പാർവ്വതി പരിണയം: ഭാഗം 58

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭിയുടെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ പാറു തിരിച്ചറിയുക ആയിരുന്നു...... ഈ ലോകത്ത് ഇതിനേക്കാൾ ഒരു സുരക്ഷിതമായ ഒരു ഇടം തനിക്ക് ഇനി വേറെ ഇല്ലെന്ന്........ "നാളെ രാവിലെ ആറ് മണിക്ക് ആണ് ഫ്ലൈറ്റ് നേരുത്തേ എഴുനേൽക്കണം....... ഇപ്പോഴേ പറഞ്ഞത് രാവിലെ ഇനി എനിക്ക് തന്നെ കുത്തി പൊക്കി എണീപ്പിക്കാൻ വയ്യാത്തത് കൊണ്ട് ആണ്..... അഭി പാറുവിന്റെ വിരി നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...... "എല്ലാം പാക്ക് ചെയ്യണ്ടേ അഭിയേട്ടാ..... അല്ലെങ്കിൽ ഇനി സമയം ആകുമ്പോൾ ടെൻഷൻ ആവില്ലേ..... പാറു ഒന്ന് കൂടി അഭിയോട് പറ്റി ചേർന്ന് കിടന്നു കൊണ്ട് പറഞ്ഞു.... "ഡ്രസ്സ്‌ ഒന്നും അധികം വേണ്ടാ.... അവിടെ പോയിട്ട് വാങ്ങാല്ലോ..... ബാക്കി തനിക്ക് വേണ്ടാ അത്യാവശ്യ സാധങ്ങൾ ഒക്കെ എടുത്തോ..... നമ്മൾ ഇനി കുറച്ച് നാൾ കഴിഞ്ഞു അല്ലെ ഇങ്ങോട്ടേക്ക് വരൂ...... രാത്രി എല്ലാം പാക്ക് ചെയ്തു വയ്ക്കാം..... ഇപ്പോൾ കുറച്ച് നേരം കിടക്കാം...... അഭി അതും പറഞ്ഞു പാറുവിനെ മുറുകെ പുണർന്നു കിടന്നു.....പാറുവും അഭിയുടെ ചൂട് പറ്റി അവനെ തിരിച്ചു മുറുകെ പുണർന്നു കിടന്നു..... കിച്ചുവിന്റെയും പടകളുടെയും വാതിലിൽ ഉള്ള കൊട്ട് കേട്ട് ആണ് അഭിയും പാറുവും ഉണർന്നത്..... സമയം രാത്രി 6ആകുന്നതേ ഉള്ളൂ.....

. അഭി ബെഡിൽ നിന്ന് എഴുന്നേറ്റ് വാതില് തുറക്കാൻ ആയി പോയി..... പാറു ആ സമയം ബെഡിൽ എഴുന്നേറ്റ് ഇരുന്നു മൊബൈലിൽ എന്തൊക്കെയോ ചെയുക ആയിരുന്നു..... "എന്തിനാടാ നീ ഒറ്റക്ക് കൊൽക്കട്ടയിൽ പോകുന്നത്...... വാതിൽ തുറന്നതും കിച്ചുവും ബാക്കി എല്ലാരും തള്ളി തുറന്ന് അകത്തേക്ക് കയറി കൊണ്ട് അഭിയോട് ചോദിച്ചു... "ഒറ്റക്ക് ആണ് നീ പോകുന്നത് എങ്കിൽ ഈ യാത്ര ക്യാൻസൽ ചെയ്തേക്ക്...... കിച്ചു മുഖത്ത് ഗൗരവം നിറച്ചു കൊണ്ട് പറഞ്ഞു.... "അത് എന്താടാ..... അഭി ഞെട്ടലോടെ ചോദിച്ചു.. "നീ ഇങ്ങ് വന്നെ..... കിരണും ശരത്തും കൂടി അഭിയെ റൂമിന് പുറത്തേക്ക് കൊണ്ട് പോയി..... പാറുവും നമ്മുടെ പെണ്ണുങ്ങളും വലഞ്ഞിരുന്നു ഭയങ്കര കത്തി അടി...... "ഡാ നീ എന്തായാലും പാറുവിനെ കൊണ്ട് പോണം.... അവളെ ഇവിടെ ഒറ്റക്ക് ആക്കരുത്..... കിച്ചു അഭിയുടെ തോളിൽ കൂടി കൈ ഇട്ട് കൊണ്ട് പറഞ്ഞു... "അവളെ കൊണ്ട് പോണം എന്ന് നിങ്ങൾക്ക് എന്താ ഇത്ര നിർബന്ധം..... അഭി കിച്ചുവിനെയും ശരത്തിനെയും സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു... "അവൾ പാവം അല്ലേടാ.... അവൾക്ക് നല്ല സങ്കടം ഉണ്ട്...... ശരത്‌ അഭിയുടെ മറ്റേ തോളിലൂടെ കൈ ഇട്ടു കൊണ്ട് പറഞ്ഞു... "മര്യാദക്ക് രണ്ടും സത്യം പറഞ്ഞോ..... എന്താ കാര്യം......

അഭി രണ്ടുപേരുടെയും കൈ തോളിൽ നിന്ന് എടുത്തു മാറ്റി കൊണ്ട് ചോദിച്ചു.... "അതില്ലെടാ..... നീ പോകുമ്പോൾ അവൾ ഒറ്റക്ക് എന്നും പറഞ്ഞു നിന്റെ ഭാര്യ ഞങ്ങളുടെ ഭാര്യമാരെ കൂടെ കിടക്കാൻ വിളിച്ചെടാ...... അവരൊക്കെ നമ്മളുടെ അടുത്തെന്ന് മാറിയാൽ കാര്യങ്ങൾ ഒന്ന് നടക്കില്ല....... കിച്ചു തറയിലേക്ക് നോക്കി നാണത്തോടെ പറഞ്ഞു.... "അതിന് പാറു അവരോട് ആരോടും സംസാരിക്കുന്നത് കണ്ടില്ലല്ലോ..... ആഹാരം കഴിച്ചു നേരെ ഇങ്ങ് പോരുക അല്ലെ ചെയ്തത്...... അഭി അവരെ നോക്കി സംശയത്തോടെ ചോദിച്ചു.... "നിന്റെ ആ കുരിട്ടിനു ഒടുക്കത്തെ ബുദ്ധിയാടാ...... വാട്സാപ് വഴി മെസ്സേജ് അയച്ചാ കാര്യങ്ങൾ ഒക്കെ പറഞ്ഞത്..... അങ്ങനെയാ ഞങ്ങൾ അറിയിഞ്ഞത്..... നമ്മുടെയും നിന്റെയും ഭാര്യമാരെ ഒരു ത്രാസിൽ തൂക്കാവുന്നത് കൊണ്ട് അവളുമാർ അപ്പോൾ തന്നെ കേറി ഏറ്റു അളിയാ...... നീ പാറുവിനെ കൊണ്ട് പോയില്ലെങ്കിൽ ഞാനും ദാ ഇവനും മുരടിച്ചു പോവത്തേ ഉള്ളൂ..... കിച്ചു അഭിയെ നോക്കി നിഷ്കു ആയി പറഞ്ഞു.... "ഹമ്പടി വീരത്തി ഞാൻ പോകുന്നതിന് മുന്നേ നീ കൂട്ടിന് ആളെ ഒക്കെ സെറ്റ് ചെയ്തോ...(അഭി ആത്മ ) "അവളെ ഞാൻ കൊണ്ട് പോകാതെ പോകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ....വെറുതെ അവളെ ഒന്ന് പറ്റിക്കാൻ പറഞ്ഞതാ........

