പാർവ്വതി പരിണയം: ഭാഗം 54

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയതും അഭി ബെഡിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി... പാറുവിന് എന്തോ അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.... "ഇങ്ങനെ ഒക്കെ ഉണ്ടാവുന്നത് എന്റെ കുറ്റം കൊണ്ട് ആണോ 🥺..... അഭിയേട്ടൻ ഇനി ഈ സമയത്ത് പെണ്ണുങ്ങളുടെ അടുത്തേക്ക് പോകില്ലേ 🙄🙄..... അതിന് അഭിയേട്ടൻ അത്രക്ക് പഴയ ചിന്താഗതിക്കാരൻ ആണോ.......ഇനി ഞാൻ അടുത്ത് കിടക്കുന്നത് ഇഷ്ട്ടം ഇല്ലേ...... പാറുവിന് ഓരോന്ന് ഓർക്കും തോറും സങ്കടം വന്നു...... എല്ലാ മാസവും എല്ലാ പെണ്ണ് കുട്ടികളും അഭിമുഖികരിക്കേണ്ട ഒന്ന് അല്ലെ ഇത്..... അവൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ആർക്കും മനിസിലാവില്ല..... പാറുവിന് ഏറ്റവും സങ്കടം ആയത് അഭി ഒരു വാക്ക് പോലും പറയാതെ പുറത്തേക്ക് പോയത് കൊണ്ട് ആണ്...... പെട്ടെന്ന് ആണ് റൂമിന്റെ ഡോർ തുറന്നു അഭി അകത്തേക്ക് വന്നത്..... പാറു നോക്കുമ്പോൾ അഭിയുടെ കൈയിൽ വെള്ളം നിറച്ച ഒരു ട്രാൻസ്പരന്റ ബോട്ടിൽ ഉണ്ടായിരുന്നു..... "ഇതാ.... ഇത് കുടിക്ക് പാറുട്ടി..... അല്ലെങ്കിൽ വേദനിച്ചിട്ട് രാത്രി ഉറങ്ങാൻ പറ്റില്ല....... അഭി തന്റെ കൈയിൽ ഇരുന്ന ബോട്ടിൽ പാറുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.... പാറു അഭിയെ സംശയത്തോടെ നോക്കി..... "എന്താ അഭിയേട്ടാ ഇത്....... പാറു അഭിയോട് വളരെ പതിഞ്ഞ രീതിയിൽ ചോദിച്ചു.... അവളുടെ സംസാരത്തിന്റെ മാറ്റം കണ്ടപ്പോൾ തന്നെ അഭിക്ക് മനിസിലായി അവൾ അനുഭവിക്കുന്ന വേദനയുടെ കാടിന്യം.....

