പാർവ്വതി പരിണയം: ഭാഗം 51

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"എന്റെ പാറു.... നീ മന്ദബുദ്ധി ആണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ ..... ഒരു അഞ്ചു പൈസയുടെ ബുദ്ധി ഇല്ലല്ലോ എന്റെ ഈ പൊടികുപ്പിക്ക് ...... അഭി പാറുവിന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.... "ആഹാ അത്രക്ക് ആയോ...... എന്നും പറഞ്ഞു പാറു ഒന്ന് ഉയർന്നു പൊങ്ങി അഭിയുടെ ചുമന്നു തുടുത്ത മൂക്കിൽ നല്ല ഒരു അടാർ കടി അങ്ങോട്ട് കൊടുത്തു.... "ഹാ.... നീ പൂച്ച കുഞ്ഞ് അല്ലേടി പട്ടി കുഞ്ഞാ..... അഭി തന്റെ മൂക്ക് തടവി കൊണ്ട് പറഞ്ഞു. "എന്നോട് കളിച്ചാൽ ഞാൻ കളി പഠിപ്പിക്കും..... പാറു മോഹൻലാൽ സ്റ്റൈലിൽ അഭിയോട് പറഞ്ഞു ഒരു ഒറ്റ ഓട്ടം.. "എന്നാലേ എനിക്കും ഒരുപാട് കളികൾ അറിയാം.... അതൊക്കെ ഞാനും പഠിപ്പിക്കാം കേട്ടാ...... അഭി ഒന്ന് മീശയും പിരിച്ചു പാറുവിന്റെ പിന്നാലെ ഓടി.... പാറു ആണെങ്കിൽ ഓടി പോയി ബാത്‌റൂമിൽ കയറി തിരിഞ്ഞു ഡോർ അടക്കാൻ ഡോറിൽ പിടിച്ചതും പുറത്ത് നിന്ന് അഭി ഡോർ തള്ളി തുറക്കാൻ നോക്കുന്നു.... നമ്മുടെ കൊച്ചിന് നല്ല ആരോഗ്യ ഉള്ളത് കൊണ്ട് അഭി പെട്ടെന്ന് തന്നെ വാതിലും തള്ളി തുറന്ന് അകത്തേക്ക് വന്നു.... "നീ എവിടെക്കാ പാറുട്ടി ഇങ്ങനെ ഓടുന്നത്...... നീ എങ്ങോട്ട് ഓടിയാലും ലാസ്റ്റ് ഈ അഭിയുടെ അടുത്തേക്ക് തന്നെ നിന്നെ ചാത്തൻ കൊണ്ട് വരും......

അഭി അതും പറഞ്ഞു കൈയിൽ ഇരുന്ന ഡ്രസ്സ്‌ മിററിന്റെ മുന്നിൽ വച്ചിട്ട് ബാത്‌റൂമിന്റെ ഡോർ ക്ലോസ് ചെയ്തു....അപ്പോഴേക്കും പാറു അഭിയുടെ ദേഹത്ത് വെള്ളം നനക്കാൻ ആയി കുഞ്ഞ് ശവർ പോലുള്ള സാധനം ഓൺ ആക്കി കൈയിൽ പിടിച്ചു..... അഭിയുടെ ശരീരത്തിലേക്ക് വെള്ളതുള്ളികൾ അരിച്ചു ഇറങ്ങി..... "പാറുട്ടി എത്ര വേണോ വെള്ളം വീഴ്ത്തിക്കോ.... ഞാൻ കുളിക്കാൻ കയറാൻ നിന്നതാ.... നീ അല്ലെ നേരുത്തേ കുളിച്ചത്.... എന്തായാലും എനിക്ക് ലാഭം ആയി..... ചുളുവിൽ കുളിപ്പിക്കാൻ ഒരു ആൾ ആയല്ലോ..... ഇനി എന്നും ഇതുപോലെ പാറുട്ടി കുളിപ്പിച്ചാൽ മതി..... അഭി ഒരു കുസൃതി ചിരിയോടെ പാറുവിന്റെ അടുത്തേക്ക് നടന്നു.... പാറു വീണ്ടും പ്ലിങ് 😁.... (ലെ മഴത്തുള്ളി :എന്തിനാ പാറു നീ ഇങ്ങനെ സ്വയം കുഴി കുഴിക്കുന്നത്...) "അഭിയേട്ടാ വേണ്ടാട്ടോ...... പാറു അഭി വരുന്നതിന് അനുസരിച്ചു പിന്നിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.... "വേണല്ലോ...... അഭി അത് പറയുമ്പോഴേക്കും പാറു ചുമരിൽ തട്ടി നിന്നിരുന്നു..... അഭി പാറുവിനെ നോക്കികൊണ്ട്‌ തന്നെ തന്റെ ഷർട്ടിലെ ഓരോ ബട്ടൻസ് ആയി അഴിച്ചു മാറ്റി.... ഷർട്ട്‌ ഊരി മാറ്റി..... അഭിയുടെ രോമാവൃതമായ നെഞ്ചിലേക്ക് നോക്കിയതും പാറുവിന്റെ ഉള്ളിലെ പിടക്കോഴി കൂകി തുടങ്ങി......

