പാർവ്വതി പരിണയം: ഭാഗം 50

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

എന്റെ കൃഷ്ണാ അഭിയേട്ടൻ ഇന്ന് രണ്ടും കല്പ്പിച്ചു ആണല്ലോ.... എന്റെ ഫസ്റ്റ് നൈറ്റ്‌ ഇന്ന് തന്നെ നടക്കുവോ 🙄🙄.... ആലോചിക്കാൻ കൂടി വയ്യാ.... നിനക്കുള്ള പണി നീ തന്നെ ചോദിച്ചു വാങ്ങിച്ചല്ലോ പാറു....അങ്ങേര് ഇന്ന് നിന്റെ പരിപ്പ് ഇളക്കും.... (പാറു ആത്മ ) അഭി മുറിയിൽ നിന്ന് പുറത്ത് പോയതും പാറുവിന് അവിടെ ഇരുന്നു ബോർ അടിക്കാൻ തുടങ്ങി.... പാറുവിന് ഒന്ന് ഫ്രഷ് ആവാൻ തോന്നിയെങ്കിലും ഡ്രസ്സ്‌ ഒന്നും എടുക്കാത്തത് കൊണ്ട് അവൾ അതിൽ നിന്ന് പിന്മാറി..... അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ അഭിയുടെ കൈയിൽ ഉണ്ടായിരുന്ന ബാഗ് ടേബിളിന്റെ പുറത്ത് ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്..... പാറു അത് പോയി തുറന്ന് നോക്കിയതും അവൾക്കും അഭിക്കും ചേഞ്ച് ചെയ്യാൻ ഉള്ള ഡ്രസ്സ്‌ അതിൽ ഉണ്ടായിരുന്നു..... "ഓഹോ.... അപ്പോൾ എല്ലാം നേരുത്തേ കരുതി കൂട്ടി ഉള്ള പ്ലാനിങ് ആണല്ലേ.....ഇത് നേരുത്തേ അറിയിഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ ഞാൻ ഇങ്ങനെ ഇരുന്നു ടെൻഷൻ അടിക്കേണ്ട കാര്യം ഉണ്ടായിരുന്നോ..... അവളുമാരുടെ മുന്നിൽ ആള് കളിക്കാൻ പോയി ഞാൻ പെട്ട അവസ്ഥ ആയി ഇപ്പോൾ..... പാറു അതും പറഞ്ഞു സ്വയം ഒന്ന് ആത്മഗതിച്ചിട്ട് ഡ്രസ്സും എടുത്ത് ഫ്രഷ് ആവാൻ കയറി.... കുളിച്ചു ഇറങ്ങിയപ്പോഴേക്കും പാറുവിന് ഐസ് ക്രീം കഴിക്കാൻ തോന്നി....

അങ്ങനെ റീസെപ്ഷനിൽ വിളിച്ചു ഒരു ഐസ് ക്രീമിനും ഓർഡർ ചെയ്തു പാറു റൂമിൽ ഉലാത്തുക ആയിരുന്നു..... പാറുവിന് ഗൗരിയെയും കാർത്തൂനെയും കൂടി വിളിച്ചാൽ കൊള്ളാം എന്ന് തോന്നി..... പാറു ഫോൺ എടുത്തു രണ്ടുപേരെയും മാറി മാറി വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല...... "ഈ കുരിപ്പുകൾ എവിടെ പോയി കിടക്കുന്നുവോ എന്തോ..... പാറു അതും പറഞ്ഞു ബെഡിൽ പോയിരുന്നു മായക്കണ്ണൻ കാണാൻ തുടങ്ങി.... അപ്പോഴേക്കും ഐസ് ക്രീം റൂമിൽ എത്തി.....പാറു ബെഡിൽ കിടന്നു ഒരു കൈ കൊണ്ട് ഐസ് ക്രീമും കഴിക്കുന്നു മറു കൈ കൊണ്ട് ഫോൺ പിടിച്ചിരിക്കുന്നു..... പെട്ടെന്ന് ആണ് റൂം നോക് ചെയുന്ന സൗണ്ട് കേട്ടത്..... പാറു ഐസ് ക്രീം ടേബിളിൽ വച്ചിട്ട് ഫോണും കൊണ്ട് റൂം തുറക്കാൻ ആയി പോയി...പാറു റൂം തുറന്നതും അഭി റൂമിന് ഉള്ളിലേക്ക് കയറി...... പാറുവിന്റെ കൈയിൽ ഇരിക്കുന്ന ഫോണിലും പാറുവിന്റെ മുഖത്തും അഭി മാറി മാറി നോക്കി...... "മായം മായം മായം ജാലം ജാലംജാലം.... മനസ്സിൻ ഉള്ളിൽ കയറി കൂടും കള്ളച്ചാർ ആണേ..... എന്നും എന്നും മുന്നിൽ നമ്മുടെ മായ കണ്ണൻ.... മൊബൈലിൽ നിന്ന് വരുന്ന പാട്ടിന്റെ കൂടെ നമ്മുടെ പാറു കൊച്ചും തകർത്ത് പാടുകയാണ്.... അഭി ആണെങ്കിൽ ഇത് കേട്ട് ആകപ്പാടെ കിളി പോയി നിൽക്കുന്നു.... "ഇത് എന്താ പാറു നീ ഈ കാണുന്നെ...... അഭി കാലിൽ കിടന്ന ഷൂ അഴിച്ചു മാറ്റി കൊണ്ട് പാറുവിനോട് ചോദിച്ചു. "ഇതോ.... ഇത് മായക്കണ്ണൻ 😁....