. "ഇത് ഉലുവയും തുളസിയിലയും ഇട്ട് തിളപ്പിച്ച വെള്ളമാ.... ഇത് ചെറു ചൂടോടെ കുടിച്ചാൽ വേദനക്ക് ഒരു അല്പം ആശ്വാസം തോന്നും...... അഭിയുടെ ആ സംസാരം കേട്ടപ്പോൾ തന്നെ പാറുവിന് പകുതി ആശ്വാസം തോന്നിയിരുന്നു..... അഭി ബോട്ടിലിൽ നിന്ന് വെള്ളം മറ്റൊരു ഗ്ലാസ്സിലേക്ക് പകർന്നു പാറുവിന് നേരെ നീട്ടി..... പാറു മറുത്തു ഒന്നും പറയാതെ അത് വാങ്ങി കുടിച്ചു.....സമയം നോക്കിയപ്പോൾ പാറു ശരിക്കും ഞെട്ടി രാത്രി ഒന്നര 😳...... "അഭിയേട്ടൻ ഈ രാത്രി എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് പോയി വാങ്ങിയത്..... എന്നൊക്കെ ചോദിക്കണം എന്ന് പാറുവിന് ഉണ്ടെങ്കിലും ചോദിച്ചാൽ ചിലപ്പോൾ കലിപ്പ് ആകാൻ ഉള്ള സാധ്യത കണക്കിൽ എടുത്തു പാറു മിണ്ടാതെ ഇരുന്നു... "കിടക്കാമോ നമുക്ക്...... അഭി പാറുവിനോട് ചോദിച്ചു പാറു മ്മ് എന്ന് തലയാട്ടി..... "രാത്രി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നെ വിളിക്കണം കേട്ടോ..... അഭി കട്ടിലിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു..... പാറു അഭി കിടക്കുന്നതിന്റെ ഇങ്ങേ അറ്റം പറ്റിച്ചേർന്നു കിടന്നു.... ഒരു പക്ഷേ അഭിക്ക് ഈ സമയം താൻ അടുത്ത് കിടക്കുന്നത് ഇഷ്ട്ടം ആയില്ലെങ്കിലോ എന്ന് ഓർത്തു ആയിരുന്നു പാറു അങ്ങനെ ചെയ്തത്.... "നിനക്ക് എന്താടി അയിത്തം ആണോ..... അഭി പാറുവിനെ വലിച്ചു തന്റെ നെഞ്ചോരം ചേർത്ത് കിടത്തി കൊണ്ട് ചോദിച്ചു. "അത്.. അത് പിന്നെ അഭിയേട്ടന് ചിലപ്പോൾ ഇഷ്ട്ടം ആയില്ലെങ്കിലോ എന്ന് വിചാരിച്ചാ....... പാറു വിക്കി വിക്കി പറഞ്ഞു. "ഇഷ്ട്ടം ആവാണ്ട് ഇരിക്കാൻ നീ എന്താ വല്ല പട്ടികുഞ്ഞോ പൂച്ച കുഞ്ഞോ ആണോ.....

ഈ സമയത്ത് ആണ് ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ അവളുടെ ഭർത്താവിന്റെ കരുതലും സ്നേഹവും ഒക്കെ ലഭിക്കേണ്ടത് .... താൻ അനുഭവിക്കുന്ന വേദന ഒരു ഡോക്ടർ എന്ന നിലയിൽ എത്ര മാത്രം ആണെന്ന് എനിക്ക് അറിയാം...... നിനക്ക് അറിയുവോ പാറു അന്ന് നിനക്ക് ഇതുപോലെ വയ്യാണ്ട് ആയി നിന്നെ ഞാൻ എന്റെ റൂമിൽ കൊണ്ട് പോയി കിടത്തിയില്ലേ....... അന്ന് ഞാൻ എത്ര മാത്രം ആഗ്രഹിച്ചു എന്ന് അറിയുവോ നിന്നെ ഇതുപോലെ ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ..... ആ നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ എന്റെ ചുണ്ട് ചേർക്കാൻ..... പക്ഷേ അപ്പോൾ താൻ എന്റെ ആരുമായിരുന്നില്ല..... പക്ഷേ ഇന്ന് താൻ എന്റെ ഭാര്യ ആണ്..... തന്റെ എല്ലാ സുഖത്തിലും ദുഃഖത്തിലും പങ്ക് ചേരെണ്ട ആൾ ഞാൻ ആണ് ....അങ്ങനെ ഒരു സമയത്ത് മാത്രം ഞാൻ തന്നോട് അകൽച്ച കാണിക്കുന്നത് ഒരു തെറ്റ് ആണ്...... അത് കൊണ്ട് തന്റെ ഏത് വയ്യായികയിലും ഞാൻ തന്റെ കൂടെ കാണും....... അഭി അതും പറഞ്ഞു പാറുവിന്റെ നെറ്റിയിൽ തന്റെ ചുണ്ട് ചേർത്തു... പാറുവിന് താൻ അനുഭവിക്കുന്ന വേദന ഇല്ലാതാക്കാൻ അഭിയുടെ ആ വാക്കുകൾ ധാരാളം ആയിരുന്നു..... പതിയെ അവർ നിദ്രയെ പുൽകി..... പിറ്റേന്ന് രാവിലെ തന്നെ അവർ അവിടെന്ന് വീട്ടിലേക്ക് യാത്ര തിരിച്ചു.....

