പാർവ്വതി പരിണയം: ഭാഗം 5

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഡീ പാറു എന്ത് ഒരു വലിയ വീട് ആണ് ഡീ ഇത്. നീയും നിന്റെ അമ്മയും ശരിക്കും ഭാഗ്യം ഉള്ളവരാണ്... " "നീ എന്ത് വിചാരിച്ചു എന്നെ പറ്റി ഞങ്ങൾ കുടുംബക്കാരൊക്ക പൊളിയാണ്😎..... " "ഓ സമ്മതിച്ചേ... "എന്നും പറഞ്ഞ് കാർത്തു ഫ്രഷ് ആവാൻ ടവൽ എടുത്തോണ്ട് ബാത്‌റൂമിൽ കയറി. പാറു ആ സമയം വീട് മൊത്തം കാണാൻ വേണ്ടി റൂമിന് പുറത്തേക്കു ഇറങ്ങി. അവളുടെ ദൃഷ്ടി നേരെ പതിഞ്ഞത് ആ പൂട്ടി കിടക്കുന്ന റൂമിലേക്ക് ആണ്. ഇത് ആരുടെ റൂം ആയിരിക്കും. ആരെങ്കിലും ഇവിടെ ഇപ്പൊ താമസിക്കുന്നുണ്ടോ, ഈ റൂം തുറക്കാൻ പറ്റുവോ, ഇതിന് ഉള്ളിൽ എന്തായിരിക്കും എന്ന് ഒരു ആയിരം ചിന്തകൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി. പെട്ടെന്ന് ആണ് ആരോ നടന്ന് വരുന്നത് പോല്ലേ തോന്നിയത്. അടുത്ത് വന്നപ്പോൾ പാറു ന് അത് ഗൗരി ആണെന്ന് മനിസിലായി. "നീ എന്താ പാറു ഇവിടെ നില്കുന്നത്... ഇതുവരെ ഫ്രഷ് ആയില്ലേ... താഴെ എല്ലാരും നിന്നെ തിരക്കുന്നുണ്ട് പെട്ടെന്ന് വാ.. "അതും പറഞ്ഞ് ഗൗരി പാറുന്റെ കൂടെ നടന്നു. അപ്പോഴാണ് പാറു അടഞ്ഞു കിടന്ന റൂമിന്റെ അടുത്ത റൂമിൽ ലൈറ്റ് കണ്ടത്. അവിടെന്ന് എന്തൊക്കെയോ ശബ്‌ദം കേൾക്കുകയും ചെയാം. ഗൗരി റൂമിന്റെ വാതിൽ ഒന്ന് തട്ടി. ഒരു അനക്കവും ഇല്ല. ഗൗരി റൂം തുറന്ന് അകത്തേക്ക് കയറി ഒപ്പം ഞാനും.

അപ്പോഴാണ് പാറു കാണുന്നത് കണ്ണാടിയിൽ നിന്ന് എന്തൊക്കെയോ കോപ്രായം കാണിക്കുന്ന ഒരു ചെറുപ്പക്കാരനെ ആണ്. നല്ല ഉയരം ഉണ്ട് അതിനൊപ്പം ഉള്ള വണ്ണം. വെളുത്ത നിറം നല്ല കട്ടി മീശയും താടിയും. "ചേട്ടാ.. "ഗൗരി വിളിച്ചു. അപ്പോഴാണ് അയാൾ ഞങ്ങളെ കാണുന്നത്. പെട്ടെന്ന് ഒന്ന് ഞെട്ടിയിട്ട് വീണ്ടും ഒന്ന് ചിരിച്ചു. "ഇത് ആണോ ഗൗരി നമ്മുടെ പാറു.. " അവൾ അതെ എന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. അയാൾ നടന്ന് വന്ന് പാറു ന്റെ നേർക്കു കൈ നീട്ടി. പാറു സംശയ ഭാവത്തിൽ ഗൗരിനെ നോക്കിയപ്പോൾ അവൾ പറഞ്ഞ് "ചേച്ചി ഇത് എന്റെ സ്വന്തം ചേട്ടൻ 😁കൃഷ്ണനുണ്ണി എന്ന ചേച്ചിയുടെ വലിയച്ഛൻന്റെ പൊന്നോമന പുത്രൻ... " അപ്പോഴാണ് പാറുന് ആളെ മനിസിലായതു. അവൾ ചിരിച്ചോണ്ട് തിരിച്ചും കൈ നീട്ടി. "പാറുന് എന്നെ കിച്ചുവേട്ടാ.. എന്ന് വിളിക്കാം.." എന്നും പറഞ്ഞ് പുഞ്ചിരിച്ചു. അപ്പോഴാണ് താഴെ നിന്ന് മുത്തശ്ശിയുടെ ശബ്‌ദം കേട്ടത്. "ഗൗരി പാറുനെ കൂട്ടി കഴിക്കാൻ താഴ്ത്തേക്ക് വരൂ.... " ഗൗരി പെട്ടെന്ന് എന്നോട് ഫ്രഷ് ആയിട്ട് വരാൻ പറഞ്ഞു തിരിഞ്ഞു നടന്നു. ഞാൻ കിച്ചുവേട്ടനെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് തിരിച്ചു നടക്കാൻ തുടങ്ങി. "പാറു നമുക്ക് വിഷദം ആയിട്ട് പരിചയപ്പെടണം കേട്ടോ... " ഞാൻ അതിന് ഒരു പുഞ്ചിരി സമ്മാനിച്ചു പുറത്ത് ഇറങ്ങി റൂമിലേക്ക് പോയി.

