ഞു. "എന്റെ പാറു നിനക്ക് ഉള്ള കുഴി നീ തന്നെ കുഴിച്ചല്ലോ.... വല്ല കാര്യം ഉണ്ടായിരുന്നോ നിനക്ക് ...... ഉറങ്ങി കിടന്ന സിംഹത്തെ ആണല്ലോ പാറു നീ ഡിസ്‌കോ ഡാൻസ് കളിപ്പിച്ചു എഴുനേൽപ്പിച്ചത്..... പെട്ടെന്ന് എന്തെങ്കിലും പറഞ്ഞു എസ്‌കേപ്പ് ആവേഡീ..... അല്ലെങ്കിൽ നിന്റെ ശവം ഇന്ന് ഈ ചെറുക്കൻ എടുക്കും..... (പാറുആത്മ ) "ഇന്ന് രാത്രി നമുക്ക് ഉറങ്ങണ്ട കേട്ടോ പാറു .... ഇന്ന് മുഴുവൻ എനിക്ക് എന്റെ ഈ കുറിഞ്ഞി പൂച്ചയെ സ്നേഹിക്കണം...... അത് കൊണ്ട് ഇപ്പോൾ ഉറങ്ങിക്കോ..... രാത്രി നമുക്ക് അടിച്ചു പൊളിക്കാം.....ഇപ്പോൾ എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്..... പോയിട്ട് പെട്ടെന്ന് തന്നെ വരാം.... അതും പറഞ്ഞു അഭി പാറുവിന് ഒരു ഉമ്മയും കൊടുത്ത് ഫയലും എടുത്തു പുറത്തേക്ക് ഇറങ്ങി.... പാറു ആണെങ്കിൽ പുറത്തേക്ക് പോയ അഭിയെയും നോക്കി നഖം തിന്ന് നിൽക്കുന്നു..... "സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയുന്നു..... പാറുവിന്റെ മനസ്സിൽ അപ്പോൾ ആ പാട്ടു ആണ് കടന്ന് വന്നത്.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story