രാവിലത്തെ ഫുഡ്‌ ഇടക്ക് ഒരു തട്ട് കടയിൽ കയറി കഴിച്ചു....... ഒരു എട്ട് ഒൻപതു മണിയോട് അടുപ്പിച്ചു അവർ വീട്ടിലേക്ക് എത്തി...... അഭിയും പാറുവും ചിരിച്ചു കളിച്ചു കൈ കോർത്തു നടന്നു വരുന്നത് കണ്ടിട്ട് ആതിരക്കും വല്യമ്മക്കും അത്ര ഇഷ്ട്ടം ആയില്ല..... അവർ രണ്ടും പാറുവിനെ ദേഷ്യത്തിൽ കൂർപ്പിച്ചു നോക്കി..... കിരൺ കാലൊക്കെ ഭേദം ആയി ഹാളിൽ അങ്ങനെ വിശാലമായി ഇരുന്നപ്പോൾ ആണ് പാറുവും അഭിയും അവിടേക്ക് വന്നത്..... കിരണിന് അവരെ കണ്ടതും ഉള്ളിൽ പക എരിഞ്ഞു...... പക്ഷേ അവൻ അഭിയുടെയോ പാറുവിന്റെയോ മുഖത്ത് നോക്കിയില്ല...... 💙💙💙💙💙💙💙💙💙💙💙💙💙 "ഇങ്ങനെ പോയാൽ മിക്കവാറും ആ അഭി ചെറുക്കൻ അവളെയും കൊണ്ട് തിരിച്ചു പോകുന്ന ലക്ഷണം ഉണ്ട്.... അന്ന് ഞാൻ അത്രയും പറഞ്ഞതിനു അവൻ ഇവിടെ കാണിച്ച കോപ്രായങ്ങൾ നിങ്ങൾ എല്ലാരും കണ്ടത് അല്ലെ..... വല്യമ്മ തന്റെ ചുറ്റും ഇരിക്കുന്ന കിരണിനോടും മീരയോടും ആതിരയോടും ആയി പറഞ്ഞു.... "അതെ.... അത് ശരിയാ..... നമ്മൾ എന്തൊക്കെ പറഞ്ഞാലും.... എന്തൊക്കെ കള്ളത്തരങ്ങൾ രണ്ടുപേരെയും കുറിച്ച് പറഞ്ഞാലും കാട്ടിയാലും അവർ പരസ്പരം അത് വിശ്വസിക്കില്ല..... അവർക്ക് തമ്മിൽ പരസ്പരം അത്രക്ക് വിശ്വാസം ആണ്....സ്നേഹം ആണ്.....

അത് കൊണ്ട് വേറെ ഒരു വഴി കണ്ടെത്തണം...... കിരൺ തന്റെ ഉള്ളിലെ ദേഷ്യം അതുപോലെ പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു... "ഞാൻ ഒരു ഐഡിയ പറയാം...... മീര എല്ലാരേയും നോക്കി പറഞ്ഞു..... ബാക്കി ഉള്ളവർ അത് എന്താണ് എന്ന് അറിയാൻ ചെവി രണ്ടും കൂർപ്പിച്ചു നിന്നു....... "ഇതൊക്കെ നടക്കുവോ...... ബുദ്ധി എനിക്ക് ഇഷ്ട്ടപെട്ടു..... ഇതാകുമ്പോൾ ഒരു പ്രയാസവും കൂടാതെ എനിക്ക് അവളെ കിട്ടുകയും ചെയ്യും..... അഭിയെ നിങ്ങളിൽ ആർക്കെങ്കിലും വിവാഹവും കഴിക്കാം..... പക്ഷേ അഭി സത്യം എല്ലാം അറിയിഞ്ഞാൽ പിന്നെ നമ്മൾ ആരും ജീവനോടെ കാണില്ല..... കിരൺ പേടിയോടെ പറഞ്ഞു. "അഭിയേട്ടൻ ഒന്നും അറിയാതിരുന്നാൽ പോരെ...... മീര ഒരു തരം പുച്ഛത്തോടെ കിരണിനോട് ചോദിച്ചു. "എന്തൊക്കെ ആയാലും സ്വത്തുക്കൾ ഒന്നും അവൾക്ക് കിട്ടാൻ പാടില്ല.... അവളുടെ അമ്മ വീണ്ടും ഇങ്ങോട്ട് വന്നില്ലായിരുന്നു എങ്കിൽ അവരുടെ പേരിൽ ഉള്ള മാളും ഫ്ലാറ്റും ഓർഫനെച്ചും ഒക്കെ എന്റെ പേരിൽ ആകും ആയിരുന്നു.... പക്ഷേ അപ്പോഴേക്കും ആ പാർവതി തറവാട്ടിൽ വന്ന് ബന്ധങ്ങൾ എല്ലാം പുതുക്കി...... വല്യമ്മ കൈ രണ്ടും മുറുക്കി ബെഡിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. "സ്വത്ത്‌ എല്ലാം നിങ്ങൾ എടുത്തോ എനിക്ക് അവളെ മതി..... പാർവതി.....

