പാർവ്വതി പരിണയം: ഭാഗം 52

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ബാത്‌റൂമിന്റെ പുറത്തേക്ക് ജീവനും കൊണ്ട് ഓടുന്ന പാറുവിനെ കണ്ടപ്പോൾ അഭിക്ക് ചിരി ആണ് വന്നത്.... "ഈ അഭിയേട്ടൻ എന്താ ഇങ്ങനെ..... ഞാൻ ഒന്ന് കുളിപ്പിക്കാൻ അല്ലെ പറഞ്ഞെ..... ഡ്രസ്സ്‌ ഇട്ടോണ്ട് കുളിച്ചാൽ ആകാശം ഇടിഞ്ഞു വീഴുവോ..... പാറു ഇപ്പോൾ നിന്നെ അഭിയേട്ടൻ വെറുതെ വിട്ടു..... എപ്പോഴും അത് പ്രതീക്ഷിക്കണ്ട...... മുറിയിൽ വന്ന പാറു ഡ്രസ്സ്‌ ചെയുന്നതിന്റെ ഇടയിൽ പിറുപിറുത്തു കൊണ്ട് പറഞ്ഞു.... "എന്താണ് എന്റെ പാറുട്ടിക്ക് ഒറ്റക്ക് ഇരുന്നു ഒരു സംസാരം ഒക്കെ...... ബാത്‌റൂമിൽ നിന്ന് തലത്തുവർത്തി കൊണ്ട് ഇറങ്ങി വന്ന അഭി പാറുവിനെ നോക്കി ചോദിച്ചു. "ഒന്നുമില്ല എന്റെ സാറേ..... ഞാൻ ഒന്ന് ആത്മഗതിച്ചതാ...... പാറു തല ചീകി കൊണ്ട് മുന്നിലെ കണ്ണാടിയിലെ അഭിയുടെ പ്രതിബിംബത്തെ നോക്കി പറഞ്ഞു.

"പെട്ടെന്ന് റെഡി ആകു..... അവരൊക്കെ പുറത്ത് വെയിറ്റ് ചെയ്യുകയാവും...... രാത്രി ഉള്ള ഫുഡ്‌ വെളിയിൽ നിന്നാ...... അഭി അതും പറഞ്ഞു ഡ്രസ്സ്‌ എടുത്തു ഇട്ട് കൊണ്ട് കണ്ണാടിയുടെ അടുത്തേക്ക് നടന്നു..... അഭി താൻ നിൽക്കുന്നടുത്തേക്ക് ആണ് വരുന്നത് എന്ന് മനിസിലാക്കിയ പാറു നൈസ് ആയി തിരിഞ്ഞു നടക്കാൻ തുടങ്ങി..... "എങ്ങോട്ടാ പോകുന്നെ..... പെട്ടെന്ന് റെഡി ആകു..... നീ കണ്ണാടിയുടെ മുന്നിൽ നിന്നാലും നിന്നിലെങ്ങ്കിലും എനിക്ക് ഒരു പോലെയാ..... ആകപ്പാടെ പൊടികുപ്പി പോലെ ഒരു അല്പം ഉണ്ട്.... അഭി പാറുവിനെ നോക്കി പറഞ്ഞു..... അപ്പോഴാണ് അവളും അത് ശ്രദ്ധിക്കുന്നത്.....അഭിയേട്ടന്റെ നെഞ്ചിന്റെ ഒപ്പമേ താൻ ഉള്ളൂ.... കണ്ണാടിയിലൂടെ നോക്കുമ്പോൾ അത് നന്നായി മനിസിലാക്കാൻ പറ്റുന്നുണ്ട്...... "എന്റെ കൃഷ്ണാ ഇങ്ങനെ ആണെങ്കിൽ ഇങ്ങേരുടെ ഒരു പിടിക്ക് ഇല്ലല്ലോ ഞാൻ..... പാറു അറിയാതെ ഒന്ന് ആത്മഗതിച്ചതാ..... പക്ഷേ ലേശം ഉച്ചത്തിൽ ആയി.....

അഭി പാറുവിനെ ഒന്ന് സൂക്ഷിച്ചു നോക്കി.... "ഒരു പിടിക്ക് പോലും നീ ഇല്ലല്ലോ എന്റെ പൊടി കുപ്പിയെ..... അഭി പാറുനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു.... പാറു പെട്ടെന്ന് തന്നെ റെഡി ആയി..... അവൾ ഒരു വൈറ്റ് കളർ ഉടുപ്പും റെഡ് കളർ പാവാടയും ആയിരുന്നു ഇട്ടിരുന്നത്..... വളരെ സിംപിൾ ആയി ആണ് പാറു ഒരുങ്ങിയത്.... അഭിയും നല്ല അടാർ ലുക്കിൽ തന്നെ ആയിരുന്നു..... അവർ പെട്ടെന്ന് തന്നെ റൂം ലോക്ക് ചെയ്തു പുറത്തേക്ക് ഇറങ്ങി... റീസെപ്ഷനിൽ അവരെയും കാത്ത് ബാക്കി പടകൾ എല്ലാം ഉണ്ടായിരുന്നു..... "നിങ്ങൾ എവിടെ പോയി കിടക്കുവായിരുന്നു ഡാ കോപ്പേ..... എത്ര വട്ടം വിളിച്ചു എന്ന് അറിയുവോ...... കിച്ചു അഭിയെ നോക്കി ചോദിച്ചു... അഭിക്ക് ആണെങ്കിൽ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.... "ഡാ അത് പിന്നെ ഞങ്ങൾ ഉറങ്ങ..... "അത് പിന്നെ തുറക്കാൻ പറ്റാത്ത ഒരു സാഹചര്യം ആയിരുന്നു കിച്ചുവേട്ടാ..... അഭിയെ പറയാൻ സമ്മതിക്കാതെ പാറു ഇടയിൽ കയറി പറഞ്ഞു.... അഭി ആണെങ്കിൽ ഇവൾക്ക് ഒട്ടും വിവരം ഇല്ലേ എന്നുള്ള രീതിയിൽ നോക്കുന്നു.....

കിച്ചുവും പടയും ഇവൾ ഇത് എന്തോന്ന് തേങ്ങ പറയുന്നത് എന്ന് നോക്കി നിൽക്കുന്നു..... പിന്നെ അവർ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല..... കാരണം പാറുവിന്റെ വായിൽ നിന്ന് വരുന്ന ഒരു പൊട്ടത്തരം കൂടി കേൾക്കാൻ ഉള്ള ശേഷി അവിടെ നിന്ന ആർക്കും ഇല്ലായിരുന്നു.... "ഡീ നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട്...... ഈ ഡ്രസ്സ്‌ നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്...... കാർത്തു പാറുവിന്റെ അടുത്ത് വന്ന് പറഞ്ഞു. "ആണോ..... അഭിയേട്ടന്റെ സെലക്ഷനാ....... പാറു തന്നെ തന്നെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു. "ഡീ ഗൗരി നമുക്ക് ഇതുപോലെ ഒരെണ്ണം വാങ്ങണം അല്ലെ..... കാർത്തു അവളുടെ കൂടെ നടന്നു വരുന്ന ഗൗരിയോട് ചോദിച്ചു..... എന്നാൽ അവിടെ നിന്ന് അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് പാറുവും കാർത്തുവും നോക്കുമ്പോൾ ഗൗരി ഒരു സ്വപ്നലോകത്തു എന്ന പോലെ നടന്നു വരുന്നു..... ഇടക്ക് വെറുതെ എന്തോ ഓർത്ത് ചിരിക്കുന്നുമുണ്ട്.....

"ഡീ ഇവൾക്ക് പ്രാന്തായെന്ന തോന്നുന്നേ..... വെറുതേ ചിരിക്കണ്..... പാറു ഗൗരിയെ നോക്കി പറഞ്ഞു. "ഡീ കോപ്പേ.... നീ ഇത് എവിടെയാ..... കാർത്തു ഗൗരിയുടെ കൈയിൽ അടിച്ചു കൊണ്ട് ചോദിച്ചു..... അപ്പോൾ ആണ് ഗൗരി സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വന്നത്... "എന്തിനാടി ഇങ്ങനെ അടിക്കുന്നത്.... നിനക്ക് ഒക്കെ പ്രാന്തയാ..... ഗൗരി കാർത്തു അടിച്ച കൈയിൽ തടവി കൊണ്ട് ചോദിച്ചു. "പ്രാന്തായത് നമുക്ക് അല്ല നിനക്കാ..... എന്തിനാ വെറുതെ ചിരിക്കുന്നത്.... ആളുകൾ വേറെ എന്തെങ്കിലും വിചാരിക്കും...... കാർത്തു ഗൗരിയോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു. "ഡീ നോക്ക് നിന്റെ കഴുത്ത് മുറിയിഞ്ഞിരിക്കുന്നു..... പാറു അതിശയത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞതും മുന്നിൽ നിന്ന് നടന്ന ചെറുക്കന്മാർ ഓടി പെണ്ണുങ്ങളുടെ അടുത്ത് എത്തി. "എന്താ പാറു.... എന്താ പ്രശ്നം.... ആരുടെ കഴുത്താ മുറിഞ്ഞത്..... അഭി ഓടി വന്ന് പാറുവിനോട് ചോദിച്ചു.

"നോക്ക് അഭിയേട്ടാ..... ഗൗരിയുടെ കഴുത്ത് കുറെ സ്ഥലത്ത് മുറിയിഞ്ഞിട്ടുണ്ട്...... പട്ടി കടിച്ചതാണെന്ന് തോന്നുന്നു......പല്ലിന്റെ അടയാളം ഉണ്ട് 🙄.... പാറു നിഷ്കു ആയി അഭിയോട് പറഞ്ഞു.... അഭി നോക്കുമ്പോൾ ഗൗരിയുടെയും ശരത്തിന്റെയും മുഖത്ത് നാണം.....അഭിക്ക് കാര്യം മനിസിലായി ശരത്തിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു...... ശരത്‌ ആണെങ്കിൽ നാണം കെടുത്താതെ ഒന്ന് ഇതിനെ വിളിച്ചോണ്ട് പോടാ എന്ന് പാറുവിനെ നോക്കി അഭിയോട് പറഞ്ഞു..... "ഇത് ഒരു വലിയ പേപട്ടി കടിച്ചതാ.... തനിയെ മാറിക്കൊള്ളും..... അഭി പാറുവിന്റെ കൈയിൽ കൈ കോർത്തു കൊണ്ട് പറഞ്ഞു... "ആണോ.... നിനക്ക് വേദനിച്ചില്ലെടി..... പാറു വീണ്ടും നിഷ്കു ആയി ചോദിച്ചു.... ഇനി നിന്നാൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്ന് മനിസിലായ ചെറുക്കന്മാർ പെണ്ണുങ്ങളെയും കൂട്ടി പെട്ടെന്ന് നടന്നു..... അഭി പാറുവിന്റെ കൈയിൽ തന്റെ കൈ കോർത്തു കടലിനടുത്തേക്ക് നടന്നു.....

അവരെല്ലാം അവിടെ എത്തിയപ്പോൾ തന്നെ ഒത്തിരി പേർ അവിടെ ഉണ്ടായിരുന്നു....... കടൽ കാറ്റിന്റെ തണുപ്പ് അവർ ഇരുവരുടെയും ശരീരത്തിലേക്ക് അരിച്ചു ഇറങ്ങി..... ഒരു സൈഡിൽ ആയി ഇരിക്കാൻ തടി കൊണ്ടുള്ള ബെഞ്ചുകൾ...... മറുസൈഡിൽ ലൈറ്റ് കൊണ്ട് അലങ്കരിച്ചു വിശാലമായി ഇരിക്കാൻ ഉള്ള ഫുഡിങ് ടേബിളുകൾ.......കുഞ്ഞ് കുഞ്ഞ് ബൾബുകളുടെ പ്രകാശം അവിടമാകെ ഒഴുകി ഇറങ്ങി.... പാറുവും അഭിയും നേരെ പോയത് ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് ആണ്..... അതിന് ചുറ്റും ഇരുന്നു വിദേശികൾ ഒക്കെ പാട്ട് പാടുന്നു..... ചിലർ അതിന് ഒത്തു ഡാൻസ് ചെയുന്നു....പാറു അതെല്ലാം ഒരു കുഞ്ഞ് കുട്ടിയുടെ ലാഹവത്തോടെ നോക്കി നിന്നു...... അഭി പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് നേരെ നോക്കിയതും കുറെ ചെറുപ്പക്കാരന്മാർ പാറുവിനെ തന്നെ നോക്കി നിൽക്കുന്നു..... അതിൽ ഒരുത്തനെ ബാക്കി ഉള്ളവർ എല്ലാം കൂടി പാറുവിനെ നോക്കി കളിയാകുന്നുമുണ്ട്...... അഭിക്ക് ആണെങ്കിൽ അത് കണ്ടിട്ട് ദേഷ്യം തോന്നി.....

അവന്റെ കണ്ണുകളിൽ ചുമപ്പ് പടർന്നു.... പാറുവിനെ നോക്കിയപ്പോൾ പുള്ളിക്കാരി ഇതൊന്നും അറിയിഞ്ഞതെ ഇല്ല.... നമ്മുടെ കൊച്ച് പാട്ട് പാടുന്ന സായിപ്പിന്റെ വായ്ക്കകത്തു നോക്കി നിൽക്കുന്നു.... കാണുന്നവർക്ക് കുട്ടി പാട്ട് ആസ്വദിക്കുന്നു എന്നെ തോന്നു 😁...... ഉടനെ അഭി പാറുവിനെ തന്റെ കൈകൾ കൊണ്ട് തോളിലൂടെ ചേർത്ത് പിടിച്ചു...... പാറു ആണെങ്കിൽ ഇത് എന്തോന്ന് കൂത്തു എന്നും പറഞ്ഞു അഭിയെ നോക്കുന്നു.... "നിനക്ക് കഴുത്തിൽ താലി കെട്ടി തന്നത് അത് തുണിയുടെ അടിയിൽ സൂക്ഷിക്കാൻ അല്ല.... പുറത്ത് ഇട്ട് നടക്കാനാ..... ആകപ്പാടെ പൊടികുപ്പി പോലെ ഒരു അല്പം ഉണ്ട്..... കണ്ടാൽ തോന്നണ്ടേ കല്യാണം കഴിഞ്ഞത് ആണെന്ന്.... വെറുതെ അല്ലെ ചെറുക്കന്മാർ നോക്കി വെള്ളം ഇറക്കുന്നത്..... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പാറുവിന്റെ കഴുത്തിൽ കിടന്ന അഭിയുടെ പേരിൽ ഉള്ള താലി എടുത്ത് പുറത്തേക്ക് ഇട്ട് കൊടുത്തു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story