പാർവ്വതി പരിണയം: ഭാഗം 57

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"എന്തിനാ വാവേ നീ ഇങ്ങനെ കരയുന്നെ.... ഞാൻ പോകുന്നത് കൊണ്ട് ആണോ.... ദേ ഇങ്ങോട്ട് നോക്കിയേ..... ഒന്ന് നോക്ക് എന്റെ വാവച്ചി...... അഭി തന്റെ നെഞ്ചിൽ മുഖം പൂഴ്‌ത്തി ഇരിക്കുന്ന പാറുവിനെ തന്റെ കൈ കൊണ്ട് പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി കൊണ്ട് പറഞ്ഞു..... എന്നാൽ പാറു ബലം പിടിച്ചു വീണ്ടും അഭിയുടെ നെഞ്ചിൽ തന്നെ മുഖം പൂഴ്‌ത്തി ഇരുന്നു.... "എന്റെ പാറുട്ടി..... ദേ..... എഴുന്നേറ്റെ...... ഞാൻ ഒരു കാര്യം ഉണ്ട്....... അഭി പാറുവിനെ ബലം ആയി തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി..... പക്ഷേ അപ്പോഴും പാറു അഭിയെ നോക്കാൻ കൂട്ടാക്കാതെ കണ്ണുകൾ മുറുകെ അടച്ചു തന്നെ ഇരുന്നു...... അഭിക്ക് അത് കണ്ടു ചിരി വന്നെങ്കിലും അവളുടെ കവിളിലേ കണ്ണീർ ചാലുകൾ കണ്ടു അഭിയുടെ മനസ് ഒന്ന് കാളി...... "കണ്ണ് തുറക്ക് ഒരു കാര്യം ഉണ്ട്...... അതും പറഞ്ഞു അഭി പാറുവിന്റെ അടഞ്ഞിരുന്ന രണ്ട് കണ്ണുകളിലും മാറി മാറി ചുംബിച്ചു....... അഭിയുടെ ചുടു നിശ്വാസം പാറുവിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നത് ആയി അവൾക്ക് തോന്നി....... അഭിയുടെ ചുടു നിശ്വാസം കഴുത്തിൽ തട്ടിയതും പാറു കണ്ണുകൾ പെട്ടെന്ന് തുറന്നു അഭിയെ തുറിച്ചു നോക്കി...... "ഇങ്ങനെ നോക്കല്ലേ എന്റെ പാറു..... കടിച്ചു തിന്നാൻ തോന്നും.....

ദാ ഈ എൻവേലപ്പ് തുറന്ന് നോക്ക്...... അഭി പാറുവിന്റെ കൈയിലേക്ക് അത്‌ കൊടുത്തു കൊണ്ട് പറഞ്ഞു..... പാറു അത് ഒന്ന് തിരിച്ചും മറിച്ചും നോക്കി.... "എന്താ അഭിയേട്ടാ ഇത്.... പാറു കണ്ണുകൾ തുടച്ചു കൊണ്ട് അഭിയോട് ചോദിച്ചു.. "തുറന്ന് നോക്ക് എന്റെ പൊടികുപ്പി..... അഭി പാറുവിനെ തന്റെ മടിയിൽ എടുത്തു ഇരുത്തി കൊണ്ട് പറഞ്ഞു..... അത് തുറന്നു നോക്കിയ പാറുവിന്റെ കണ്ണുകൾ ശരിക്കും സന്തോഷം കൊണ്ട് വിടർന്നു..... "എന്നെ പറ്റിച്ചത് ആണല്ലേ......കഷ്ട്ടം ഉണ്ട് അഭിയേട്ടാ..... പാറു തിരിഞ്ഞു ഇരുന്നു അഭിയുടെ നെഞ്ചിൽ തന്റെ കൈകൾ കൊണ്ട് ഇടിച്ചു കൊണ്ട് പറഞ്ഞു..... "അടങ്ങി ഇരിക്ക് എന്റെ പെണ്ണെ...... അഭി പാറുവിന്റെ രണ്ട് കൈകളും തന്റെ ഒരു കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... "ഞാൻ അടിക്കും നോക്കിക്കോ..... കടിക്കയും ചെയ്യും...... പാറു അഭിയുടെ പിടിയിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു.... "എന്റെ പെണ്ണിന് എന്നോട് ഇത്രെയും സ്നേഹം ഉണ്ടായിരുന്നോ...... പാറുട്ടിയേ വെറുതെ പറ്റിക്കണം എന്നെ വിചാരിച്ചുള്ളൂ...... പക്ഷേ നിന്റെ ഈ കണ്ണീർ തുള്ളികളിൽ നിനക്ക് എന്നോട് ഉള്ള സ്നേഹം ഞാൻ കണ്ടു....... അഭി പാറുവിനെ മുറുകെ പുണർന്നു കൊണ്ട് കൊണ്ട് പറഞ്ഞു....... "എനിക്ക് അഭിയേട്ടനോട് ഒത്തിരി സ്നേഹമാ......