.അവന്റെ കഴുത്തിലേ സ്വർണ്ണ ചെയിൻ ശരിക്കും അവന്റെ അഴക് ഒന്നൂടെ വർധിപ്പിച്ചു..... "എന്തിനാ അഭിയേട്ട ഷർട്ട് ഒക്കെ മാറ്റുന്നെ..... പാറു വിറച്ചു കൊണ്ട് ചോദിച്ചു. "നമ്മുക്ക് കുളിക്കണ്ടേ പാറുട്ടി..... ഇന്ന് നമ്മൾ ഒന്നിച്ചാ കുളിക്കുന്നെ..... അഭി പാറുവിന്റെ രണ്ട് സൈഡിലും കൈകൾ ഉന്നി കൊണ്ട് പറഞ്ഞു.... പാറുവാണെങ്കിൽ പേടിച്ചു അഭിയുടെ രണ്ട് കൈകളെയും മാറി മാറി നോക്കുന്നു...... "ഞാൻ രാവിലെ കുളിച്ചതാ അഭിയേട്ടൻ കുളിച്ചോ..... ഞാൻ ടവൽ എടുത്തു തരാം..... അതും പറഞ്ഞു പാറു നൈസ് ആയി എസ്‌കേപ്പ് ആകാൻ നിന്നതും അഭി പാറുവിനെ വലിച്ചു തന്റെ നെഞ്ചോട് അടുപ്പിച്ചു...... "വേണ്ടാ അഭിയേട്ടാ വിട്....... പാറു കുതറി മാറാൻ നോക്കിയെങ്കിലും അഭി ഒന്നൂടെ അവളെ തന്നിലേക്ക് അടുപ്പിച്ചു..... അഭി പാറുവിനെയും കൊണ്ട് ഷവറിന്റെ ചോട്ടിൽ പോയി ഷവർ ഓൺ ചെയ്തു...... പാറുവിന്റെ ശരീരത്തിലേക്ക് തണുത്ത വെള്ളത്തുള്ളികൾ വീണതും പാറു അഭിയെ ഇറുകെ പുണർന്നു...... അവൾ അഭിയുടെ നെഞ്ചിൽ തന്റെ മുഖം പൂഴ്‌ത്തി..... അഭി പാറുവിന്റെ മുഖം തന്റെ കൈ കുമ്പിളിൽ കോരി എടുത്തു...... അവളുടെ വിറകൊള്ളുന്ന ചെഞ്ചുണ്ടുകൾ ഒരു നിമിഷം അവനിലെ വികാരത്തെ ഉണർത്തി...... അഭി പതിയെ പാറുവിന്റെ വിറകൊള്ളുന്ന ആ ചെഞ്ചോടികൾ തന്റേത് മാത്രം ആയി സ്വന്തം ആക്കി...... പതിയെ അവൻ അവളിലെ തേൻ നുകർന്നു കൊണ്ടേ ഇരുന്നു..... പാറുവിന്റെ കൈകൾ അഭിയുടെ പുറത്ത് അമർന്നു കൊണ്ടേ ഇരുന്നു....