അഭി അതും പറഞ്ഞു രണ്ടുപേരെയും നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു..... "നീ ചിരിച്ചോടാ.... പക്ഷേ കുറച്ച് നേരം ഞാൻ അനുഭവിച്ച ടെൻഷൻ അതിന് ആര് സമാധാനം പറയും....... എന്തായാലും ഈ കാര്യത്തിൽ എനിക്ക് നിന്നോട് തീർത്താൽ തീരാത്ത നന്ദി ഉണ്ട്..... നിന്റെ പാറു കുരിപ്പ് എന്തോക്കെയാ പറഞ്ഞു വച്ചിരിക്കുന്നത് എന്ന് അറിയുവോ ബാക്കി പെണ്ണുങ്ങളുടെ അടുത്ത്...... ഒരു വിധമാ ഞാൻ എന്റെ ആദ്യ രാത്രി ആഘോഷിച്ചത്...... ഓരോന്ന് ചോദിച്ചു വരുമ്പോൾ അവൾ പറയും ഇതൊന്നും പാറു പറഞ്ഞ ആദ്യരാത്രയിൽ ഇല്ലല്ലോ ചേട്ടാ.... എന്ന്.... കിച്ചു ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു.... "അപ്പോൾ നിങ്ങളുടെ ഒക്കെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ 🙄🙄.... അഭി അതിശയത്തോടെ ചോദിച്ചു... "അതിന് നീ ഇങ്ങനെ അതിശയിക്കാൻ എന്ത് ഇരിക്കുന്നു.... അതൊക്കെ ഇന്നലെ കഴിഞ്ഞു....... ശരത് നാണത്തോടെ പറഞ്ഞു...... "നിന്റേത് കഴിഞ്ഞു കാണും എന്ന് എനിക്ക് നന്നായി അറിയാം അഭി.... നീ എന്നോട് ഒന്നും പറഞ്ഞില്ല പോട്ടെ സാരില്ല...... കിച്ചു മൂക്ക് പിഴിഞ്ഞു കൊണ്ട് സങ്കടം അഭിനയിച്ചു പറഞ്ഞു.... "ഒന്നുപോടാ ഞാൻ അത്തരക്കാരൻ നെഹി..... പാറുവിന് കുറച്ചൂടെ സമയം കൊടുക്കണം എന്ന് തോന്നി ഡാ എനിക്ക്..... അവൾ എപ്പോഴും ഒരു കളി പ്രായത്തിൽ എന്നത് പോലെയാ സംസാരിക്കുന്നതും ബീഹെവ് ചെയ്യുന്നതും..... പിന്നെ അവൾ കുഞ്ഞ് അല്ലേടാ...... അഭി വളരെ ശാന്തം ആയി അവരോട് പറഞ്ഞു...

. "അയ്യോ ഡാ ഇതൊന്നും നിന്റെ പെണ്ണുമ്പിള്ളാ എന്റെ കെട്ടിയോളോട് പറയാതിരുന്നാൽ മതി ആയിരുന്നു...... ഞാൻ നിന്റെത് കഴിഞ്ഞെന്ന് പറഞ്ഞാ അവളെ പറഞ്ഞു സമ്മതിപ്പിച്ചത്.... കിച്ചു തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.... "നീ എന്ത് പൊട്ടനാടാ..... ഇതുപോലെ ആണോ സമ്മതിപ്പിക്കേണ്ടത്.... അതും എന്റെ പേര് പറഞ്ഞു..... കഷ്ട്ടം...... നിനക്ക് ഇട്ട് രണ്ട് തരേണ്ടത് ആണ്...... അഭി കിച്ചുവിന്റെ കൂമ്പിൽ ഇടിച്ചു കൊണ്ട് പറഞ്ഞു..... "നീ വാ അളിയാ നമുക്ക് അങ്ങോട്ടേക്ക് പോകാം.... ചെറുക്കന്മാർ അതും പറഞ്ഞു പെണ്ണുങ്ങളുടെ അടുത്തേക്ക് നടന്നു..... "ഡീ വലിയമ്മക്ക് നിന്നോട് എന്തോ ദേഷ്യം ഉണ്ടെടി പാറു..... അന്ന് അഭിയേട്ടൻ നിന്നെ കൂട്ടി കൊണ്ട് പോയത് വലിയമ്മ അങ്ങനെ പറഞ്ഞിട്ട് അല്ലെ..... ഞാൻ വന്നത് തൊട്ട് ശ്രദ്ധിക്കുന്നു അവർക്ക് നിന്നോട് ഒരു കലിപ്പ് ഉണ്ട്...... കാർത്തു ബെഡിൽ ചമ്രം പടിഞ്ഞു ഇരുന്നു പാറുവിനോടും ഗൗരിയോടും പറഞ്ഞു.... "അത്‌ പിന്നെ കാണില്ലേ.... ആതിര ചേച്ചിക്ക് അഭിയേട്ടനെ കല്യാണം ആലോചിച്ചു വച്ചിരുന്ന സമയത്ത് ആണല്ലോ നീ വരുന്നത്..... അപ്പോഴല്ലേ അഭിയേട്ടന് നിന്നെ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞതും..... അതുകൊണ്ട് അല്ലെ നിങ്ങളുടെ കല്യാണം നടന്നതും.....ആതിര ചേച്ചിക്കും വലിയമ്മക്കും അഭിയേട്ടനെ ഇഷ്ട്ടം ആയിരുന്നു.....

നീ ഇടയിൽ കയറി വന്നത് കൊണ്ട് ആകും നിന്നോട് ഇത്ര ദേഷ്യം...... ഗൗരി എന്തോ വലിയ കാര്യം കണ്ടെത്തിയത് പോലെ പറഞ്ഞു... "ഇതൊക്കെ എപ്പോൾ ഞാൻ അറിയിഞ്ഞില്ലല്ലോ.... പാറു ഞെട്ടലോടെ പറഞ്ഞു... "ഇതൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്..... നിനക്ക് ഓർമ ഇല്ലാത്തത് ആകും..... ഗൗരി പാറുവിനെ നോക്കി പറഞ്ഞു.. "ഓഹോ അപ്പോൾ അതാണ്‌ ആ തള്ളക്ക് എന്നോട് ഇത്ര ദേഷ്യം അല്ലെ..... ഡീ ഗൗരി നിന്റെ അമ്മായി അമ്മക്ക് ഞാൻ ഒരു പണി കൊടുക്കുന്നത് കൊണ്ട് നിനക്ക് പ്രശ്നം ഉണ്ടോ..... പാറു എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു... "ഒരു പ്രശ്നവും ഇല്ല..... ശരത്തേട്ടന് വേറെ കല്യാണം ആലോചിച്ചതാ അവര്.... അവർക്ക് എന്ത്‌ കൊടുത്താലും ഞാൻ ഉണ്ട് നിന്റെ കൂടെ...... ഗൗരി പാറുവിനോട് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു..... "എന്നാൽ ഞാനും ഉണ്ട്...... അതും പറഞ്ഞു കാത്തുവും കൂടി പാറുവിനോട് ചേർന്ന് ഒട്ടി ഇരുന്നു..... "നിന്റെ കഴുത്തൊക്കെ എന്താ ഡീ പോറി ഇരിക്കുന്നെ..... പാറു കാര്ത്തുനെ നോക്കി ചോദിച്ചതും കാര്ത്തുന്റെ മുഖത്ത് നാണം വിരിഞ്ഞു... "നീ എന്താടി ഒന്നും അറിയാത്ത പോലെ ചോദിക്കണേ...... കാർത്തു നാണത്തോടെ ചോദിച്ചു.... പാറു ആണെങ്കിൽ ഒന്നും മനിസിലാവാതെ തലയും ചൊറിഞ്ഞു ഇരിക്കുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story