ഗൗരിയും കൂടെ ഉണ്ടായിരുന്നു. അപ്പോഴേക്കും കാർത്തു റെഡി ആയി ഞാൻ പെട്ടെന്ന് ഡ്രസ്സും എടുത്ത് കുളിക്കാൻ പോയി. കുളിച്ചിട്ട് ഇറങ്ങി വരുന്ന പാറുനെ രണ്ടുപേരും കണ്ണും തള്ളി നോക്കി നിന്നു. ഒരു ചുവപ്പും വെള്ളയും ദാവണി ആണ് വേഷം. കാർത്തു ആണ് ശരിക്കും ഞെട്ടിയത്. "ഡീ നിന്നെ കാണാൻ തുടങ്ങിയിട്ട് ഇത്രെയും വർഷം ആയി നിന്നെ ഞാൻ ഈ വേഷത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാലോടി... "കാർത്തു എന്തോ കണ്ട് പേടിച്ചു കിളി പോയപോല്ലേ പറഞ്ഞു. "ആരാ ഡീ ഒരു ചേഞ്ച് ഇഷ്ട്ടപ്പെടാത്ത.."അതും പറഞ്ഞു പാറു തലയിൽ ചുറ്റിയിരുന്ന ടവൽ അഴിച്ചു എടുത്ത്. അവൾ നീളം ഉള്ള മുടി കുളിപ്പിന്നൽ പിന്നി ഇട്ടു. നെറ്റിയിൽ ഒരു കുഞ്ഞ് കല്ല് വച്ച പൊട്ടും തൊട്ട് കണ്ണിൽ കരിയും എഴുതി. എന്നിട്ട് തിരിഞ്ഞ് നിന്നു എങ്ങനെ ഉണ്ടെന്ന് ഒരു ആക്ഷനും ഇട്ടു. ഗൗരി സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു. "പാറു ഇത്രെയും നാളും നിനക്ക് ഇത്രെയും ഭംഗി ഉണ്ടായിരുന്നോ ഡീ.അതോ നീ ഇന്ന് കുളിച്ചോണ്ട് എനിക്ക് തോന്നുന്നതോ.... "കാർത്തു പാറുനെ ഒന്ന് ആക്കി ചിരിച്ചു. "മതി മതി താഴെ പോവാം ഇനി നിന്ന എല്ലാരും ഇങ്ങ് വരും.. "അതും പറഞ്ഞ് ഞങ്ങളുടെ കൈയും പിടിച്ചു നടന്നു. സ്റ്റെപ് ഇറങ്ങി താഴെ എത്തി. അവിടെ ഡൈനിങ്ങ് ടേബിളിൽ എല്ലാരും ഉണ്ട്.