അഭിയേട്ടൻ ഇല്ലാതെ എനിക്ക് ഒറ്റക്ക് ഇവിടെ നിക്കാൻ പേടിയാ...... എന്നെ ഒറ്റക്ക് ആക്കി എങ്ങും പോകല്ലേ...... പാറു അഭിയെ തിരിച്ചു ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു...... പാറുവിന്റെ ആ ഒരു നീക്കത്തിൽ തന്നെ അഭിക്ക് തന്റെ ശരീരത്തെ പിടിച്ചു നിർത്താൻ ആയില്ല...... അഭി പാറുവിന്റെ മുഖം തന്റെ കൈ കുമ്പിളിൽ കോരി എടുത്തു...... ഇത്രെയും നാളും പാറുവിന്റെ കണ്ണുകളിൽ താൻ കണ്ട പേടി ഇന്ന് ഇല്ലെന്ന് അഭി ഒരു ഞെട്ടലോടെ തിരിച്ചു അറിയിഞ്ഞു...... " ഇന്ന് താൻ ആ കണ്ണുകളിൽ കാണുന്നത് തന്നോട് ഉള്ള പ്രണയം അല്ലെ.... നാണം അല്ലെ......... അഭി പാറുവിന്റെ കണ്ണിലേക്ക് നോക്കി ഇരുന്നു..... അഭിയുടെ കണ്ണുകൾ പാറുവിന്റെ ചെഞ്ചുണ്ടിലേക്ക് നീണ്ടതും..... അത്‌ മനിസിലാക്കിയ പോൽ പാറു തന്റെ അധരങ്ങൾ അഭിയുടെ അധരങ്ങളിലേക്ക് കോർത്തു....... പാറുവിന്റെ അങ്ങനെ ഒരു നീക്കം അഭി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.......അഭിക്ക് അവളെ എത്ര ചുംബിച്ചിട്ടും ചേർത്ത് പിടിച്ചിട്ടും മതി വരാത്തത് പോലെ ആയിരുന്നു..... അവന്റെ പ്രണയം ഒരുപക്ഷെ അവൾ മനിസിലാക്കിയത് കൊണ്ട് ആകാം അവന്റെ കൺകോണിൽ കണ്ണുനീർ പടർന്നു....... അവർ ഇരുവരും മതി വരുവോളം ചുംബിച്ചു കൊണ്ടേ ഇരുന്നു....... അവൾക്ക് ശ്വാസം കിട്ടാതെ ആയപ്പോൾ ഇരുവരും ഒരു കിതപ്പോടെ അകന്നു മാറി.......

