പാർവ്വതി പരിണയം: ഭാഗം 55

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അതിന് ഒരു കുഞ്ഞ് ഒക്കെ ആകേണ്ട പ്രായം ഇവൾക്ക് ആയോ..... അഭി സംശയത്തോടെ പാറുവിനെ നോക്കി ചോദിച്ചു.... പാറുവിനും ആ സംശയം ഉള്ളിൽ ഉണ്ടായിരുന്നു..... "അതിന് മോൾക്ക് 19വയസ്സ് ആയില്ലേ.... പിന്നെ എന്താ.... നിന്നെ ഞാൻ പ്രസവിച്ചത് എന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ്..... അഭിയുടെ അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു.... അഭിയും പാറുവും പരസ്പരം നോക്കി നിൽക്കുന്നു...... "അതിന് അപ്പോഴത്തെ കാലം പോലെ അല്ലല്ലോ ഇപ്പോൾ..... അന്ന് അമ്മക്ക് അതിന് അനുസരിച്ചു ഉള്ള ആരോഗ്യവും പക്വതയും ഒക്കെ ഉണ്ടായിരുന്നില്ലേ..... ഇവൾക്ക് അങ്ങനെ ആണോ..... ഒരു കാറ്റ് അടിച്ചാൽ വീഴാൻ കണക്ക് ആയി...... അഭി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു. "അത് ശരിയാ മോൾ എന്തെങ്കിലും ഒക്കെ കഴിച്ചു കുറച്ച് കൂടി ആരോഗ്യം നേടി എടുക്കണം..... അല്ലെങ്കിൽ പിന്നെ ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും....... പിന്നെ പക്വതയുടെ കാര്യം..... അത്‌ ഒരു കുഞ്ഞ് ഒക്കെ ആകുമ്പോൾ തനിയെ വന്നോളും..... അഭിയുടെ അമ്മ പാറുവിന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു. "അതിനുള്ള സമയം ഒന്നും ആയിട്ടില്ല അമ്മേ..... ഞങ്ങൾക്ക് കുറച്ചു കൂടി അടിച്ചു പൊളിക്കാൻ ഉണ്ട്...... അതൊക്കെ കഴിയുമ്പോൾ എന്റെ പൊടികുപ്പിക്ക് തനിയെ പക്വത ഒക്കെ വരും......

ഇപ്പോൾ ഇത് നഴ്സറി പിള്ളേരെക്കാൾ കഷ്ട്ടമാ.....അപ്പോഴാണ് ഇനി ഒരു കൊച്ചിനെ കൂടി തങ്ങുന്നത്..... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... പാറു അഭിയുടെ മുഖത്തു നോക്കി മനസ്സറിഞ്ഞു ഒന്ന് പുഞ്ചിരിച്ചു.... "എല്ലാം നിങ്ങളുടെ ഇഷ്ട്ടം ഞങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ..... മോൾ കിടന്നോ...... ഞാൻ താഴെക്ക് പോകുവാ..... അതും പറഞ്ഞു അവർ പുറത്തേക്ക് പോയി. "പാറു നീ കിടന്നോ...... അഭി പുറത്തേക്ക് നോക്കി നിൽക്കുന്ന പാറുവിനെ നോക്കി പറഞ്ഞു. "അതിന് എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല..... ഞാൻ താഴെ അമ്മയുടെ അടുത്ത് പോയിട്ട് വരാം....... പാറു അതും പറഞ്ഞു ബെഡിന്റ അടിയിൽ നിന്ന് ഇടാൻ ഉള്ള ചപ്പൽ എടുത്തു.... "ഈ സമയത്ത് നീ ഇങ്ങനെ ചാടി തുള്ളി നടന്നോ..... ലാസ്റ്റ് എല്ലാം കൂടി നല്ല സുഖം ആയിരിക്കും...... ഇപ്പോൾ റസ്റ്റ്‌ എടുക്ക്.... പിന്നെ താഴെക്ക് പോകാം..... അഭി പാറുവിനോട് പറഞ്ഞു ലാപ് നോക്കാൻ തുടങ്ങി... "ഇത് എല്ലാ മാസവും ഉള്ളത് അല്ലെ..... വേറെ കുഴപ്പം ഒന്നുമില്ല...... എന്തായാലും അഭിയേട്ടൻ പറഞ്ഞത് അല്ലെ ഞാൻ പോണില്ല..... എനിക്ക് ലാപ്ടോപ്പിൽ ഗെയിം കളിക്കാൻ തരുവോ 😁😁....... പാറു നിഷ്കു ആയി അഭിയോട് ചോദിച്ചു. "മൊബൈലിൽ ഇരുന്നു കുത്തുന്നത് പോരാഞ്ഞിട്ട് ആണോ ഇനി ഇതിൽ കൂടി ഗെയിം......