.അവളുടെ നഖങ്ങൾ തന്റെ പുറത്ത് ആഴ്ത്തുന്നതിന് അനുസരിച്ചു അവന്റെ ചുണ്ടുകൾ തീവ്രമായി അതിന്റെ ഇണയെ ചുംബിച്ചു കൊണ്ടിരുന്നു....... പതിയെ പതിയെ പാറുവും അവന്റെ ചുംബനത്തിൽ ലയിച്ചു.... അഭിയുടെ കൈകൾ പാറുവിന്റെ ശരീരത്തിൽ ഓടി നടന്നു.....അവർ ഇരുവരുടെയും പല്ലും ചുണ്ടും നാവും പരസ്പരം പുണർന്നു കൊണ്ടേ ഇരുന്നു...... പാറുവിൽ നിന്ന് ചെറിയ ഒരു എങ്ങൽ പുറപ്പെട്ടതും അഭി പാറുവിന്റെ മേലുള്ള പിടി വിട്ടു...... പാറു മുഖം കുനിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അഭി ഒന്നൂടെ ശക്തമായി പാറുവിനെ അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു..... "വേണ്ടാ അഭിയേട്ടാ...... പാറു അത് പറഞ്ഞു കഴിയും മുന്നേ അഭിയുടെ ചുണ്ടുകൾ അവയുടെ ഇണയിൽ ലയിച്ചിരുന്നു.... അഭിയുടെ കൈകൾ പാറുവിന്റെ ടോപിന് അടിയിലൂടെ അവളുടെ നഗ്നമായ വയറിൽ സഞ്ചാര പാത തീർത്തിരുന്നു....... അഭിയുടെ കൈകൾ പാറുവിന്റെ ടോപ്പിലെ കെട്ടിനെ വലിച്ചു പൊട്ടിച്ചു..... പാറു ഒന്ന് ഞെട്ടി കൊണ്ട് അഭിയുടെ മുഖത്തേക്ക് നോക്കി...... എന്നാൽ അവിടെ അഭിയുടെ മുഖത്ത് മറ്റെന്തോ വികാരം ആയിരുന്നു...... പാറുവിന് മനസ്സിൽ ചെറിയ ഒരു പേടി തോന്നി..... തന്റെ സമ്മതം ഇല്ലാതെ അഭിയേട്ടൻ തന്നെ സ്വന്തം ആക്കുവോ.....

അഭി തന്റെ പല്ലുകൾ കൊണ്ട് പാറുവിന്റെ ടോപ്പ് തോളിൽ നിന്ന് താഴ്ത്തി കൊണ്ടേ ഇരുന്നു...... പെട്ടെന്ന് ആണ് അഭിക്ക് താൻ എന്താണ് ചെയുന്നത് എന്ന ബോധം വന്നത്...... അവൻ പാറുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പേടിച്ചു കണ്ണ് രണ്ടും അടച്ചു തന്നെ മുറുകെ കെട്ടിപിടിച്ചിരിക്കുന്നു....... അഭി പതിയെ ടോപ്പ് ഉയർത്തി മുകളിലേക്ക് ഇട്ട് കൊടുത്തു.... അത് മനിസിലാക്കിയ പാറു കണ്ണുകൾ തുറന്ന് അഭിയെ നോക്കി..... അവളുടെ കണ്ണുകൾ കണ്ടപ്പോഴേ അഭിക്ക് മനിസിലായി അവൾ നന്നായി പേടിച്ചിട്ടുണ്ടെന്ന്..... അഭി പതിയെ പാറുവിന്റെ മുഖം തന്റെ കൈയിൽ എടുത്തു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു....... "എന്റെ കുഞ്ഞാവക്ക് ഇതിനുള്ള പ്രായം ഒന്നും ആയിട്ടില്ല..... ആക്കുമ്പോൾ ഞാൻ പറയാം..... ഇപ്പോൾ പോയി ഡ്രസ്സ്‌ മാറ്റിക്കോ.... അല്ലെങ്കിൽ പനി പിടിക്കും..... അഭി പാറുവിന്റെ നെറ്റിയിൽ ഒന്നുടെ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.... പാറു അഭിയെ അതിശയത്തോടെ നോക്കി..... തന്നെ മനിസിലാക്കാൻ ഈ ലോകത്ത് ആരെ ക്കാളും അഭിയേട്ടന് കഴിയും എന്ന് പാറുവിന് തോന്നി.....

പാറു അഭിയെ ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു..... "പാറുട്ടി വിട്ടേ... ഞാൻ കുളിക്കട്ടെ...... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... "ഇല്ല.... ഞാൻ വിടില്ല..... ഇനി എന്നെ കുളിപ്പിച്ചിട്ട് പോയാൽ മതി...... പാറു അഭിയോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു..... "കുളിപ്പിക്കാൻ നീ എന്തോന്ന് കുഞ്ഞ് കുട്ടിയോ..... പോയി കുളിക്ക് പാറു..... "ഇല്ല അഭിയേട്ടൻ കുളിപ്പിക്കാതെ ഞാൻ പോകില്ല...... പാറു കുഞ്ഞ് കുട്ടികളെ പോലെ അഭിയുടെ നെഞ്ചിൽ ഒന്നുടെ ചേർന്ന് കിടന്നു കൊണ്ട് പറഞ്ഞു.... "ആഹാ എന്നാൽ പിന്നെ കുളിക്കാം.... എന്ന് പറഞ്ഞു അഭി പാറുവിന്റെ ഡ്രസിൽ പിടിച്ചതും പാറു അഭിയുടെ നെഞ്ചിൽ ഒരു കടിയും കൊടുത്തു ജീവനും കൊണ്ട് ഓടി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story