പണ്ട് കൊച്ച് ടീവിയിൽ ഉണ്ടായിരുന്നില്ലേ ..... ഇപ്പോൾ ഇത് ഇല്ല അഭിയേട്ട.🥺.... അതുകൊണ്ടാ യൂ ട്യൂബിൽ കാണുന്നെ..... അഭിയേട്ടൻ വാ നമുക്ക് ഒന്നിച്ചു കാണാം..... ദോ ഞാൻ ഐസ് ക്രീമും മേടിച്ചു വച്ചിട്ടുണ്ട്....... പാറു കുഞ്ഞ് പിള്ളേരെ പോലെ സന്തോഷത്തിൽ അഭിയോട് പറഞ്ഞു. "ഇങ്ങനെ പോയാൽ മിക്കവാറും ഞാനും നിന്നെ പോലെ lkg ആവേണ്ടി വരുമല്ലോ എന്റെ പാറു...... അഭി പാറുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു. "ഈ അഭിയേട്ടൻ എന്താ എപ്പോഴും ഇങ്ങനെ തലയിൽ തട്ടുന്നെ.... എനിക്ക് നന്നായി വേദനിച്ചു..... പാറു തല തടവി കൊണ്ട് അഭിയെ നോക്കി ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു. "ഇങ്ങനെ കൊട്ടിയാൽ എങ്കിലും നിന്റെ തലയിൽ ഉള്ള കളിമണ്ണ് വെളിയിൽ പോകുവോ എന്ന് നോക്കാനാ കൊട്ടി നോക്കുന്നത്...... അഭി പാറുവിന്റെ തലയിൽ ഒന്നൂടെ കൊട്ടി കൊണ്ട് പറഞ്ഞു. "അഭിയേട്ടാ....... പാറു കുഞ്ഞ് പിള്ളേരെ പോലെ വിളിച്ചു. "ഇന്ന് ഇനി കൊട്ടില്ല..... ബാക്കി നാളെ...... അഭി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു. "അഭിയേട്ടൻ പോയി ഫ്രഷ് ആയി വാ.... നമുക്ക് കടൽ കാണാൻ പോണ്ടേ...... പാറു വലിയ ഉത്സാഹത്തിൽ പറഞ്ഞു. "പോകാല്ലോ എന്റെ കുറിഞ്ഞി പൂച്ചേ...... അഭി പാറുവിന്റെ മൂക്കിൽ ഒന്ന് പിച്ചിയിട്ട് ഡ്രസ്സും എടുത്തു കുളിക്കാൻ കയറാൻ ആയി ബാത്‌റൂമിലേക്ക് നടന്നു.... "അഭിയേട്ടാ...... തിരിഞ്ഞു നടന്ന അഭിയെ പാറു പിന്നിൽ നിന്ന് വിളിച്ചു. "ഇനി എന്താ എന്റെ കുറിഞ്ഞി പൂച്ചേ....