"I LoVe Uuuuuu അഭിയേട്ടാ...... പാറു വീണ്ടും അഭിയെ മുറുകെ പുണർന്നു അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കൊണ്ട് പറഞ്ഞു....... "LoVe Uuuu to എന്റെ പൊടികുപ്പി...... അഭി അതും പറഞ്ഞു പാറുവിനെ ഒന്നുടെ ചേർത്ത് പിടിച്ചു...... "എനിക്ക് ഇപ്പോഴാ സമാധാനം ആയത്..... തന്റെ വായിൽ നിന്ന് എന്നെ ഇഷ്ട്ടം ആണെന്ന് അറിയിഞ്ഞപ്പോൾ ഇതുവരെ അനുഭവിക്കാത്ത ഒരു ലഹരി ശരീരത്തിൽ വന്ന് ചേരുന്നത് പോലെ തോന്നുവാ പെണ്ണെ...... അഭി പാറുവിനെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക് കിടത്തി കൊണ്ട് പറഞ്ഞു.... "എനിക്ക് കുറച്ചു സമയം....ഒരു പത്ത് മിനിറ്റ് മതി.... നിന്റെ മാറിൽ തല ചായ്ച്ചു കിടക്കണം..... അത് വേറൊരു ഉദ്ദേശത്തോടെ അല്ല.... എന്റെ അമ്മയുടെ നെഞ്ചിൽ ഞാൻ പറ്റി ചേർന്ന് കിടന്നത് ആയി എനിക്ക് ഓർമ ഇല്ല..... ചിലപ്പോൾ ഞാൻ വളർന്നത് കൊണ്ട് ആകാം...... എനിക്ക് അത് അമ്മയോട് പറയാനും തോന്നിയിട്ടില്ല..... പക്ഷേ ഇപ്പോൾ നീ എന്റേത് അല്ലെ...... എന്റെ ദേഹവും ദേഹിയും നിനക്ക് ഉള്ളത് അല്ലെ..... നമ്മൾ തമ്മിൽ നാണത്തിന്റെ ഒരു ആവശ്യം ഇല്ല പെണ്ണെ...... നിനക്ക് സമ്മതം ആണെങ്കിൽ ഞാൻ ഒന്ന് അവിടെ തല ചായ്ച്ചു കിടന്നോട്ടെ........ അഭിയുടെ ആ വാക്കുകളിൽ പാറുവിന് എന്ത്‌ ചെയ്യണം എന്ന് അറിയില്ലായിരുന്നു.....

. പക്ഷേ ആ കണ്ണുകളിൽ ഇപ്പോൾ തന്നോട് ഉള്ളത് വെറും കാമം അല്ലെന്ന് പാറു മനിസിലാക്കി..... പാറു ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടപ്പോൾ അഭിക്ക് എന്തോ അങ്ങനെ പറയേണ്ടി ഇരുന്നില്ലെന്ന് തോന്നി....... അഭി പതിയെ ബെഡിൽ നിന്ന് തിരിച്ചു എഴുനേൽക്കാൻ ഭാവിച്ചതും പാറു അഭിയുടെ കൈയിൽ മുറുകെ പിടിച്ചു..... അഭി പാറുവിന്റെ കൈ വിടുവിച്ചു തിരിഞ്ഞു നോക്കിയതും രണ്ട് കൈയും നീട്ടി തന്നെ അരികിലേക്ക് ക്ഷണിക്കുന്ന പാറുവിനെ ആണ്..... അഭി ഒരു പുഞ്ചിരിയോടെ പാറുവിന്റെ അരികിൽ ആയി കിടന്നു..... "എന്റെ പാറുന് സുഖം ഇല്ലാതിരിക്കുന്ന കാര്യം ഞാൻ മറന്നു...... അത് കൊണ്ട് ഇപ്പോൾ കിടക്കുന്നില്ല...... ഇപ്പോൾ എന്റെ പൊടികുപ്പി ദാ എന്റെ നെഞ്ചിൽ കിടന്നോ......... അതും പറഞ്ഞു അഭി പാറുവിനെ തന്നോട് ചേർത്ത് പിടിച്ചു കിടന്നു....... പാറുവിന് അപ്പോൾ ശരിക്കും സന്തോഷം തോന്നി..... താൻ പറയാതെ തന്നെ തന്റെ അവസ്ഥ അഭി മനിസിലാക്കിയത് ഓർത്തു...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story