അതിന്റെ ഒരു കുറവ് കൂടി ഉണ്ട്..... മര്യാദക്ക് അടങ്ങി ഇരുന്നോ അവിടെ... എന്റെ സ്വഭാവം മാറ്റിക്കരുത്....... അഭി പുറത്ത് ദേഷ്യം കാണിച്ചു ഉള്ളിൽ ചിരിച്ചു കൊണ്ട് പാറുവിനോട് പറഞ്ഞു...... അത് കേട്ടതും കൊച്ചിന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു...... പാറു ഒന്നും മിണ്ടാതെ ബെഡിൽ തിരിഞ്ഞു കിടന്നു...... അഭി ഒളിഞ്ഞു നോക്കുന്നത് മനിസിലായപ്പോൾ പാറു അഭിയെ നോക്കി ഒന്ന് കലിപ്പിച്ചിട്ടു പുതപ്പ് തല വഴി മൂടി കിടന്നു...... "അങ്ങനെ ഇപ്പോൾ കണ്ട് സുഖിക്കണ്ടാ..... എന്നോട് ഇപ്പോൾ ഒരു സ്നേഹവും ഇല്ല..... പണ്ടൊന്നും ഒരു വഴക്ക് പോലും പറയില്ലായിരുന്നു..... ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ അതൊക്കെ മാറി..... എല്ലാ ആണുങ്ങളും ഇതുപോലെയാ........ പാറു പുതപ്പിനുള്ളിൽ കിടന്നു പിറുപിറുത്തു കൊണ്ട് ഇരുന്നു....... അനക്കം ഒന്നും കേൾക്കാണ്ട് ആയപ്പോൾ പാറു പതിയെ പുതപ്പ് മാറ്റി തല പൊക്കി നോക്കിയതും ദാ അഭി അടുത്ത് ഇരിക്കുന്നു...... പാറു അഭിയെ നോക്കി മൈൻഡ് ചെയ്യാതെ തിരിഞ്ഞു ഇരുന്നു..... "നമുക്ക് ഫുഡ്‌ കഴിക്കാൻ പോണ്ടേ പാറു...... അഭി പാറുവിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു... "എനിക്ക് വേണ്ടാ..... വേണമെന്ന് ഉള്ളവർ തനിയെ പോയി കഴിച്ചോ..... എന്നെ വിളിക്കണ്ടാ..... പാറു അഭിയുടെ കൈ തോളിൽ നിന്ന് തട്ടി മാറ്റി കൊണ്ട് പറഞ്ഞു.....

അഭിക്ക് അത് കേട്ടപ്പോൾ ചിരി ആണ് വന്നത്..... "എന്റെ ചക്കര അല്ലെ.... വാടാ കണ്ണാ നമുക്ക് ഫുഡ്‌ കഴിക്കാം....... അഭി പാറുവിന്റെ മുന്നിൽ കിടന്ന തലമുടി എല്ലാം പിന്നിലേക്ക് ഒതുക്കി വച്ച് കൊണ്ട് പറഞ്ഞു.... "നിക്ക് വേണ്ടാ..... പാറു അഭിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു. "ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞത് അല്ലെ അത് ..... എന്റെ പാറുട്ടി വാ...... അഭി പാറുവിനെ ഒന്നൂടെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു. "നിക്ക് അറിയാം അഭിയേട്ടന് എന്നോട് ഇപ്പോൾ പണ്ടത്തെ പോലെ സ്നേഹം ഒന്നുമില്ല..... അതുകൊണ്ട് അല്ലെ എന്നെ വഴക്ക് പറഞ്ഞത്......എനിക്ക് അറിയാം കല്യാണം കഴിഞ്ഞാൽ പിന്നെ പഴയ സ്നേഹം ഒന്നും കാണില്ലെന്ന് എന്നോട് കുറെ പേർ പറഞ്ഞിട്ടുണ്ട്..... പാറു ചുണ്ട് രണ്ടും പിളർത്തി കൊണ്ട് പറഞ്ഞു... "അയ്യേ.... അങ്ങനെ ഒന്നുമില്ല.... നീ എന്റെ പൊടികുപ്പി അല്ലെ എപ്പോഴും..... നിന്നോട് ആരാ പറഞ്ഞത് കല്യാണം കഴിഞ്ഞാൽ സ്നേഹം കാണില്ലെന്ന്...... അഭി പാറുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു തന്റെ മടിയിൽ ഇരുത്തി കൊണ്ട് ചോദിച്ചു. "അത്‌ നിക്ക് അറിയാം.....

എല്ലാ സീരിയലിലും ഞാൻ കണ്ടിട്ട് ഉണ്ടല്ലോ.... കല്യാണം കഴിഞ്ഞു പിണങ്ങി പോയി ഡിവോഴ്സ് ചെയുന്നതും വഴക്ക് പറയുന്നതും ...... നമ്മുടെ കല്യാണം കഴിഞ്ഞപ്പോൾ അഭിയേട്ടൻ എന്നെ ഇപ്പോൾ വഴക്ക് പറയുന്നല്ലോ..... പാറു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.അഭി ആണെങ്കിൽ ഇത് കേട്ട് കിളി പോയത് പോലെ ഇരിക്കുന്നു (ഇതിന് മാത്രം ഇവന് ഇത്രെയും കിളികൾ ഉണ്ടോ എന്നുള്ള ചോദ്യം കമെന്റ് ബോക്സിൽ നിരോധിച്ചിരിക്കുന്നു 😁) "എന്റെ പാറു നീ സീരിയൽ ഒക്കെ കാണുവോ 🙄🙄..... അഭി പാറുവിനോട് ചോദിച്ചു. "പിന്നെ കാണാതെ അതൊക്കെ അല്ലെ ഒരു എന്റർടൈൻമെന്റ്..... അഭിയേട്ടന് അറിയുവോ കസ്തുരിമാനിൽ ഉള്ള ജീവ അവന്റെ മക്കളെ ഇതുവരെ കണ്ടിട്ടില്ല പാവം അല്ലെ....... നമ്മുടെ പിണങ്ങി ഇരുന്ന കൊച്ചു കഥ പറഞ്ഞു അഭിയുടെ മടിയിൽ കയറി ഇരുന്നു.... "അതൊക്കെ നമുക്ക് പിന്നെ പറയാം..... ഇപ്പോൾ കഴിക്കാൻ പോകാം..... അഭി അതും പറഞ്ഞു പാറുവിനെ പറഞ്ഞു മുഴുവൻ ആക്കിപ്പിക്കാതെ അവളെയും കൊണ്ട് താഴെക്ക് പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story