എന്നെ കണ്ടതും എല്ലാരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. മുത്തശ്ശി എണീറ്റ് വന്ന് എന്റെ നെറ്റിയിൽ ചുംബിച്ചു. "എന്റെ കുട്ടി ശരിക്കും സുന്ദരി ആയത് ഇപ്പോഴാ. ഈ വേഷമ നല്ലതാ. ഇവിടെ ഇപ്പൊ ഉള്ള ആർക്കും ഇതൊന്നും ഇടാൻ വയ്യ കുട്ടിയെ... ഗൗരിയും പറയും ഇതൊന്നും ഇപ്പൊ ഉള്ള കുട്ടികൾ ഇടില്ല ഇപ്പോ എല്ലാരും ന്യൂ ജനറേഷൻ ആണെന്ന്.. കണ്ടോ ഗൗരി ഇപ്പൊ ഈ കുട്ടി ഇട്ടത്. പാറു ഓൾഡ് ജനറേഷൻ ആണോ... " ഗൗരിയും കാർത്തുവും എല്ലാ പെണ്ണുങ്ങളും എന്നേ നോക്കി നിനക്ക് വച്ചിട്ടുണ്ട് എന്ന് പറയുന്ന പോല്ലേ 😁😁😁. ഇടക്ക് ഇടക്ക് കിച്ചുവേട്ടന്റെ കണ്ണുകൾ ഞങ്ങൾ ഇരിക്കുന്ന വശത്തേക്കു പായുന്നത് ഞാൻ കണ്ടു 🙄. എല്ലാരും ആഹാരം കഴിച്ചു നേരുത്തേ തന്നെ കിടക്കാൻ പോയി. ഷീണം കൊണ്ട് ഞാനും കാർത്തുവും പെട്ടെന്ന് തന്നെ ഉറങ്ങി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവില്ലേ എണീറ്റു കുളിച്ചു റെഡി ആയി പാറുവും കാർത്തുവും താഴേക്കു ചെന്ന്. അപ്പോഴേക്കും രാവില്ലേ കാപ്പി കുടിക്കാൻ ഉള്ള സമയം ആയി. കാപ്പി കഴിച്ചു കഴിഞ്ഞു എന്നോടും കാർത്തുനോടും അമ്പലത്തിൽ പോയി വരാൻ പറഞ്ഞു. പാറു ഒരു ഇളംനീല നിറത്തിൽ ഉള്ള ദാവണി ആയിരുന്നു ധരിച്ചത്. ബാക്കി രണ്ടുപേരും ടോപ്പും ലെഗിൻസും ആയിരുന്നു വേഷം പാടത്തി ന്റെ നടുക്ക് കൂടി ആണ് അമ്പലത്തിലേക്ക് പോവേണ്ടത്. അമ്പലത്തിൽ എത്തി എല്ലാരും തൊഴുത് പുറത്ത് ഇറങ്ങി.

തിരിച്ചു നടന്നപ്പോൾ പാറു മുന്നിലും ഗൗരിയും കാർത്തുവും പിന്നിൽ നിന്നു ആണ് നടന്നു വരുന്നത്. റോഡ് എത്താറായപ്പോ റോഡിന്റെ സൈഡിൽ ഒരു മാവ് നിൽക്കുന്ന കണ്ടു പാറുന് മാമ്പഴം തിന്നാൻ തോന്നി. അത് അവൾ ഗൗരിയോട് പറഞ്ഞു. "പാറു വീട്ടിൽ മാമ്പഴം ഉണ്ട് ഞാൻ അത് എടുത്ത് തരാം... അവിടെ ഒരു പുതിയ കാറും കിടപ്പുണ്ട് ലാസ്റ്റ് പണി മേടിക്കല്ലു." "നീ പേടിക്കണ്ട എനിക്ക് നല്ല ഉന്നം ഉണ്ട് ഇപ്പൊ കാണിച്ചു തരാം.. "അത്രെയും പറഞ്ഞു പാറു അവിടെ കിടെന്ന കല്ല് എടുത്ത് ഒരു ഏറു. പാറുന് ഉന്നം പോയിട്ട് ഉന്നതിന്റെ" ഉ "പോലും ഇല്ല. എടുത്ത് എറിഞ്ഞ കല്ല് കൃത്യമായി കാറിന്റെ ഗ്ലാസ്സിൽ കൊണ്ട് വിൻഡോ ഗ്ലാസ്സ് പൊട്ടി തെറിച്ചു. കാർത്തുവും ഗൗരിയും പേടിച്ചിട്ട് ഇപ്പൊ മുള്ളും എന്ന അവസ്ഥയിലും. പെട്ടെന്ന് കാറിന്റെ ഡോർ തുറന്നു ഒരു ചെറുപ്പക്കാരൻ പുറത്ത് ഇറങ്ങി. ഇപ്പൊ പാറു ശരിക്കും പേടിച്ചു.

വണ്ടിയുടെ അകത്തു ആരും കാണില്ലെന്ന് ആണ് പാറു വിചാരിച്ചേ. കാറിൽ നിന്നു ഇറങ്ങിയ ആളെ കണ്ടു ഗൗരി നിലവിളിച്ചു. "അയ്യോ പാറു കൊച്ചേട്ടൻ..... ഓടിക്കോ കൈയിൽ കിട്ടിയ പൊടി പോലും കാണില്ല... 😳😳". ഗൗരി കാർത്തുനെയും കൊണ്ട് ഒരു ഓട്ടം. അവർ പോയ വഴിയെ ഇനി ഒരു പുല്ല് പോലും മുളക്കില്ല.😁. പാറു തിരിഞ്ഞു ഓടാൻ നിന്നതും "അവിടെ നിക്ക് ഡീ..... "എന്ന് ഒരു അലർച്ച ആയിരുന്നു. പേടിച്ചിട്ട് ഒന്നുമല്ല പെണ്ണ് ഒന്ന് അനങ്ങി കൂടി ഇല്ല. അയാൾ അടുത്തേക്ക് വന്നപ്പോൾ പാറു പേടിച്ചിട്ട് ബോധം പോകും എന്ന അവസ്ഥ ആയി. അയാൾ അടുത്ത് വന്നതും പാറു ദേ കിടക്കണ് താഴെ 😁😁😁😁.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story