.. അഭി അവിടെ തന്നെ നിന്ന് കൊണ്ട് തിരിഞ്ഞു നോക്കി ചോദിച്ചു. "അതെ..... കിച്ചുവേട്ടനും ശരത്തേട്ടനും മീറ്റിംഗ് ഉണ്ടായിരുന്നോ..... പാറു അഭിയുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. "ഇല്ലല്ലോ..... ഇത് ഹോസ്പിറ്റലും ആയി റിലേറ്റീവ് ചെയ്‌ത മീറ്റിംഗ് ആയിരുന്നു..... അവരൊക്കെ റൂമിൽ കാണും...... എന്താ പാറുട്ടി...... അഭി പാറുവിന്റെ തലമുടി പിന്നിലേക്ക് ഒതുക്കി വച്ചു കൊണ്ട് ചോദിച്ചു. "എനിക്ക് ബോർ അടിച്ചപ്പോൾ ഞാൻ കുറെ വട്ടം അവരെ വിളിച്ചു അഭിയേട്ടാ.... അവരാരും എടുത്തില്ല...... ഞാൻ പിണക്കമാ അവരോടു.... ഇനി പാറു എന്നും വിളിച്ചു രണ്ടും വരട്ടെ അപ്പോൾ കാണിച്ചു കൊടുക്കാം...... പാറു ചുണ്ട് രണ്ടും പുറത്തേക്ക് ഉന്തി ദേഷ്യത്തോടെ പറഞ്ഞു..... എന്നാൽ അഭിക്ക് അത് കണ്ടിട്ട് ചിരി ആണ് വന്നത്...... "എന്റെ പാറുട്ടി.... അവരുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസം ആയത് അല്ലെ ഉള്ളൂ..... അപ്പോൾ അവർക്ക് അതിന്റെതായ പ്രൈവസി കൊടുക്കണം.......അവർക്കും കാണില്ലേ ആഗ്രഹങ്ങൾ.... ആരുടേയും ശല്ല്യം ഇല്ലാതെ തനിച്ചു ഇരിക്കാനും സംസാരിക്കാനും ഒക്കെ.....

അത് കൊണ്ട് എന്റെ പാറുട്ടി അവരെ ആരെയും വിളിക്കണ്ടാ..... എന്ത്‌ ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി...... അഭി അതും പറഞ്ഞു പാറുവിന്റെ കവിളിൽ ചെറുതായി ഒന്ന് തട്ടി അകത്തേക്ക് പോകാൻ ആയി നിന്നു.......അപ്പോഴേക്കും പുറത്ത് ആരോ ഡോറിൽ തട്ടുന്ന ശബ്‌ദം കേട്ടു...... "ഡാ വാതിൽ തുറക്കെടാ...... പുറത്ത് നിന്ന് കിച്ചുവിന്റെയും പടകളുടെയും ശബ്‌ദം കേട്ടു..... അഭി ആണെങ്കിൽ ഡ്രസ്സ്‌ ടേബിളിൽ വച്ചിട്ട് ഡോർ തുറക്കാൻ ആയി നടന്നതും പാറു അഭിയുടെ കൈയിൽ പിടിച്ചു അവിടെ നിർത്തി..... "ഇപ്പോൾ ഡോർ തുറക്കണ്ടാ.... നമ്മുടെ വിവാഹം കഴിഞ്ഞിട്ടും കുറച്ച് ദിവസം ആയത് അല്ലെ ഉള്ളൂ.... അപ്പോൾ നമുക്കും വേണ്ടേ പ്രൈവസി..... ഞാൻ വിളിച്ചിട്ട് ആരും എടുത്തില്ലല്ലോ..... അഭിയേട്ടനും തുറക്കണ്ടാ.... നമ്മളും തനിച്ചു ഇരുന്നു സ്നേഹിക്കയാണ് എന്ന് വിചാരിച്ചോട്ടെ..... പാറു കണ്ണ് രണ്ടും ഉരുട്ടി ഗർവോടെ പറഞ്ഞു.... പാറുവിന്റെ സംസാരം കേട്ട് അഭിക്ക് ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story