അവൾ കാരണം ഞാൻ കൊണ്ട അടിക്ക് ഞാൻ അവളെ തിരിച്ചു സ്നേഹിച്ചു പ്രതികാരം ചെയ്യും...... കിരൺ അത് പറയുമ്പോൾ അവന്റെ ഉള്ളിൽ പല കണക്ക് കൂട്ടലുകളും നടന്നിരുന്നു...... 💙💙💙💙💙💙💙💙💙💙💙💙💙 "മോനെ അഭി...... റൂമിൽ കട്ടിലിൽ കിടക്കുക ആയിരുന്നു പാറു..... അഭി ലാപ്ടോപ്പിൽ കാര്യമായ എന്തോ ജോലിയിൽ ആയിരുന്നു.... അപ്പോൾ ആണ് അഭിയുടെ അമ്മ റൂമിലേക്ക് വന്നത്.... "എന്താ അമ്മേ.... അഭി ലാപ്ടോപ്പ് മടക്കി വച്ചുകൊണ്ട് ചോദിച്ചു. "അഭിരാമി മോൾക്ക് വിശേഷം ഉണ്ട്..... എന്നെ വിളിച്ചിരുന്നു...... നിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു.... പാറു കട്ടിലിൽ ചമ്രം പടിഞ്ഞു അവർ പറയുന്നത് ഒക്കെ കേൾക്കുക ആയിരുന്നു... "ആണോ അമ്മേ.... അപ്പോൾ ഒരു കുഞ്ഞുവാവ പെട്ടെന്ന് വരും അല്ലെ..... കട്ടിലിൽ നിന്നു ചാടി ഇറങ്ങി കൊണ്ട് പാറു ചോദിച്ചു....

"വരും മോളെ...... അവളെ ഒന്ന് പോയി കാണണം എന്ന് ഉണ്ട് എനിക്കും നിന്റെ അച്ഛനും...... നീ വരുന്നുണ്ടോ...... എങ്കിൽ നാളെ പോകാം... ആറ് ഏഴു മണിക്കൂർ ഉള്ള യാത്ര ഇല്ലേ.... അതാ ചോദിച്ചത്....... അഭിയുടെ അമ്മ അഭിയെ നോക്കി ചോദിച്ചു.... "പാറുന് ഇപ്പോൾ വയ്യാതെ ഇരിക്കുവല്ലേ അമ്മേ..... അപ്പോൾ അവൾക്ക് ഇത്രെയും ദൂരം യാത്ര ചെയ്യാൻ പറ്റുവോ എന്ന് അറിയില്ല...... . അഭി അത് പറയുമ്പോൾ പാറു മനിസിലാക്കുക ആയിരുന്നു തന്റെ കാര്യത്തിൽ അഭി എത്ര മാത്രം കേറിങ് ആണ് എന്ന്.... "ആണോ അത് ഞാൻ ഓർത്തില്ല..... എന്നാൽ പിന്നെ വേറെ ഒരു ദിവസം എല്ലാർക്കും ആയി പോകാം... പിന്നെ എനിക്കും നിന്റെ അച്ഛനും എത്രെയും പെട്ടെന്ന് നിന്റെ ഒരു കുഞ്ഞിനെ കാണാൻ ഉള്ള ആഗ്രഹം കൂടി ഉണ്ട് കേട്ടോ...... അഭിയുടെ അമ്മ ഒരു ചിരിയോടെ അത് പറയുമ്പോൾ പാറുവിന്റെയും അഭിയുടെയും കിളികൾ പറന്നു പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story